പൊട്ടു തൊട്ടതോ തൊപ്പിയിട്ടതോ മതേതരത്വം?
text_fieldsഞാനൊരു മുസ്ലിമാണ്. പൊട്ടു തൊടാറില്ല, സിന്ദൂരം ചാർത്തുന്നില്ല, ആരതിയുഴിയുന്നില് ല. ടൂറിസ്റ്റ് ആയി മാത്രമാണ് ഞാൻ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നത്. എന്നുകരുതി ഞാൻ നുസ് റത്ത് ജഹാനേക്കാൾ മതേതരത്വം കുറഞ്ഞവളായിത്തീരുമോ? പശ്ചിമബംഗാളിലെ ബസീർഹട്ടിൽ നിന്നുള്ള യുവ മുസ്ലിം എം.പിയായ നുസ്റത്ത് പൊട്ടു തൊടുന്നു, സിന്ദൂരം ചാർത്തുന്നു, ഹിന്ദു മത തീർഥയാത്രയായ ജഗന്നാഥ യാത്ര ഉദ്ഘാടനം ചെയ്യുന്നു. ഹിന്ദു പ്രതീകങ്ങളും ആചാരങ്ങള ും സ്വീകരിക്കുന്നത് ‘സർവാശ്ലേഷിയായ ഇന്ത്യ’യിൽ നുസ്റത്തിനുള്ള വിശ്വാസവും അതൊന്ന ും സ്വീകരിക്കാത്ത എെൻറ അവിശ്വാസവുമാണോ പ്രതിഫലിപ്പിക്കുന്നത്? ജഹാൻ ഹിന്ദൂയിസത ്തെ ആദരിക്കുകയും ഞാൻ അനാദരിക്കുകയും ചെയ്യുന്നുവെന്നാണോ? ‘നോ’ (അല്ല). ഉറക്കയുറക്കെ ഒട്ടും ക്ഷമാപണ മനസ്സില്ലാതെ, തികച്ചും മതേതരമാണ് എെൻറ ഇൗ ‘നോ’.
മതേതരത്വം ഒരു രാഷ്ട്രത്തിെൻറ നയമെന്ന നിലയിൽ മതത്തോടുള്ള പ്രത്യേകാഭിമുഖ്യമില്ലായ്മയാണ്. എല്ലാ മതക്കാർക്കും മതം ആചരിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ നൽകുന്ന തുല്യാവകാശമാണത്. വ്യക്തിഗതവും സാമൂഹികവുമായ നിലയിൽ, സ്വന്തം മതം ആചരിക്കുേമ്പാൾ തന്നെ സഹപ്രവർത്തകന്, സുഹൃത്തിന്, അയൽവാസിക്ക് അവരുടെ മതം അനുഷ്ഠിക്കാനുള്ള അവകാശത്തെ നിങ്ങൾ മാനിക്കുന്നതാണ് മതേതരത്വം. ഇതര വിശ്വാസികളുടെ അവകാശങ്ങളെ ‘മാനിക്കുക’ എന്നതിനർഥം നിങ്ങളുടെ വിശ്വാസം അവരുടെ മേൽ അടിച്ചേൽപിക്കുകയെന്നല്ല. അവരുടെ ആചാരങ്ങളെയും അടയാളങ്ങളെയും വാക്കിലൂടെയോ പ്രവൃത്തിയിലൂടെയോ അവമതിക്കുകയല്ല. വേറെ ചിലരുടെ മതാചാരങ്ങൾ നിങ്ങൾ സ്വീകരിക്കുകയോ, അതിൽ പങ്കുകൊള്ളുകയോ ചെേയ്യണ്ട കാര്യവുമില്ല.
മതേതരത്വമെന്നത് വിഷമസങ്കീർണമായ ഒരു കാര്യമല്ല. ഒാരോരുത്തരെയും അവരുടെ പാട്ടിനു വിടുന്ന സങ്കീർണതകളില്ലാത്ത മൗലികമായൊരു കാഴ്ചപ്പാടാണത്. മുസ്ലിം എന്ന നിലയിൽ ഒരു ഹിന്ദുവിനോട് റമദാനിൽ നോെമ്പടുക്കാനോ നമസ്കരിക്കാനോ ഞാൻ ആവശ്യപ്പെടുകയോ അവർ അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കുകയോ ചെയ്യുന്നില്ല. അതുപോലെ, ഒരു ഹിന്ദുവും എന്നോട് പൂജ ചെയ്യണമെന്നോ ഭജനയിൽ പങ്കുകൊള്ളണമെന്നോ ഇന്നോളം ആവശ്യപ്പെട്ടിട്ടില്ല. ഇന്ത്യ പോലുള്ള നാനാവിശ്വാസികളുള്ള ഒരു സമൂഹത്തിൽ ഇരുപക്ഷവും, അല്ലെങ്കിൽ സർവപക്ഷവും, മാനിക്കുന്ന അലിഖിത ഒരു അതിരടയാളം നിലനിൽക്കുന്നുണ്ട്. ആ അതിരു ഭേദിക്കാതിരിക്കുന്നതു നിങ്ങളെ അൽപമതേതരനാക്കില്ല. മതം അനുഷ്ഠിക്കുന്ന ഒരു ഹിന്ദുവോ മുസ്ലിമോ അഹിന്ദു/അമുസ്ലിം ആചാരങ്ങളും അടയാളങ്ങളും എടുത്തണിയുന്നില്ലെങ്കിലും മതേതരനാകും; അപരർക്കെതിരെ പക പുലർത്തുകയോ വിദ്വേഷം ഇളക്കിവിടുകയോ ചെയ്യാത്തിടത്തോളം. തലയിൽ സ്കാർഫ് ധരിക്കുന്ന ഒരു മുസ്ലിം വനിത ‘ബിണ്ടി’ അണിയുന്ന നുസ്റത്ത് ജഹാനെക്കാൾ മതേതരത്വത്തിൽ കുറഞ്ഞയാളൊന്നുമല്ല. കാർത്തികപൗർണമിയുടെ നാലാം നാളിനു ശേഷമുള്ള ആഘോഷമായ കർവാ ചൗത്തിനു വേണ്ടി നോെമ്പടുക്കുന്ന ഹിന്ദു വനിത, മുസ്ലിം വീട്ടിൽ നിന്ന് ചൊവ്വാഴ്ച ബിരിയാണി തിന്നുന്ന ഹിന്ദു വനിതയേക്കാൾ മതേതരത്വത്തിൽ കുറഞ്ഞവരല്ല.
ഇഫ്താർ പാർട്ടികളിൽ ഹിന്ദു രാഷ്ട്രീയക്കാർ തൊപ്പിധരിക്കുക, മുസ്ലിം രാഷ്ട്രീയക്കാർ ആരതിയുഴിയുക തുടങ്ങിയ കാമറക്കു മുന്നിലെ കെട്ടുകാഴ്ചകളൊന്നും മതേതരത്വത്തിന് ആവശ്യമില്ല. സമുദായങ്ങൾക്കു മൊത്തത്തിൽ മതേതരക്കൂറ് തെളിയിക്കേണ്ട അനാവശ്യഭാരം വലിച്ചിടുന്നുവെന്നതു മാത്രമാണ് ഇത്തരം പ്രവൃത്തികൾ കൊണ്ടുണ്ടായിത്തീരുന്നത്. എല്ലാവരെയും ഉൾക്കൊള്ളുന്ന ഇന്ത്യ നമ്മുടെ ഒാഫിസുകളിൽ, കോളജുകളിൽ, വീടുകളിൽ അങ്ങനെ ലളിതമായ നിത്യജീവിതവഴികളിൽ മിന്നിത്തെളിയുന്നതാണ്. എെൻറ ഹിന്ദുവായ മുൻ സൂപ്പർവൈസർ ഇഫ്താറിനും നമസ്കാരത്തിനുമായി റോഡിനപ്പുറമുള്ള മസ്ജിദിൽ പോകാൻ എന്നെ ഒാർമിപ്പിച്ചിരുന്നു. അവർ ഒരു മുസ്ലിം ആചാരംപോലും പ്രാക്ടിസ് ചെയ്തിരുന്നില്ല. എന്നിട്ടും അവരെനിക്ക് ഇന്നും ഒരു മതേതര പ്രതീകമാണ്. അതുപോലെ, എെൻറ ഹിന്ദു വേലക്കാരിയോട് ചൊവ്വാഴ്ചയോ നവരാത്രി ദിനങ്ങളിലോ ഇറച്ചി പാകം ചെയ്യാൻ ഇന്നോളം ഞാൻ ആവശ്യപ്പെട്ടിട്ടില്ല. ഇവിടെ മിനിമത്തിൽ നിൽക്കുേമ്പാഴും വിഷമഘട്ടത്തിൽ അന്യോന്യം സഹായിക്കാൻ, വായ്പയോ രക്തദാനമോ എന്തായാലും ഏതറ്റം വരെയും ഞങ്ങൾ തയാറായിട്ടുമുണ്ട്. ഇതിലെല്ലാം ഞങ്ങളെ നയിച്ചത് സ്നേഹവും സഹാനുഭൂതിയുമാണ്. അപരെൻറ മതാചാരം സ്വീകരിക്കുകയെന്ന ആവശ്യമേ ആയിരുന്നില്ല.
ഇന്ന് ഭൂരിപക്ഷാധിപത്യ ഇന്ത്യയിൽ മതേതരത്വത്തെ അതിസങ്കീർണമാക്കുകയും എല്ലാവരെയും ഉൾക്കൊള്ളാനുള്ള ക്ഷമത തങ്ങൾക്കുണ്ടെന്ന് ന്യൂനപക്ഷങ്ങൾ, വിശിഷ്യ മുസ്ലിംകൾ തെളിയിക്കേണ്ട ബാധ്യത വരുത്തിവെക്കുകയും ചെയ്തിരിക്കുന്നു. ഹിന്ദു പ്രതീകങ്ങളെ സ്വീകരിക്കുന്ന നുസ്റത്ത് ജഹാൻ ‘വിശ്വാസത്തിനും മുന്നിൽ രാജ്യത്തെ പരിഗണിക്കുന്ന’വരായി മാധ്യമവാഴ്ത്തിന് അർഹത നേടി. ദയൂബന്ദ് പുറപ്പെടുവിക്കാത്ത ഒരു മതവിധി (ഫത്വ)യുടെ പേരും പറഞ്ഞ് ടി.വി ചാനലുകൾ അവരുടെ വിഷയം നിർത്താതെ ആഘോഷിച്ചു. ജഹാൻ ‘സർവാശ്ലേഷിയായ’ ഇന്ത്യയിൽ വിശ്വസിക്കുന്നു താെനന്ന് സ്വയം പ്രതിരോധത്തിനുവേണ്ടി വാദിച്ചു. ഫത്വ വ്യാജമാണെന്നു വെളിപ്പെട്ട ശേഷവും അവർ മതേതരയായി,‘തീവ്രവാദികളോട്’ പ്രതികരിക്കാത്തവളായി നിരുത്തരവാദികളായ ടി.വി ചാനലുകൾക്ക് പിന്നെയും ബൈറ്റുകൾ നൽകിക്കൊണ്ടിരുന്നു. ഞാൻ ജഹാനോട് വിശദീകരണമൊന്നും ചോദിക്കുന്നില്ല. അവർക്ക് വ്യക്തിഗതമായി സ്വന്തം ഇഷ്ടങ്ങളാകാം. എന്നാൽ, ജനപ്രതിനിധി എന്ന നിലയിൽ ‘ഏവരെയും ഉൾക്കൊള്ളുന്ന ഇന്ത്യ’യെക്കുറിച്ച തെറ്റായ നിർവചനം അവരുടെ മാതൃക പിന്തുടരുകയെന്ന അനാവശ്യഭാരമാണ് മുസ്ലിംകൾക്കു മേൽ കെട്ടിയേൽപിച്ചിരിക്കുന്നത്.
ഒരു പക്ഷേ, പൊതുജന ദൃഷ്ടിയിൽ ഇൗ ഭാരം പേറേണ്ടി വന്ന ആദ്യ ആൾ പതിെനട്ടുകാരി നടി സൈറ വസീം ആണ്. ജഹാെൻറ പൊട്ടും സിന്ദൂരവും വാർത്ത സൃഷ്ടിച്ച് ഏതാനും നാളുകൾക്കു ശേഷമാണ് സൈറ സിനിമയിൽനിന്ന് റിട്ടയർമെൻറ് പ്രഖ്യാപിക്കുന്നത്. സിനിമ വ്യവസായത്തിൽ തനിക്ക് മതാചരണം പ്രയാസം സൃഷ്ടിക്കുന്നുവെന്നാണ് അവർ കാരണമായി പറഞ്ഞത്. ജഹാെൻറ മതേതരത്വ ബ്രാൻഡിനെതിരെ സൈറയുടെ മതവിശ്വാസം തോറ്റുപോയി. ജഹാനെ വലതുപക്ഷ ഹിന്ദുക്കളും ലിബറലുകളും ഒരുപോലെ പിന്തുണച്ചു. ജഹാെൻറ സ്വയം തെരഞ്ഞെടുപ്പും ഇല്ലാ ഫത്വക്കെതിരെ ‘എഴുന്നേറ്റു നിന്നതും’ ശ്ലാഘിക്കപ്പെട്ടു. സൈറയെ ഇടതും വലതും മധ്യവുമൊക്കെ വലിച്ചു കീറി. അവർ മതത്തിെൻറ ‘പ്രക്ഷാളനത്തിനു ഇരയായി തീവ്രവാദിയായി’ മാറിയെന്നും ‘സമ്മർദത്തിനു വിധേയമായി’ എന്നുമൊക്കെ ആക്ഷേപിച്ചു.
ഇൗ കാപട്യം അത്ര മിനുത്തതൊന്നുമല്ല. ‘ജയ് ശ്രീറാം’ വിളിക്കാൻ നിർബന്ധിച്ച് ആൾക്കൂട്ടം തബ്രീസ് അൻസാരിയെ തല്ലിക്കൊന്നപ്പോൾ, കഴിഞ്ഞ അഞ്ചു വർഷത്തിലേറെയായി ‘ദുർബോധനത്തിനു വിധേയരായി തീവ്രവാദികളായി മാറിയ’ ഹിന്ദു യുവാക്കൾ അനേകം മുസ്ലിംകളെ കൊല ചെയ്തപ്പോൾ ഇരകളായ സമുദായത്തെ ‘ദുർബോധന’ത്തെയും ‘തീവ്രവാദിവത്കരണ’ത്തെയും കുറിച്ച് ഉദ്ബോധിപ്പിക്കാൻ ഇത്തിരി ഉളുപ്പില്ലായ്മ തന്നെ വേണം. ഇൗ സുവിശേഷകരൊന്നും സോഷ്യൽ മീഡിയ യൂസർമാരായ സാധാരണക്കാരല്ല. ചാനലുകളിൽ പ്രത്യക്ഷപ്പെടുന്ന ‘ബുദ്ധിജീവികളും’ അഭിഷേക് സിങ്വിയെ പോലുള്ള കോൺഗ്രസ് രാഷ്ട്രീയക്കാരുമാണ്. ‘ചടങ്ങുകല്യാണം അനുവദിക്കുകയും നടനം നിഷിദ്ധമാക്കുകയും ചെയ്ത’ മുസ്ലിംകളുടെ ‘പുരോഗമനം’ ചോദ്യം ചെയ്തായിരുന്നല്ലോ അങ്ങോരുടെ ട്വീറ്റ്.
ഉള്ളതു പറയാമല്ലോ, തഴച്ചുവളരുന്ന ഫാഷിസത്തിനും ‘ദേശവിരുദ്ധർ’, ‘അർബൻ നക്സലുകൾ’ തുടങ്ങിയ ചാപ്പകുത്തിനുമെതിരായ ചർച്ചകളിൽ ലിബറലുകൾ വലതുപക്ഷത്തിനൊപ്പം ചേർന്നുപോകുന്നതാണ് കണ്ടുവരുന്നത്. നുസ്റത്ത് ജഹാന് കൈയടിക്കുകയും സൈറ വസീമിനെ താറടിക്കുകയും ചെയ്യുേമ്പാൾ, ഹിന്ദു ആചാരം പുണരുന്ന മുസ്ലിം സ്ത്രീക്ക് അഭിവാദ്യവും അല്ലാഹുവുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുന്ന മുസ്ലിം കുമാരിക്ക് ഭർത്സനവും ചൊരിയുേമ്പാൾ, സ്വന്തം തെറ്റിദ്ധാരണകൾക്ക് അനുസൃതമായി മറ്റുള്ളവരുടെ തെരഞ്ഞെടുപ്പിൽ വിധി പറയുേമ്പാൾ ഹിന്ദു ലിബറലും ഹിന്ദു വലതുപക്ഷവാദിയും തമ്മിലുള്ള വ്യത്യാസം മാഞ്ഞുപോകുന്നതാണ് അനുഭവം. മുസ്ലിംകളുടെ ഹിന്ദുത്വവിരുദ്ധ ആക്ടിവിസത്തിൽ ഹിന്ദു ലിബറലുകൾ അനുഭാവം പുലർത്തുന്നത് കാണാനില്ല. ഇൗ പോരാട്ടം മുസ്ലിംകൾക്ക് വല്ലതും നേടിയെടുക്കാനുള്ളതല്ല; ഇന്ത്യയുടെ സർവാശ്ലേഷിയായ മതേതര മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാനുള്ളതാണ്. ഒരു പക്ഷേ, അത് പഴയ ആ മൂല്യങ്ങളുടെ അടിസ്ഥാനത്തിലേക്കുള്ള തിരിച്ചുപോക്കായിരിക്കും. അഥവാ, നിങ്ങൾക്ക് നിങ്ങളുടെ മതം, എനിക്ക് എേൻറതും.
(പ്രശസ്ത കോളമിസ്റ്റും സംരംഭകയുമായ ലേഖിക ‘ഇന്ത്യൻ എക്സ്പ്രസി’ൽ എഴുതിയത്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.