Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഇ​ന്ന​സെ​ന്റ്;...

ഇ​ന്ന​സെ​ന്റ്; സിനിമാലോകത്തെ പൊതുസ്വീകാര്യൻ

text_fields
bookmark_border
ഇ​ന്ന​സെ​ന്റ്; സിനിമാലോകത്തെ പൊതുസ്വീകാര്യൻ
cancel
camera_alt

മമ്മൂട്ടി, മോഹൻലാൽ എന്നിവർ​െക്കാപ്പം ഇന്നസെന്റ്

മ​ല​യാ​ള സി​നി​മാ ലോ​ക​ത്തെ പൊ​തു​സ്വീ​കാ​ര്യ​നാ​യി​രു​ന്നു ഇ​ന്ന​സെ​ന്റ്. ഇ​ൻ​ഡ​സ്ട്രി​യി​ൽ ഉ​ണ്ടെ​ന്ന് പ​റ​യ​പ്പെ​ട്ടി​രു​ന്ന പ​ക്ഷ​ങ്ങ​ൾ​ക്കൊ​ന്നി​നും അ​ദ്ദേ​ഹ​ത്തോ​ട് ദേ​ഷ്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. മ​ല​യാ​ള സി​നി​മ​യി​ലെ അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന (AMMA)യു​ടെ പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്ത് 2000 മു​ത​ൽ 2018 വ​രെ തു​ട​ർ​ച്ച​യാ​യി ആ​റു​ത​വ​ണ അ​ദ്ദേ​ഹം എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പാ​ർ​ല​മെ​ന്റ് അം​ഗ​മാ​യി​രു​ന്ന​പ്പോ​ഴും സം​ഘ​ട​ന പ്ര​സി​ഡ​ന്റാ​യി തു​ട​ർ​ന്ന അ​ദ്ദേ​ഹം ആ​രോ​ഗ്യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് ഒ​ഴി​ഞ്ഞ​ത്.

വി​ന​യ​നു​മാ​യു​ള്ള പ്ര​ശ്നം, തി​ല​ക​നെ​യും പൃ​ഥ്വി​രാ​ജി​നേ​യും അ​ട​ക്കം ന​ടീ​ന​ട​ന്മാ​രെ വി​ല​ക്കി​യെ​ന്ന ആ​ക്ഷേ​പം തു​ട​ങ്ങി സം​ഘ​ർ​ഷാ​വ​സ്ഥ​യി​​ലൂ​ടെ സം​ഘ​ട​ന ക​ട​ന്നു​പോ​യി​ട്ടു​ണ്ട്. അ​പ്പോ​ഴെ​ല്ലാം സം​ഘ​ട​ന​യു​ടെ കെ​ട്ടു​റ​പ്പി​നെ ബാ​ധി​ക്കാ​തി​രി​ക്കാ​ൻ ഇ​ന്ന​സെ​ന്റി​ന്റെ നേ​തൃ​പാ​ട​വം ഉ​പ​ക​രി​ച്ചി​ട്ടു​ണ്ട്. സി​നി​മ​യി​ലെ സാ​​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഘ​ട​ന​യു​മാ​യും തി​യ​റ്റ​ർ ഉ​ട​മ​ക​ളു​മാ​യും ഉ​ണ്ടാ​യ ത​ർ​ക്ക​ങ്ങ​ൾ പ​റ​ഞ്ഞു​തീ​ർ​ക്കു​ന്ന​തി​ൽ പ്ര​സി​ഡ​ന്റ് മു​ന്നി​ലു​ണ്ടാ​യി​രു​ന്നു.

മു​തി​ർ​ന്ന അം​ഗ​ങ്ങ​ൾ​ക്ക് ​‘കൈ​നീ​ട്ടം’ ഉ​ൾ​പ്പെ​ടെ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ അ​ദ്ദേ​ഹ​ത്തി​ന്റെ കാ​ല​ഘ​ട്ട​ത്തി​ൽ ന​ട​പ്പാ​ക്കി. സം​ഘ​ട​ന​യു​ടെ സാ​മ്പ​ത്തി​ക സ്ഥി​തി മെ​ച്ച​പ്പെ​ടു​ത്താ​ൻ താ​ര​നി​ശ​ക​ളും ടെ​ലി​വി​ഷ​ൻ ഷോ​ക​ളും സം​ഘ​ടി​പ്പി​ച്ചു. ‘അ​മ്മ’​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ട്വ​ന്റി 20 എ​ന്ന ബി​ഗ് ബ​ജ​റ്റ് സി​നി​മ​യും നി​ർ​മി​ച്ചു. മി​ക്ക​വാ​റും താ​ര​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച സി​നി​മ​യി​ൽ താ​ര​ങ്ങ​ളു​ടെ ഫാ​ൻ​സി ഡ്ര​സ് ഷോ ​പ്ര​തീ​ക്ഷി​ച്ചെ​ത്തി​യ​വ​രെ അ​ത്ഭു​ത​പ്പെ​ടു​ത്തി കെ​ട്ടു​റ​പ്പു​ള്ള തി​ര​ക്ക​ഥ​യി​ൽ ത​യാ​റാ​ക്കി​യ ന​ല്ലൊ​രു വാ​ണി​ജ്യ സി​നി​മ​യാ​യി​രു​ന്നു ഇ​ത്. കാ​ര​ണ​വ​രു​ടെ റോ​ളി​ൽ അ​ര​ങ്ങി​ലും അ​ണി​യ​റ​യി​ലും ഇ​ന്ന​സെ​ന്റ് ഉ​ണ്ടാ​യി​രു​ന്നു.

ലി​റ്റി​ല്‍ ഫ്ല​വ​ര്‍ കോ​ണ്‍വെ​ന്റ് ഹൈ​സ്‌​കൂ​ള്‍, നാ​ഷ​ന​ല്‍ ഹൈ​സ്‌​കൂ​ള്‍, ഡോ​ണ്‍ ബോ​സ്‌​കോ എ​സ്.​എ​ന്‍.​എ​ച്ച് സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​ട്ടാം ക്ലാ​സ് വ​രെ പ​ഠി​ച്ച ശേ​ഷം പ​ല ജോ​ലി​ക​ൾ മാ​റി മാ​റി ചെ​യ്ത ഇ​ന്ന​സെ​ന്റ് ക​ഷ്ട​പ്പെ​ട്ടു​ത​ന്നെ​യാ​ണ് സി​നി​മ​യി​ൽ സ്ഥി​രം ഇ​ടം​ഉ​റ​പ്പി​ച്ച​ത്. ഇ​ട​തു പ​ശ്ചാ​ത്ത​ല​മു​ള്ള കു​ടും​ബ​ത്തി​ൽ ജ​നി​ച്ച അ​ദ്ദേ​ഹം 1979ൽ ​ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​റാ​യി​ട്ടു​ണ്ട്. പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ രാ​ഷ്ട്രീ​യ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ച​ത് അ​ദ്ദേ​ഹ​ത്തി​ലെ നേ​താ​വി​നെ രൂ​പ​പ്പെ​ടു​ത്താ​ൻ സ​ഹാ​യി​ച്ചു.

ഇ​തു​കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് ഇ​ട​തു​മു​ന്ന​ണി ചാ​ല​ക്കു​ടി പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ല​ത്തി​ൽ 2014ൽ ​മ​ത്സ​രി​പ്പി​ച്ച​ത്. സി​നി​മ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ ഇ​ന്ന​സെ​ന്റ് എ​ന്തു​ചെ​യ്യാ​നാ​ണ് എ​ന്ന് പ​റ​ഞ്ഞി​രു​ന്ന​വ​രെ ഞെ​ട്ടി​ച്ച് ഏ​റ്റ​വും കൂ​ടു​ത​ൽ ഫ​ണ്ട് ചെ​ല​വ​ഴി​ച്ച എം.​പി​മാ​രി​ലൊ​രാ​ൾ അ​ദ്ദേ​ഹ​മാ​യി​രു​ന്നു. അ​ർ​ബു​ദ​രോ​ഗി​യാ​യി​രു​ന്ന അ​ദ്ദേ​ഹം കാ​ൻ​സ​ർ രോ​ഗി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ളും പാ​ലി​യേ​റ്റി​വ് പ​രി​ച​ര​ണ​ത്തി​ന്റെ പ്രാ​ധാ​ന്യ​വും പാ​ർ​ല​മെ​ന്റി​ൽ അ​വ​ത​രി​പ്പി​ച്ച​ത് ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു.

പാ​ർ​ല​മെ​ന്റി​ൽ കെ​മി​ക്ക​ൽ​സ് ആ​ൻ​ഡ് ഫെ​ർ​ട്ടി​ലൈ​സേ​ഴ്സ് സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി അം​ഗം, പേ​ഴ്സ​ന​ൽ, പ​ബ്ലി​ക് ഗ്രീ​വ​ൻ​സ​സ്, ലോ ​ആ​ൻ​ഡ് ജ​സ്റ്റി​സ് സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി​യം​ഗം, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ബ്രോ​ഡ്കാ​സ്റ്റി​ങ് മ​ന്ത്രാ​ല​യ ക​ൺ​സ​ൾ​ട്ടേ​റ്റി​വ് ക​മ്മി​റ്റി​യം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. മ​ഴ​ക്ക​ണ്ണാ​ടി (ക​ഥ​ക​ള്‍), ഞാ​ന്‍ ഇ​ന്ന​സെ​ന്റ് (സ്മ​ര​ണ​ക​ൾ), ചി​രി​ക്കു​പി​ന്നി​ൽ (ആ​ത്മ​ക​ഥ) എ​ന്നീ പു​സ്ത​ക​ങ്ങ​ളും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Innocent
News Summary - Innocent; A public figure in the film world
Next Story