Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2017 2:08 PM IST Updated On
date_range 11 Aug 2017 2:08 PM ISTവളരുന്നത് അസഹിഷ്ണുത
text_fieldsbookmark_border
ഉപരാഷ്ട്രപതിപദത്തിലെ പത്തുവർഷത്തെ ശ്ലാഘനീയസേവനത്തിനുശേഷം ഇന്നലെ പടിയിറങ്ങിയ ഹാമിദ് അൻസാരി ഒൗദ്യോഗികാനുഭവങ്ങൾ പങ്കുവെക്കുന്നു. ഇന്ത്യക്ക് പരമ്പരാഗത മൂല്യങ്ങൾ കൈമോശം വന്നിരിക്കുകയാണെന്നും രാജ്യത്ത് അസഹിഷ്ണുതയും അരക്ഷിതാവസ്ഥയുമാണ് വളർന്നുെകാണ്ടിരിക്കുന്നതെന്നും അേദ്ദഹം വെളിപ്പെടുത്തുന്നു. രാജ്യസഭ ടി.വി അവതാരകൻ കരൺ ഥാപ്പർ അൻസാരിയുമായി നടത്തിയ
അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ...
ഒരു ലളിതചോദ്യം കൊണ്ടാവെട്ട ആരംഭം. 1937 ലെ വിഡ്ഢിദിനത്തിലാണല്ലോ താങ്കളുടെ ജനനം. അതാണോ താങ്കളുടെ വിജയരഹസ്യം?
ജന്മദിനം ആഘോഷിക്കാൻ പാർട്ടികൾ സംഘടിപ്പിക്കുന്ന പതിവില്ലാതെയാണ് ഏറക്കുറെ ഞാൻ ജീവിതം പിന്നിടുന്നത്. എന്നാൽ, രാജ്യസഭയിൽ അംഗമായശേഷം ആ പതിവ് ലംഘിക്കേണ്ടിവന്നു. പ്രധാനമന്ത്രി മൻമോഹൻസിങ്ങും സഹധർമിണിയും ജന്മദിനാശംസകളുമായി എന്നെ സന്ദർശിക്കാനെത്തി. ആ സന്ദർഭത്തിൽ അവരെ സ്വീകരിക്കുകയല്ലാതെ എന്തുചെയ്യും?
ഉപരാഷ്ട്രപതിപദവിയിൽ 10 വർഷം പൂർത്തീകരിച്ചത് താങ്കൾ മാത്രമായിരിക്കും. അനുഭവങ്ങൾ പങ്കിടാമോ?
എല്ലാ പൗരന്മാരും രാഷ്ട്രീയജീവികളാണ്. എന്നാൽ, ഉപരാഷ്ട്രപതിപദവിയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ തികച്ചും പുതുമയുള്ളതായിരുന്നു. രാഷ്ട്രത്തിെൻറ പ്രതിനിധി എന്ന നിലയിലാകും എല്ലാ യാത്രകളും. ചില നിയന്ത്രണങ്ങൾ മൂലം ചിലപ്പോൾ സമ്മർദം അനുഭവപ്പെടാതിരിക്കില്ല. ചാന്ദ്നി ചൗക്ക് തെരുവിലൂടെ പഴയമട്ടിൽ നടന്നുപോകാൻ കഴിഞ്ഞെന്നുവരില്ല.
സ്വാതന്ത്ര്യത്തിെൻറ 70ാം വാർഷികം ആഘോഷിക്കുകയാണ് നാം. ഇന്ത്യൻ രാഷ്ട്രീയ വ്യവസ്ഥിതി സുഗമമായാണോ പ്രവർത്തിച്ചുവരുന്നത് ?
കഴിഞ്ഞ 70 വർഷത്തിനിടെ ഇന്ത്യൻ ജനാധിപത്യം കൂടുതൽ ആഴമാർജിച്ചെന്ന് പറയാം. ജനങ്ങൾ കൂടുതലായി സമ്മതിദാനാവകാശം വിനിയോഗിക്കുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയകളിലെ ജനപങ്കാളിത്തം വർധിക്കുന്നു. രാഷ്ട്രീയമണ്ഡലങ്ങളിൽ അരങ്ങേറുന്ന സംഭവവികാസങ്ങളെ സംബന്ധിച്ച് അറിയാൻ പൗരന്മാർ കൂടുതൽ ജിജ്ഞാസ പ്രകടിപ്പിക്കുന്നു. അതേസമയം, ചില രാഷ്ട്രീയസ്ഥാപനങ്ങളുടെ പ്രവർത്തനം അത്രയൊന്നും മികവുറ്റതല്ല.
പ്രതിഭാ പാട്ടീൽ, പ്രണബ് മുഖർജി എന്നീ രണ്ട് പ്രസിഡൻറുമാർക്ക് കീഴിലായിരുന്നു താങ്കളുടെ സേവനം. ഇരുഘട്ടവും താരതമ്യം ചെയ്യാമോ?
ഇല്ല. അത്തരമൊരു താരതമ്യം ശരിയല്ലെന്ന് ഞാൻ കരുതുന്നു. രാഷ്ട്രസാരഥി എന്ന നിലയിൽ ഒാരോരുത്തരും സ്വന്തം ശൈലിക്കിണങ്ങുന്ന പ്രവർത്തനങ്ങളായിരിക്കും കാഴ്ചവെക്കുക. പിന്നെ തുറന്നുപറയുന്നപക്ഷം രാഷ്ട്രപതിയുമായി ഒൗപചാരികബന്ധം മാത്രമാണ് ഉപരാഷ്ട്രപതിമാർക്ക് ഉണ്ടാവാറ്.
രാഷ്ട്രപതിമാരുടെ സ്വഭാവമനുസരിച്ച് താങ്കളുടെ പ്രവർത്തനശൈലിയിലും മാറ്റമുണ്ടാകുമെന്നാണോ വിവക്ഷ?
അതേ, ചർച്ചാവിഷയങ്ങൾ പോലും ചിലപ്പോൾ വ്യത്യസ്തമാകും. ആധുനിക ഇന്ത്യൻ ജനാധിപത്യചരിത്രത്തെ സംബന്ധിച്ച് ഏറെ പ്രതിപാദിക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് പ്രണബ്. എന്നാൽ പ്രതിഭാജി വ്യത്യസ്ത വിഷയങ്ങളാകും കൈയാളുക.
പുതിയ പ്രസിഡൻറ് രാംനാഥ് കോവിന്ദിന് കീഴിൽ രണ്ടാഴ്ച പിന്നിടുേമ്പാൾ എന്ത് തോന്നുന്നു?
പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെടുന്നതിന് മുേമ്പ തന്നെ രാംനാഥ് കോവിന്ദിനെ അറിയാം. അദ്ദേഹം ബിഹാർ ഗവർണറായിരുന്നപ്പോൾ പലതവണ പട്ന സന്ദർശിച്ച് സംഭാഷണങ്ങൾ നടത്തുകയുണ്ടായി.
യോഗദിനപരിപാടിയിൽ താങ്കൾ ബോധപൂർവം സംബന്ധിച്ചില്ലെന്ന് ബി.ജെ.പി നേതാവ് മാധവ് ട്വിറ്ററിലൂടെ ആരോപിച്ചു. പിന്നീടത് പിൻവലിക്കുകയും ചെയ്തു. ഉപരാഷ്ട്രപതിക്കെതിരെ ഒരു പാർട്ടി നേതാവ് രംഗപ്രവേശം ചെയ്തത് അമ്പരപ്പിക്കുന്ന കാര്യമല്ലേ?
അതേ, ആശ്ചര്യമുളവാക്കുന്ന കാര്യം. യാഥാർഥ്യങ്ങൾ എെൻറ സഹപ്രവർത്തകർ മനസ്സിലാക്കിയിരുന്നു. അവർ ഉചിതമായ വിശദീകരണവും നൽകി.
താങ്കൾ പ്രശ്നം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിരുേന്നാ?
ഇല്ല.
മാധവ് പിന്നീട് മാപ്പുപറയാൻ തയാറായോ?
നമുക്ക് ആ വിഷയം വിടാം.
ഇന്ത്യയിൽ ആഫ്രിക്കൻ വംശജർക്കുനേരെ കൈയേറ്റങ്ങൾ അരങ്ങേറിയ ഘട്ടത്തിലായിരുന്നു താങ്കളുടെ ആഫ്രിക്കൻപര്യടനങ്ങൾ. ആ രാജ്യങ്ങളിലെ ഭരണകർത്താക്കൾ പ്രതിഷേധം അറിയിച്ചിരുന്നോ?
ഇല്ല, അത്തരം അനുഭവങ്ങൾ ഒാർമിക്കുന്നില്ല. ആഫ്രിക്കൻ നേതാക്കളുമായി ഹൃദയം തുറന്ന സംഭാഷണങ്ങൾക്കാണ് അവസരം ലഭിച്ചത്. എനിക്കും സഹധർമിണിക്കും എല്ലായിടത്തും ഉൗഷ്മളമായ വരവേൽപ് ലഭിച്ചു.
സമകാല ഇന്ത്യയിലെ സ്ഥിതിവിശേഷങ്ങൾ ഉത്കണ്ഠജനകമാണ്. ഗോരക്ഷക ഗുണ്ടകളുടെ ആക്രമണങ്ങൾ, ഭക്ഷണത്തിെൻറ പേരിൽ പൗരന്മാരെ അടിച്ചുകൊല്ലുന്ന ജനക്കൂട്ടം, ബീഫ് നിരോധനം, ഭാരത് മാതാ കീ ജയ് എന്ന് പ്രഖ്യാപിക്കാത്തവർ രാജ്യം വിടെട്ട എന്ന പരസ്യാഹ്വാനങ്ങൾ. താങ്കൾ ഇവയെ എങ്ങനെ വിലയിരുത്തുന്നു?
പരമ്പരാഗത ഇന്ത്യൻമൂല്യങ്ങളുടെ തകർച്ചയാണിത്. സാധാരണ നിയമങ്ങൾ നടപ്പാക്കാൻ അധികാരികൾക്ക് ശേഷിയില്ലാത്ത അവസ്ഥ. അസ്വസ്ഥജനകമാണ് ഒാരോ പൗരെൻറയും ഭാരതീയത ചോദ്യംചെയ്യപ്പെടുന്ന വർത്തമാനാവസ്ഥ.
എന്തുകൊണ്ടാകും ഇൗ മൂല്യത്തകർച്ച?
നൂറ്റാണ്ടുകളായി നാം ബഹുസ്വരസമൂഹമായി തുടരുന്നതുകൊണ്ടാകാം. സ്വാതന്ത്ര്യത്തിെൻറ എഴുപത് വർഷങ്ങൾക്കുമുേമ്പതന്നെ നാം പരസ്പരാശ്രിതത്വത്തിലായിരുന്നു ജീവിച്ചത്.
ഇൗ പരസ്പരബന്ധങ്ങൾ അതിവേഗം മാറുന്നുണ്ടോ?
പരസ്പരധാരണയുടെ ആ നല്ല ബന്ധങ്ങൾ ഭീഷണി നേരിടുന്നു.
അസഹിഷ്ണുതയുടെ നാടായി രാഷ്ട്രം പരിണമിച്ചതായി പത്രത്താളുകളും ചാനൽ ചർച്ചകളും പറയുന്നു. ഇന്ത്യയിൽ അസഹിഷ്ണുത വളരുകയാണോ?
അതേ, ഏതാനും ദിവസം മുമ്പ് ബംഗളൂരുവിൽ നടത്തിയ പ്രസംഗത്തിൽ അസഹിഷ്ണുതയെ സംബന്ധിച്ചായിരുന്നു ഞാൻ പരാമർശിച്ചത്.
താങ്കളുടെ പ്രഭാഷണഭാഗം ഉദ്ധരിക്കാൻ എനിക്ക് സാധിക്കും. എന്നാൽ, ആശങ്കജനകമായ ഇത്തരം വിഷയങ്ങളെ സംബന്ധിച്ച് താങ്കൾ പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്തിയിരുന്നോ?
അേത, അതേ. എന്നാൽ, ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും തമ്മിലുള്ള സംഭാഷണങ്ങൾ പരസ്യപ്പെടുത്താൻ കഴിയില്ല. പ്രധാനമന്ത്രിയുമായി മാത്രമല്ല, മന്ത്രിസഭാംഗങ്ങളുമായിവരെ ഞാൻ ഇത്തരം കാര്യങ്ങളിൽ സംഭാഷണം നടത്തുകയുണ്ടായി.
-അവസാനഭാഗം നാളെ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story