Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഇന്ത്യൻ...

ഇന്ത്യൻ ജനാധിപത്യത്തിന് ശനിദശ

text_fields
bookmark_border
ഇന്ത്യൻ ജനാധിപത്യത്തിന് ശനിദശ
cancel

ഇരുപത്തിയൊന്നാം നൂറ്റാണ്ടോടെ ജനാധിപത്യ രാജ്യങ്ങളുടെ എണ്ണം വർധിക്കുകയും ജനാധിപത്യ ഇതര സർക്കാറുകളുടെ എണ്ണം കുറയുകയും ചെയ്തിരിക്കയാണ്. ലോകത്തെ ജനാധിപത്യ രാജ്യങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒരു സ്​ഥാനം ഇന്ത്യക്ക്​ ഒരു കാലത്തുണ്ടായിരുന്നു. ഇന്ത്യൻ ജനാധിപത്യത്തെ ഏവരും പ്രശംസിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ത്യൻ ജനാധിപത്യം ശക്​തിപ്പെടുകയല്ല; വർഷങ്ങൾ കഴിയുന്തോറും അത് ദുർബലമാവുകയാണ് ചെയ്യുന്നതെന്ന് വിളിച്ചറിയിക്കുന്നതാണ് ബ്രിട്ടൻ ആസ്​ഥാനമായുള്ള ഇൻറലിജൻസ്​ യൂനിറ്റ്​ (ഇ.ഐ.യു) പുറത്തിറക്കിയിരിക്കുന്ന റിപ്പോർട്ട്.

ഇക്കണോമിസ്​റ്റ് ഇൻറലിജൻസ്​ യൂനിറ്റി (ഇ.ഐ.യു) ​​​െൻറ ജനാധിപത്യ സൂചികയിൽ ഇന്ത്യ ഇപ്പോൾ 42ാം സ്​ഥാനത്താണ്. കഴിഞ്ഞ വർഷം ഇന്ത്യയുടെ സ്​ഥാനം 32ാമത് ആയിരുന്നു. ആഗോള ജനാധിപത്യ സൂചികയിൽ ഇന്ത്യയുടെ റാങ്ക് 10 സ്​ഥാനം താഴെ ആയിരിക്കുകയാണ്. യാഥാസ്​ഥിതിക മതാശയങ്ങൾ വൻതോതിൽ സ്വാധീനം ചെലുത്തുന്നതും ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളുമാണ് ഇന്ത്യയുടെ സ്​ഥാനം പിന്നോട്ടാകാൻ കാരണമായി പറയുന്നത്.
അഭിപ്രായവ്യത്യാസത്തി​​​െൻറ പേരിൽ നടക്കുന്ന അക്രമങ്ങൾ, ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെയുള്ള വ്യാപകമായ അതിക്രമങ്ങൾ, ഗോസംരക്ഷകർ അഴിച്ചുവിടുന്ന അക്രമങ്ങൾ തുടങ്ങിയ അനാരോഗ്യകരമായ പ്രവർത്തനങ്ങളാണ് സൂചികയിൽ ഇന്ത്യ ഏറെ പിറകിലാകാനുള്ള കാരണമായി വിദഗ്ധർ വിലയിരുത്തുന്നത്. ഇൻറലിജൻസ്​ യൂനിറ്റ്​ റിപ്പോർട്ടിൽ 

നോർവേ ഒന്നാം സ്​ഥാനം വീണ്ടും നിലനിർത്തി. ഐസ്​ലൻഡ്​ രണ്ടാം സ്​ഥാനത്തും സ്വീഡൻ മൂന്നാം സ്​ഥാനത്തുമാണ്. ന്യൂസിലൻഡ്​, 
ഡെന്മാർക്ക്, അയർലൻഡ്​, കാനഡ, ഓസ്​ട്രിയ, ഫിൻലൻഡ്, സ്വിറ്റ്സർലൻഡ്​ എന്നിവയാണ് നാല്​ മുതൽ 10 വരെ സ്​ഥാനങ്ങളിലുള്ള രാജ്യങ്ങൾ. ഉത്തരകൊറിയ അവസാന സ്​ഥാനത്താണ് (167ാം സ്​ഥാനം). അമേരിക്ക 21ാം സ്​ഥാനത്താണ്.

ന്യൂനതകളുള്ള ജനാധിപത്യ സംവിധാന പട്ടികകളിലാണ് ഇന്ത്യയെ ഉൾപ്പെടുത്തിയിരിക്കുന്നത്. മാധ്യമ പ്രവർത്തകർ ഏറ്റവും ഭീഷണി നേരിടുന്ന രാജ്യമാണ് ഇന്ത്യയെന്ന് ഇക്കണോമിസ്​റ്റ് ഇൻറലിജൻസ്​ യൂനിറ്റ് സൂചിക വ്യക്​തമാക്കുന്നു. ഛത്തിസ്​ഗഢ്, ജമ്മു^കശ്മീർ തുടങ്ങിയ സംസ്​ഥാനങ്ങളിലാണ് മാധ്യമപ്രവർത്തകർ കൂടുതൽ ഭീഷണി നേരിടേണ്ടി വരുന്നത്. മാധ്യമ സ്വാതന്ത്ര്യം ഇന്ത്യയിൽ പരിമിതപ്പെടുത്തിയിരിക്കുകയാണെന്നും 2017ൽ ഇന്ത്യയിൽ നിരവധി മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.165 രാജ്യങ്ങളും രണ്ട് ടെറിട്ടറികളുമാണ് പട്ടികയിൽ ഉള്ളത്. തെരഞ്ഞെടുപ്പ് പ്രക്രിയയും ബഹുസ്വരതയും, പൗരസ്വാതന്ത്ര്യം, ഗവൺമ​​െൻറി​​​െൻറ പ്രവർത്തനം, രാഷ്​​ട്രീയ പങ്കാളിത്തവും രാഷ്​​ട്രീയ സംസ്​കാരവും എന്നിങ്ങനെ അഞ്ച്​ മാനദണ്ഡങ്ങളാണ് കണക്കിലെടുത്തത്.

പൂർണ ജനാധിപത്യം, ന്യൂനതകളുള്ള ജനാധിപത്യം, സങ്കരഭരണ സംവിധാനം, സർവാധിപത്യ ഭരണം എന്നിങ്ങനെ നാല് വിഭാഗങ്ങളിലാണ് രാജ്യങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്. അമേരിക്ക, ജപ്പാൻ, ഇറ്റലി, ഫ്രാൻസ്​, ഇസ്രായേൽ, സിംഗപ്പൂർ, ഹോ​േങ്കാങ്​ എന്നീ രാജ്യങ്ങളെ ന്യൂനതകളുള്ള ജനാധിപത്യത്തി
​​െൻറ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പൂർണ ജനാധിപത്യ രാജ്യങ്ങളുടെ പട്ടികയിൽ ഉള്ളത് 19 രാജ്യങ്ങളാണ്. പാകിസ്​താൻ(110ാം സ്​ഥാനം), ബംഗ്ലാദേശ് (92), നേപ്പാൾ (94), ഭുട്ടാൻ (99) എന്നീ രാജ്യങ്ങൾ സങ്കീർണ ഭരണ സംവിധാനങ്ങളുടെ പട്ടികയിലാണ്. ഏകാധിപത്യ ഭരണകൂടങ്ങളുടെ പട്ടികയിൽ ചൈന (139ാം സ്​ഥാനം) മ്യാന്മർ (120), റഷ്യ (135), വിയ്റ്റനാം (140), എന്നിവ ഉൾപ്പെടും. സിറിയയുടെ സ്​ഥാനം 166ാമതാണ്.
ലോകം അംഗീകരിച്ച രാഷ്​ട്രമീമാംസയാണ്​ ജനാധിപത്യം. സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ള ദരിദ്ര നാരായണന്മാർക്ക് പോലും  ജനാധിപത്യ ഭരണ ക്രമത്തിൽ പങ്കാളിത്തം ലഭിക്കുന്നുണ്ട്.  ഭരണകാര്യങ്ങളിൽ വേണ്ടത്ര താൽപര്യം  ഉളവാക്കുക, നിയമത്തോടുള്ള ബഹുമാനം വർധിപ്പിക്കുക, സഹകരണമനോഭാവം വളർത്തുക എന്നീ സദ്ഗുണങ്ങൾ സാമാന്യ ജനങ്ങളിൽ ഉദ്ദീപിപ്പിക്കുന്ന കാര്യത്തിൽ മഹത്തായ സംഭാവനയാണ് ജനാധിപത്യം നൽകിയിട്ടുള്ളത്.  അതുപോലെ തന്നെ സ്വാശ്രയശീലം, സ്വയം ശിക്ഷണം, സ്വയം വിമർശനം എന്നിവയുടെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ 
ബോധവാന്മാരാക്കുന്നതിന് ജനാധിപത്യം വളരെയധികം സഹായിച്ചിട്ടുണ്ട്.

ഇന്ത്യൻ ജനാധിപത്യം ആരുടെയും ഔദാര്യമല്ല.  നൂറ്റാണ്ടുകളായി രാജ്യത്തെ ജനങ്ങൾ ത്യാഗപൂർവമായ  പ്രക്ഷോഭങ്ങൾ കൊണ്ട് നേടിയെടുത്തതാണ് അത്. ​േസ്വച്ഛാധികാരികളായ  രാജാക്കന്മാർക്കും അതുപോലുള്ള ഭരണാധികാരികൾക്കും, ഫ്യൂഡൽ പ്രഭുക്കന്മാർക്കും എതിരായും, രണ്ട് നൂറ്റാണ്ട് നീണ്ടുനിന്ന ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണകൂടത്തിനെതിരായും നടന്ന പ്രക്ഷോഭങ്ങളിൽ പതിനായിരങ്ങളാണ് രക്​തസാക്ഷിത്വം വരിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇന്ത്യൻ ജനാധിപത്യം രാജ്യത്തെ കോടാനുകോടി ജനങ്ങളുടെ പ്രതീക്ഷയും ശക്​തിയുമാണ്.  അതിനെ ചോരയിൽ മുക്കിക്കൊല്ലാൻ രാജ്യത്ത് ആത്്മാഭിമാനവും വലിയ ഒരു ജനാധിപത്യ പാരമ്പര്യവും ഉള്ള ഇന്ത്യൻ ജനത ആരെയും അനുവദിക്കാനും പോകുന്നില്ല.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiprime ministerdemocracymalayalam newsOPNION
News Summary - Indian democracy in danger-Opnion
Next Story