അയ്യോ ഭായി പോകല്ലേ
text_fieldsഇത്തവണത്തെ നൊബേൽ പുരസ്കാരത്തിലൂടെ വാർത്താപ്രാധാന്യം ലഭിച്ച ജൈവഘടികാരം ഇൗയുള്ളവെൻറ കൗമാരകാലം മുതലുള്ള ഭായിയാണ്. രാത്രി എത്രവൈകി കിടന്നാലും രാവിലെ അഞ്ച് അല്ലെങ്കിൽ അഞ്ചര അതിനപ്പുറം പോകില്ല നിദ്രാദേവിയുടെ പരിലാളനം.
അതിനാൽ, അതിരാവിലെതന്നെ തുടങ്ങും ദിനചര്യയുടെ കാര്യപരിപാടികൾ. അതുകൊണ്ട് അയൽവാസിയായ ആത്മസുഹൃത്ത് അഭിരാമൻ എത്തിയത് ഒട്ടും അലോസരമായില്ല. എന്നാൽ, അദ്ദേഹം അടിമുടി അങ്കലാപ്പിലാണ് എന്നത് അത്ഭുതമായി.
‘‘ആകെ പ്രശ്നമാണ്’’ എന്നു പറഞ്ഞാണ് തുടക്കം. അല്ലെങ്കിലേ, ആൾ അൽപം ബേജാർ സിങ്ങാണ്. ഏതു വിഷയത്തിനും രണ്ടുരീതിയിൽ പ്രതികരിച്ചുകൊണ്ടേയിരിക്കും. അടക്കക്കും കുരുമുളകിനും പത്തുരൂപ കൂടിയാലും കുറഞ്ഞാലും അവസ്ഥ ഇതുതന്നെ.
‘എന്താപ്പം ചെയ്യുക! ആകെ കുളമായിരിക്കുന്നു. വാട്ടവും മഞ്ഞളിപ്പുമൊന്നുമില്ലാതെ ഇക്കുറി കുറെ ഏറെ കുരുമുളക് കിേട്ട്യതാ. അപ്പൊ ഇടിഞ്ഞു വില കുത്തനെ. മക്കളൊക്കെ മെഡിസിനും ആർക്കിടെക്ചറിനും പഠിക്കേേല്ല്യ. ചില്ലറയാ ഫീസ്!’ എന്നു തുടങ്ങും പ്രാരബ്ധക്കഥ.
അടുത്തനിമിഷം സ്വരം മാറും. ‘‘ഇതൊക്കെ ജീവിതത്തിെൻറ ഭാഗമല്ലേ. ഇതൊക്കെ മ്മള് നേരിടേണ്ടേ. അയ്യയ്യേ ഇതിെൻറ മുമ്പി തോൽക്കേ... ങ്ങും അതിന് വേറെ ആളെ നോക്കണം’’ - അത് കേട്ടാലും മുഖഭാവം കണ്ടാലും തോന്നും നമ്മളാണ് നേരത്തേ വിലപിച്ചതെന്ന്.
ഇതൊക്കെ പതിവുള്ളതിനാൽ അത്ര കാര്യമായി എടുക്കാറില്ല. എന്നാൽ, ഇപ്പോൾ മുഖം കൂടുതൽ സീര്യസാണ്. ആർച്ചറിയിലെ അഗ്രഗണ്യൻ സാക്ഷാൽ അർജുനൻ മുതൽ ഇങ്ങോട്ടുള്ള ഭാരതീയരുടെ സ്ഥിരം ഭാവമായ ഗ്ലാനി നിറഞ്ഞുനിൽക്കുകയാണ്. ഇവിടെ കൃഷ്ണെൻറ ഗീത പാടിയാലൊന്നും കാര്യമുണ്ടെന്നു തോന്നുന്നില്ല.
‘‘ഇൗ വാട്സാപ്പ് ഇങ്ങനെ ആപ്പുവെക്കുംന്ന് വിചാരിച്ചില്ലേട്ടാ. ആകെ തകർത്തില്ലേ...’’ -സാമൂഹിക മാധ്യമങ്ങളുടെ ആരാധകനായ ആൾ അതിനെ കുറ്റംപറഞ്ഞു തുടങ്ങിയത് ആശ്ചര്യമായി.
‘‘അല്ലെങ്കിലും മ്മടെ ആൾക്കാരെക്കൊണ്ട് ന്ത് ഗുണാ? അതൊക്കെ പണ്ടല്ലാറുന്നോ. ഇപ്പോ ഒന്നിനും പണിയെടുക്കാനാവില്ല. വെള്ളക്കോളർ ജോലിതേടി ഏതു മരുഭൂമീലും പോവും. അവിടെ എന്ത് പണീം ചെയ്യും. പൊരിവെയിലില് 35 നില കെട്ടിടത്തിെൻറ പുറം കയറിൽ തൂങ്ങിക്കിടന്ന് കഴുകി കണ്ണാടിപ്പരുവമാക്കും. കക്കൂസുകൾ കഴുകി കഴുകി മോടി കൂട്ടും. േജാലികഴിഞ്ഞ് പോകുേമ്പാൾ വഴിനീളെയുള്ള കുപ്പത്തൊട്ടിയിൽ കിടക്കുന്ന കോള കാനുകൾ പെറുക്കി ശേഖരിച്ച് വിറ്റ് കാശാക്കും. തൊഴുത്തിനു തുല്യമായ ലേബർ ക്യാമ്പിൽ കിടന്നാലും നാട്ടിൽ വന്ന് വീമ്പിളക്കും ഏസീലാ താമസം ന്ന്. ഇൗ അവസ്ഥയിൽ മ്മക്ക് ഏറെ ആശ്വാസമായിരുന്നു ഇതര സംസ്ഥാനക്കാർ. അവരെ കിട്ടിയപ്പോ എന്തിനും ഏതിനും അവർ മതീന്നായി. അവരില്ലാതെ ഒരു കാര്യോം നടക്കില്ലെന്നായി. േലാഡിറക്കാനും കോൺക്രീറ്റിടാനും കൃഷിപ്പണിക്കും കടയിൽ നിൽക്കാനും മുടിവെട്ടാനും അവർ. സെപ്ലയർ മുതൽ പാചകം വരെ കൈകാര്യം ചെയ്യാൻ അവർ തന്നെ.
മലയാളിയെ മുഴുവൻ മദ്രാസിയാക്കിയപോലെ ബിഹാറിയെയും യു.പിക്കാരനെയുമടക്കമുള്ളവരെ നമ്മൾ ബംഗാളിയാക്കി. അവർക്കൊക്കെ ഇവിടം ഇന്ത്യയിലെ ‘ഗൾഫാ’യി. ആ നേട്ടംമൂലം പുതിയ ഇമേജ് കിട്ടിയ കേരളത്തെ അമിതമായി ‘ക്ഷ’ വരപ്പിക്കാൻ യാത്ര നടത്തി ചിലർ. അമിട്ടു പൊട്ടിയാലും ആറ്റംബോംബെന്നു ഘോഷിക്കുന്നതിനിടെ അതെല്ലാം ചീറ്റിപ്പോയി. അതിനിടെയാണ് എവിടുന്നോ എന്തൊക്കെയോ പ്രചാരണങ്ങൾ വന്നത്....
ആഢ്യത്വമുള്ള കുടുംബത്തിലെ കർമനിരതനും കൃഷിഭൂമിയുടെ അധിപനും ഹോട്ടൽ ഉൾപ്പെടെ വ്യാപാര സ്ഥാപനങ്ങളുടെ നാഥനുമായ ആൾ വായിൽ കൊള്ളാത്ത രാഷ്ട്രീയം പറയുന്നോ എന്ന് ചിന്തിക്കവേ അത് മനസ്സിലാക്കിയിെട്ടന്നപോലെ വന്നു വിശദീകരണം:
‘‘ഇതൊക്കെ വാട്സാപ്പീലൂടെ അറിഞ്ഞതാ. അതിൽ പ്രചാരണം തകൃതി- ഇതര സംസ്ഥാനക്കാരെ മലയാളികൾ അടിച്ചു, വിരൽ വെട്ടി എന്നൊക്കെ. ശൗചാലയങ്ങൾപോലുമില്ലാത്ത സ്വന്തം സംസ്ഥാനത്തെ പിടിപ്പുകേടുകൾക്ക് അവർ നമുക്കു പണിതന്നത് കുപ്രചാരണങ്ങളിലൂടെ.
മർദന വാർത്ത അറിഞ്ഞ ബംഗാളികൾ കൂട്ടത്തോടെ നാടുവിടാൻ തുടങ്ങി. കേട്ടവർ കേട്ടവർ കഥകൾ കൈമാറി. ആരുടെയോ കുതന്ത്രങ്ങൾ ഒരു പരിധിവരെ വിജയിച്ചു.
‘‘ഇപ്പോ കടയിലും പറമ്പിലുമൊന്നും പണിക്ക് ആളെ കിട്ടാനില്ല. ഇവിടെയുള്ളവരൊക്കെ കൈക്കോട്ടു കണ്ടാൽ കലപ്പയാണോ എന്ന ചോദിക്കുന്ന അവസ്ഥയിലും’’.
മലവെള്ളപ്പാച്ചിൽപോലെ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കെ ഒരു പരിസമാപ്തി കുറിക്കുന്നതെങ്ങനെ എന്ന് ഒാർത്തപ്പോൾ അതറിഞ്ഞതുപോലെ പ്രതിവചിച്ചു: ‘‘ഇല്ല, ഭായിമാരില്ലാതെ ഇവിടെ ഇനി ഒന്നും നടക്കില്ല. ഭായിമാരെ ഒാടിച്ചുവിട്ടാൽ ഇവിടം തകരുമെന്ന് നന്നായി അറിഞ്ഞ ആരോ പറ്റിച്ച പണിയാണിത്. കട പൂേട്ടണ്ടിവരും കൃഷിയിടം കാടുകയറും...’’ അതു പറഞ്ഞുകൊണ്ട് ആൾ പുറത്തേക്കു നടന്നു.
അല്ലെങ്കിൽതന്നെ ജി.എസ്.ടി കുരുക്ക് കഴുത്തിൽ മുറുകിയ മല്ലു ഇനി ഇതിെൻറപേരിലും അമിത തുക എല്ലായിടത്തും കൊടുക്കേണ്ടി വരുമല്ലോ എന്നോർത്തപ്പോൾ മനസ്സു മന്ത്രിച്ചു: അയ്യോ ഭായി പോകല്ലേ, അയ്യോ ഭായി പോകല്ലേ.
l
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.