ഗസ്സയുടെ ദുരിതത്തിൽ പാശ്ചാത്യവരേണ്യരുടെ പങ്ക്
text_fieldsവടക്കൻ ഗസ്സയിലെ ഇസ്രായേലി അതിക്രമങ്ങൾ ഫലസ്തീനെതിരായ വംശീയ ഉൻമൂലന അജണ്ടയുടെ ഭാഗമാണെങ്കിലും, നിലവിലെ ആക്രമണത്തിന്റെ തീവ്രത സൂചിപ്പിക്കുന്നത് സയണിസ്റ്റ് ഭരണകൂടത്തിന് മറ്റ് ചില ലക്ഷ്യങ്ങളുണ്ടെന്നാണ് വടക്കൻ ഗാസ പിടിച്ചെടുക്കുമെന്ന ദൃഢനിശ്ചയത്തിലാണ് ഇസ്രായേൽ. ഈ പ്രദേശത്തെ പാർപ്പിട മേഖലകൾ, സ്കൂളുകൾ, ആശുപത്രികൾ എന്നിവയെ ലക്ഷ്യമിട്ട് നടത്തുന്ന നശീകരണത്തിൽ നിന്ന് ഇത് വ്യക്തമാണ്. അവസാനമില്ലാത്ത ആക്രമണം വീടുവിട്ട് പലായനം ചെയ്യാൻ...
വടക്കൻ ഗസ്സയിലെ ഇസ്രായേലി അതിക്രമങ്ങൾ ഫലസ്തീനെതിരായ വംശീയ ഉൻമൂലന അജണ്ടയുടെ ഭാഗമാണെങ്കിലും, നിലവിലെ ആക്രമണത്തിന്റെ തീവ്രത സൂചിപ്പിക്കുന്നത് സയണിസ്റ്റ് ഭരണകൂടത്തിന് മറ്റ് ചില ലക്ഷ്യങ്ങളുണ്ടെന്നാണ്
വടക്കൻ ഗാസ പിടിച്ചെടുക്കുമെന്ന ദൃഢനിശ്ചയത്തിലാണ് ഇസ്രായേൽ. ഈ പ്രദേശത്തെ പാർപ്പിട മേഖലകൾ, സ്കൂളുകൾ, ആശുപത്രികൾ എന്നിവയെ ലക്ഷ്യമിട്ട് നടത്തുന്ന നശീകരണത്തിൽ നിന്ന് ഇത് വ്യക്തമാണ്. അവസാനമില്ലാത്ത ആക്രമണം വീടുവിട്ട് പലായനം ചെയ്യാൻ ജനങ്ങളെ നിർബന്ധിതരായി. പോകാതെ വീടുകളിൽ തന്നെ തുടരാമെന്ന് തീരുമാനിച്ച പലരും കൊല്ലപ്പെടുകയും ചെയ്തു. ലഭ്യമായ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും പര്യാപ്തമല്ലാത്തതിനാൽ പട്ടിണിയുടെ ഭീഷണിയും നിലനിൽക്കുന്നു.
മറ്റ് ഭാഗങ്ങളിലുമെന്നപോലെ നിരവധി ആരോഗ്യ പ്രവർത്തകർക്ക് ഇവിടെയും ജീവൻ നഷ്ടപ്പെട്ടു. മാധ്യമ പ്രവർത്തകരാണ് നിരന്തര ഇസ്രായേൽ ആക്രമണത്തിന് ഇരയായ മറ്റൊരു വിഭാഗം.ഒട്ടനവധി കുഞ്ഞുങ്ങളും ഇസ്രായേലി ബോംബുകൾക്കും വെടിയുണ്ടകൾക്കും ഇരയായെന്നതും ശ്രദ്ധിക്കുക, കുറേ വർഷങ്ങളായി ഗസ്സക്കെതിരായ മിക്കവാറും എല്ലാ ഇസ്രായേൽ ആക്രമണങ്ങളിലും പ്രകടമായ ഒരു മാതൃകയാണിത്.
വടക്കൻ ഗസ്സയിലെ ഇസ്രായേലി അതിക്രമങ്ങൾ ഫലസ്തീനെതിരായ വംശീയ ഉൻമൂലന അജണ്ടയുടെ ഭാഗമാണെങ്കിലും, നിലവിലെ ആക്രമണത്തിന്റെ തീവ്രത സൂചിപ്പിക്കുന്നത് സയണിസ്റ്റ് ഭരണകൂടത്തിന് മറ്റ് ചില ലക്ഷ്യങ്ങളുണ്ടെന്നാണ്. ഗസ്സ തീരത്തെ എണ്ണ, വാതക ശേഖരം എത്രയും വേഗം നിയന്ത്രണത്തിലാക്കിയെന്ന് ഉറപ്പാക്കുകയാണ് വടക്കൻ ഗസ്സ കൈവശപ്പെടുത്താനുള്ള തിടുക്കത്തിന് പിന്നിലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇസ്രായേലിന്റെ സുരക്ഷ വർധിപ്പിക്കുന്നതിനായി വടക്കൻ ഗസ്സയെ ഒരു ബഫർ സോണായി മാറ്റാൻ ടെൽ അവീവ് ആഗ്രഹിക്കുന്നുവെന്നും ചില വിശകലന വിദഗ്ധർ നിരീക്ഷിക്കുന്നുണ്ട്.
പരോക്ഷമായ ലക്ഷ്യം എന്തുതന്നെയായാലും, ഗസ്സയിൽ ‘നിയമവിരുദ്ധ’ അധിനിവേശം നടത്തിയെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ. സി. ജെ) വിലയിരുത്തിയ ഒരു രാജ്യം ഒരു നാടിനെയും അവിടുത്തെ ജനതയെയും കൃത്യമായ വംശീയ ശുദ്ധീകരണത്തിനിരയാക്കി മുന്നോട്ടുപോകുന്നതിനെ അനുവദിച്ചു കൊടുക്കുന്നത് സകല മര്യാദകൾക്കും വിരുദ്ധമാണ്.അതിക്രമങ്ങൾക്കെതിരെ ജനങ്ങൾ പ്രതിഷേധിച്ചുവെന്നത് നേരുതന്നെയാണ്. ഗസ്സക്കും ഫലസ്തീനെതിരായും മൊത്തത്തിൽ ടെൽ അവീവ് ചെയ്യുന്ന കാര്യങ്ങളെ പൗരസംഘങ്ങൾ അപലപിച്ചിട്ടുണ്ട്. 2023 ഒക്ടോബർ ഏഴു മുതൽ ഒരു വർഷമായി ഗസ്സയിലും വെസ്റ്റ് ബാങ്കിലും എന്താണ് സംഭവിക്കുന്നതെന്ന് ബദൽ മാധ്യമങ്ങൾ നിശതമായി പരിശോധിക്കുകയും പരസ്യമായി വിമർശിക്കുകയും ചെയ്യുന്നുണ്ട്.ലെബനാനിൽ നൂറുകണക്കിന് സാധാരണക്കാരുടെ മരണത്തിന് കാരണമായ ആക്രമണം നടത്തിയതിനും മാധ്യമങ്ങളും പൗരസമൂഹവും ഇസ്രായേലിനെ ചോദ്യം ചെയ്തു. എന്നിട്ടും മനുഷ്യകുടുംബത്തിന്റെ ശബ്ദത്തെ അഹങ്കാരത്തോടെ അവഗണിച്ച് ഇസ്രായേൽ ക്രൂരത തുടരുകയാണ്. അവരെ പിന്തുണക്കുന്ന ഘടനയുടെ ഭാഗമായ വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും സന്തുലിതമായ കാഴ്ചപ്പാടുകളെപ്പോലും അവർ തീർത്തും അവഗണിക്കുന്നു.
പിന്നിൽ ചില ശക്തരായ രാജ്യങ്ങളുണ്ട് എന്നതാണ് ഇസ്രായേൽ അതിന്റെ അനീതിയിൽ നിന്ന് മാറ്റമില്ലാതെ തുടരാനുള്ള ഒരു കാരണം. യു.എസ് വരേണ്യവർഗം ഇസ്രായേലിന് പണവും ആയുധങ്ങളും നൽകുന്നത് തുടരുന്നു. ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിലെ വീറ്റോ അധികാരം ഉപയോഗിച്ച് ഇസ്രായേലിന്റെ അരുതായ്മകളെ സംരക്ഷിച്ചു നിർത്താനും അവർ സദാ സന്നദ്ധമാണ്. ബ്രിട്ടീഷ് വരേണ്യവർഗവും ഇസ്രായേലിന് വിശ്വസ്ത പൂർവം ആയുധങ്ങൾ നൽകുന്നു. ജർമ്മൻ ആയുധങ്ങളും ഈ തെമ്മാടി രാജ്യത്തിന് പ്രയോജനമാകുന്നു.
നമ്മിൽ പലരും മുൻപും ചൂണ്ടിക്കാണിച്ചിട്ടുള്ളതു പോലെ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ബ്രിട്ടീഷ്, അമേരിക്കൻ കൊളോണിയൽ താൽപ്പര്യങ്ങളുടെ ഉൽപ്പന്നമായി രൂപമെടുത്തതാണ് ഇസ്രായേൽ എന്നതാണ് ഫലസ്തീനികളെയും ലെബനാനികളെയും കൂട്ടക്കൊല ചെയ്യാൻ അമേരിക്കൻ, ബ്രിട്ടീഷ് വരേണ്യവർഗം അവർക്ക് ഒത്താശ ചെയ്യുന്നതിന്റെ പ്രധാന കാരണം. ഇസ്രായേലിന് അന്ധമായ പിന്തുണ നൽകാനുള്ള ജർമ്മൻ വരേണ്യവർഗത്തിന്റെ ഔത്സുക്യം മുപ്പതുകളിലെയും നാൽപതുകളിലെയും നാസി വംശഹത്യയെക്കുറിച്ചുള്ള രാജ്യത്തിന്റെ കൂട്ടായ കുറ്റബോധവുമായി ബന്ധപ്പെട്ട് കിടക്കുന്നു. വർഗീയവും വംശീയവുമായ പ്രത്യയശാസ്ത്രം പിന്തുടരുന്ന സയണിസ്റ്റുകൾക്ക് തങ്ങൾ നൽകുന്ന പിന്തുണ വീടും കുടുംബവും നഷ്ടപ്പെട്ട നിരപരാധികളായ ജനങ്ങൾക്ക് നേരെ മരണവും സർവനാശവും വിതക്കുന്നതിൽ എത്രമാത്രം പ്രോത്സാഹനമേകുന്നു എന്ന് തിരിച്ചറിയാൻ കൂട്ടാക്കുന്നില്ല ഈ വരേണ്യ വിഭാഗങ്ങൾ.
അതു കൊണ്ടു തന്നെ ഫലസ്തീനികളുടെ ദുരവസ്ഥയെക്കുറിച്ചും എന്തു കൊണ്ടാണ് അവരും പശ്ചിമേഷ്യയിലെ മറ്റ് നിവാസികളും ഇസ്രായേലിനെയും സയണിസത്തിന്റെ രാഷ്ട്രീയത്തെയും എതിർക്കുന്നതെന്നും സംബന്ധിച്ച അവബോധം സൃഷ്ടിക്കാൻ ജർമ്മനി, ബ്രിട്ടൻ, യുഎസ് എന്നിവിടങ്ങളിലെ പൗരസംഘങ്ങൾക്കും ബദൽ മാധ്യമങ്ങൾക്കും പ്രത്യേക ഉത്തരവാദിത്തമുണ്ട്. അത്തരം അവബോധം വളർന്ന് വ്യാപിച്ചാൽ, ഈ പാശ്ചാത്യ സമൂഹങ്ങളിലെ സർക്കാരുകൾ ഫലസ്തീനികളുടെ നിയമാനുസൃതമായ അവകാശങ്ങളുടെ വിഷയത്തിൽ ഇസ്രായേലിനോട് വിമർശനാത്മക മനോഭാവം സ്വീകരിച്ചേക്കുമെന്നത് അസംഭവ്യമായ കാര്യമൊന്നുമല്ല. ഇസ്രായേലിനെയും പാശ്ചാത്യ വരേണ്യവർഗത്തെയും അധികാരത്തിൽ നിലനിർത്തുന്ന നിക്ഷിപ്ത താൽപ്പര്യങ്ങൾ അതിശക്തമാണെന്നതിനാൽ അത്തരമൊരു മാറ്റം ഇനിയുമേറെക്കാലം ഒരു സ്വപ്നമായി തുടരും. പക്ഷേ ഫലസ്തീൻ വിഷയത്തിൽ അൽപമെങ്കിലും നീതി പുലരണമെന്ന് ഉറച്ച് ആഗ്രഹിക്കുന്നവർ പാശ്ചാത്യ വരേണ്യവർഗത്തിനും അവർ നിയന്ത്രിക്കുന്ന യുഎൻ സുരക്ഷാ കൗൺസിൽ പോലുള്ള സംവിധാനങ്ങൾക്ക് മുന്നിലും അർഥിക്കുന്നതിനപ്പുറമുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകേണ്ടതുണ്ട്.
(പ്രശസ്ത സാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ളയുടെ ഉറ്റ ബന്ധുവായ ഡോ. ചന്ദ്ര മുസഫർ മലേഷ്യയിലെ ഇന്റർനാഷണൽ മൂവ്മെന്റ് ഫോർ എ ജസ്റ്റ് വേൾഡ് (JUST) പ്രസിഡന്റാണ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.