'ഇത് വംശഹത്യയാണ്, ഞാൻ അവർക്കൊപ്പമല്ല'
text_fieldsഗ്രാമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾക്കുടമയായ പ്രശസ്ത അമേരിക്കൻ ഗായകൻ മാക്ലെമോർ വാഷിങ്ടണിൽ നടന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ നടത്തിയ പ്രസംഗം
അവരെന്നോട് നിശ്ശബ്ദനാവാൻ പറഞ്ഞു, പോയി പഠിച്ചിട്ടു വരാൻ പറഞ്ഞു. ഇപ്പോൾ വല്ലതും പറയുന്നത് ആകെ കുഴപ്പിക്കുമെന്നും തൽക്കാലത്തേക്ക് മിണ്ടാതിരിക്കാനും പറഞ്ഞു.
കഴിഞ്ഞ മൂന്നാഴ്ച ഞാൻ ചെന്ന് ചില പഠനങ്ങൾ നടത്തി. എനിക്കിപ്പോഴും ഒരുപാട് കാര്യങ്ങളൊന്നുമറിഞ്ഞു കൂടാ. പക്ഷേ, ഇപ്പോൾ നടക്കുന്നത് വംശഹത്യയാണെന്ന് എനിക്കറിയാം.
നമുക്ക് ഭയമാണ്, അത് സംഭവിക്കുന്നത് നമ്മൾ നോക്കിനിൽക്കുകയാണ്. നമ്മുടെ കരിയറും താൽപര്യങ്ങളും സംരക്ഷിക്കുന്നതിനുവേണ്ടി ഈ കുറ്റകൃത്യത്തിൽ പങ്കുകാരാവാനാണ് നമ്മൾ പരിശീലിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇനിയുമത് ചെയ്യാൻ ഞാൻ ഒരുക്കമല്ല, സത്യം തുറന്നുപറയുന്നതിൽ എനിക്ക് ലവലേശം പേടിയുമില്ല.
നിങ്ങൾക്കറിയോ, ഇന്ന് രാവിലെ എന്റെ എട്ടുവയസ്സുകാരി മകളെന്നോട് ചോദിച്ചു: ഡാഡീ, നമ്മൾ ഇവിടെ പ്രതിഷേധിക്കുകയും മാർച്ച് നടത്തുകയുമൊക്കെ ചെയ്താലും നമ്മൾ അവർക്കൊപ്പമുണ്ടെന്നകാര്യം ഫലസ്തീനിലെ ആളുകൾ എങ്ങനെയാണറിയുകയെന്ന്.
കാണൂ, ഇത് കാണൂ... ഈ അനീതികാലത്ത് നാം എന്താണ് ചെയ്യുന്നതെന്ന് മുഴുലോകവും വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മാനുഷികതയുടെ കാര്യത്തിൽ മറ്റൊരുപക്ഷം ചേരാനില്ല. നാം മനഃസാക്ഷിയാൽ നയിക്കപ്പെടുന്നു,
സത്യം സത്യമായി പറയുന്നു, വ്യാജപ്രചാരണങ്ങളെ പൂട്ടിക്കെട്ടിക്കുന്നു... സർവതന്ത്ര സ്വതന്ത്രമായ ഫലസ്തീനുവേണ്ടി നാം മുന്നോട്ടുനീങ്ങുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.