പാവം പാവം രാജകുമാരൻ
text_fieldsആന െമലിഞ്ഞെന്നു കരുതി കാലിത്തൊഴുത്തിൽ കെട്ടാനൊക്കുമോ? രാജ്യവും രാജധാനിയും സ്വാതന്ത്ര്യസമരത്തെ ഒറ്റിയത ിന് ബ്രിട്ടീഷുകാർ സമ്മാനിച്ച പൂർവികരുടെ രാജമുദ്രകളുമൊക്കെ കൈമോശം പോയെന്നാലും ഗ്വാളിയോർ സിന്ധ്യരാജവം ശത്തിെൻറ ജ്യോതി കെട്ടുപോകാൻ സമ്മതിക്കാമോ? കിരീടവും ചെേങ്കാലുമൊക്കെ ജനാധിപത്യത്തിനു വഴിമാറിക്കൊടുത ്താലും അധികാരം കുടുംബസ്വത്തായി കൈവശമിരിക്കണമെന്നാണ് മറാത്ത രാജവംശത്തിനു വേണ്ടി ഗ്വാളിയോർ നാടു ഭരിച്ച സിന ്ധ്യ രാജവംശം തലമുറ കൈമാറി കെടാതെ സൂക്ഷിച്ച മുദ്രാവാക്യം. അതുകൊണ്ട് കേന്ദ്രത്തിലും പഴയ നാട്ടുരാജ്യമടങ്ങിയ മധ്യപ്രദേശിലും അധികാരത്തിൽ വാഴാനിടയുള്ള പാർട്ടിയിലൊക്കെ കുടുംബത്തിൽനിന്നൊരു വിത്തിട്ടു. അമ്മറാണി എന്ന രാജമാത വിജയരാജ സിന്ധ്യയും പെൺമകൾ വസുന്ധരരാജയും യശോധരയും ബി.ജെ.പിയിൽ. മകൻ മാധവറാവു കോൺഗ്രസിൽ. അങ്ങനെ അധികാരത്തിൽ ആരു വന്നാലും ഗ്വാളിയോറിൽ നിന്നൊരു മഹാരാജനോ രാജ്ഞിക്കോ ബർത്ത് ഉറപ്പ്.
വായിൽ അധികാരക്കരണ്ടിയുമായി പിറന്നുവീണതുകൊണ്ട് ജ്യോതിരാദിത്യയും അഭ്യുദയം സ്വപ്നം കണ്ടതിൽ തെറ്റുപറയാനാവില്ല. കുടുംബത്തിെൻറ കൊട്ടാരം കഥകൾ (ആ കഥകളിൽ വാഴ്ച മാത്രമല്ല, ഒാടിപ്പോക്കും ഒറ്റും വീഴ്ചയുമൊക്കയുണ്ടെന്നു പിന്നീട് വെളിവായ സത്യം) കേട്ടുവളർന്നയാൾ പഠിക്കാൻ ഡറാഡൂണിലെ രാജകീയവിദ്യാലയത്തിലെത്തിയപ്പോൾ കൂട്ടുകിട്ടിയത് ഇമ്മിണി ബല്യ രാജകുമാരനെ. സ്വതന്ത്ര ഇന്ത്യ കുടുംബസ്വത്താക്കി ഭരിച്ച മുതുമുത്തച്ഛെൻറയും മുത്തശ്ശിയുടെയും പുന്നാരപ്പേരമകൻ രാഹുൽ അടുക്കള വരെ നീണ്ട സുഹൃത്തായി. അങ്ങനെ രാജയോഗം തലയിലെഴുതിവെച്ചതിെൻറ ഗമ ജന്മസിദ്ധം. പോളിങ്ബൂത്തിൽ ചതിച്ചാലും കൺമുന്നിലെത്തിയാൽ ‘മഹാരാജി’ന് കീ ജയ് വിളിക്കുന്ന പ്രജകളാണ് ചുറ്റും. അവരെ കണ്ട വിദൂഷകർ മൂച്ചു കയറ്റിയപ്പോൾ പിന്നെ ക്ഷമയൊട്ടും കിട്ടിയില്ല. അധികാരപദവിയിൽനിന്ന് ഇറങ്ങിനിൽക്കാനോ അതിനായി അധികം കാത്തുകെട്ടിക്കിടക്കാനോ, ബി.ജെ.പിയിൽ എത്തിനോക്കി പന്തിയല്ലെന്നു കണ്ട് കോൺഗ്രസിൽ ചന്തിയുറപ്പിച്ച അച്ഛെൻറ മകനാണല്ലോ. അതുകൊണ്ട് കമൽനാഥിനെപ്പോലുള്ള കടൽക്കിഴവന്മാർ വഴിമുടക്കുമെങ്കിൽ തനിക്ക് വഴി വേറെയുണ്ടെന്നു തീർത്തുപറഞ്ഞു, ജ്യോതിരാദിത്യസിന്ധ്യ എന്ന അമ്പതിെൻറ പടവിൽ നിൽക്കുന്ന രാഹുൽകോൺഗ്രസിലെ ‘യുവ’തുർക്കി. ഗ്വാളിയോറിലെ കൊച്ചു രാജകുമാരൻ ഭോപാലിലെ പുതിയ രാജധാനിയിൽ വാഴുമെന്നായിരുന്നു യുവാക്കളെ വാഴിക്കാൻ വാശിപിടിക്കുന്ന രാഹുലിെൻറ സ്വന്തക്കാരനെപ്പറ്റി പാർട്ടിക്ക് അകത്തും പുറത്തുമുള്ള യുവശിങ്കങ്ങളെല്ലാം കരുതിയത്. എന്നാൽ, കണക്കിൽ ജയിച്ചത് കമൽനാഥ്. കാരണവന്മാരെ മറികടക്കാനാവില്ലെന്നുറപ്പിച്ചപ്പോൾ രാഹുൽ തെൻറ സ്വപ്നകാബിനറ്റിലെ റാങ്ക് ഉയർത്തിക്കാട്ടി ആശ്വസിപ്പിച്ചു. എന്തുചെയ്യാം, 2019ലെ തെരഞ്ഞെടുപ്പിൽ രാഹുലും കിനാക്കളും കുത്തിയൊലിച്ചതോടെ പെരുവഴിയിലായവരിൽ മുമ്പൻ ജ്യോതിരാദിത്യതന്നെ. പിന്നെ പെരുച്ചാഴിസൂത്രംതന്നെ ശരണം. തുരന്നു തുരന്നു നീങ്ങിയത് വെറുതെയായില്ല. ഇന്ദ്രപ്രസ്ഥത്തിലെ ഇടനാഴികളിലാണ് പൊങ്ങിയത്; ഡൽഹിയിൽ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പാദാരവിന്ദങ്ങളിൽ. സ്വാതന്ത്ര്യസമര നായകരെ ഒറ്റുകൊടുത്തതിന് ബ്രിട്ടീഷുകാരെൻറ ദില്ലി ദർബാറിൽ നിന്ന് പട്ടും വളയും വാങ്ങിയ മുത്തച്ഛെൻറ പേരമകൻ കോൺഗ്രസിലെ ഗമണ്ടൻ നേതാക്കളെ പിറകിൽനിന്നു കുത്തിയതിനുള്ള പാരിതോഷികം ഡൽഹിയിൽ വാങ്ങിയതിലും പാരമ്പര്യം തെറ്റിച്ചില്ല.
ജ്യോതിരാദിത്യയുടെ രാഷ്ട്രീയജാതകം അച്ഛൻ മാധവറാവു സിന്ധ്യ കുറിച്ചിരുന്നോ എന്നു ജീവചരിത്രത്തിലില്ല. 1971 ജനുവരി ഒന്നിന് മുംബൈയിൽ ജനിച്ച മകനെ സിറ്റിയിലെ കാംപിയോൺ സ്കൂളിലും പിന്നെ ഡറാഡൂണിലെ വരേണ്യരുടെ ഡൂൺ സ്കൂളിലുമാണ് പഠിപ്പിച്ചത്. പിന്നെ നേരെ കടൽ കടത്തി, ഹാർവഡിലേക്ക്. അവിടെനിന്ന് 1993ൽ സാമ്പത്തികശാസ്ത്രത്തിൽ ബിരുദം. 2001ൽ സ്റ്റാൻഫഡ് കലാശാലയിൽനിന്ന് എം.ബി.എ നേടി തിരിച്ചെത്തുേമ്പാൾ രാഷ്ട്രീയത്തിലെ രാജയോഗം ഇത്രവേഗം തെളിയുമെന്നു കരുതിയതല്ല. 1961ൽ ഗ്വാളിയോർ രാജാവായിരുന്ന അച്ഛൻ ജിവാജിറാവു സിന്ധ്യയുടെ മരണത്തെ തുടർന്നാണ് മാധവറാവു സിന്ധ്യയുടെ പട്ടാഭിഷേകം. എന്നാൽ, 26ാം ഭരണഘടന ഭേദഗതിയിൽ നാട്ടുരാജ്യങ്ങളുടെ എല്ലാ അധികാരചിഹ്നങ്ങളും പ്രതിഫലത്തുകയുമൊക്കെ കോൺഗ്രസ് സർക്കാർ നിർത്തൽ ചെയ്തതോടെ കിരീടം പോയ രാജാവിന് വൈകാതെ രാഷ്ട്രീയത്തിൽ ഇടം കിട്ടി. കോൺഗ്രസിൽ വെച്ചടി കയറുന്നതിനിടെ 2001 സെപ്റ്റംബർ 30ന് മാധവറാവു സിന്ധ്യ ഉത്തർപ്രദേശിൽ വിമാനാപകടത്തിൽ മരിച്ചതോടെ മകന് കോൺഗ്രസിലേക്കു പ്രവേശനമായി. അച്ഛെൻറ ഗുണ സീറ്റിൽനിന്ന് ബി.ജെ.പിക്കെതിരെ നാലര ലക്ഷം വോട്ടിെൻറ ഭൂരിപക്ഷത്തിൽ അടുത്തവർഷം പാർലെമൻറിലേക്കും. 2004ലെ തെരഞ്ഞെടുപ്പിൽ ജയിച്ച് കേന്ദ്ര മന്ത്രിസഭയിൽ ഇടം നേടി. മൂന്ന് ഉൗഴം അവിടെ തികച്ചു. അച്ഛനിൽനിന്ന് അനന്തരമെടുത്തു കുത്തകയാക്കി വെച്ച ഗുണയിൽ പക്ഷേ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അടിതെറ്റി. പഠനം കഴിഞ്ഞെത്തിയതു മുതൽ അധികാരമേറിയ രാജകുമാരന് അവിടെനിന്ന് ഇറങ്ങിനിൽക്കേണ്ടിവന്നത് സഹിച്ചില്ല. അപ്പോൾ അതാ, മധ്യപ്രദേശ് തെരഞ്ഞെടുപ്പ് വരുന്നു. മധ്യപ്രദേശിൽ നോക്കുേമ്പാൾ മുഖ്യമന്ത്രിസ്ഥാനത്തിന് മനപ്പായസമുണ്ണാൻ മടിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. വൃദ്ധനായ ദിഗ്്വിജയിനെ ഒതുക്കാൻ രാഹുലിനെ കിട്ടി. എന്നാൽ, തെരഞ്ഞെടുപ്പ് വിജയത്തിെൻറ കൊടിചൂടുേമ്പാഴതാ, ചുണ്ടിൽനിന്ന് കപ്പ് തട്ടാൻ കമൽനാഥ് ഇറങ്ങി. നിസ്സഹായനായ രാഹുൽ ചങ്ക് ബ്രോയെ ആശ്വസിപ്പിച്ചത് കേന്ദ്രത്തിലേക്കുള്ള കയറ്റം കാട്ടി. പക്ഷേ, ബി.ജെ.പി സൂനാമിയിൽ ഒന്നിച്ചുമുങ്ങാനായിരുന്നു വിധി. എന്നാൽ, വിധിക്ക് വഴങ്ങാൻ ശീലിച്ചതല്ല ജ്യോതിരാദിത്യയുടെ ജന്മം. അതിൽ പിന്നെ കമൽനാഥിന് പൊറുതിയൊന്നും കൊടുത്തിട്ടില്ല. കാരണവർക്കു കുലുക്കമില്ലെന്നു വന്നപ്പോൾ ഇല്ലം വിടാനായി നീക്കം. പോകുന്നെങ്കിൽ കോൺഗ്രസിനെയും കൊണ്ടേ പോകൂ എന്ന വാശിക്കാണ് എം.എൽ.എമാരെ കൊത്തിപ്പറന്നത്.
ഒന്നു ഞെട്ടിയ േകാൺഗ്രസ് പിന്നെയാണ് ചരിത്രം പരതിയത്. ഒറ്റിെൻറ വിരുതിൽ ബിരുദവും അതിനപ്പുറവും നേടിയതാണ് സിന്ധ്യ കുടുംബം. മുതുമുത്തച്ഛൻ ജയാജിറാവു സിന്ധ്യ ഒന്നാം സ്വാതന്ത്ര്യസമരക്കാലത്ത് സാക്ഷാൽ ഝാൻസി റാണി ലക്ഷ്മിബായിയും താന്തിയാ തോപ്പിയുമടക്കമുള്ള സ്വാതന്ത്ര്യസമരനിരയിലെ പ്രമുഖരെയാണ് ബ്രിട്ടീഷുകാർക്ക് ഒറ്റുകൊടുത്തത്. 1858ൽ അവരെ തുരത്താൻ പടനയിച്ച ജയാജിറാവുവിന് ഒടുവിൽ സ്വന്തം സേനാംഗങ്ങൾകൂടി മറുകണ്ടം ചാടിയതോടെ ആഗ്രയിലേക്ക് ഒളിച്ചോടേണ്ടിവന്നു. പിന്നീട് ബ്രിട്ടീഷ് സഹായത്തോടെ തിരിച്ചുവന്ന സിന്ധ്യരാജാവ് ഒടുവിൽ സ്വാതന്ത്ര്യസമരക്കാരെ തുരത്തി നേതാക്കളുടെ ചതിയിലൂടെ കൊലപ്പെടുത്താൻ ഒത്താശ ചെയ്യുകയും ചെയ്തു. പകരം ഡൽഹിയിലെ സായിപ്പിെൻറ ദേശീയദർബാറിൽനിന്ന് 1877ൽ ജനറൽ പദവിയും 21 ഗൺ സല്യൂട്ടും നേടിയെടുത്തു ജയാജിറാവു. ഇൗ പാരമ്പര്യക്കാരെ വിശ്വസിക്കാനാവില്ലെന്നു പത്തുകൊല്ലം മുമ്പ് ബി.ജെ.പി ഭരിച്ച ഗ്വാളിയോർ മുനിസിപ്പാലിറ്റി പുറത്തിറക്കിയ നാട്ടുചരിത്രത്തിൽ കുറിച്ചിരുന്നത് ഏറെ വിവാദമായിരുന്നു. അതിനാൽ, ജ്യോതിരാദിത്യ പാരമ്പര്യം കാത്തുസൂക്ഷിച്ചെന്നേയുള്ളൂ എന്നു സമാധാനിക്കുകയാണിപ്പോൾ കോൺഗ്രസുകാർ. അന്ന് മോറാറിലേക്ക് പടനയിച്ച മുത്തച്ഛെൻറ സൈന്യം പിന്തിരിഞ്ഞപോലെ കർണാടകയിലെയും ഹരിയാനയിലെയും റിസോർട്ടിലേക്ക് കടത്തിയ എം.എൽ.എമാർ തിരിച്ചു കണ്ടം ചാടുമോ എന്ന പ്രതീക്ഷയുമുണ്ടവർക്ക്. വിശ്വാസവോട്ട്, അതാണല്ലോ എല്ലാം...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.