Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2019 8:22 AM IST Updated On
date_range 26 July 2019 8:24 AM ISTമുസഫർനഗറിൽ ഇപ്പോഴും നീതി അകലെ
text_fieldsbookmark_border
സലീമിന് 66 വയസ്സായി, ജ്യേഷ്ഠൻ നസീമിന് എഴുപതും. ഞെട്ടൽ വിട്ടുമാറാത്ത അവസ്ഥയിലാ ണ് സലീം ഇപ്പോഴും. ആരോടും ഒന്നും മിണ്ടാതെ അയാൾ കരഞ്ഞുകൊണ്ടേയിരിക്കുന്നു. നസീമിന് ബ ുദ്ധിസ്ഥിരത നഷ്ടമായിരിക്കുന്നു. മുസഫർനഗർ കലാപം കത്തിയാളിയ കവൽ ഗ്രാമക്കാരാ ണ് രണ്ടു പേരും. കവലിൽ കലാപത്തിെൻറ ആദ്യനാൾതന്നെ കൊല്ലപ്പെട്ട ഷാനവാസിെൻറ പിതാവാ ണ് സലീം. കലാപത്തിൽ ഗൗരവ്, സചിൻ എന്നീ രണ്ടുപേർ കൊലചെയ്യപ്പെട്ട കേസിൽ പ്രതിചേർക്കപ ്പെട്ട രണ്ടു ചെറുപ്പക്കാരുടെ പിതാവാണ് നസീം. പരവശരാണ് രണ്ടു പേരും. ഇരുവരുടെയും നാ ലു മക്കളാണ് ഇൗ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.
മുസഫ ർ നഗർ കേസിൽ പുതിയ വഴിത്തിരിവുകളുണ്ടായിക്കൊണ്ടിരിക്കുന്നു ഇപ്പോൾ. അതിലൊന്ന് ഗൗ രവ്, സചിവ് കൊലപാതകവുമായി ബന്ധപ്പെട്ടതാണ്. കൊല്ലപ്പെട്ട ഷാനവാസിെൻറ നാലു സേഹാ ദരന്മാരാണ് ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. കലാപത്തിെൻറ തുടക ്കത്തിലേ അകത്തായ അവർക്ക് പിന്നെ ജാമ്യത്തിൽ പോലും പുറത്തുവരാനായിട്ടില്ല. മറുഭാഗ ത്ത് ഷാനവാസിെൻറ കൊലയിൽ പിടിയിലായവർക്കെല്ലാം ക്ലീൻ ചിറ്റ് ലഭിക്കുകയും ചെയ്തു. കോടതിയിൽ ശക്തമായ പോരാട്ടം നടത്തി ഒരു മാസത്തിനകം അവർ ജാമ്യത്തിൽ പുറത്തുവന്നു.
‘‘ജീവിതത്തിൽ ഇന്നോളം ഇത്തരമൊരു അനീതി നേരിട്ടിട്ടില്ല. എെൻറ മകനെ ആൾക്കൂട്ടം ചേർന്നാണ് കൊന്നത്. മറ്റു മക്കൾ ചെന്നൈയിലെ വല്ലാറിൽനിന്ന് നാട്ടിലെത്തിയിേട്ട ഉണ്ടായിരുന്നുള്ളൂ. പൊലീസ് ഒാടിയെത്തി അവരെ ക്രിമിനലുകളാക്കി ജയിലിലടച്ചു. ഞങ്ങളുടെ സങ്കടം ആരും കേട്ടില്ല. മക്കൾ നേരിടുന്ന അനീതിക്കെതിരെ കഴിഞ്ഞ അഞ്ചു വർഷമായി ഞങ്ങൾ പോരാട്ടത്തിലാണ്. എന്നാൽ, എെൻറ മോനെ കൊന്നവർക്ക് 15 ദിവസത്തിനുള്ളിൽ ജാമ്യം കിട്ടുകയും ചെയ്തു’’ -ഷാനവാസിെൻറ പിതാവ് സലീം വിങ്ങിപ്പൊട്ടി. ജ്യേഷ്ഠൻ നസീമിെൻറ കാര്യം കഷ്ടമാണ്. കോടതിയിലെ കേസുകെട്ടുകൾ ഇടക്കും തലക്കും മറിച്ചുനോക്കി അയാൾ എന്തൊക്കെയോ പുലമ്പുന്നു, കരഞ്ഞുകൊണ്ടേയിരിക്കുന്നു, ‘എെൻറ മക്കളെ ഇനി കാണാനാവില്ലല്ലോ’ എന്ന് ഇടക്കിടെ പിറുപിറുക്കുന്നു.
മുസഫർ നഗർ കലാപത്തിൽ 55 പേർ കൊല്ലപ്പെട്ടു. നൂറോളം വീടുകൾ നശിപ്പിക്കപ്പെട്ടു. കവൽ ഗ്രാമത്തിൽനിന്ന് കുടിയൊഴിഞ്ഞ് ഒാടിപ്പോകേണ്ടിവന്നവരുടെ ദുരിതം ഭീകരമാണ്. അത് മനസ്സിലാക്കാൻ ഇൗ സംഭവങ്ങളിൽ പൊലീസും അധികൃതരും അനുവർത്തിക്കുന്ന രണ്ടു തരം നീതി കണ്ടാൽ മതി. ഒരു വിഭാഗത്തിന് ജീവപര്യന്തം തടവു വിധിക്കുേമ്പാൾ മറുഭാഗത്തിന് പൊലീസിെൻറ നിഷ്ക്രിയത്വത്തിലൂടെ രണ്ടാഴ്ചക്കുള്ളിൽ ജാമ്യം ലഭിക്കുന്നു. ഇതെങ്ങനെ സംഭവിച്ചു? ചില കേസുകളിൽ പൊലീസ് താൽപര്യമെടുക്കുേമ്പാൾ മറ്റു ചിലതിൽ അവർ രാഷ്ട്രീയ സ്വാധീനത്തിന് വിധേയരാകുന്നു. കവൽ സംഭവത്തിലുണ്ടായതും ഇതുതന്നെ. നാലു സഹോദരങ്ങൾക്കുവേണ്ടി കേസ് വാദിക്കാൻ ആളുണ്ടായില്ല. അതിനാൽ അവർ കുറ്റവാളികളായി. മറ്റു കുറ്റാരോപിതർ രക്ഷപ്പെടുകയും ചെയ്തു. കവലിൽ മാത്രമല്ല, മുസഫർ നഗർ കലാപവുമായി ബന്ധപ്പെട്ട ഏതാണ്ട് എല്ലാ കേസുകളിലും ഇതുതന്നെയാണ് സംഭവിച്ചത്. എല്ലാ കുറ്റാരോപിതരെയും കോടതി ജയിൽമുക്തരാക്കി. അതും പോരാഞ്ഞ് ഇപ്പോൾ ഇങ്ങനെ പുറത്തുവന്നവർ കേസു കൊടുത്തവർക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാനുള്ള പുറപ്പാടിലാണ്. അറസ്റ്റു ചെയ്യപ്പെട്ടാലും പേടിക്കാനില്ലെന്നും ഒരു ഉപദ്രവവുമേൽക്കേണ്ടി വരില്ലെന്നും കിദ്വായ് നഗറിൽ ഹിന്ദുത്വ നേതാക്കൾ അണികൾക്കു ഉറപ്പു കൊടുത്തിരുന്നതായി പേരു െവളിപ്പെടുത്തരുതെന്ന അപേക്ഷയോടെ ഒരു റിട്ടയേഡ് അധ്യാപകൻ പറഞ്ഞു. അതുതന്നെ കൃത്യമായി സംഭവിക്കുകയും ചെയ്തു. എല്ലാവരും ദിനങ്ങൾക്കുള്ളിൽ േമാചിതരായി. പൊലീസ് ഫയൽചെയ്ത കേസുകൾ ഗവൺമെൻറ് തന്നെ മുൻകൈയെടുത്ത് പിൻവലിച്ചു. ഇരകൾ ഫയൽ ചെയ്ത കേസുകളിൽ സാക്ഷികളില്ലാത്തതിനാൽ പലതും തള്ളിപ്പോയി.
അങ്ങനെ മുസഫർനഗറിലെ ഏതാണ്ട് എല്ലാ കേസുകളും അടഞ്ഞുകഴിഞ്ഞു. ജാട്ട് സമുദായക്കാർ അവരുടെ കൂട്ടത്തിൽനിന്നു പ്രതി ചേർക്കപ്പെട്ടവരുടെ കേസ് നടത്തിപ്പിന് പ്രത്യേക ഗ്രൂപ്പുകളുണ്ടാക്കി, അവരെ ശിക്ഷയിൽനിന്നൊഴിവാക്കാനുള്ള വ്യവസ്ഥാപിത ശ്രമങ്ങൾ നടത്തിവരുന്നു. ധാരാളം താൽക്കാലിക ഒാഫിസുകൾ ഇതിനായി പ്രദേശത്തിെൻറ വിവിധ ഭാഗങ്ങളിൽ തുറന്നിട്ടുണ്ട്. മറുഭാഗത്ത് മുസ്ലിംകൾ ചെയ്തത് എന്താണ്? അവർ ഫണ്ടു പിരിക്കുന്ന തിരക്കിലായിരുന്നു -ഖാലാപുരിലെ ഷാനവാസ് ഖാൻ പറയുന്നു. ‘‘കലാപം നടക്കുേമ്പാൾ അധികാരത്തിലുണ്ടായിരുന്ന അഖിലേഷ് യാദവ് ഗവൺമെൻറ് ജനരോഷം തണുപ്പിക്കാൻ മുസ്ലിംകൾക്ക് ചില സ്ഥാനമാനങ്ങളൊക്കെ നൽകി. ഇതു കിട്ടിയ നേതാക്കൾ അവസരവാദികളായി മാറി, കലാപബാധിതരെ കേസിനും പുനരധിവാസത്തിനും സഹായിക്കുന്നതിനു പകരം സ്വന്തം കാര്യലാഭത്തിനു വേണ്ടി അധ്വാനിക്കുകയായിരുന്നു’’. അവരിൽ ചിലർ എം.എൽ.സിയായി. വേറെ ചിലർ പാർട്ടിയിൽ ഉന്നതസ്ഥാനങ്ങൾ നേടി.
കലാപമുണ്ടായിട്ടും മുസഫർ നഗറിലേക്ക് കാലുകുത്താനോ ഇരകളോട് സംസാരിക്കാനോ തയാറാകാതിരുന്ന ആസം ഖാനു നേെര അന്നേ ചോദ്യമുയർന്നിരുന്നു. ‘‘ഇൗ രണ്ടു നേതാക്കൾ എന്തുകൊണ്ട് കലാപക്കേസുകൾ അതിവേഗ കോടതിയിലേക്ക് നീക്കാൻ നോക്കിയില്ല? ആരാണ് ഇൗ ഭീകരമായ കലാപത്തിന് തിരികൊളുത്തിയത്? എങ്ങനെയാണ് ആളുകൾ കൊല്ലപ്പെട്ടത്? അവർ ആത്മഹത്യ ചെയ്തതാണോ? വീടുകൾക്ക് സ്വയം തീകൊളുത്തിയതാണോ’’? പിന്നാക്ക സമുദായ നേതാവായ അഡ്വ. അൻജും അലി രോഷം കൊള്ളുന്നു. പ്രദേശത്ത് സ്വാധീനമുള്ള മുസ്ലിം നേതാക്കളും മുസഫർനഗർ കലാപക്കേസുകൾ ഇൗ പരിണതിയിലെത്തിക്കാൻ നിമിത്തമായി. കോടതികളിൽ സാക്ഷിപറയാൻ ഇരകളിൽ അധികം പേരെയും കിട്ടാതിരുന്നതിനു അവരെ കുറ്റം പറയാനാവില്ല. ഇൗ ലോക്കൽ നേതാക്കൾ ഇരകളെ സ്വാധീനിച്ച് പേടിപ്പിച്ചും പ്രീണിപ്പിച്ചും നിശ്ശബ്ദമാക്കുകയായിരുന്നു. ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് നേതാവ് മൗലാന ഖാസിമി പറയുന്നത്, എല്ലാം ലോബിയിങ്ങായിരുന്നു എന്നാണ്. 69 കുറ്റാരോപിതരിൽ 45 ആളുടെയും പേരുവിവരം പ്രധാന കുറ്റപത്രത്തിലുണ്ടായിരുന്നില്ല. 24 പേർ പ്രോസിക്യൂട്ട് ചെയ്യപ്പെെട്ടങ്കിലും അതിലൊന്നും സാക്ഷി പറയാൻ ആളുണ്ടായില്ല. ആത്മവിശ്വാസവും മനോധൈര്യവും നഷ്ടപ്പെട്ട പാവങ്ങൾ എങ്ങനെ നിയമയുദ്ധം നടത്താൻ!
മീറാപുരിലെ മുഛേഡയിൽ മഹാപഞ്ചായത്ത് കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ടാളുകൾ സദർപുർ ടൗണിൽ കൊലചെയ്യപ്പെട്ടു. ഇതിൽ ഒരു ഡസൻ മുഛേഡക്കാർക്കെതിരായ കേസ് ഇപ്പോഴും തുടരുകയാണ്. അതിനു തൊട്ടുടനെ നദീം, മോനു ഖുറൈശി എന്നീ രണ്ടാളുകൾ മീറാപുരിൽ കൊല്ലപ്പെട്ടു. അതിൽ പ്രതിചേർക്കപ്പെട്ടവരെല്ലാം കുറ്റമുക്തരായി പുറത്തിറങ്ങി. നദീമിെൻറ അമ്മാവൻ ഇർശാദ് ഇപ്പോൾ കതോഡ ഗ്രാമത്തിൽ വേദന തിന്നു കഴിയുന്നു. ‘‘കലാപത്തിെൻറ ആറുമാസം മുമ്പാണ് നദീം വിവാഹം കഴിച്ചത്. കലാപസമയത്ത് ഞങ്ങൾ ഗ്രാമം വിേട്ടാടി. നദീം കൊല്ലപ്പെട്ടു. അവെൻറ ഭാര്യക്ക് നഷ്ടപരിഹാരവും ഗവ. ജോലിയും ലഭിച്ചു. അതോടെ അവർ നദീമിെൻറ പ്രായമായ മാതാപിതാക്കളെ ഉപേക്ഷിച്ചു പോയി. അവരുടെ ഏകമകനും ആശ്രയവുമായിരുന്നു നദീം. മാതാപിതാക്കളിപ്പോൾ തെവ്ഡയിൽ കലാപബാധിതർക്ക് നിർമിച്ച കോളനിയിൽ കഴിയുകയാണ്. ആഹാരത്തിനുപോലും വകയില്ലാത്ത നിലയാണ്. ഗവൺമെൻറ് കൊടുത്തതും കൊണ്ട് മരുമകൾ തടിതപ്പി’’ -ഇർശാദ് സങ്കടപ്പെടുന്നു.
ഇരകൾ ദുർബലരാകുേമ്പാൾ ഗവൺമെൻറ് അവരുടെ കൂടെ നിൽക്കുകയാണ് വേണ്ടിയിരുന്നത്. എന്നാൽ, പൊലീസ് അന്ന് എന്താണ് ചെയ്തത്? -കോൺഗ്രസ് വനിത വിഭാഗം പ്രസിഡൻറ് ബിൽഖീസ് ചൗധരി ചോദിക്കുന്നു. അക്രമികളിൽനിന്ന് ആയുധം പിടിച്ചെടുക്കാൻപോലും പൊലീസ് ശ്രമിച്ചില്ല. കേസുകളെല്ലാം സാക്ഷിമൊഴികളെ ആസ്പദിച്ചായിരുന്നു. എന്നാൽ, കരുത്തരായവരുടെ സാക്ഷിമൊഴികൾപോലും സമ്മർദത്തിനു വിധേയമായി. ‘‘കലാപത്തിൽ ഒരു വിഭാഗം പൊലീസുകാർ ആക്രമികൾക്കു പിന്തുണയുമായി നിലകൊള്ളുകയായിരുന്നു. അതിെൻറ പടങ്ങൾ പത്രങ്ങളിൽ അച്ചടിച്ചു വന്നതാണ്. അത്തരമൊരു പൊലീസിൽനിന്ന് എന്തു പ്രതീക്ഷിക്കാനാണ്! അതിലേറെ കഷ്ടമായിരുന്നു പ്രാദേശിക േനതാക്കളുടെ കാര്യം.
‘‘കദീർ റാണ, ചൗധരി അജിത് സിങ്ങിന് മുസഫർനഗറിൽ മത്സരിക്കാൻ ഒരു കോടി രൂപയും ബംഗ്ലാവും നൽകി. എന്നാൽ, കലാപത്തിലെ ഇരകൾക്ക് എന്തു സഹായമാണ് അയാൾ നൽകിയത്? -ചർതാവാലിലെ വാജിദ് ത്യാഗി ചോദിക്കുന്നു. നേതാക്കളെല്ലാം തങ്ങളെ കൈയൊഴിഞ്ഞെന്നാണ് ഇരകളുടെ പക്ഷം. ഫുഗാന, മുഹമ്മദ്പൂർ, റയ്സിം ഗ്രാമങ്ങളിൽ കലാപം അതിജീവിച്ചവർ ഇപ്പോൾ ശമിലി റോഡിലെ ലോയിയിലെ വലിയ കോളനിയിലാണ് താമസം. എന്നാൽ, പുതിയ സ്ഥലത്ത് മരിച്ചവരെ ഖബറടക്കാൻ പ്രദേശവാസികൾ അനുവദിക്കാത്ത പ്രശ്നമുണ്ട്. അതിനായി വിലകൊടുത്ത് പ്രത്യേക സ്ഥലം വാങ്ങേണ്ട സ്ഥിതിയാണ്. ആദ്യമാദ്യം അനുകമ്പയോടെ കണ്ടിരുന്ന നാട്ടുകാർ ഇപ്പോൾ ദുരിതബാധിതരെ അവഗണിക്കുകയാണെന്നാണ് ദുരിതബാധിതരുടെ പരാതി. ജൂല വില്ലേജിലെ അവസ്ഥയും ഇതുതന്നെ. അവിടെ അഭയാർഥി കുട്ടികൾക്കായി പ്രത്യേകമായൊരു സ്കൂൾ തുടങ്ങുമെന്ന് അലീഗഢ് സർവകലാശാല വി.സി ആയിരുന്ന സമീറുദ്ദീൻ ഷാ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇേപ്പാൾ സമ്പന്നരുടെ മക്കളാണ് അവിടെ പ്രവേശനം നേടിയവരിൽ ഭൂരിഭാഗവും. സ്കൂളിലെ ഭാരിച്ച ഫീസ് അഭയാർഥി കുട്ടികൾക്ക് താങ്ങാനാവില്ലെന്ന് ജില്ല പഞ്ചായത്ത് അംഗം മഹ്ബൂബ് അലി പറയുന്നു.
മുസഫർ നഗർ കലാപത്തിനിടയിലെ കൂട്ട ബലാത്സംഗക്കേസിൽ പൊലീസ് ആണ് അന്തിമ റിപ്പോർട്ട് തയാറാക്കിയത്. കൈറാനയിലെ മൽകാപുർ ക്യാമ്പിൽ ചില വനിതകൾ അവരുടെ ദുരനുഭവം വിവരിച്ചിരുന്നു. എല്ലാം മുസ്ലിം സ്ത്രീകളായിരുന്നു. അതിൽ ഏഴു പേർ കേസ് ഫയൽ ചെയ്തു. സന്നദ്ധ പ്രവർത്തകയായ റിഹാന അദീബാണ് അവരെ കേസിന് സഹായിച്ചത്. മുസഫർ നഗർ കോടതിയിൽ ആ വിചാരണ നടന്നുവരുകയാണ്. വിചാരണക്കായി കാറുകളിൽ പരിവാരസമേതമെത്തുന്ന കുറ്റാരോപിതർ സാക്ഷി പറയാനെത്തുന്നവരെ ഭീഷണിപ്പെടുത്തുകയും കൈക്കൂലി കൊടുത്ത് വശത്താക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.
വിവാദ നായകൻ സഞ്ജീവ് ബലിയാെൻറ മണ്ഡലമായ കുട്ബയിൽ ഷാഹ്പുർ നിവാസികൾ ഒന്നായി വന്ന് അഭയാർഥികളെ മടങ്ങിച്ചെല്ലാൻ വിളിച്ചു. ‘‘കുറ്റാരോപിതരെല്ലാം വന്ന് നമസ്തെയും പറഞ്ഞ് മുതിർന്നവരുടെ കാൽക്കലിരുന്നു മടങ്ങിച്ചെല്ലാൻ കെഞ്ചുന്നുണ്ട്. അവർക്ക് എന്താണ് വേണ്ടതെന്ന് ഞങ്ങൾക്കറിയാം. എങ്ങനെയും കേസ് ഒതുക്കിത്തീർക്കുകയാണ് അവരുടെ ആവശ്യം. ഞങ്ങൾ തിരിച്ചുപോകാനില്ല. എന്നാൽ, ഞങ്ങൾക്ക് ഇൗ കേസിൽ പൊരുതാനുമാവില്ല. ആളും അർഥവുമില്ലാതെ ഞങ്ങൾ എങ്ങനെ കേസ് നടത്താനാണ്?’’ മുംതിയാസ് സൈഫിയുടെ ആ ചോദ്യത്തിൽ മുസഫർ നഗറിെൻറ ഇന്നത്തെ ദുരിതത്തിെൻറ പൂർണചിത്രമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story