‘നൂറ്റാണ്ടിെൻറ വഞ്ചന’
text_fieldsവരുന്ന മാർച്ച് രണ്ടിന് ഇസ്രായേലിൽ പാർലമെൻറ് തെരഞ്ഞെടുപ്പ് നടക്കും. ‘നെസറ്റി’ലേക്കുള്ള 23ാമത്തെ തെരഞ്ഞെടു പ്പ് മൂന്നാം തവണയാണ് നടക്കുന്നത്. കാവൽ പ്രധാനമന്ത്രിയായി തുടരുന്ന ബിന്യമിൻ നെതന്യാഹുവും പ്രതിപക്ഷത്തെ ബെന് നി ഗാൻറ്സും തമ്മിലാണ് പോര്. െസപ്റ്റംബറിലെ തെരഞ്ഞെടുപ്പിനുശേഷം ഇരുനേതാക്കളും ചേർന്നു ഒരു ഐക്യകക്ഷി ഭരണത്തി നുള്ള ശ്രമം നടത്തിയെങ്കിലും, തീവ്ര വലതുപക്ഷ കക്ഷികളെ ഉൾപ്പെടുത്താനുള്ള നെതന്യാഹുവിെൻറ നിർബന്ധം കാരണം, അത ് വിജയിച്ചില്ല. ഗത്യന്തരമില്ലാതെ വന്നപ്പോഴാണ് പ്രസിഡൻറ് റൂവൻ റിവ്ളിൻ വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.< /p>
ട്രംപും നെതന്യാഹുവും തെരഞ്ഞെടുപ്പ് നേരിടുകയാണ്. രണ്ടുപേരും ആരോപണവിധേയർ. വിശ്വാസവഞ്ചനയുടെയും കൈക്കൂല ിയുടെയും പേരിൽ നെതന്യാഹുവിനെതിരെ കേസുകളുണ്ട്. രണ്ടു വർഷത്തെ വിശദ അന്വേഷണങ്ങൾക്കുശേഷമാണ് അറ്റോണി ജനറൽ അവിഷാ മണ്ടേൽ ബ്ലിറ്റ്സ് അദ്ദേഹത്തിെൻറമേൽ കുറ്റം ചുമത്തിയത്. എന്നാൽ, ‘പ്രധാനമന്ത്രി’യെന്ന പദവി ഉപയോഗിച്ച് അദ്ദേഹം തൽക്കാലം വിചാരണയിൽനിന്നു മാറിനിൽക്കുകയാണ്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ഈ പ്രതിരോധം നഷ്ടമാകും. അതിനാൽ എങ്ങനെയെങ്കിലും തെരഞ്ഞെടുപ്പിൽ വിജയിക്കുകയെന്നത് നെതന്യാഹുവിനു മർമപ്രധാനമാണ്. ഈയൊരു സന്ദർഭത്തിലാണ് അദ്ദേഹത്തിെൻറ സ്വന്തം ഡോണൾഡ് ട്രംപ് രക്ഷാധികാരിയായി എത്തിയത്. ജനുവരി 28ന് നെതന്യാഹുവിനെ അരികിൽ നിർത്തി പ്രസിഡൻറ് ട്രംപ് വൈറ്റ് ഹൗസിൽനിന്നു ‘നൂറ്റാണ്ടിെൻറ കരാർ’ (The Century Deal) പ്രഖ്യാപിച്ചു. വൈറ്റ്ഹൗസ് വിളംബരത്തിനു മുമ്പുതന്നെ, സംഗതികൾ വിശദമായി മനസ്സിലാക്കാനും ട്രംപിനെ കാണാനുമായി ‘ബ്ലൂ ആൻഡ് വൈറ്റി’െൻറ നേതാവ് ബെന്നി ഗാൻറ്സ് വാഷിങ്ടൺ സന്ദർശിച്ചിരുന്നു. കരാർപ്രഖ്യാപനം തെരഞ്ഞെടുപ്പ് കഴിഞ്ഞു വേണമെന്നായിരുന്നു അദ്ദേഹത്തിെൻറ പക്ഷം. മാത്രമല്ല, അത് നടപ്പിൽ വരുത്താൻ കടമ്പകൾ ഏറെയുണ്ടെന്നും പറഞ്ഞു. പക്ഷേ, നെതന്യാഹുവിെൻറ സമ്മർദത്തിനു വഴങ്ങി പെട്ടെന്നുതന്നെ ട്രംപ് കരാർ പ്രഖ്യാപിച്ചു. ഇത് ഇസ്രായേലിെൻറ തെരഞ്ഞെടുപ്പിനു ഒരു പുതിയ ദിശാബോധം നൽകിയതായി മനസ്സിലാകുന്നു. എല്ലാം നെതന്യാഹുവിെൻറ കൈപ്പിടിയിൽ ഒതുങ്ങുകയാണെന്ന് പ്രവചിക്കപ്പെടുന്നു.
‘‘കഴിഞ്ഞ മൂന്നു വർഷമായി ഞാൻ വാഷിങ്ടണിൽ ഇസ്രായേലിെൻറ ആവശ്യങ്ങൾ ഉണർത്തുകയായിരുന്നു. ഇപ്പോഴാണ് അത് കൈവന്നത്. ഇതൊരു ചരിത്രനിമിഷമാണ്. ഇസ്രായേലിെൻറ ഭാവി ഭദ്രമാക്കുന്ന ഇത്തരം അനുകൂല സന്ദർഭം ഇനി വരില്ല’’ -എന്നിങ്ങനെയാണ് നെതന്യാഹു പ്രതികരിച്ചത്. കരാറിനു രൂപം നൽകിയത് അദ്ദേഹത്തിെൻറ സ്വന്തക്കാരായ, ട്രംപിെൻറ പ്രത്യേക ദൂതൻ ജെയ്സൺ ഗ്രീൻബ്ലാത്, ട്രംപിെൻറ മരുമകനും ഉപദേശകനുമായ ജാരദ് കുഷ്നർ, ഇസ്രായേലിലെ അമേരിക്കൻ അംബാസഡർ ഡേവിഡ് ഫ്രീഡ്മാൻ എന്നിവരാണ്. ഇസ്രായേൽ മീഡിയ കരാറിനെ ‘ഏറ്റവും ഉദാരമായ സമ്മാനം’ എന്ന് വിശേഷിപ്പിച്ചു. പ്രതിരോധമന്ത്രി നഫ്താലി ബെന്നറ്റ് ഇത് താമസംവിനാ നടപ്പാക്കേണ്ടതാണെന്ന് അഭിപ്രായപ്പെട്ടു.
കരാറിെൻറ ഭാഗമായി ജോർഡൻ താഴ് വരയും ഒപ്പം ‘പടിഞ്ഞാറേ കര’യിൽ അന്യായമായി ഇസ്രായേൽ പടുത്തുയർത്തിയ പാർപ്പിടസമുച്ചയങ്ങളും ഇസ്രായേൽ അധികാരപരിധിയിൽ വരും. ജറൂസലം ഇസ്രായേൽ തലസ്ഥാനമായിരിക്കും. എന്നാൽ, സുരക്ഷിത വലയങ്ങൾക്കു പുറത്ത് ജറൂസലമിെൻറ വടക്കു കിഴക്കൻ അതിർത്തിയിൽ ഫലസ്തീനും ഒരു തലസ്ഥാനം അനുവദിക്കുമെന്ന് പറയുന്നു. അതിനു സമ്മതമല്ലെങ്കിൽ ജറൂസലമിെൻറ മുഴുവൻ ഭാഗവും ഇസ്രായേലിേൻറത് മാത്രമായി നിലനിൽക്കും! കരാറിെൻറ ഭാഗമായി സാമ്പത്തികപദ്ധതികളും വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഗസ്സയിൽ പുതിയ ഹാർബർ പണിയുമത്രേ. ഫലസ്തീൻ, ഇസ്രായേൽ, ജോർഡൻ, ഈജിപ്ത്, ലബനാൻ എന്നീ രാഷ്ട്രങ്ങൾക്കിടയിൽ അതിർത്തി വരമ്പുകളില്ലാത്ത വാണിജ്യബന്ധങ്ങൾക്ക് തുടക്കം കുറിക്കുമെന്നും ഗൾഫ് രാഷ്ട്രങ്ങളുടെ സഹായത്തോടെ വരുന്ന പത്തു വർഷങ്ങൾക്കിടയിൽ അമ്പത് ബില്യൺ ഡോളറിെൻറ നിക്ഷേപം സുസാധ്യമാക്കുമെന്നും അമേരിക്ക വാഗ്ദാനം ചെയ്യുന്നു. എന്നാൽ, ഇതിനു പകരം ഫലസ്തീനികൾക്ക് സ്വന്തം ഭവനങ്ങളിലേക്ക് തിരിച്ചുചെല്ലാനുള്ള അവകാശം നിഷേധിക്കുമത്രേ!
വാസ്തവം പറഞ്ഞാൽ, ഫലസ്തീനെ ഭീതിപ്പെടുത്തി സ്വന്തമാക്കുന്നതിനാണ് പ്രസിഡൻറ് ട്രംപ് തുനിഞ്ഞിരിക്കുന്നത്. ഇസ്രായേലിെൻറ സുരക്ഷിതത്വവും അധിനിവേശ ഭൂമിയിൽ അവർക്ക് അധികാരവും കരാർ ഉറപ്പാക്കുന്നു. ഐക്യരാഷ്ട്രസഭയുടെ 242 ാം പ്രമേയം കരാർ തൃണവത്ഗണിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങൾ യുദ്ധത്തിലൂടെ പിടിച്ചെടുത്ത ഭൂമിയിൽ പാർപ്പിടങ്ങൾ ഉണ്ടാക്കുന്നത് അംഗീകരിക്കുന്നില്ല. എന്നാൽ, കരാറനുസരിച്ചു വെസ്റ്റ് ബാങ്കിൽ പടുത്തുയർത്തിയ പാർപ്പിടങ്ങൾ ഇസ്രായേൽ നിയന്ത്രണത്തിലായിരിക്കും. തുച്ഛമായ സാമ്പത്തിക നേട്ടങ്ങൾ എടുത്തുകാട്ടി ഫലസ്തീനെ വശപ്പെടുത്താനുള്ള ഒരുതരം പ്രലോഭനവും ‘വൈകാരിക ഭീഷണി’(black mailing)പ്പെടുത്തലും അല്ലാതെ മറ്റൊന്നുമല്ലിത്.
പദ്ധതി പൂർണമായും തിരസ്കരിച്ചിരിക്കുന്നു ഫലസ്തീൻ. പി.എൽ.ഒ സെക്രട്ടറി ജനറൽ സാഇബ് അരീകാത് ഇതിനെ ‘നൂറ്റാണ്ടിെൻറ വഞ്ചന’ (Fraud of the Century) എന്നാണ് വിശേഷിപ്പിച്ചത്. ഏറെക്കാലമായി പരസ്പരം പഴിചാരി, വേർപിരിഞ്ഞു നിൽക്കുന്ന ഹമാസ്, ഫതഹ് എന്നീ സംഘടനകളെ ഇത് യോജിപ്പിക്കാൻ സഹായകമാകുമോ എന്നാണ് നിരീക്ഷകർ ഉറ്റുനോക്കുന്നത്. കരാർ പ്രഖ്യാപിക്കപ്പെട്ട ഉടൻതന്നെ മഹ്മൂദ് അബ്ബാസ്, ഇസ്മാഇൗൽ ഹനിയ്യയുമായി സംസാരിച്ചത് ശുഭലക്ഷണമായി കരുതപ്പെടുന്നു. അതെത്ര ഫലപ്രദമാകുമെന്നു ഇപ്പോൾ പ്രവചിക്കാനാവില്ല. ഏതായാലും വെസ്റ്റ് ബാങ്കും ഗസ്സയും തിളച്ചുമറിയുകയാണ്. ഫലസ്തീൻ യുവാക്കളും ഇസ്രായേൽ സേനാംഗങ്ങളും തമ്മിലുള്ള പോർവിളികളാൽ മേഖല വീണ്ടും പ്രക്ഷുബ്ധമായിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.