Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഇറാഖ്​ പുതിയ...

ഇറാഖ്​ പുതിയ ഭാവിയിലേക്ക്​

text_fields
bookmark_border
ഇറാഖ്​ പുതിയ ഭാവിയിലേക്ക്​
cancel

മേ​യ് 12നു ​ന​ട​ന്ന ഇ​റാ​ഖി പാ​ർ​ല​മ​​െൻറ്​ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​തും പ്ര​തീ​ക്ഷ​ക​ൾ ന​ൽ​കു​ന്ന​തു​മാ​ണ്. അ​മേ​രി​ക്ക​ൻ അ​ധി​നി​വേ​ശാ​ന​ന്ത​ര​മു​ള്ള നാ​ലാ​മ​ത്തേ​തും ​െഎ.​എ​സി​നെ തു​ട​ച്ചു​നീ​ക്കി​യ​തി​നു ശേ​ഷ​മു​ള്ള ആ​ദ്യ​ത്തേ​തു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​മ്യൂ​ണി​സ്​​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പി​ന്തു​ണ​ക്കു​ന്ന മുഖ്​തദാ സദ്​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന വി​പ്ല​വ ന​വ​ജാ​ഗ​ര​ണ പാ​ർ​ട്ടി​ക്കാ​ണു ഭൂ​രി​പ​ക്ഷം ല​ഭി​ച്ച​ത്. ഇ​റാ​ഖി​ലെ ര​ണ്ട് കോ​ടി​യി​ല​ധി​കം വോ​ട്ട​ർ​മാ​രി​ൽ 45 ശതമാനം മാ​ത്ര​മാ​ണ് (ഏ​ക​ദേ​ശം ഒ​രു കോ​ടി​മാ​ത്രം) വോ​ട്ട് ചെ​യ്ത​ത്. 18 ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ​നി​ന്നും 329 ജ​ന​പ്ര​തി​നി​ധി​ക​ളെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. എ​ല്ലാ​വ​രെ​യും ഒ​ന്നി​പ്പി​ച്ചു​നി​ർ​ത്തി സാ​ങ്കേ​തി​ക വൈ​ദ​ഗ്​​ധ്യ​മു​ള്ള  ഒ​രു ഭ​ര​ണ​കൂ​ടം ഉ​ണ്ടാ​ക്കു​മെ​ന്നാ​ണു ഭൂ​രി​പ​ക്ഷം നേ​ടി​യ സാ​രി​യൂ​ൻ മു​ന്ന​ണി നേ​താ​വ് മുഖ്​തദാ സദ്​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ന​വീ​ക​ര​ണ പാ​ത​യി​ൽ സ​മാ​ധാ​ന​ത്തി​​​െൻറ പു​തി​യ പ്ര​ഭാ​ത​ങ്ങ​ളി​ലേ​ക്ക് ഇ​റാ​ഖ് ചു​വ​ടു​വെ​ക്കു​ന്ന നി​ർ​ണാ​യ​ക വേ​ള​യി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്. സാ​മൂ​ഹി​ക​വും രാ​ഷ്​​ട്രീ​യ​പ​ര​വു​മാ​യ ഒ​ട്ടേ​റെ പ്ര​ത്യേ​ക​ത​ക​ൾ ഉ​ള്ള​തി​നാ​ൽ ലോ​കം ഉ​റ്റു​നോ​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് കൂ​ടി​യാ​യി​രു​ന്നു ഇ​ത്.  

87 പാ​ർ​ട്ടി​ക​ളി​ൽ​നി​ന്നാ​യി 6,990 പേ​ർ മ​ത്സ​രി​ച്ച തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന്യൂ​ന​പ​ക്ഷ​ങ്ങ​ളാ​യ ക്രി​സ്ത്യാ​നി​ക​ൾ, യ​സീ​ദി​ക​ൾ, കു​ർ​ദു​ക​ൾ എ​ന്നി​വ​ർ​ക്കെ​ല്ലാം പ്ര​ത്യേ​കം സം​വ​ര​ണ​മു​ണ്ടാ​യി​രു​ന്നു. ത​ഹ​ലു​ഫ് അ​ൽ ന​സ​ർ പാ​ർ​ട്ടി (victory alliance) ത​ല​വ​നും നി​ല​വി​ലെ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ഹൈ​ദ​ർ അ​ൽ​അ​ബാ​ദി, ഫ​ത​ഹ് അ​ല​യ​ൻ​സ്​ തല​വ​ൻ ഹാ​ദി അ​ൽ​ആ​മി​രി, ഷി​യ പു​രോ​ഹി​ത​നും അ​ല​യ​ൻ​സ് ഓ​ഫ് റെ​വ​ലൂ​ഷ​ന​റീ​സ് ഫോ​ർ റി​ഫോം(​വി​പ്ല​വ ന​വ​ജാ​ഗ​ര​ണ പാ​ർ​ട്ടി) ത​ല​വ​ൻ മുഖ്​തദാ അ​ൽ​സദ്​ർ, സ്​​റ്റേ​റ്റ് ഓ​ഫ് ലോ ​കൊ​യ​ലീ​ഷ​ൻ ത​ല​വ​നും മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ നൂ​രി അ​ൽ​മാ​ലി​കി തു​ട​ങ്ങി​യ പ്ര​മു​ഖ​രാ​ണു തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ലും പ്ര​ചാ​ര​ണ​ത്തി​ലും മു​ന്നി​ട്ടു​നി​ന്ന​ത്. 

മു​മ്പെ​ന്ന​ത്തേ​ക്കാ​ളും ഛിന്ന​ഭി​ന്ന​രാ​ഷ്​​ട്രീ​യ ചി​ത്ര​മാ​ണി​ന്നും ഇ​റാ​ഖി​ൽ. മ​ത്സ​രാ​ർ​ഥി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും വി​വി​ധ ശി​യാ പാ​ർ​ട്ടി​ക​ളെ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന​വ, വ​ലി​യ മി​ക​വൊ​ന്നു​മി​ല്ലെ​ങ്കി​ലും ക​ടു​ത്ത ശി​യാ​ക്ക​ളോ​ടൊ​പ്പം ക​മ്യൂ​ണി​സ്​​റ്റു​കാ​രു​മു​ണ്ട്. സു​ന്നി​ക​ളു​ടെ​യും മ​ത​നി​ര​പേ​ക്ഷ​ക​രു​ടെ​യും കു​ർ​ദു​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ളെ നേ​തൃ​സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ത്തി​ക്കാ​ണി​ച്ചി​രു​ന്നു​വെ​ങ്കി​ലും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്​​ച​വെ​ക്കാ​ൻ അ​വ​ർ​ക്കാ​യി​ല്ല. രാ​ജ്യ​ത്തു​നി​ന്നും ഐ.​എ​സി​നെ തു​ര​ത്തി, കി​ർ​കു​ക്​ കു​ർ​ദു​ക​ളി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു, രാ​ജ്യ​ത്തെ പി​ള​രാ​ൻ അ​നു​വ​ദി​ക്കാ​തെ കു​ർ​ദു​ക​ളെ ഇ​റാ​ഖി​​​െൻറ ഭാ​ഗ​മാ​ക്കി തു​ട​ങ്ങി​യ ഭ​ര​ണ​നേ​ട്ട​ങ്ങ​ളാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഹൈ​ദ​ർ അ​ൽ​അ​ബാ​ദി ഉ​യ​ർ​ത്തി​ക്കാ​ണി​ച്ച​ത്. വി​ദേ​ശ​ന​യ​ത്തി​ലും അ​ബാ​ദി ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷം​കൊ​ണ്ട് ഒ​ട്ടേ​റെ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​രു​ന്നു. ഇ​റാ​നെ​യും അ​മേ​രി​ക്ക​യേ​യും ഒ​പ്പം നി​ർ​ത്താ​നും സൗ​ദി​യു​ൾ​പ്പെ​ടെ​യു​ള്ള അ​റ​ബ് രാ​ജ്യ​ങ്ങ​ളു​മാ​യി ക്രി​യാ​ത്മ​ക​മാ​യ ബ​ന്ധ​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​നും അ​ബാ​ദി​ക്ക് ക​ഴി​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, പാ​തി​യി​ലേ​റെ ത​ക​ർ​ന്ന ഒ​രു രാ​ജ്യ​ത്തി​​​െൻറ പു​ന​ർ​നി​ർ​മാ​ണ​വും സാ​മ്പ​ത്തി​ക പു​നഃ​ക്ര​മീ​ക​ര​ണ​വും അ​ബാ​ദി​യു​ടെ കാ​മ്പ​യി​നു​ക​ളി​ലൊ​ന്നും പ​രാ​മ​ർ​ശി​ക്കാ​തെ പോ​യ​താ​കാം അ​ബാ​ദി​യു​ടെ തി​രി​ച്ച​ടി​ക്ക്​ കാ​ര​ണം.

സ​ദ്​​റി​സ്​​റ്റു​ക​ളു​ടെ അപ്ര​തീ​ക്ഷി​ത വി​ജ​യം
അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മാ​ണു സദ്​റി​സ്​​റ്റു​ക​ൾ​ക്ക് ല​ഭി​ച്ച​ത്. ആ​ദ​ര​ണീ​യ​നാ​യ ഒ​രു പി​താ​വി​​​െൻറ വി​നീ​ത​നാ​യ മ​ക​ൻ എ​ന്ന ഖ്യാ​തി മാ​ത്ര​മാ​ണ് സദ്​റി​നു​ണ്ടാ​യി​രു​ന്ന കൈ​മു​ത​ൽ. രാ​ഷ്​​ട്രീ​യ​ത്തി​ൽ മു​ൻ​പ​രി​ച​യ​മൊ​ന്നും ഇ​ല്ലെ​ങ്കി​ലും മുഖ്​തദാ സദ്​റി​നു ഇ​റാ​ഖി​ൽ ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ പി​ന്തു​ണ​യു​ണ്ട്. ഏ​താ​നും വ​ർ​ഷ​മാ​യി അ​ഴി​മ​തി​ക്കെ​തി​രെ വ​ലി​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ ന​യി​ക്കു​ന്ന​തി​ൽ മുഖ്​തദാ സദ്​ർ വി​ജ​യി​ച്ചി​രു​ന്നു. ഇ​തി​ലൂ​ടെ രാ​ജ്യ​ത്തു​ട​നീ​ളം പൊ​തു​ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യാ​ർ​ജി​ക്കാ​ൻ സദ്​റി​നു ക​ഴി​ഞ്ഞു. അ​മേ​രി​ക്ക​ക്കെ​തി​രെ പ്ര​ക്ഷോ​ഭം ന​യി​ച്ച സദ്​റി​സ്​​റ്റു​ക​ളു​ടെ വി​ജ​യം എ​ന്താ​യാ​ലും അ​മേ​രി​ക്ക​യും ഇ​റാ​നും അ​ത്ര പ്ര​തീ​ക്ഷി​ച്ച​ത​ല്ല. ഇ​റാ​ഖ് ഭ​രി​ക്കേ​ണ്ട​ത് അ​മേ​രി​ക്ക​യും ഇ​റാ​നു​മ​ല്ലെ​ന്ന് തു​റ​ന്ന​ടി​ച്ച​യാ​ളാ​ണ് മുഖ്​തദാ സദ്​ർ. അ​തേ​സ​മ​യം, ഇ​റാ​ഖ് നാ​ടു​ക​ട​ത്തി​യ മൂ​ന്ന് വ​ർ​ഷ​ക്കാ​ലം ഇ​റാ​നി​ൽ ജീ​വി​ച്ച ച​രി​ത്ര​മു​ള്ള ശി​യ പു​രോ​ഹി​ത​ൻ കൂ​ടി​യാ​യ സദ്​റി​ന് പി​തൃ​പാ​ര​മ്പ​ര്യ​ത്തി​ലും ഇ​റാ​നി​യ​ൻ വേ​രു​ക​ളു​ള്ള​തി​നാ​ൽ ഇ​റാ​ൻ ഒ​രി​ക്ക​ലും ശ​ത്രു​വാ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും ഇ​റാ​​​െൻറ പി​ന്തു​ണ​യു​ണ്ടാ​കാ​മെ​ന്നും വി​ല​യി​രു​ത്തു​ന്ന​വ​രു​മു​ണ്ട്. അ​തേ​സ​മ​യം, ഇ​റാ​​​െൻറ പ്ര​ത്യ​ക്ഷ പി​ന്തു​ണ​യു​മാ​യി​ട്ടെ​ത്തി​യ അ​ബാ​ദി​യു​ടെ എ​തി​രാ​ളി​യാ​യ നൂ​ർ​അ​ൽ​മാ​ലി​കി കു​ർ​ദു​ക​ളെ കൂ​ടെ നി​ർ​ത്തി​യി​ട്ടും ഫ​ലം വ​ന്ന​പ്പോ​ൾ ന​ന്നേ പി​റ​കി​ലാ​യി, ഇ​റാ​ൻ പി​ന്തു​ണ​ക്കു​ന്ന മ​റ്റൊ​രു ഷി​യ വി​ഭാ​ഗ​മാ​യ ഫ​ത​ഹ് അ​ല​യ​ൻ​സിനും ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്താനേ ക​ഴി​ഞ്ഞു​ള്ളൂ. 

2017 സെ​പ്റ്റം​ബ​റി​ൽ കു​ർ​ദി​സ്​​താ​ൻ ന​ട​ത്തി​യ ഹി​ത​പ​രി​ശോ​ധ​ന​യി​ൽ 92 ശ​ത​മാ​നം അ​നു​കൂ​ല വോ​ട്ട് നേ​ടി​യെ​ങ്കി​ലും കേ​ന്ദ്രം അ​തം​ഗീ​ക​രി​ച്ചി​ല്ല ത​ല​സ്ഥാ​ന​മാ​യ ബ​ഗ്ദാ​ദും തെ​ക്ക​ൻ ഇ​റാ​ഖി പ്ര​ദേ​ശ​മാ​യ കു​ർ​ദി​സ്​​താ​നും ത​മ്മി​ൽ ഇ​തി​​​െൻറ പേ​രി​ൽ വ​ലി​യ വ​ടം​വ​ലി​ക​ൾ ന​ട​ത്തി, ബ​ഗ്ദാ​ദ് ഇ​ർ​ബി​ലി​നു മേ​ൽ ശ​ക്ത​മാ​യ സാ​മ്പ​ത്തി​ക ഉ​പ​രോ​ധം ചു​മ​ത്തു​ക​യും എ​യ​ർ​പോ​ർ​ട്ടു​ക​ൾ അ​ട​ച്ചു​പൂ​ട്ടൂ​ക​യും ചെ​യ്തു. ഉ​പ​രോ​ധം നീ​ങ്ങാ​ൻ ആ​റു​മാ​സ​മെ​ടു​ത്തു.  ഉ​പ​രോ​ധ​ത്തി​​​െൻറ അ​ല​യൊ​ലി​ക​ൾ ഇ​നി​യും മാ​ഞ്ഞു​പോ​യി​ട്ടി​ല്ല. ചു​രു​ങ്ങി​യ​ത് ര​ണ്ടു വ​ർ​ഷ​മെ​ടു​ത്താ​ലും ഇർ​ബി​ലി​​​െൻറ ന​ഷ്​​ടം നി​ക​ത്താ​നാ​വി​ല്ലെ​ന്നാ​ണു ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഉ​പ​രോ​ധ​ത്തെ തു​ട​ർ​ന്ന് എ​ണ്ണ​പ്ര​ധാ​ന പ്ര​ദേ​ശ​മാ​യ കി​ർ​കു​ക്​ കു​ർ​ദി​സ്​​താ​നു ന​ഷ്​​ട​മാ​യി. ഇ​ത് കു​ർ​ദി​സ്​​താ​​​െൻറ പാ​ർ​ല​മ​​െൻറി​ലെ പ്രാ​തി​നി​ധ്യം കു​റ​ച്ചു. പി​ന്നീ​ട് ഹി​ത​പ​രി​ശോ​ധ​ന ഫ​ലം മ​ര​വി​പ്പി​ച്ച ശേ​ഷ​മാ​ണ് അ​ന്താ​രാ​ഷ്​​ട്ര​വി​മാ​ന​ങ്ങ​ൾ​ക്ക് എ​ർ​ബി​ലി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം​പോ​ലും ന​ൽ​കി​യ​ത്. കു​ർ​ദി​സ്​​താ​ൻ ഉ​ൾ​പ്പെ​ട്ട ഇ​റാ​ഖി​നെ ഒ​ന്നാ​യി നി​ല​നി​ർ​ത്തു​ക എ​ന്ന​താ​യി​രു​ന്നു ഹൈ​ദ​ർ അ​ൽ​അ​ബാ​ദി​യു​ടെ ന​യം. 

വ​നി​ത ​പ്രാ​തി​നി​ധ്യം
25 ശ​ത​മാ​നം വ​നി​ത​ക​ൾ​ക്ക് സം​വ​ര​ണം ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ വ​നി​ത​മ​ത്സ​രാ​ർ​ഥി​ക​ളു​ടെ ആ​ധി​ക്യം​കൊ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ്​ ശ്ര​ദ്ധേ​യ​മാ​യി. 83 സീ​റ്റു​ക​ൾ​ക്കു​വേ​ണ്ടി 2,592  വ​നി​ത സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. രാ​ജ്യം മ​തി​യാ​യ സു​ര​ക്ഷ​യു​ള്ള  ഒ​രി​ട​മാ​യി മാ​റു​ന്ന​തി​​​െൻറ സൂ​ച​ന​കൂ​ടി​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നു​ള്ള സ്ത്രീ​ക​ളു​ടെ ക​ട​ന്നു​വ​ര​വെ​ന്ന്​ വി​ല​യി​രു​ത്തി​യി​രു​ന്നു. യാ​ഥാ​സ്​​ഥി​തി​ക​വും മ​ത​നി​ഷ്​​ഠ​വു​മാ​യ നി​ല​പാ​ടു​ക​ളെ വ​ലി​ച്ചെ​റി​ഞ്ഞും സാ​മ്പ്ര​ദാ​യി​ക​ത​ക​ൾ വെ​ടി​ഞ്ഞും മു​സ്​​ലിം സ്ത്രീ​ക​ൾ രാ​ഷ്​​ട്രീ​യ​ത്തി​ലേ​ക്ക് ക​ട​ന്നു​വ​ന്നു. ഇ​തി​നെ രാ​ജ്യം എ​മ്പാ​ടും സ്വാ​ഗ​തം ചെ​യ്തു. അ​തേ​സ​മ​യം, സ്ത്രീ​ക​ളെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ താ​റ​ടി​ക്കാ​നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ല ക​ക്ഷി​ക​ളും ശ്ര​മി​ച്ചു. എ​ന്നാ​ൽ, ഇ​തൊ​ന്നും വ​നി​ത​ക​ളു​ടെ പ്രാ​തി​നി​ധ്യ​ത്തെ പി​ന്നോ​ട്ടു വ​ലി​ച്ചി​ല്ല. ഇ​ത് കൂ​ടു​ത​ൽ യു​വ​നി​ര​യെ രാ​ഷ്​​ട്രീ​യ​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ച്ചേ​ക്കു​മെ​ന്ന് അ​ധി​കാ​രി​ക​ൾ ക​രു​തി. എ​ന്നാ​ൽ, രാ​ഷ്​​ട്രീ​യ​മാ​യ ഉ​ള്ള​ട​ക്ക​മു​ള്ള വ​നി​ത​ക​ൾ ന​ന്നേ കു​റ​വാ​ണെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് പൊ​തു​വെ രാ​ഷ്​​ട്രീ​യ നി​രീ​ക്ഷ​ക​ർ പ​ങ്കു​വെ​ക്കു​ന്ന​ത്.

മു​ന്നോ​ട്ടു​ള്ള വ​ഴി
മുഖ്​തദാ സദ്​ർ നി​ർ​ദേ​ശി​ക്കു​ന്ന ഒ​രാ​ളാ​യി​രി​ക്കും ഇ​നി അ​ടു​ത്ത നാ​ലു വ​ർ​ഷം ഇ​റാ​ഖ് ഭ​രി​ക്കു​ക. പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി ഏ​ത് ദി​ശ​യി​ലേ​ക്കാ​യി​രി​ക്കും രാ​ജ്യ​ത്തെ ന​യി​ക്കു​ക​യെ​ന്നാ​ണ് ഇ​നി ഏ​വ​രും ഉ​റ്റു​നോ​ക്കു​ന്ന​ത്. അ​ഴി​മ​തി നി​ർ​മാ​ർ​ജ​നം ചെ​യ്യു​ക​യും  വി​ഭാ​ഗീ​യ​ത ഇ​ല്ലാ​താ​ക്കു​ക​യും, സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്തു​ക​യും വി​ദേ​ശ​ന​യ​ത്തി​ലെ നി​ല​പാ​ടു​മ​നു​സ​രി​ച്ചാ​യി​രി​ക്കും ഇ​റാ​ഖി​​​െൻറ ഭാ​വി വി​ല​യി​രു​ത്തു​ക. വി​ഭാ​ഗീ​യ​ത​യേ​യും അ​ഴി​മ​തി​യേ​യും തു​ര​ത്തു​ന്ന പു​തി​യ സ​ഖ്യ​ങ്ങ​ളും സ​മ​വാ​ക്യ​ങ്ങ​ളു​മു​ണ്ടാ​ക്കാ​ൻ മുഖ്​തദാ സദ്​റി​നു സാ​ധി​ച്ചാ​ൽ ഇ​റാ​ഖി​ൽ​നി​ന്ന് പു​തി​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​യേ​ക്കും. തെ​ര​ഞ്ഞെ​ടു​പ്പി​ലും നേ​താ​ക്ക​ന്മാ​രി​ലും വി​ശ്വാ​സം ന​ഷ്​​ട​പ്പെ​ട്ട​തി​നാ​ലാ​ണ് (അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും വി​ഭാ​ഗീ​യ​ത​യും പാ​ർ​ട്ടി​ക​ളു​ടെ​യും നേ​താ​ക്ക​ന്മാ​രു​ടെ​യും താ​ൽ​പ​ര്യ​ങ്ങ​ളു​മാ​ണ് രാ​ജ്യ​ത്തെ ന​ശി​പ്പി​ക്കു​ന്ന​തെ​ന്ന്.) ഇ​റാ​ഖി ജ​ന​ത​യു​ടെ 55 ശതമാനം  വോ​ട്ട് ചെ​യ്യാ​തി​രു​ന്ന​ത്. വി​ഭാ​ഗീ​യ​ത​യു​ടെ വേ​രു​ക​ൾ അ​ത്ര​മേ​ൽ വ​ള​ർ​ന്ന, അ​ഴി​മ​തി​യി​ൽ മു​ങ്ങി​ക്കു​ളി​ച്ച ഒ​രു രാ​ജ്യ​ത്തെ ഞെ​ാടി​യി​ട​യി​ൽ മാ​റ്റി​പ്പ​ണി​യു​ക​യെ​ന്ന​ത് ക്ലേ​ശ​ക​ര​മാ​ണെ​ങ്കി​ലും ഇ​റാ​ഖി​നെ ഘ​ട്ടം ഘ​ട്ട​മാ​യി ന​വീ​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന ഒ​രു നേ​തൃ​ത്വം വ​രു​മെ​ന്ന ശു​ഭാ​പ്തി​വി​ശ്വാ​സം ഇ​റാ​ഖി​ക​ൾ കൈ​വി​ട്ടി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iraqarticlemalayalam newsmuqtada sadr
News Summary - Iraq to New Future - Article
Next Story