Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sep 2017 7:51 AM GMT Updated On
date_range 20 Sep 2017 7:53 AM GMTെഎ.എസ് വിതച്ചതും കൊയ്തതും
text_fieldsbookmark_border
വാർത്താചാനലുകളോടൊപ്പം മലയാളിയുടെ തീന്മുറിയിലേക്ക് കടന്നുവന്ന ഭീകരനാമമാണ് െഎ.എസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റ്. അറബികൾ ദാഇശ് എന്നു വിളിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഒാഫ് ഇറാഖ് ആൻഡ് സിറിയ (െഎ.എസ്.െഎ.എസ്). പശ്ചിമേഷ്യയിലെ സംഘർഷകലുഷിതമായ രാഷ്ട്രീയാന്തരീക്ഷത്തിൽനിന്ന് ജന്മംകൊണ്ട ഇൗ ഭീകരപ്രസ്ഥാനം, സ്വന്തം പേരിനെ ഇസ്ലാമിലേക്ക് ചേർത്തുവെക്കുകയും പിന്നീടങ്ങോട്ട് ‘ഇസ്ലാമിക ഭീകരത’ എന്നു വിളിക്കപ്പെടുന്ന പ്രതിഭാസത്തിെൻറ പര്യായമായി മാറുകയും ചെയ്തു. 140ലേറെ ഇന്ത്യക്കാർ െഎ.എസിൽ ചേരാൻവേണ്ടി ഇന്ത്യയിൽനിന്നും മറ്റു പല രാജ്യങ്ങളിൽനിന്നും പോയി എന്നാണ് വാർത്ത. ഇവരിൽ ആരെങ്കിലും െഎ.എസിൽ ചേർന്നതിന്, അനുമാനങ്ങളല്ലാതെ, ഖണ്ഡിതമായ തെളിവുകളൊന്നും ഇല്ല. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും െഎ.എസിന് ശാഖകളുണ്ടെന്ന റിപ്പോർട്ടുകൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. മതപരിവർത്തനം മുതൽ ബോംബ് സ്ഫോടനം വരെ രാജ്യത്ത് നടക്കുന്ന ഏതൊരു സംഭവത്തിെൻറ പിന്നിലും െഎ.എസ് ബന്ധം ആരോപിക്കാവുന്നവിധം ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി നമ്മുടെ പൊതുബോധത്തിെൻറ ഭാഗമാക്കി മാറ്റുന്നതിൽ മീഡിയയും ഭരണകൂടവും വിജയിച്ചിരിക്കുന്നു.
ഇറാഖിലും സിറിയയിലും െഎ.എസ് നേരിട്ടുകൊണ്ടിരിക്കുന്ന സായുധമായ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് ഇതെഴുതുന്നത്. 2014 ജൂലൈ നാലിനാണ് ഇറാഖിലെ ചരിത്രപ്രസിദ്ധമായ മൂസിൽ നഗരത്തിെല പ്രാചീനമായ നൂരി പള്ളിയുടെ മിമ്പറിൽനിന്ന് െഎ.എസിെൻറ തലവൻ അബൂബക്കർ അൽബഗ്ദാദി, നിഗൂഢതയിൽ പൊതിഞ്ഞ കറുത്ത തലപ്പാവും മേൽവസ്ത്രവും അണിഞ്ഞുകൊണ്ട് തെൻറ ഖിലാഫത്തിെൻറ രൂപവത്കരണം പ്രഖ്യാപിച്ചത് (ഇൗ പള്ളിയും അതിെൻറ പ്രശസ്തമായ ചരിഞ്ഞ മിനാരവും ഇപ്പോൾ തകർക്കപ്പെട്ട നിലയിലാണ്). കൃത്യം മൂന്നുവർഷത്തിനുശേഷം കഴിഞ്ഞ ജൂലൈ 10ന് ഇറാഖി പ്രധാനമന്ത്രി ഹൈദർ അൽഅബാദി മൂസിൽ നഗരത്തെ െഎ.എസിെൻറ നിയന്ത്രണത്തിൽനിന്ന് മോചിപ്പിച്ചതായി ലോകത്തോട് വിളംബരംചെയ്തു.
മൂസിൽ നഗരവും അതിെൻറ പിറകെ സിറിയയിലെ െഎ.എസ് ശക്തികേന്ദ്രമായ റഖാ പട്ടണവും നഷ്ടപ്പെട്ടതോടെ വിശാലമായ ഭൂപ്രദേശങ്ങളുടെമേൽ ആധിപത്യം കൈയാളിയ ഭീകര സൈനികശക്തി എന്ന സ്ഥാനം െഎ.എസിന് ഏതാണ്ട് നഷ്ടമായിക്കഴിഞ്ഞു. െഎ.എസിെൻറ സ്വയംപ്രഖ്യാപിത ഖിലാഫത്തിെൻറ അന്ത്യമായും ഇത് വിലയിരുത്തപ്പെടുന്നു. തങ്ങളുടെ കീഴിലുണ്ടായിരുന്ന ഇറാഖി പ്രദേശങ്ങളുടെ മൂന്നിൽ രണ്ടും സിറിയൻ പ്രദേശങ്ങളുടെ മൂന്നിലൊന്നും െഎ.എസിന് നഷ്ടമായിക്കഴിഞ്ഞു. ഒന്നാം ലോകയുദ്ധത്തിനുശേഷം സൈക്സ്^പീക്കോ ഉടമ്പടിയിലൂടെ ബ്രിട്ടനും ഫ്രാൻസും ചേർന്ന് വരച്ച പശ്ചിമേഷ്യയിലെ കൃത്രിമാതിർത്തികളെ മാറ്റിവരക്കുമെന്ന പ്രഖ്യാപനവുമായി, ഭൂപ്രദേശങ്ങൾ വെട്ടിപ്പിടിച്ച്, ഹിംസയെ ആഘോഷമാക്കി, ലോകത്ത് ഭീതിപടർത്തിയ ഇൗ ഭീകരസംഘം ഉദയംചെയ്ത അതേ വേഗത്തോടെ ചരിത്രത്തിെൻറ പിന്നാമ്പുറങ്ങളിലേക്ക് നിഷ്ക്രമിക്കുകയാണോ?
ഭീകരതയുടെ മതവും രാഷ്ട്രീയവും
മതപരമായ ഉള്ളടക്കമുള്ള ഭീകരപ്രസ്ഥാനമായാണ് െഎ.എസ് പൊതുവെ മനസ്സിലാക്കപ്പെടുന്നത്. ഇസ്ലാമിന് ഭീകരതയുടെ മുദ്ര ചാർത്തുന്നതിനുവേണ്ടി, നമ്മുടെ നാട്ടിലെ സാദാ യുക്തിവാദികൾ മുതൽ ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ള ഇസ്ലാമോഫോബുകൾ വരെ െഎ.എസിനെയാണ് ആയുധമാക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് എന്ന പേരും അബൂബക്കർ അൽബഗ്ദാദിയുടെ മതപശ്ചാത്തലവും ഇസ്ലാമിക പ്രമാണങ്ങളുടെ വികലമായ വായനയിലൂടെയും വ്യാഖ്യാനങ്ങളിലൂടെയും െഎ.എസ് ഉണ്ടാക്കിയെടുത്ത മതാത്മകമായ െഎഡിയോളജിയും ഇതിന് അവരെ സഹായിക്കുന്നു. ഫാഷിസ്റ്റ് സ്വഭാവമുള്ള എല്ലാ പ്രസ്ഥാനങ്ങളും അധികാരവും ആധിപത്യവും നേടിയെടുക്കാൻവേണ്ടി ഏതെങ്കിലും െഎഡിയോളജിയെ മറയാക്കുന്നത് കാണാം. ഹിറ്റ്ലറുടെ ആര്യമേൽക്കോയ്മാ സിദ്ധാന്തവും അതിെൻറ ബലിയാടുകളായ ജൂതന്മാർ സയണിസത്തിലൂടെ പിന്നീട് വികസിപ്പിച്ചെടുത്ത ജൂതവംശ മാഹാത്മ്യവാദവും ഹൈന്ദവതയെയും ഇന്ത്യൻ ദേശീയതയെയും സമീകരിച്ചുകൊണ്ട് സംഘ്പരിവാർ ആവിഷ്കരിച്ച സവർണ^-ഹൈന്ദവ ദേശീയവാദവും ഇതിെൻറ ഉദാഹരണങ്ങളാണ്. ആളെ കൂട്ടാനും സ്വന്തം അജണ്ടകൾ നേടിയെടുക്കാനും മതഗ്രന്ഥങ്ങളെ ഇവർ ധാരാളമായി ഉപയോഗിക്കുമെങ്കിലും അധർമത്തെയും അന്യായമായ ഹിംസയെയും നിരാകരിക്കുന്ന മതത്തിെൻറ സനാതന മൂല്യങ്ങളല്ല ഇവരെ പ്രചോദിപ്പിക്കുന്നത്. ഇത്തരം പ്രസ്ഥാനങ്ങളുടെ വേരുകൾ മതത്തിൽ അന്വേഷിക്കുന്നത് വസ്തുനിഷ്ഠമല്ലെന്നു മാത്രമല്ല, അവരുടെ ലക്ഷ്യങ്ങൾക്ക് സഹായകമായി ഭവിക്കുകയും ചെയ്യും.
െഎ.എസും പശ്ചിമേഷ്യൻ രാഷ്ട്രീയവും
െഎ.എസിനെ ആരു സൃഷ്ടിച്ചു, ആരു വളർത്തി എന്നീ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ ലഭ്യമല്ലെങ്കിലും പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ രാഷ്ട്രീയഭൂമികയിൽനിന്നാണ് അതിെൻറ ജനനം എന്ന് സംശയലേശമെന്യേ പറയാൻ കഴിയും. അമേരിക്കയുടെ ഇറാഖ് അധിനിവേശാനന്തരം സൃഷ്ടിക്കപ്പെട്ട രാഷ്ട്രീയ അരാജകത്വവും അമേരിക്കയുടെ ആശീർവാദത്തോടെ നൂരി അൽമാലികിയുടെ ശിയ അനുകൂല ഭരണകൂടം ഇറാഖിലെ സുന്നികൾക്കെതിരെ നടത്തിയ അതിക്രമങ്ങളുമാണ് െഎ.എസിെൻറ രൂപവത്കരണത്തിന് പശ്ചാത്തലമൊരുക്കിയത്. അബൂ മുസ്അബ് സർഖാവി എന്ന തീവ്ര സുന്നി ഭീകരൻ നേതൃത്വം നൽകിയിരുന്ന അൽഖാഇദയുടെ അനൗദ്യോഗിക ഇറാഖി ഘടകമാണ്, പല പരിണാമങ്ങളിലൂടെ ഇസ്ലാമിക് സ്റ്റേറ്റായി രൂപാന്തരപ്പെട്ടത്. 2006 ജൂണിൽ ഒരു അമേരിക്കൻ ആക്രമണത്തിൽ സർഖാവി കൊല്ലപ്പെട്ടതിനുശേഷം, സംഘടന ഇസ്ലാമിക് സ്റ്റേറ്റ് ഒാഫ് ഇറാഖ് എന്ന് പേരുമാറ്റി. ഇറാഖിയായ അബൂ ഉമർ അൽബഗ്ദാദിയും ഇൗജിപ്തുകാരനായ അൽമസ്രിയുമായിരുന്നു അതിെൻറ തലവന്മാർ. അമേരിക്കൻ^ഇറാഖി സൈന്യങ്ങളുടെ സംയുക്താക്രമണത്തിൽ 2010 ഏപ്രിലിൽ രണ്ടുപേരും വധിക്കപ്പെട്ടു. അതേവർഷം മേയിൽ ഇബ്രാഹിം അവദ് ഇബ്രാഹിം അൽബദ്രി അൽസാമർറി എന്ന അബൂബക്കർ അൽബഗ്ദാദി അൽഹുസൈനി അൽ ഖുറശി സംഘടനയുടെ തലവനായി അവരോധിക്കപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് ഒാഫ് ഇറാഖ് പിന്നീട് ഇസ്ലാമിക് സ്റ്റേറ്റ് ഒാഫ് ഇറാഖ് ആൻഡ് സിറിയ എന്നും അതിെൻറ ദേശാന്തരീയ സ്വഭാവത്തെ സൂചിപ്പിക്കുന്ന രീതിയിൽ ഇസ്ലാമിക് സ്റ്റേറ്റ് എന്നും നാമകരണം ചെയ്യപ്പെട്ടു.
സൂയിസൈഡ് ബോംബിങ് എന്നു വിളിക്കപ്പെടുന്ന ചാവേറാക്രമണങ്ങളിലൂടെ ഭീതിപടർത്തുന്ന െഎ.എസ് അൽഖാഇദയുടെ തുടർച്ചയും, സാമ്രാജ്യത്വവും പശ്ചിമേഷ്യയിലെ വംശീയ സംഘർഷങ്ങളും ചേർന്ന് സൃഷ്ടിച്ച ഒരു സവിശേഷ രാഷ്ട്രീയ സാഹചര്യത്തിെൻറ സൃഷ്ടിയുമാണെന്ന് സൂചിപ്പിക്കാൻവേണ്ടിയാണ് ഇൗ ചരിത്രം ഒാർമിപ്പിച്ചത്. നിരപരാധികളുടെ ജീവൻ അപകടപ്പെടുത്തുന്ന ആത്മഹത്യാ സ്ക്വാഡുകളെ യുദ്ധതന്ത്രമായി സ്വീകരിച്ച മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങൾ 20ാം നൂറ്റാണ്ടിെൻറ സൃഷ്ടിയാണെന്നും ഇസ്ലാമിക പ്രമാണങ്ങളിലോ മുൻകാല ഇസ്ലാമിക ചരിത്രത്തിലോ അതിന് സാധൂകരണമില്ലെന്നും ബർണാഡ് ലൂയിസിനെപ്പോലുള്ള സാമ്രാജ്യത്വ അനുകൂല ചരിത്രകാരന്മാർ വരെ എഴുതിവെച്ചിട്ടുണ്ട്. ചാവേറാക്രമണങ്ങളുടെ ചരിത്രം പരിശോധിച്ചാലും ആത്മഹത്യ പാപമായി കാണുന്ന ഇസ്ലാമിലോ മറ്റേതെങ്കിലും മതത്തിലോ അതിെൻറ വേരുകൾ കണ്ടെത്താനാവില്ല. കേരളത്തിലെ ചേരരാജാക്കന്മാരുടെ ചാവേർപടയാളികൾ മുതൽ രണ്ടാം ലോകയുദ്ധത്തിലെ ജപ്പാെൻറ കമിക്കാസി പൈലറ്റുകൾ വരെ പരന്നുകിടക്കുന്നതാണ് ആത്മഹത്യാ സ്ക്വാഡുകളുടെ ചരിത്രം. ചരിത്രത്തിലെ അറിയപ്പെട്ട ആദ്യത്തെ മനുഷ്യബോംബ് 1881ൽ സർ അലക്സാണ്ടർ രണ്ടാമനെ കൊലചെയ്ത ഒരു റഷ്യക്കാരനായിരുന്നുവെന്ന് ചില പഠനങ്ങളിൽ കാണുന്നു. ചൈനീസ് വിപ്ലവത്തിലും കൊറിയൻയുദ്ധത്തിലും യൂറോപ്യൻ കോളനിശക്തികൾക്കെതിരെ നടന്ന അധിനിവേശവിരുദ്ധ പോരാട്ടങ്ങളിലും ചാവേറുകളുടെ സാന്നിധ്യമുണ്ടായിരുന്നു. മുസ്ലിം ലോകത്ത് മനുഷ്യബോംബുകൾ ഒരു സമരമുറയായി സ്വീകരിക്കപ്പെട്ടത് ഇത്തരം പോരാട്ടങ്ങളുടെ ഭാഗമായിട്ടാണ്. ലബനാനിലെ ഹിസ്ബുല്ലയും ഫലസ്തീനിലെ ഹമാസും ഇസ്രായേലി സൈന്യത്തിനെതിരായ പോരാട്ടത്തിൽ അത് ആയുധമാക്കി. നിരപരാധികളായ സാധാരണ ജനങ്ങളുടെ ജീവൻ അപായപ്പെടുത്തുന്ന ശൈലിയിലേക്ക് അതിനെ മാറ്റിയെടുത്തത് തമിഴ്പുലികൾക്കുശേഷം അൽഖാഇദയും, അതിന് കൂടുതൽ ഹിംസാത്മകമായ മുഖം നൽകിയത് െഎ.എസും ആണെന്ന് പറയാം (െഎ.എസ് ആക്രമണങ്ങളെക്കുറിച്ച് പടിഞ്ഞാറൻ മീഡിയ റിപ്പോർട്ടുകളിലെ അതിശയോക്തികൾ കാണാതെയല്ല ഇത് പറയുന്നത്).
ഇത്തരം ആക്രമണങ്ങളെ ഇസ്ലാമിക പണ്ഡിതലോകം ഏകസ്വരത്തിൽ തള്ളിപ്പറയുകയും ഇസ്ലാമിക വിരുദ്ധം എന്ന് വിധിയെഴുതുകയും ചെയ്തിട്ടുണ്ട്. അൽഖാഇദയും െഎ.എസും അവരുടേതിന് സമാനമായ െഎഡിയോളജിയും സമരരീതിയും പിന്തുടരുന്ന മറ്റു പ്രസ്ഥാനങ്ങളും മുസ്ലിം ജനസാമാന്യത്തിനിടയിൽ അംഗീകാരം നേടാതെപോയതിെൻറ പ്രധാന കാരണം ഇസ്ലാമിക മൂല്യങ്ങൾക്ക് നിരക്കാത്ത അവരുടെ പ്രവർത്തനരീതി തന്നെയാണ്.
െഎ.എസ് പടിയിറങ്ങുേമ്പാൾ
ഇറാഖിലും സിറിയയിലും തിരിച്ചടി നേരിട്ടതിനെത്തുടർന്നാണ് െഎ.എസ് ആക്രമണമുഖം പടിഞ്ഞാറൻനാടുകളിലേക്ക് തിരിച്ചുവിട്ടിരിക്കുന്നത് എന്ന് വിലയിരുത്തപ്പെടുന്നു. പടിഞ്ഞാറല്ല, തങ്ങളെ അംഗീകരിക്കാത്ത എല്ലാവരും െഎ.എസിെൻറ ശത്രുക്കളാണ്. ശിയാക്കളോടും സുന്നികളോടും ഒരേസമയം യുദ്ധത്തിലാണ് അവർ. െഎ.എസിെൻറ മനുഷ്യബോംബുകൾ കൊലചെയ്ത അമുസ്ലിംകളുടെ എണ്ണത്തേക്കാൾ എത്രയോ കൂടുതലാണ് മുസ്ലിംകളുടെ എണ്ണം. െഎ.എസിെൻറ കാഴ്ചപ്പാടിൽ അവരെ അംഗീകരിക്കാത്ത എല്ലാ മുസ്ലിംകളും ഇസ്ലാമിന് പുറത്താണ്. െഎ.എസിനോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന ശക്തികൾതന്നെ അവരുടെ ഇൗ വിശ്വാസപ്രമാണത്തെ ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്. സുന്നി മിലീഷ്യകൾക്കെതിരെ യുദ്ധംചെയ്യാൻ ഹാഫിസ് അസദും, ഹാഫിസ് അസദിനെതിരെ യുദ്ധംചെയ്യാൻ ഇസ്രായേലും പശ്ചിമേഷ്യയിലെ ഭരണകൂടങ്ങളും െഎ.എസിന് ആയുധം നൽകിയതായി വാർത്തകളുണ്ടായിരുന്നു.
െഎ.എസിെൻറ പ്രകൃതത്തിൽതന്നെ അതിെൻറ നാശത്തിെൻറ വിത്തുകൾ ഒളിഞ്ഞുകിടപ്പുണ്ട്. ഫാഷിസ്റ്റ് സ്വഭാവമുള്ള എല്ലാ പ്രസ്ഥാനങ്ങളുടെയും അന്തിമമായ പരിണതി ഇതുതന്നെയായിരിക്കും. അധികാരം നഷ്ടപ്പെട്ടാലും, ഒരു ഭീകരസംഘമായി െഎ.എസ് കുറെക്കാലം കൂടി നിലനിൽക്കുകയോ അതിെൻറ ചാരത്തിൽനിന്ന് പുതിയ ഭീകരസംഘങ്ങൾ ജന്മംകൊള്ളുകയോ ചെയ്തേക്കാം. ഇത്തരം പ്രസ്ഥാനങ്ങളെ ഇല്ലാതാക്കാൻ ഒരു വഴിയേ ഉള്ളൂ. അവയെ ഉൽപാദിപ്പിക്കുന്ന സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങളെ ഇല്ലാതാക്കുക. ഭരണകൂട ഭീകരതയും അതിെൻറ മറു ഉൽപന്നമായ സിവിൽ ഭീകരതയും പരസ്പരം ഉപജീവിച്ചുകൊണ്ടാണ് നിലനിൽക്കുന്നതും വളരുന്നതും. മനുഷ്യബോംബുകളെ സൃഷ്ടിക്കുന്നത് മതമല്ല, ജനപഥങ്ങളെ ശിഥിലീകരിക്കുന്ന അധിനിവേശശക്തികളും യുവാക്കളിൽ നിരാശയും പ്രതികാരാഗ്നിയും നിറക്കുന്ന ജനവിരുദ്ധ ഭരണകൂടങ്ങളുമാണ്. ഇൗ യാഥാർഥ്യം അംഗീകരിക്കാതിരിക്കുക എന്നതാണ് ഇപ്പോൾ നടക്കുന്ന ആേഗാള ഭീകരവിരുദ്ധ യുദ്ധത്തിെൻറ സ്ട്രാറ്റജി.
◆

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story