വിമതപക്ഷം
text_fields
ജനാധിപത്യത്തിലെ മറ്റു തൂണുപോലെയല്ല ജുഡീഷ്യറി. നിയമത്തെ താഴെ വീഴാതെ, ഉടയാതെ, കളങ്കപ്പെടുത്താെത മുറുകെപ്പിടിക്കുന്ന സംവിധാ നെമന്നാണ് അതിനെ നമ്മുടെ ഭരണഘടനതന്നെ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നുവെച്ചാ ൽ, മറ്റെല്ലാ തൂണുകളും പൊട്ടിത്തകരാതെ രാജ്യത്തിെൻറ ഭാവി ഏതുവിധേനയും സുരക്ഷിതമാക് കാനുള്ള ഉത്തരവാദിത്തമാണ് ജുഡീഷ്യറിക്കുള്ളത്. ഇന്ത്യമഹാരാജ്യത്തിെൻറ ‘ആയുർദൈർഘ്യം’ എന്നു പറയുന്നത് ജുഡീഷ്യറിയുടെ കൈയിലിരിപ്പു പോലെയിരിക്കുമെന്നാണ് ഇപ്പറഞ്ഞതിെൻറ നേരർഥം. അല്ലെങ്കിലും ‘ധർമാദായുർവിവർധതേ’ എന്നാണല്ലോ വ്യാസമഹർഷി അനുശാസനപർവത്തിൽ പറഞ്ഞിട്ടുള്ളത്. ധാർമികനീതിയിലധിഷ്ഠിതമായ ജീവിതം ആയുസ്സ് വർധിപ്പിക്കുമെന്ന്. മനുഷ്യകുലത്തിെൻറ ഭാവിതന്നെയും ‘നീതി’ എന്ന സങ്കൽപത്തെ ആശ്രയിച്ചാണെന്ന് സാരം. അപ്പോൾ ഇത്രയും പ്രാധാന്യമുള്ള നീതിദേവത കുടിയിരിക്കുന്ന ഒരിടത്തുവന്ന് കുട്ടിക്കളി നടത്തിയാൽ നീതിബോധവും ജുഡീഷ്യൽ സ്പിരിറ്റുമുള്ള ആരുമൊന്ന് ചൂടായിപ്പോകും. അത്രയേ ജസ്റ്റിസ് നരിമാെൻറ ഭാഗത്തുനിന്ന് സംഭവിച്ചിട്ടുള്ളൂ. കഴിഞ്ഞദിവസം, ഡി.കെ. ശിവകുമാറിനെതിരെ എൻഫോഴ്സ്മെൻറ് വകുപ്പ് തയാറാക്കിയ ഹരജിയുമായി സോളിസിറ്റർ ജനറൽ സുപ്രീംകോടതിയിൽ ഹാജരായപ്പോൾ ജഡ്ജിമാർ ഒരുനിമിഷം ശങ്കിച്ചു; തങ്ങളിപ്പോൾ ഇരിക്കുന്നത് പരമോന്നത നീതിപീഠത്തിലോ അതോ, കേരള യൂനിവേഴ്സിറ്റിയുടെ സിൻഡിക്കേറ്റ് യോഗത്തിലോ? അങ്ങനെ ചിന്തിക്കാൻ കാരണമുണ്ട്: ഏതാനും ദിവസങ്ങൾക്കുമുമ്പ്, ചിദംബരത്തിനെതിരെ തയാറാക്കിയ ഹരജി കോപ്പിയടിച്ചാണ് ശിവകുമാറിനെ പൂട്ടാനായി കേന്ദ്രസംഘം എത്തിയിരിക്കുന്നത്. ഇെതാക്കെ കാണുേമ്പാൾ, നീതിബോധമുള്ള ആർക്കുമൊന്ന് ചങ്കുപിടയും. അതുകൊണ്ടാണ് തുറന്നുപറഞ്ഞത്, കോടതിവിധി കുട്ടിക്കളിയല്ല, നടപ്പാക്കാനുള്ളതാണെന്ന്.
അല്ലെങ്കിലും ജഡ്ജിയദ്ദേഹം കാത്തിരിക്കുകയായിരുന്നുവെന്നുവേണം കരുതാൻ. തൊട്ടുതലേ ദിവസം താൻ ശബരിമല വിഷയത്തിൽ നടത്തിയ വിയോജനക്കുറിപ്പ് മനസ്സിലാകാത്തവർക്കുള്ള ചുട്ടപ്രയോഗംതന്നെയാണ് അദ്ദേഹം സോളിസിറ്റർ ജനറലിനോട് നടത്തിയത്. ഒരർഥത്തിൽ ഈ ഭരണകൂടത്തോടുള്ള യുദ്ധ പ്രഖ്യാപനംതന്നെയായിരുന്നുവല്ലോ അത്. ശബരിമലയിൽ യുവതികൾ പ്രവേശിക്കണോ വേണ്ടയോ എന്ന തർക്കത്തിൽ നിലവിൽ സുപ്രീംകോടതി നയം വ്യക്തമാക്കിയതാണ്. പ്രവേശിക്കാം എന്നതാണത്. കഴിഞ്ഞവർഷം, നരിമാനടങ്ങുന്ന ജഡ്ജിമാർതന്നെ നടത്തിയ വിധിയാണത്. അതിനെതിരായ പുനഃപരിശോധന ഹരജിയാണ് കഴിഞ്ഞദിവസം പരിഗണിച്ചത്. അന്നേരമാണ് ചിത്രത്തിലെങ്ങുമില്ലാത്ത മുസ്ലിം സ്ത്രീ പള്ളിപ്രവേശനവും അന്യമതക്കാരെ വിവാഹം ചെയ്ത പാഴ്സി വനിതകൾക്ക് ‘അഗ്യാരി’ തീക്കുണ്ഡത്തിനടുത്ത് പോകാമോ എന്നതൊക്കെ എവിടെനിന്നോ കയറിവന്നത്. ഇതെന്ത് ന്യായമെന്നാണ് നരിമാെൻറ ചോദ്യം. അർഥശങ്കക്കിടയില്ലാതെ അദ്ദേഹം പറഞ്ഞു, ഭരണഘടനയാണ് നമ്മുടെ വിശുദ്ധ ഗ്രന്ഥം. പുനഃപരിശോധന ഹരജികൾ പരിഗണിക്കുേമ്പാൾ പാലിക്കേണ്ട ഭരണഘടന തത്ത്വങ്ങൾ ലംഘിച്ച ചീഫ്ജസ്റ്റിസിെൻറ ന്യായങ്ങളോട് യോജിക്കാനില്ലെന്ന് 68 പേജിൽ വിശദമായി എഴുതി. അത് ഗൗരവത്തിൽതന്നെ വായിക്കുകയും ചെയ്തു. ഈ വിഷയത്തിൽ നരിമാൻ അൽപം ഇമോഷനൽ ആകാൻ വേറെയും കാരണമുണ്ട്. അറിയപ്പെടുന്ന പാഴ്സി പുരോഹിതൻകൂടിയാണല്ലോ അദ്ദേഹം. ഭാവിയിൽ ശബരിമല കേസ് വിശാല ഭരണഘടന ബെഞ്ച് പരിഗണിക്കുേമ്പാൾ, പാഴ്സി വിഷയംകൂടി ഉൾപ്പെടുന്നതിനാൽ ആ മതവിഭാഗത്തിെൻറ ഭാഗമായ അദ്ദേഹത്തെ ബെഞ്ചിൽനിന്ന് തന്ത്രപൂർവം ഒഴിവാക്കാമല്ലോ. ആ വകയിൽ വിമതശല്യം തീരുകയും ചെയ്യും. ഇതറിയാവുന്നതുകൊണ്ടാണ് ശബരിമലയിലടക്കം കോടതി വിധി എളുപ്പത്തിൽ നടപ്പാക്കണെമന്ന് അദ്ദേഹം നിരന്തരമായി ആവശ്യപ്പെടുന്നത്.
നരിമാൻ എന്നുകേൾക്കുേമ്പാൾ മലയാളിക്ക് ഒരുപക്ഷേ, ഓർമവരുക അശോക് നരിമാൻ എന്ന സുരേഷ്ഗോപി കഥാപാത്രത്തെയാകും. ആ നരിമാെനപ്പോലെ ഇടിയൻ പൊലീസ് സ്വഭാവമല്ല ജസ്റ്റിസ് നരിമാന്. എന്നാൽ, ഔദ്യോഗിക കൃത്യനിർവഹണത്തിലും സംസാരത്തിലുമെല്ലാം തികഞ്ഞ കാർക്കശ്യമുണ്ട്. പേർഷ്യൻ ഭാഷകളിലൊന്നായ അവെസ്താനിൽ ‘ധീരതയുള്ള വീരൻ’ എന്നാണ് ആ പേരിനർഥം. ‘നരി’, ‘മന’ എന്നീ പദങ്ങൾ ചേർന്നതാണ് പാഴ്സിയിലെ നരിമാൻ. ഗുജറാത്തിലും ബോംബെയിലുെമാക്കെയുള്ള പാഴ്സികളിൽ പലരുടെയും കുടുംബപ്പേരുകൾ അതാണ്. മുംബൈ മഹാനഗരത്തിൽ നരിമാൻ പോയൻറ് എന്ന പേരിലറിയപ്പെടുന്ന വലിയൊരു വാണിജ്യകേന്ദ്രംതന്നെയുണ്ട്. ഈ ‘നരിമാൻ’ പ്രഭാവം ജസ്റ്റിസ് നരിമാനിലുമുണ്ട്. ബാബരി ധ്വംസന ഗൂഢാലോചന കേസിൽ രക്ഷപ്പെടുമായിരുന്ന അദ്വാനിയും കല്യാൺ സിങ്ങുമുൾപ്പെടെയുള്ളവരെ വീണ്ടും കോടതിമുറിയിലെത്തിച്ചത് ഈയൊരൊറ്റ മനുഷ്യെൻറ ഇടപെടലിലൂടെയാണ്. വിചാരണകോടതിയിൽ നടപടികൾ കുറേയൊക്കെ കൃത്യസമയം പാലിച്ചതിനുപിന്നിലും നരിമാന് കൈയടി കൊടുക്കണം. പലതവണ അവിടെനിന്ന് എടുത്തുകളയാൻ പലരും ശ്രമിച്ചു. പക്ഷേ, എന്തുകൊണ്ടോ അതുണ്ടായില്ല. കിട്ടിയ അവസരങ്ങൾ നീതിദേവതക്കുമുന്നിൽ ന്യായയുക്തമായിതന്നെ ഉപയോഗപ്പെടുത്തി. ജുഡീഷ്യറിയിൽ അച്ചടക്കം ഏറെ പ്രധാനമാണെന്ന് വിശ്വസിക്കുന്നയാളാണ്. കോടതിമുറിയിൽ പൊട്ടിത്തെറിക്കുമെങ്കിലും അത് ഒരിക്കലും നിയമപരിധി കടക്കരുതെന്ന് നിർബന്ധമുണ്ട്. അത് ലംഘിച്ചാൽ, വലിയ പാപമായിത്തീരുമെന്നാണ് വിശ്വാസം. അതിനാൽ, ജസ്റ്റിസ് ചെലമേശ്വറിനെപ്പോലെ ‘വിസിൽബ്ലോവർ’ കളിക്കും ഒരുക്കമല്ല. കഴിഞ്ഞവർഷം ചെലമേശ്വറും സംഘവും ചീഫ് ജസ്റ്റിസിനെതിരെ പടനയിച്ചപ്പോൾ അതിെൻറ ഭാഗമാകാതിരുന്നത് അവരുടെ വാക്കുകളിൽ കഴമ്പില്ലാഞ്ഞിട്ടല്ല; മറിച്ച്, അത് ജുഡീഷ്യറിയുടെ മാന്യതക്ക് നിരക്കുന്നതല്ല എന്ന തിരിച്ചറിവാണ്.
1956 ആഗസ്റ്റ് 13ന് മുംബൈയിൽ ജനനം. റോഹിങ്ടൺ ഫാലി നരിമാൻ എന്നാണ് മുഴുവൻ പേര്. വിഖ്യാത നിയമജ്ഞൻ ഫാലി സാം നരിമാെൻറയും ബാപ്സി നരിമാെൻറയും രണ്ട് മക്കളിലൊരാൾ. പ്രാഥമിക വിദ്യാഭ്യാസം മുംബൈയിലെ കത്തീഡ്രൽ ആൻഡ് ജോൺ കാനൻ സ്കൂളിലായിരുന്നു. ശ്രീറാം കോളജിൽനിന്ന് കോമേഴ്സ് ബിരുദം. തുടർന്ന് ഡൽഹി സർവകലാശാലയിൽനിന്ന് നിയമ ബിരുദം കരസ്ഥമാക്കി പിതാവിെൻറ പാതയിൽ നിലയുറപ്പിച്ചു. ഹാർവഡ് ലോ സ്കൂളിൽനിന്നാണ് മാസ്റ്റർ ബിരുദം നേടിയത്. അവിടെ ബ്രസീലിൽനിന്നുള്ള പ്രഗല്ഭ നിയമജ്ഞനായ പ്രഫസർ ഉൻഗറെപോലുള്ളവരായിരുന്നു ഗുരുനാഥർ. 1979 മുതൽ അഭിഭാഷകവൃത്തിയിലുണ്ട്. 93 മുതൽ സുപ്രീംകോടതിയിൽ സീനിയർ അഭിഭാഷകനായി പ്രവർത്തിക്കുന്നുണ്ട്. 2011-13 കാലത്ത് സോളിസിറ്റർ ജനറൽ ആയിരുന്നിട്ടുണ്ട്. 2014 മുതൽ സുപ്രീംകോടതി ജഡ്ജിയാണ്. ബാറിൽനിന്ന് നേരിട്ട് സുപ്രീംകോടതിയിലെത്തുന്ന അഞ്ചാമത്തെയാളാണ് നരിമാൻ. 2021 ആഗസ്റ്റ് വരെയാണ് സർവിസ് കാലാവധി. അഭിഭാഷകനായിരിക്കെ, സുപ്രീംകോടതി ലോയേഴ്സ് വെൽഫെയർ ട്രസ്റ്റ് പോലുള്ള സന്നദ്ധസംഘടന പ്രവർത്തനങ്ങളിലും സജീവമായിരുന്നു. പറഞ്ഞല്ലോ, പാഴ്സി പുരോഹിതൻകൂടിയാണ്. ആ മേഖലയിലും ഈ തിരക്കിനിടെ വ്യാപൃതനാണ്. ‘ദ ഇന്നർ ഫയർ’ എന്ന പേരിൽ സ്വമതത്തെക്കുറിച്ച് ഒരു പുസ്തകംതന്നെ രചിച്ചിട്ടുണ്ട്. ഭാര്യ: സനായ നരിമാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.