ശക്തിപ്പെടുന്ന അപരവിദ്വേഷരാഷ്ട്രീയം
text_fieldsഫെബ്രുവരി 22നാണ് ഇന്ത്യൻ എൻജിനീയർ ശ്രീനിവാസ് കുച്ചിബോട്ല അമേരിക്കയിലെ കൻസാസ് നഗരത്തിൽ ഒരുവെളുത്തവർഗക്കാരെൻറ വെടിയേറ്റ് മരിച്ചത്. ഇതിെൻറ ഞെട്ടൽ മാറുംമുമ്പാണ് അമേരിക്കയിൽ 14 വർഷമായി വ്യവസായം നടത്തുന്ന ഹർണിഷ്പട്ടേൽ മാർച്ച് രണ്ടിന് സൗത്ത് കരോലൈനയിൽ വെടിയേറ്റ് മരിച്ചത്. തൊട്ടടുത്ത ദിവസമാണ് 39 വയസ്സുള്ള ദീപറായ് എന്ന ഇന്ത്യൻ വംശജൻ വാഷിങ്ടണിലെ കെൻറിൽ വെടിയേറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടത്. ഇദ്ദേഹത്തോടും സമാനമായരീതിയിൽ "എെൻറരാജ്യത്തുനിന്ന് പുറത്തുപോകൂ" എന്ന് ആക്രോശിച്ചുകൊണ്ടാണ് വെടിയുതിർത്തത്.
ഇന്ത്യയിലെ പ്രശസ്തമായ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് പഠിച്ചിറങ്ങുന്ന തൊഴിലന്വേഷകരുടെയും വിദേശസർവകലാശാലകളിൽ പഠിക്കണം എന്ന് ആഗ്രഹിക്കുന്ന വിദ്യാർഥികളുടെയും സ്വപ്നഭൂമിയാണല്ലോ അമേരിക്കൻ ഐക്യനാടുകൾ. 2015-16 അക്കാദമിക വർഷത്തെ കണക്കനുസരിച്ച് 1,65,918 ഇന്ത്യൻ വിദ്യാർഥികൾ അമേരിക്കയിലെ വിവിധ സർവകലാശാലകളിൽ പഠിക്കുന്നുണ്ട്. 2010ൽ ഇത് ഏതാണ്ട് ഒരു ലക്ഷം മാത്രമായിരുന്നു. കഴിഞ്ഞവർഷം ഡിസംബറിൽ വിദേശകാര്യവകുപ്പ് പുറത്തിറക്കിയ വിവരപ്രകാരം ഇന്ത്യൻ വംശജരായ 3,180,000 പേരും എൻ.ആർ.ഐ ((Non-Resident Indians) ഗണത്തിൽപെടുന്ന 1,280,000 ഇന്ത്യക്കാരും അമേരിക്കയിൽ ഉണ്ട്. അവരുടെയെല്ലാം ഭാവിയെപറ്റി വലിയ ആശങ്കകളാണിപ്പോൾ ഉയർന്നിരിക്കുന്നത്.
ഇന്ത്യൻ ഭരണകൂടം ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടേണ്ടതുണ്ട്. ആക്രമണത്തിന് ഇരയായവർക്ക് നീതിലഭിക്കുന്നതിനും കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിലും ഇടപെടുന്നതോടൊപ്പം ഇത്തരംസംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ളനടപടികൾ കൈക്കൊള്ളാൻ അമേരിക്കൻ അധികൃതരിൽ സർക്കാർ സമ്മർദം ചെലുത്തുകയും വേണം.
വെറുപ്പിെൻറ രാഷ്ട്രീയപരിസരം
ഇന്ത്യക്കാർക്ക് നേരെയുണ്ടായ ഈ അക്രമങ്ങൾ പശ്ചിമേഷ്യക്കാരാണെന്ന് തെറ്റിദ്ധരിച്ചുള്ളവ മാത്രമാണെന്ന നിഗമനങ്ങളിലെത്തുന്നത് വളരെ ഉപവിപ്ലവമായിരിക്കും. ഇസ്ലാമോഫോബിയ മാത്രമല്ല അമേരിക്കൻ ഭരണവർഗം ആയുധമാക്കുന്നത്. പുറംനാട്ടുകാർക്കെതിരായ വെറുപ്പിെൻറ പൊതുരാഷ്ട്രീയത്തിെൻറ ഒരുഭാഗം മാത്രമാണ് ഇസ്ലാംപേടി എന്ന ആയുധം.
അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ 2017ലെ കണക്കുകൾ പ്രകാരം അമേരിക്കയിലെ തൊഴിലില്ലായ്മ 4.8 ശതമാനമാണ്. 2007ഒാടുകൂടി തുടങ്ങിയ സാമ്പത്തികമാന്ദ്യം അമേരിക്കയിലെ സാധാരണ ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു. രൂക്ഷമായ തൊഴിലില്ലായ്മയാൽ അസ്വസ്ഥരായ ജനതയെ ട്രംപ് തെൻറ തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ തുടക്കം മുതലേ ലക്ഷ്യം വെച്ചതെന്ന് നമുക്ക് കാണാം. പക്ഷേ, അമേരിക്ക കാലങ്ങളായി തുടരുന്ന ലിബറൽ മുതലാളിത്ത നയങ്ങൾക്ക് ഉപരിയായി അനിയന്ത്രിതമായ കുടിയേറ്റത്തെയാണ് തൊഴിലില്ലായ്മയുടെ കാരണമായി അദ്ദേഹം പ്രതിസ്ഥാനത്ത് നിർത്തുന്നത്. മെക്സിക്കൻ അതിർത്തിയിലൂടെയുള്ള പലായനം തടയാൻ മതിലുകെട്ടുമെന്നും പശ്ചിമ ഏഷ്യയിൽ മുസ്ലിം കുടിയേറ്റം തടയുമെന്നുമൊക്കെയുള്ള അദ്ദേഹത്തിെൻറ പിന്തിരിപ്പൻ പ്രഖ്യാപനങ്ങൾ കൈയടിനേടുന്നത് ഈ ആശയപരിസരത്തിലാണ്.
തങ്ങളുടെ മോശം ജീവിതസാഹചര്യങ്ങൾക്ക് കാരണം ദക്ഷിണേന്ത്യയിൽനിന്ന് ഉത്തരേന്ത്യയിൽ വന്നവരാണെന്ന് പ്രഖ്യാപിച്ച് അവർക്കെതിരെ അക്രമം അഴിച്ചുവിട്ട് മുംബൈയിൽ രാഷ്ട്രീയ ഇടംനേടിയ ശിവസേനയും സമാന യുക്തി പയറ്റി വിജയിച്ചവരാണ്. സാധാരണ മനുഷ്യെൻറ ജീവിതങ്ങളെ ദുരിതപൂർണമാക്കുന്ന സാമ്പത്തികനയങ്ങൾക്കെതിരെ ഉയർന്നുവരേണ്ട പ്രതിഷേധങ്ങളെ വിദ്വേഷത്തിെൻറ രാഷ്ട്രീയം കലർത്തി വഴിതിരിച്ചുവിടുന്ന തന്ത്രം ട്രംപിനുമാത്രം സ്വന്തമല്ലെന്നാണ് പറഞ്ഞുവെക്കുന്നത്. ഈ രണ്ടു പശ്ചാത്തലത്തിലും വേണം ഇന്ത്യക്കാർക്കെതിരെ നടന്ന ആക്രമണങ്ങളെയും കുടിയേറ്റവിരുദ്ധ പ്രസ്താവനകളെയും വിസ നിയന്ത്രണങ്ങളെയും പരിശോധിക്കേണ്ടതും നിഗമനങ്ങളിൽ എത്തിച്ചേരേണ്ടതും.
ജീവിതം പ്രതീക്ഷിച്ച നിലവാരത്തിൽനിന്ന് വഴുതിമാറി ദുസ്സഹമാകുമ്പോൾ നിലവിലെ ഭരണവ്യവസ്ഥകളിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുകയും തങ്ങളുടെ സകലപ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ഒരു ‘രക്ഷകൻ’ എത്തുമെന്ന് യുക്തിഹീനമായി ജനം ചിന്തിക്കുന്നതും സാധാരണയാണ്. നരേന്ദ്ര മോദിയെ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ അധികാരത്തിലേറ്റിയതും ഇന്ത്യയിലെ ജനങ്ങളുടെ സമാനമായ ചിന്തയാണ്. തങ്ങളുടെ ജീവിതപ്രശ്നങ്ങളുടെ മൂലകാരണങ്ങളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിട്ട് അയഥാർഥ്യമായ വസ്തുതകളുടെ ആവർത്തനം കൊണ്ടാണ്ഇത്തരക്കാർ പൊതുബോധത്തെവിലക്കെടുക്കുന്നത്.
തീവ്രവലതുപക്ഷം പിടിമുറുക്കുന്നു
തെരഞ്ഞെടുപ്പിൽ വോട്ട്നേടാൻ എടുത്ത് പ്രയോഗിച്ച വെറുപ്പിെൻറ രാഷ്ട്രീയം, അധികാരത്തിൽ എത്തിക്കഴിഞ്ഞാൽ ട്രംപ് കൈയൊഴിയുമെന്നും മിതവാദപരമായ നിലപാടുകൾ സ്വീകരിക്കുമെന്നും കണക്കുകൂട്ടലാണ് ഇന്ത്യയുൾപ്പെടെ രാജ്യങ്ങളിലെ സമ്പന്നവർഗത്തിനുണ്ടായിരുന്നത്. അതെല്ലാം വ്യാമോഹമായിരുന്നുവെന്ന് ഒാരോ ദിവസം കഴിയുന്തോറും കൂടുതൽ വ്യക്തമാവുകയാണ്. യാഥാസ്ഥിതികരായ കോടീശ്വരന്മാരെയും തീവ്രവലതുപക്ഷ നിലപാടുള്ള പട്ടാള ഉദ്യോഗസ്ഥരെയും കുത്തിനിറച്ചാണ് ട്രംപ് തെൻറ മന്ത്രിസഭ രൂപവത്കരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻപിടിച്ച് നിലവിൽ വൈറ്റ്ഹൗസിെൻറ മുഖ്യ തന്ത്രജ്ഞനായി നിയമിക്കപ്പെട്ട സ്റ്റീവ് ബാനൺ, ദേശീയസുരക്ഷാ ഉപദേഷ്ടാവായി നിയമിക്കപ്പെട്ട ലെഫ്. ജനറൽ മൈക്കിൾ ഫ്ലെയിൻ, പ്രതിരോധ സെക്രട്ടറിയായ മറൈൻ ജനറൽ ജെയിംസ് മാറ്റിസ്, ആഭ്യന്തര സുരക്ഷാ തലവൻ ജോൺ.എഫ്. കെല്ലി തുടങ്ങിയവരാണ് ഇക്കൂട്ടത്തിൽ പ്രമുഖർ. കാലാകാലങ്ങളായി രാഷ്ട്രീയ പ്രവർത്തനമേഖലകളിൽ സജീവമായിരുന്നവരെ പിന്തള്ളി ഇത്തരക്കാരെ തെൻറ അനുചരവൃന്ദത്തിൽ ഉൾപ്പെടുത്തുക വഴി ട്രംപ് അപായകരമായ സൂചനകൾതന്നെയാണ് നൽകുന്നത്.
ഇവരെല്ലാം അങ്ങേയറ്റം അപകടകരമായ പ്രത്യയശാസ്ത്രം പിൻപറ്റുന്നവരാണ്. നിയോ നാസിസ്റ്റായി അറിയപ്പെടുന്ന സ്റ്റീവ് ബാനൺ അമേരിക്കയിലെ സാമ്പത്തികമാന്ദ്യകാലത്തെ വലിയതകർച്ച നേരിട്ട ഗോൾഡ്മാൻ സാക്സിെൻറ സി.ഇ.ഒ ആയിരുന്നു. ‘തീവ്ര വലതുപക്ഷത്തിനുള്ള രാഷ്ട്രീയ ഇടം’ എന്ന് സ്വയം വിശേഷിപ്പിച്ച, ഇസ്രായേൽ അനുകൂല നിലപാടുള്ള ബ്രയിറ്റ്ബാർട്ട് നെറ്റ്വർക്കിെൻറ ചെയർമാനായിരുന്നു അദ്ദേഹം. ബാനൻ തെൻറ തീവ്ര ഇസ്ലാം വിരുദ്ധ പ്രസംഗങ്ങൾകൊണ്ട് നേരത്തേ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബാനണെപ്പോലെ സമാനമായ നിലപാടുകളും ഇസ്ലാം വിരുദ്ധതയും പരസ്യമായി പ്രകടിപ്പിച്ചയാൾതന്നെയാണ് ജനറൽ ഫ്ലെയിനും. ഇത്രയും സൂചിപ്പിച്ചത് ട്രംപിെൻറ മനുഷ്യത്വവിരുദ്ധ പ്രഖ്യാപനങ്ങളും ഹീനപ്രവൃത്തികളുമെല്ലാം കൃത്യമായ ചിന്താപദ്ധതിയുടെ ഭാഗംതന്നെയാണ് എന്ന് വ്യക്തമാക്കാനാണ്.
നരേന്ദ്ര മോദി അധികാരത്തിൽവന്ന് മാസങ്ങൾക്കകം പുണെയിൽ മുഹ്സിൻ ശൈഖ് എന്ന ചെറുപ്പക്കാരൻ കൊല്ലപ്പെട്ടതും നരേന്ദ്ര ധാഭോൽകർ, ഗോവിന്ദ് പൻസാരെ, എം.എം. കൽബുർഗി എന്നിവർ വധിക്കപ്പെട്ടതും ഓർമിപ്പിക്കുന്നതരത്തിലെ സംഭവങ്ങളാണ് അമേരിക്കയിൽ നടക്കുന്നത്. സൂക്ഷ്മായ നിരീക്ഷണത്തിൽ പ്രത്യയശാത്രപരമായ സാദൃശ്യങ്ങൾ മാത്രമല്ല അധികാരത്തിലേക്കുള്ള വഴികളിലും മോദിയും ട്രംപും തമ്മിൽ അസാമാന്യമായ സാദൃശ്യം കാണാം. നിലവിലെ ഭരണവർഗ പാർട്ടിയായ കോൺഗ്രസിെൻറ അഴിമതി ചൂണ്ടിക്കാട്ടി അഴിമതിയില്ലാത്ത ഭരണമെന്ന വാഗ്ദാനമായിരുന്നു മോദിയുടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങളിൽ പ്രധാനപ്പെട്ടത്. ഡെമോക്രാറ്റിക് പാർട്ടിയുടെ ഹിലരി ക്ലിൻറെൻറ അഴിമതി സജീവ ചർച്ചയായ അമേരിക്കൻ തെരഞ്ഞെടുപ്പിൽ വാഗ്ദാനങ്ങൾകൊണ്ട് അഴിമതിവിരുദ്ധ ചേരിയിലായിരുന്നു ട്രംപും. ന്യൂനപക്ഷ വിരുദ്ധമായ തെൻറ പ്രവൃത്തി കൊണ്ടാണ് മോദി കുപ്രസിദ്ധിയാർജിച്ചതെങ്കിൽ ഇസ്ലാമിനും വെളുത്തവരല്ലാത്തകുടിയേറ്റക്കാർക്കും എതിരെയുള്ള ആക്രോശങ്ങൾ കൊണ്ടാണ് ട്രംപ് വാർത്തകളിൽനിറഞ്ഞുനിന്നത്.
തെരഞ്ഞെടുപ്പ്പ്രചാരണസമയത്തുതന്നെ തുടങ്ങിയ ട്രംപ് വിരുദ്ധ പ്രതിഷേധങ്ങൾ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം അധികാരത്തിലെത്തിയപ്പോൾ കൂടുതൽ ശക്തമായിട്ടുണ്ട്. ഓരോ കാലത്തും മുതലാളിത്തം തേടുന്നത് അതിെൻറ ആന്തരിക വൈരുധ്യങ്ങളാൽ സംജാതമാകുന്ന പ്രതിസന്ധിയെ താൽക്കാലികമായെങ്കിലും പരിഹരിക്കാൻപോന്ന രാഷ്ട്രീയമാണ്. കേവലമായ ട്രംപ് വിരോധം കൊണ്ടുമാത്രം ഇപ്പോൾ ഇന്ത്യക്കാർ അടക്കമുള്ള അമേരിക്കയിലെ കുടിയേറ്റക്കാർ നേരിടുന്ന പ്രതിസന്ധിയെ നേരിടാൻ കഴിയുമെന്ന് തോന്നുന്നില്ല. തൊഴിലില്ലായ്മക്കും ജീവിതപ്രശ്ങ്ങൾക്കും ആധാരമായ മുതലാളിത്ത നയങ്ങൾക്കെതിരായ ബൃഹത്തായ ചെറുത്തുനിൽപിലൂടെ മാത്രമേ മനുഷ്യത്വഹീനമായ രാഷ്്ട്രീയത്തെ മറികടക്കാൻ കഴിയൂ.
(ഡി.വൈ.എഫ്.െഎ ദേശീയപ്രസിഡൻറാണ് ലേഖകൻ)
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.