സ്വാർഥമോഹികൾ ഒന്നിച്ചു വെച്ചുവിളമ്പിയ ചാരക്കഥ
text_fields
െഎ.എസ്.ആർ.ഒ ചാരവൃത്തിക്കേസ് വിവിധ മേഖലകളിലുള്ള പലരുടെയും കൂട്ടായതും അല്ലാത്തതുമായ സ്വാർഥതാൽപര്യങ്ങളുടെ സൃഷ്ടിയായിരുന്നു. അന്നത്തെ വിവിധ രാഷ്ട്രീയസംഘടനകൾക്കും ഉദ്യോഗസ്ഥർക്കും ചില പത്രങ്ങൾക്കും അവയുടെ ലേഖകർക്കും (അന്ന് സ്വകാര്യ ദൃശ്യമാധ്യമങ്ങൾ വാർത്താരംഗത്ത് കടന്നിട്ടില്ല) താൽപര്യങ്ങളുണ്ടായിരുന്നു എന്നു കരുതിയാൽ തെറ്റില്ല. െഎ.എസ്.ആർ.ഒക്കുള്ളിലെ അപൂർവം ചിലർക്കും ചില താൽപര്യങ്ങളുണ്ടായിരുന്നുവെന്നുവേണം കരുതാൻ. രാഷ്ട്രീയത്തിൽ സംസ്ഥാനതലത്തിലും കേന്ദ്രതലത്തിലുമുണ്ടായിരുന്ന താൽപര്യങ്ങൾ ഇതിനകം വ്യക്തമായതാണ്. ഇത്തരം താൽപര്യങ്ങളിൽ നമ്പി നാരായണനും ചന്ദ്രശേഖരനും അടക്കമുള്ള ചില വ്യക്തികൾ മാത്രമല്ല ബലിയാടായത്. െഎ.എസ്.ആർ.ഒ എന്ന ലോകോത്തര സ്ഥാപനത്തിനും അതുമൂലം രാജ്യത്തിനും ഏറ്റ തിരിച്ചടികളും നഷ്ടവും വിലയിടാനാകാത്തതാണ്. അതിനാലാണ് ജുഡീഷ്യൽ അന്വേഷണം അനിവാര്യമാകുന്നത്.
കേസ് തുടങ്ങുന്നത് തമ്പാനൂരിലെ ഒരു ലോഡ്ജിൽ നിന്നാണ്. അനുവദിക്കപ്പെട്ട കാലാവധി കഴിഞ്ഞിട്ടും താമസിച്ച മറിയം റഷീദ എന്ന മാലദ്വീപ് യുവതിയെ 1994 ഒക്ടോബറിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇൗ അറസ്റ്റും കേസും കാലാവധി കഴിഞ്ഞതിെൻറ പേരിലാണെന്ന വാർത്തയാണ് പിറ്റേന്ന് ‘മാധ്യമ’ത്തിൽ വന്നത്. എന്നാൽ, അവരുടെ ഡയറിയിൽനിന്ന് ചില കോഡുകൾ കണ്ടെത്തിയിട്ടുണ്ടെന്നും അത് ചാരവൃത്തിയുമായി ബന്ധപ്പെട്ടതാണെന്നും അവർ ചാരവനിതയാണെന്നും വലിയ ചാരവൃത്തികളുടെ ചുരുളഴിയാൻ പോകുന്നുവെന്നും ആ ദിനത്തിൽ മറ്റൊരു പത്രത്തിൽ വാർത്തയുണ്ടായിരുന്നു. പൊലീസിൽനിന്ന് ഇത്തരത്തിലാണ് വിവരം ലഭിച്ചതെങ്കിലും അനധികൃതമായി സംസ്ഥാനത്ത് തങ്ങിയതിനു മാത്രമാണ് അറസ്റ്റ് എന്നറിഞ്ഞതിനാലാണ് ചാരക്കഥ അന്ന് ‘മാധ്യമം’ തമസ്കരിച്ചത്. മറ്റു പത്രങ്ങളിൽ ഇൗ വർത്തയേ ഉണ്ടായിരുന്നില്ല. പിറ്റേന്നാണ് മറ്റു പത്രങ്ങൾ വാർത്ത ഏറ്റുപിടിക്കുന്നത്. തുടർന്ന് പൊലീസിലെ ചില ഉദ്യോഗസ്ഥർ ചില പത്രലേഖകരുടെ വാർത്താ സ്രോതസ്സുകളായി. പൊടിപ്പും തൊങ്ങലുമുള്ള വാർത്തകൾ മുളച്ചു പൊങ്ങി. ചാരവൃത്തിയുടെ പേരിൽ ഫൗസിയ ഹസൻ എന്ന സ്ത്രീകൂടി പിടിയിലായി എന്ന െപാലീസ് ഭാഷ്യം കഥകൾക്ക് വിശ്വാസ്യതയുടെ പരിവേഷം നൽകി. കഥകളിൽനിന്ന് മാറിനിന്ന പത്രലേഖകർക്ക് അവസാനം ഒഴുക്കനുസരിച്ച് നീന്താെത നിവൃത്തിയില്ലാതായി. പത്രപ്രവർത്തനം അതിെൻറ ഏറ്റവും നികൃഷ്ടമായ വഴികളിലൂടെ അപഥസഞ്ചാരം നടത്തുന്നതാണ് പിന്നീട് കണ്ടത്. നേരത്തേ പറഞ്ഞതുപോലെ ഇതിൽ വിവിധ മേഖലകളിലുള്ള തൽപരകക്ഷികൾ അവരവരുടെ താൽപര്യങ്ങൾക്കനുസൃതമായി ഇൗ അവസ്ഥെയ ഉപയോഗിക്കാൻ വൈദഗ്ധ്യം കാട്ടി. തുടക്കത്തിൽ മാറിനിന്ന പത്രങ്ങൾക്കുപോലും പിന്നീട് അതിലേക്ക് സാഹചര്യത്തിെൻറ സമ്മർദത്താൽ ഒഴുകിയെത്തേണ്ടിവന്നു എന്നത് പാപബോധേത്താടെയും ആത്മനിന്ദയോടെയും സ്മരിക്കുകയേ ഇേപ്പാൾ നിവൃത്തിയുള്ളൂ.
പൊലീസിലെ വ്യക്തിഗത താൽപര്യങ്ങളിൽനിന്ന് കേസ് വിവിധ മേഖലകളിേലക്ക് റോക്കറ്റ് വേഗത്തിലാണ് വളർന്നത്. ഭരണപരവും രാഷ്ട്രീയവുമായ ചില ലക്ഷ്യങ്ങൾ അതിൽ വന്നതോടെ വിഷയത്തിന് ഏറെ മാനങ്ങളുണ്ടായി. മറിയം റഷീദയെ ചാരവൃത്തിയിലേക്ക് ബന്ധെപ്പടുത്തിയത് കീഴ്ത്തട്ടിലുള്ള ചില പൊലീസ് ഉദ്യോഗസ്ഥരുടെ സ്വകാര്യ താൽപര്യമായിരുന്നെങ്കിൽ, അതിെന വളർത്തിയെടുക്കാൻ മുകൾത്തട്ടിൽ ഭാവനാപൂർണമായ നീക്കങ്ങളുണ്ടായി എന്നുവേണം പിന്നീടുണ്ടായ സംഭവങ്ങളിൽനിന്ന് മനസ്സിലാക്കാൻ. സ്ഥാപനത്തിനകത്തെ തീർത്തും ഒൗദ്യോഗികമായ തർക്കങ്ങളിൽ പെട്ട് നമ്പി നാരായണൻ രാജിെവച്ചത് അദ്ദേഹെത്ത സംശയദൃഷ്ടിയിൽ ഉൾപ്പെടുത്താനുള്ള ഏറ്റവും മികച്ച കാരണമായിട്ടുണ്ടാകാം. െഎ.എസ്.ആർ.ഒയിൽ ക്രയോജനിക് സാേങ്കതികവിദ്യ വികസിപ്പിക്കുന്നതിന് പ്രത്യേക താൽപര്യം കാട്ടിയയാളാണ് നമ്പിനാരായണൻ. ഇൗ സാേങ്കതികവിദ്യ, ജി.എസ്.എൽ.വി റോക്കറ്റുകളുടെ ആത്മാവാണ്. ഇന്ത്യ അന്ന് വിദേശങ്ങളിൽനിന്ന് വലിയ ഉപഗ്രഹങ്ങളെ വിക്ഷേപിക്കുന്നതിലൂടെ രാജ്യത്തിനുണ്ടാകുന്ന സാമ്പത്തിക നഷ്ടം ഇല്ലാതാക്കാൻ സ്വന്തമായി ജി.എസ്.എൽ.വി പോലുള്ള വലിയ വിക്ഷേപണ വാഹനങ്ങൾ ആഭ്യന്തരമായി ഉണ്ടാക്കണമെന്നാഗ്രഹിച്ച ശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു നമ്പി നാരായണൻ. എന്നാൽ, വിക്ഷേപണം മറ്റു രാജ്യങ്ങളിൽനിന്ന് മതിയെന്നും ഉപഗ്രഹ സാേങ്കതികവിദ്യയാണ് വികസിപ്പിക്കേണ്ടെതന്നും ആഗ്രഹിക്കുന്ന മെറ്റാരു ശക്തമായ ഗ്രൂപ്പും ആ സ്ഥാപനത്തിനുള്ളിലുണ്ടായിരുന്നു. ഇതുസംബന്ധിച്ച് തർക്കവിതർക്കങ്ങളും ഉണ്ടായി. പരസ്യമായ ആരോപണങ്ങൾ ചിലത് പുറത്തുവന്നിട്ടുമുണ്ട്. അതിലൊന്ന് വിദേശത്ത് ഉപഗ്രഹം വിക്ഷേപിക്കുേമ്പാൾ ഭീമമായ കമീഷൻ കിട്ടുമെന്നതായിരുന്നു. റഷ്യയിൽനിന്ന് ലഭിക്കുമെന്ന് കരുതിയിരുന്ന ക്രയോജനിക് വിദ്യ നഷ്ടമായതിനുപിന്നിൽ ഇത്തരം ലോബികളുടെ താൽപര്യങ്ങളുണ്ടായിരുന്നുവെന്നും അക്കാലത്ത് കേട്ടിരുന്നു. ആഭ്യന്തരമായി ഇത് വികസിപ്പിച്ച് പരീക്ഷിച്ച കാലഘട്ടത്തിലാണ് ചാരവൃത്തിക്കേസുണ്ടായെതന്നത് യാദൃച്ഛികമായിരിക്കുമോ?
രമൺ ശ്രീവാസ്തവ എന്ന പൊലീസ് ഉദ്യോഗസ്ഥൻ, ആഭ്യന്തര വകുപ്പിെൻറ ചുമതലയുള്ള മുഖ്യമന്ത്രിയായിരുന്ന കരുണാകരന് പ്രിയെപ്പട്ടവനാെണന്ന് പൊലീസിെല പ്രമുഖർ കരുതിയിരുന്ന കാലമാണത്. പാലക്കാട് സിറാജുന്നിസ എന്ന ബാലിക പൊലീസിെൻറ വെടിയേറ്റുമരിച്ചതിനെ തുടർന്ന് രമൺ ശ്രീവാസ്തവ പൊതുജനങ്ങൾക്കിടയിൽ സമ്മതനായിരുന്നില്ല. യു.ഡി.എഫിലെ മറ്റു കക്ഷികൾക്ക് ശ്രീവാസ്തവയോട് എതിർപ്പുമുണ്ടായിരുന്നു. പൊലീസിെൻറ പിടിയിലായ മറിയം റഷീദ, ഫൗസിയ ഹസൻ എന്നിവരുമായി യാദൃച്ഛികമായോ അല്ലാതെയോ രമൺ ശ്രീവാസ്തവയെ ബന്ധപ്പെടുത്തി പൊലീസിൽനിന്ന് കഥകൾവരുന്നത് ഇൗ പശ്ചാത്തലത്തിലാണ്. ബംഗളൂരുവിൽ െവച്ച് അവരുമായി രഹസ്യമായി നിരവധി കൂടിക്കാഴ്ചകളുണ്ടായി എന്നും മറ്റും അന്ന് കഥകൾ പ്രചരിച്ചിരുന്നു. കഥകളിൽ ചാരസുന്ദരിയായി മറിയം റഷീദ ചിത്രീകരിക്കെപ്പട്ടു. കഥകളുടെ പിൻബലത്തിൽ പൊലീസിൽ ഫൗസിയ ഹസനും മറിയം റഷീദയും മാനസികമായും ശാരീരികമായും ശാസ്ത്രജ്ഞരായ നമ്പി നാരായണനെയും ചന്ദ്രശേഖരനെയും പോലെ തന്നെ പീഡിപ്പിക്കപ്പെട്ടു. ചന്ദ്രശേഖരെൻറയും നമ്പി നാരായണെൻറയും കുടുംബാംഗങ്ങൾക്ക് പുറത്തിറങ്ങാൻ വയ്യാതായി. മക്കൾക്ക് വിദ്യാലയങ്ങളിൽ കയറാൻ വയ്യാതായി. രമൺ ശ്രീവാസ്തവ ഒരു ലൈബ്രറിക്ക് സംഭാവന നൽകിയിരുന്ന ടെലിവിഷൻ, ജനം പരസ്യമായി തല്ലപ്പൊട്ടിച്ചതായി അന്ന് വാർത്ത വന്നു. ഇൗ പൊലീസുദ്യോഗസ്ഥൻ ജനങ്ങൾക്കും മറ്റുദ്യോഗസഥർക്കും മുന്നിൽ ഒറ്റെപ്പട്ടു. െഎ.എസ്.ആർ.ഒ ജീവനക്കാരെയെല്ലാം ജനങ്ങൾ സംശയദൃഷ്ടിയോടെ കാണുന്ന കാലം വന്നു. അവർ യാത്രചെയ്ത വാഹനങ്ങൾക്കുനേരെ കല്ലേറുണ്ടായി. പരസ്യമായി പുറത്തിറങ്ങാനാകാെത പലരും വിഷമിച്ചു. ചിലർ അവധിയെടുത്ത് സ്ഥലംവിട്ടു.
ശ്രീവാസ്തവയോട് കരുണാകരനുണ്ടായിരുന്ന താൽപര്യമാണ് കോൺഗ്രസിൽ എതിർഗ്രൂപ്പിന്താൽപര്യമുണ്ടാക്കിയത്. കരുണാകരനെ ഒതുക്കാനുള്ള ഏറ്റവും നല്ല ആയുധമായി എതിർഗ്രൂപ്പുകാർ ചാരക്കേസിനെ ഉപയോഗിക്കാൻ തീരുമാനിച്ചതോടെ കേസിന് ഏറെ രാഷ്ട്രീയ മാനങ്ങളുണ്ടായി. ശ്രീവാസ്തവക്കെതിരെ ആരോപണങ്ങൾ ഉയരുന്തോറും കരുണാകരൻ അദ്ദേഹത്തെ ചേർത്തുനിർത്തി. പൊതുവേ ജനപ്രിയനല്ലാത്ത, മുസ്ലിംലീഗിന് പ്രത്യേകിച്ച് അതൃപ്തിയുണ്ടായിരുന്ന രമൺ ശ്രീവാസ്തവയോടുള്ള കരുണാകരെൻറ ആഭിമുഖ്യം ഭരണത്തിൽ അസ്വസ്ഥതയുണ്ടാക്കാൻ കാരണമായി. കരുണാകരെൻറ അധീശത്വത്തിൽ അതൃപ്തിയുള്ള മറ്റു ഘടകകക്ഷികളെയും ചേർത്തുനിർത്താൻ കോൺഗ്രസിലെ എതിർഗ്രൂപ്പിനു കഴിഞ്ഞു. അതിനിടെ, പ്രധാനമന്ത്രിയായിരുന്ന പി.വി. നരസിംഹറാവു എന്തുകൊണ്ടോ ഇൗ കേസിൽ പ്രത്യേക താൽപര്യം കാട്ടിയത് പലർക്കും ആശ്ചര്യമുണ്ടാക്കി. അതുവരെ കേസ് കൈകാര്യം ചെയ്തിരുന്ന കേന്ദ്ര ഇൻറലിജൻസ് വിഭാഗത്തിൽനിന്ന് കേസ് സി.ബി.െഎയുടെ ചെന്നൈ ഘടകത്തിലേക്ക് മാറ്റിയത് പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിെന തുടർന്നായിരുന്നു. അതുസംബന്ധിച്ചും കഥകൾ ഏറെ പരന്നു. നരസിംഹറാവുവിെൻറ ബന്ധുക്കളും െഎ.എസ്.ആർ.ഒ അധ്യക്ഷനുമൊക്കെ ആ കഥകൾക്ക് പാത്രങ്ങളായി.
നരസിംഹറാവുവിെൻറ ഇടപെടൽ പാർട്ടിയിൽ കരുണാകരെൻറ എതിരാളികൾക്ക് ഏറെ ഉൗർജം പകരുന്നതായിരുന്നു. അവർ ഘടകകക്ഷികളെ സംഘടിപ്പിച്ച് നേതാക്കളുമായി പല വട്ടം ഡൽഹിക്കു പറന്നു. മുഖ്യമന്ത്രിയോടുള്ള എതിർപ്പ് അറിയിച്ചു. ഇക്കാര്യത്തിൽ ഘടകകക്ഷികളുടെ ഒെത്താരുമ പിന്നെയും വാർത്തയും കഥകളുമുണ്ടാക്കി.
‘ഒരുമക്കായി ഉലക്ക തേടുന്ന’ ഘടകകക്ഷികളും അവരുടെ പരിദേവനങ്ങൾക്കു മുന്നിൽ ‘ആട്ടുകല്ലിനു കാറ്റുപിടിച്ച പോലെ’ ഇരിക്കുന്ന പ്രധാനമന്ത്രിയും ‘തനിക്കറിയാവുന്ന 14 ഭാഷകളിലും മിണ്ടാതിരുന്ന’ നരസിംഹറാവുവുമൊക്കെ കാർട്ടൂണിസ്റ്റുകൾക്ക് വിഷയമായി. എങ്കിലും നരസിംഹറാവുവിന് കരുണാകരനിൽ അക്കാലത്തുണ്ടായ നീരസം നേരിട്ടറിയാവുന്ന ഗ്രൂപ്പുസംഘാടകർ അവസരം കളഞ്ഞില്ല. നിരന്തരമായ പരിശ്രമത്തിനുമുന്നിൽ കരുണാകരനോട് റാവു രാജി ആവശ്യെപ്പട്ടു. പകരം എ.കെ. ആൻറണിയെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവന്നു. ഇത്തരമൊരു സ്ഥാനമാറ്റത്തിൽ ആൻറണി അതൃപ്തനായിരുന്നുവെങ്കിലും ഗ്രൂപ്പു സംഘാടകരുടെ ൈകയിലായിരുന്നു കടിഞ്ഞാൺ. പത്രലേഖകർക്ക് പിന്നെയും കഥകൾ ഏറെ കിട്ടി. അതിനിടയിൽ നിരവധി ജീവിതങ്ങൾ നീറിപ്പുകഞ്ഞു. വിശ്വാസ്യത നഷ്ടെപ്പട്ട ഉേദ്യാഗസ്ഥരിൽ പലരും വിഷാദത്തിനടിമകളായി. അവരുടെ കുടുംബങ്ങൾ സമൂഹത്തിൽ ഒറ്റെപ്പടലിനും ദുരിതത്തിനും ഇരകളായി. രാജ്യദ്രോഹികൾ എന്ന് മുദ്രകുത്തെപ്പട്ടു. നമ്പി നാരായണെൻറ വിജയം ഇത്തരം ആത്മാക്കൾക്കു ലഭിച്ച കാവ്യ നീതിയാവാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.