പുതിയ ആകാശം
text_fieldsകേരള സർവിസിലെ ‘സീനിയർ മോസ്റ്റ്’ െഎ.പി.എസുകാരൻ ആരെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ -ജേക്കബ് തോമസ്. ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം കഴിഞ്ഞദിവസം ഒപ്പിട്ട സസ്പെൻഷൻ ഉത്തരവിൽേപാലും ആ ‘സീനിയർ മോസ്റ്റ്’ പ്രയോഗമുണ്ട്. സർക്കാറിെൻറ നയങ്ങളെ പരസ്യമായി വിമർശിച്ചതിനാണെങ്കിലും അല്ലെങ്കിലും ഡി.ജി.പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുന്നത് ഇതാദ്യമാണ്. 1985 ബാച്ച് െഎ.പി.എസ് ഒാഫിസറായ ജേക്കബ് തോമസുമായി സംസാരിക്കവെ, അദ്ദേഹം പൊള്ളുന്ന ഒരു ചോദ്യം ചോദിച്ചു: ‘‘നമ്മളെ പോസ്റ്റ് ചെയ്യുന്നത് നമ്മളാണോ?’’ അതുകൊണ്ടുതന്നെ ഏറ്റവും ഒടുവിൽ ഇരുന്ന െഎ.എം.ജിയുടെ തലപ്പത്തുവരെ എത്തിയത് സ്വന്തം തീരുമാനപ്രകാരമല്ല. യൂനിഫോമിട്ട് ജോലിചെയ്യേണ്ട ഉന്നത ഉദ്യോഗസ്ഥനെ യൂനിഫോം ആവശ്യമില്ലാത്ത തസ്തികകളിൽ നിയമിച്ചത് പലേപ്പാഴായി സർക്കാറിെൻറ സൂക്ഷ്മദൃഷ്ടിയല്ലാതെ മറ്റെന്ത്? ‘‘ഒാഖി ദുരന്തത്തിൽ മരിച്ച മനുഷ്യജീവനുകളുടെ ആത്മാക്കൾക്കൊപ്പമാണ് ഞാൻ; സെക്രേട്ടറിയറ്റിനകത്ത് ‘ദുരന്തനിവാരണം’ നടത്തുന്നവർക്കൊപ്പമല്ല. ഒഴുകിനടക്കുന്നവർ, കാണാതായവർ, ഒഴുകിപ്പോയവർ -അവരുടെ ആത്മാക്കളുടെ കൂടെയാണ് ഞാൻ’’ -ജേക്കബ് തോമസ് പറയുന്നതിങ്ങനെ.
‘‘51 വെട്ട് വെട്ടിയില്ലെങ്കിലും നിശ്ശബ്ദരാക്കുമെന്ന്’’ കഴിഞ്ഞ ഒമ്പതിന് തിരുവനന്തപുരത്ത് െപാതുചടങ്ങിൽ നടത്തിയ പ്രസംഗം സർക്കാറിനെ മാത്രമല്ല പലരെയും ചൊടിപ്പിച്ചതിനെക്കുറിച്ചും േചാദിച്ചു. 51 വെട്ട്! മായാത്ത ചോരക്കറയാണത്. ‘‘ഒാരോ പ്രദേശത്തും ഒാരോ രീതിയാണല്ലോ. ഇഷ്ടമില്ലാത്തത് പറയുകയോ പ്രവർത്തിക്കുകയോ ചെയ്താൽ അതില്ലാതാക്കാൻ ഒാരോ മാർഗങ്ങളുണ്ട്. നാവ് പിഴുതെടുക്കും. കഴുത്തറുക്കും. പല വെട്ടുകൾ വെട്ടും -ഇങ്ങനെ പോകുന്നു പലവിധ രീതികൾ.’’ ഇതുപോലെ പറയാനുള്ളത് പണ്ടേ മനസ്സിലൊതുക്കാറില്ല. അഴിമതിക്കെതിരെ പ്രതികരിക്കാൻ തുനിഞ്ഞാൽ മനോരോഗികളായി ചിത്രീകരിക്കുന്ന സംസ്കാരമാണ് കേരളത്തിലെന്ന് തുറന്നടിച്ചതും മറ്റാരുമല്ല.പഠനം, ജോലി, വിവാദം ഇതിലൊന്നും ഒട്ടും മോശക്കാരനല്ലാത്ത ജേക്കബ് തോമസ് ഒന്നാന്തരം കർഷകനാണ്. വിത്തെറിയാനും കൊയ്യാനും അറിയാം. മണ്ണിെൻറ ഗുണവും വിളവിറക്കുന്ന സമയവും ആരും പഠിപ്പിക്കേണ്ടതില്ല. മാനേജ്മെൻറിൽ മാത്രമല്ല, കർഷകവൃത്തിയിലാണ് ആദ്യ ഡോക്ടറേറ്റ്. ബിരുദാനന്തര പഠനവും പിഎച്ച്.ഡിയും ഇന്ത്യൻ അഗ്രികൾചറൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ. അഹ്മദാബാദ് െഎ.െഎ.എമ്മിൽനിന്ന് രണ്ടാമത്തെ ഡോക്ടറൽ ഡിഗ്രി. കോട്ടയം ജില്ലയിലെ തീക്കോയി ഗ്രാമത്തിൽ എണ്ണംപറഞ്ഞ കർഷക കുടുംബത്തിലാണ് ജനനം. 1984-85ൽ നടന്ന സിവിൽ സർവിസ് പരീക്ഷയെഴുതിയപ്പോൾ ലഭിച്ചതാണ് െഎ.പി.എസ്.
ചുരുങ്ങിയ കാലമാണെങ്കിലും വിജിലൻസ് ഡയറക്ടറായിരിക്കെ െഎ.പി.എസുകാർ മാത്രമല്ല, െഎ.എ.എസുകാരും കൂടുതൽ സമയം സംസാരിച്ചതും ചിന്തിച്ചതും ജേക്കബ് തോമസിനെ പുകച്ചുചാടിക്കാനായിരുന്നു. കെ.എം. എബ്രഹാം എന്ന സീനിയർ മോസ്റ്റ് െഎ.എ.എസുകാരെൻറ വസതിയിൽവരെ കടന്നുകയറി റെയ്ഡ് നടത്തി. െഎ.എ.എസ് തലപ്പത്തുള്ള, ഇപ്പോൾ ഭരണചക്രം തിരിക്കുന്നവരിൽ പ്രമുഖരെന്നോ സർക്കാറിെൻറ താക്കോൽസ്ഥാനങ്ങളിൽ ഇരിക്കുന്നവരെന്നോ പറയാവുന്ന നളിനി നെറ്റോയും കെ.എം. എബ്രഹാമും ടോം ജോസും മാത്രമല്ല, െഎ.പി.എസുകാരനായ ടോമിൻ തച്ചങ്കരിവരെ ജേക്കബ് തോമസിെൻറ മിത്രഗണത്തിൽ ഇല്ല. അപ്പോൾ ശത്രുഗണത്തിലാണെന്ന് സാരം. സ്രാവുകൾക്കൊപ്പമല്ല, തിമിംഗലങ്ങൾക്കൊപ്പം നീന്തിയാലും മൗനിയാക്കാൻ സാധിക്കില്ലെന്ന് ജേക്കബ് തോമസ് പറയുേമ്പാൾ ആ ജീവിതം നേരിട്ടറിയുന്നവർക്കും ‘സ്രാവുകൾക്കൊപ്പം നീന്തുേമ്പാൾ’ എന്ന ആത്മകഥ ഒരുവട്ടമെങ്കിലും വായിച്ചവർക്കും സംശയത്തിന് വകയില്ല. ‘‘അഴിമതിക്കെതിരെ സംസാരിക്കുേമ്പാൾ, മൗനിയാക്കാനുള്ള ശ്രമം നമ്മുടെ സംസ്ഥാനത്തോ രാജ്യത്തോ മാത്രമല്ല, ലോകത്ത് എല്ലായിടത്തുമുണ്ട്. സസ്പെൻഷൻ ഉത്തരവ് മടക്കി കീശയിലിട്ട് ഇക്കഴിഞ്ഞ അഴിമതിവിരുദ്ധ ദിനത്തിൽ ജേക്കബ് തോമസ് പറഞ്ഞതാണിത്.
േകരളത്തിൽ നിയമവാഴ്ചയും ക്രമസമാധാനവും തകർന്നുവെന്നും അഴിമതിക്കാർ ഇവിടെ നല്ല െഎക്യത്തിലാണെന്നും അഴിമതിവിരുദ്ധരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുമെന്നും 51 വെട്ടു വെട്ടിയില്ലെങ്കിലും നിശ്ശബ്ദരാക്കുമെന്നും ഭീകരരുടെ രീതിയാണിതെന്നുമെല്ലാം ജേക്കബ് തോമസ് പറഞ്ഞപ്പോൾ അതൽപം കൂടിപ്പോയി എന്നു കരുതിയവർ കുറവല്ല. എന്നാൽ, സ്രാവുകൾക്കൊപ്പം നീന്തുന്ന ഒരാൾ ഇങ്ങനെ വിളിച്ചുപറഞ്ഞപ്പോൾ ഇത് വലിയ ശരിയെന്ന് പറഞ്ഞവരാണ് കൂടുതൽ. ഡി.ജി.പി റാങ്കിലുള്ള ജേക്കബ് തോമസിന് ഇനി സർവിസ് രണ്ടു വർഷമുണ്ട്. അങ്ങനെയിരിക്കെയാണ് ‘സ്രാവുകൾക്കൊപ്പം നീന്തുേമ്പാൾ’ വരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകത്തിെൻറ പ്രകാശനം നിർവഹിക്കുമെന്ന് അറിയിപ്പ് വന്നു. പ്രകാശനകർമത്തിന് സാക്ഷ്യംവഹിക്കാൻ മാധ്യമപ്പട മാത്രമല്ല, സകലരും ഒരുങ്ങി.
കോൺഗ്രസ് നേതാവ് കെ.സി. ജോസഫ് നൽകിയ കത്തും നിയമ സെക്രട്ടറിയുടെ ഉപദേശവും കേട്ട് മുഖ്യമന്ത്രി അവസാന നിമിഷം ചടങ്ങിന് എത്തിയില്ല. എന്നാലും പുസ്തകം ഇറങ്ങി. ചൂടപ്പംപോലെ വിറ്റുപോയി. സർവിസ് കാലാവധിക്കുശേഷം ഒൗദ്യോഗിക ജീവിതത്തിലെ ഒാർമകൾ, സംഭവങ്ങൾ എന്നിവ പുസ്തകമാക്കിയവർ നമ്മുടെ നാട്ടിലും പുറത്തും ഉണ്ട്. എന്നാൽ, ജേക്കബ് തോമസ് സർവിസ് കാലാവധി തീരാനൊന്നും ക്ഷമകാണിച്ചില്ല. ഒരു നോവൽപോലെ വായിച്ചുപോകാവുന്ന കൃതിയാണെങ്കിലും സർക്കാറിനെ സംബന്ധിച്ച് അത് കണ്ണിലെ കരടായി. ചട്ടം ലംഘിച്ച് പുസ്തകം എഴുതി എന്നു മാത്രമല്ല, അതിൽ ചുരുങ്ങിയത് പതിനാലിടത്ത് സർവിസ് ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടെന്നാണ് ചീഫ് സെക്രട്ടറി സർക്കാറിന് റിപ്പോർട്ട് ചെയ്തത്. ആത്മകഥക്ക് അൽപം കാത്തിരുന്നുകൂെട എന്ന ചോദ്യത്തിന് ഗ്രന്ഥകർത്താവിന് മറുപടിയുണ്ട്; ‘‘എനിക്ക് ധിറുതിയുണ്ട്.’’
‘‘ജീവിതം നാളെയും അടുത്തവർഷവും ഉണ്ടെന്ന് തീർച്ചയുള്ളവർ സ്വന്തം കഥയെഴുത്ത് നാളേക്ക് മാറ്റിവെക്കും. ഒാരോ ദിവസവും പുതിയ ആകാശവും പുതിയ ഭൂമിയും എന്നു കാണുന്ന എനിക്ക് നാളേക്ക് മാറ്റിവെക്കുന്നത് ഉചിതമെന്ന് തോന്നിയില്ല. അതുകൊണ്ട് നീന്തിക്കൊണ്ടിരിക്കുേമ്പാൾതന്നെ നീന്തലിനെപ്പറ്റി എഴുതി. ജേക്കബ് തോമസിന്, അധികാരത്തിെൻറ തലപ്പത്തിരിക്കുന്നവരുടെ പ്രീതിയും തണലും സമയാസമയം കിട്ടാതെ പോയിട്ടുണ്ടെങ്കിൽ അതിെൻറ കാരണം തേടി മറ്റെവിടെയും പോകേണ്ടതില്ല. ജീവിതത്തിലെ ദുരനുഭവങ്ങളും അതുണ്ടാക്കിയ ചെറുതും വലുതുമായ നൊമ്പരങ്ങളും അതേപടി വിതക്കാനും കൊയ്യാനുമാണ് ഇൗ കർഷകപുത്രന് ഇഷ്ടം. നീണ്ട സേവനകാലത്തിനിടയിൽ ക്രമസമാധാനത്തിെൻറ ചുമതലയിൽ ഇരുന്നത് മൂന്നു വർഷം.
2017 മാർച്ച് 16. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന വിജിലൻസ് ഡയറക്ടറെ മാറ്റില്ലെന്നും ആ കട്ടിൽ കണ്ട് ആരും പനിക്കേണ്ടെന്നും പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ 2017 ഡിസംബറിൽ ജേക്കബ് തോമസിനെ കൈവിട്ടു എന്നു വേണം കരുതാൻ. എന്നാൽ, സാർവത്രികമായ അഴിമതിയുടെ കാലത്ത് സത്യം വിളിച്ചുപറയുന്നതാണേല്ലാ വിപ്ലവപ്രവർത്തനം. ജോർജ് ഒാർവലിനെ വായിച്ചിട്ടുള്ള ജേക്കബ് തോമസിെൻറ വഴി മറ്റൊന്നല്ല. കാട്ടാക്കടക്കടുത്ത് മണ്ണൂർക്കരയിലെ സിദ്ധാശ്രമത്തിനു കീഴിലെ വിശാലമായ കൃഷിയിടത്തിൽനിന്ന് ചിട്ടകൾക്കൊപ്പം വിത്തെറിയുേമ്പാഴുള്ള ഒരു സംതൃപ്തിയുണ്ടല്ലോ. ആ ഉന്മാദത്തിലാണ് അദ്ദേഹം ഇപ്പോൾ. ഒാഖി വിഷയത്തിൽ സർക്കാറിെൻറ ദുരിതാശ്വാസവും കണക്കും ശരിയാകുന്നില്ലെന്നും കണക്കിൽ വേറെ ടീച്ചറെ നോക്കണമെന്നും പറയാൻ അകത്തായാലും പുറത്തായാലും ഇൗ ഡി.ജി.പിക്കേ കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.