തെറ്റുകൾ ഉറക്കെ വിളിച്ചുപറഞ്ഞൊരാൾ
text_fieldsസുപ്രീംകോടതിയിൽനിന്ന് വിരമിച്ച് മടങ്ങിയെത്തിയശേഷമാണ് ജോസഫ് പുലിക്കുന്നേലുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നത്. വേറിെട്ടാരു മനുഷ്യനായിരുന്നു അദ്ദേഹം. എല്ലാത്തിനും തേൻറതായൊരു ശൈലി രൂപപ്പെടുത്തി. നന്നാവാൻ വഴക്കുപറയുന്ന അധ്യാപകരെപ്പോലെ വിമർശനം കൊണ്ട് തെറ്റുകൾ തിരുത്തിക്കാനായിരുന്നു പുലിക്കുന്നേലിെൻറ ശ്രമം. തെറ്റു കണ്ടാൽ അദ്ദേഹം അത് വിളിച്ചുപറയും. സഭാനേതൃത്വങ്ങളിലേക്ക് അത് പലേപ്പാഴും തുളച്ചുകയറി. കത്തോലിക്ക സഭയുടെ സ്വീകാര്യമല്ലാത്ത പല പ്രവർത്തനങ്ങളെയും വിമർശിച്ച അദ്ദേഹത്തിന് മാർട്ടിൻ ലൂഥറിെൻറ റോളായിരുന്നു. അദ്ദേഹം തുടക്കമിട്ട ഒാശാന മാസിക ഒരു വിപ്ലവംതന്നെയായിരുന്നു. കത്തോലിക്ക സഭയുെട പല നടപടികൾക്കെതിരെയും ഒാശാനയിലൂടെ വിമർശനം ചൊരിഞ്ഞു. സഭയുടെ ചട്ടക്കൂടുകള്ക്കുള്ളില്നിന്നുതന്നെയായിരുന്നു എതിർപ്പും രേഖപ്പെടുത്തിയിരുന്നത്. സഭയുടെ നടത്തിപ്പ് വിശ്വാസികൾക്കായിരിക്കണമെന്ന നിലപാട് അവസാന കാലംവെര ആവർത്തിച്ചു. അദ്ദേഹം ഉയർത്തിയ ആശയങ്ങൾക്ക് പിന്തുണ ലഭിച്ചിരുന്നു. പലപ്പോഴും നിശ്ശബ്ദ പിന്തുണയായിരുന്നു അത്.
ചിന്തകനും എഴുത്തുകാരനുമായിരുന്ന പുലിക്കുന്നേലിന് ബൈബിളിൽ അഗാധ പാണ്ഡിത്യമുണ്ടായിരുന്നു. സ്വന്തം ചെലവിൽ ൈബബിൾ വിവർത്തനം നടത്താനും അദ്ദേഹം ധൈര്യം കാട്ടി. കുറഞ്ഞ വിലക്ക് ഇൗ ൈബബിൾ വിതരണം ചെയ്തു. ലാഭചിന്ത മാറ്റിനിർത്തി ഏറ്റവും കൂടുതൽ പേരിേലക്ക് ഇത് എത്തിക്കുകയായിരുന്നു ലക്ഷ്യം.മരിച്ചാൽ ക്രിസ്തീയ രീതിയിൽ അടക്കംചെയ്യുന്ന രീതിയോടും അദ്ദേഹം വിയോജിച്ചു. ശവദാഹം നടത്തണമെന്നായിരുന്നു അേദ്ദഹം പറഞ്ഞിരുന്നത്. തെൻറ മരണാനന്തരചടങ്ങുകളിൽ മതപരമായ ഒരു ചടങ്ങും വേണ്ടെന്ന് നേരത്തേതന്നെ അദ്ദേഹം പറഞ്ഞിരുന്നു. അനുശോചനയോഗം കൂടരുതെന്നും സ്നേഹിതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. തെൻറ മരണത്തിന് സ്ഥാപനങ്ങൾക്ക് അവധി നൽകരുതെന്ന് മുൻകൂട്ടി നിർദേശം നൽകിയ പുലിക്കുന്നേൽ എല്ലാ വർഷവും തന്നെ ഒാർക്കാൻ ആരും ഒത്തുകൂടേണ്ടതില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ആണ്ടുതോറും തെൻറ പേരിൽ ഒത്തുകൂടരുതെന്ന നിർദേശം ഞങ്ങൾക്ക് പാലിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. അങ്ങനെ മറവിയിലേക്ക് പോകേണ്ടയാളല്ല അദ്ദേഹം.
ജീവകാരുണ്യപ്രവർത്തനങ്ങളിലും മികച്ചൊരു മാതൃക അദ്ദേഹം കാഴ്ചവെച്ചു. അദ്ദേഹം തുടക്കമിട്ട ഗുഡ് സമരിറ്റൻ പ്രോജക്ട് ഇന്ത്യയിൽ ഞാനും പങ്കാളിയായിരുന്നു. പാലിയേറ്റിവ് കാൻസർ കെയർ ഹോം, ജുവനൈൽ ഡയബറ്റിക് ഹോം എന്നിവ അക്കാലത്തെ പുതുമാതൃകകളായിരുന്നു. സ്വത്തെല്ലാം ഇത്തരം കാര്യങ്ങൾക്കായി നീക്കിവെക്കാൻ അദ്ദേഹം മടിച്ചില്ല.
അദ്ദേഹം തുടക്കമിട്ട ക്രിസ്ത്യൻ റിഫർമേഷൻ ലിറ്ററേച്ചർ സൊസൈറ്റിക്ക് നെതർലൻഡ്സിൽനിന്ന് സഹായം ലഭിച്ചിരുന്നു. പിന്നീട് ഇത് നിർത്തി. തുടർഫണ്ട് കണ്ടെത്താൻ 10 ഏക്കറോളം സ്ഥലം വിറ്റു. ആ പണം ബാങ്കിൽ നിക്ഷേപിച്ചിരിക്കുകയാണ്. ഒാശാനകുന്നിലെ കെട്ടിടങ്ങളുെട വാടകയും ലഭിക്കുന്നുണ്ട്. ഇതുപയോഗിച്ചാണ് ജീവകാരുണ്യപ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.