പൊളിറ്റിക്കൽ ലീഡർഷിപ്പിന് സ്ഥാനമില്ലാതായാൽ ഇങ്ങനെ പലതും സംഭവിക്കാം
text_fieldsസി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ‘മാധ്യമ’ത്തോട് മനസ്സു തുറക്കുന്നു
അഭിമുഖം:
കെ.എസ്. ശ്രീജിത്ത്
? മുഖ്യമന്ത്രിയുടെ ഒാഫിസ് സംശയത്തിന് അതീതമാവണമെന്ന് താങ്കൾ പറഞ്ഞു. സി.പി.െഎക്ക് മുഖ്യമന്ത്രിയുടെ ഒാഫിസിൽ സംശയമുണ്ടോ?
ഞങ്ങൾ ഒരു പൊതുതത്ത്വം പറഞ്ഞതാണ്. ഭരണനിർവഹണത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന ഇടമാണ് മുഖ്യമന്ത്രിയുടെ ഒാഫിസ്. അതു സംബന്ധിച്ച് ജനങ്ങൾക്ക് സംശയമുണ്ടാവാൻ പാടിെല്ലന്ന പൊതുനിലപാടാണ് ഞാൻ പറഞ്ഞത്.
? ഇതാദ്യമായല്ല രാഷ്ട്രീയത്തിൽ സ്വർണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധം ഉയരുന്നത്.
താങ്കളും കോടിയേരി ബാലകൃഷ്ണനും 2017ൽ നടത്തിയ എൽ.ഡി.എഫിെൻറ ജനജാഗ്രതാ യാത്രയിൽ കോഴിക്കോെട്ട സ്വീകരണ പരിപാടിയിൽ സ്വർണക്കടത്തിന് ഡി.ആർ.െഎ കേസിൽ ഏഴാം പ്രതിയായിരുന്നയാളുടെ കാറിൽ യാത്രചെയ്തത് വിവാദമായിരുന്നു?
-കോഴിക്കോട് കുന്ദമംഗലത്ത് എവിടെയോ ആണ്. ജാഥ ഒരിടത്ത് ചെല്ലുേമ്പാൾ യാത്രചെയ്യുന്ന വാഹനം ആരുടേതാണെന്ന് ജാഥാ ക്യാപ്റ്റൻ അറിയണമെന്നില്ല. അവിടത്തെ പ്രവർത്തകർ കൊണ്ടുവന്ന വാഹനത്തിൽ സഞ്ചരിച്ചു. അത് ഇത്തരമൊരാളുടേതായിരുന്നു. യാദൃച്ഛികമായി ഉണ്ടായതാണ്. അതിെൻറ അടിസ്ഥാനത്തിൽ പൊതുനിഗമനത്തിൽ എത്താനാവുമെന്ന് തോന്നുന്നില്ല.
?പക്ഷേ, കള്ളക്കടത്ത് പ്രതികളും രാഷ്ട്രീയക്കാരും തമ്മിലെ അവിശുദ്ധ കൂട്ടുകെട്ട് നിലനിൽക്കുന്നുവെന്നാണ് ഇതു തെളിയിക്കുന്നത്?
അത് പാടില്ലാത്തതാണ്.
?കെ.പി.എം.ജി, ബെവ്കോ, സ്പ്രിൻക്ലർ, ഇ- മൊബിലിറ്റി വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ ഒാഫിസും മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും െഎ.ടി സെക്രട്ടറിയുമായ എം. ശിവശങ്കറും കേന്ദ്രബിന്ദുവായി. ആദ്യം വിവാദമായപ്പോൾ കെ.പി.എം.ജിയെ ഒഴിവാക്കേണ്ടിവന്നു?
അത് കുറെനാൾ മുമ്പാണ്. ഇപ്പോൾ ടെൻഡർ വിളിച്ച് എല്ലാ നടപടിയും കഴിഞ്ഞാണ് മന്ത്രിസഭ കെ.പി.എം.ജിയെ ചുമതലയേൽപിച്ചത്. പേര് കേൾക്കുേമ്പാൾതന്നെ സംശയത്തിൽ എത്താൻ പാടില്ല. നിലവിലെ മാനദണ്ഡം ലംഘിച്ചാണ് സ്പ്രിൻക്ലറിൽ തീരുമാനമെടുത്തത് എന്നായിരുന്നു സി.പി.െഎയുടെ അഭിപ്രായം. അപ്പോൾതന്നെ ഞങ്ങൾ പ്രതിഷേധിച്ചു. നടപടിക്രമം ശരിയായില്ലെന്ന് മുഖ്യമന്ത്രിയെയും എൽ.ഡി.എഫ് നേതാക്കന്മാരെയും ധരിപ്പിച്ചു.
? ഇ-മൊബിലിറ്റി പദ്ധതിയിലും സമാനമായ
ആക്ഷേപം ഉയർന്നു. നടപടിയെടുക്കേണ്ട
സമയത്ത് ചെയ്യാതിരുന്നതല്ലേ ഇൗ
നാണക്കേടിന് ഇടയാക്കിയത്?
ചില ഉദ്യോഗസ്ഥർ ലഭിക്കുന്ന സ്വാതന്ത്ര്യത്തിെൻറ അടിസ്ഥാനത്തിൽ ചില തെറ്റായ നടപടികൾ സ്വീകരിക്കുന്നുണ്ട്. അത് തിരുത്താൻ ഗവൺമെൻറ് ശ്രമിക്കുകയും ചെയ്യുന്നു.
? ഒരു ആക്ഷേപമുള്ളത് മുഖ്യമന്ത്രിക്ക് ചുറ്റും
ഒരു അനുചരവൃന്ദം അല്ലെങ്കിൽ ഉദ്യോഗസ്ഥ
ലോബി നിലനിൽക്കുന്നു എന്നാണ്. മുഖ്യമന്ത്രി
യഥാർഥ വസ്തുത അറിയുന്നില്ല?
അത് ഒരു ആക്ഷേപമാണ്. എനിക്ക് വിശദാംശം പറയാൻ സാധിക്കില്ല. ഉദ്യോഗസ്ഥർ ജനങ്ങളുടെ പ്രായോഗിക ബുദ്ധിമുട്ടും പ്രശ്നവും പൂർണമായി അറിയണമെന്നില്ല. പൊളിറ്റിക്കൽ ലീഡർഷിപ്പിനാണ് അക്കാര്യങ്ങളിൽ ധാരണയുള്ളത്. അങ്ങനെ നയരൂപവത്കരണത്തിൽ രാഷ്ട്രീയകക്ഷികൾക്കും േനതാക്കൾക്കും സ്ഥാനം ഇല്ലാതാവുേമ്പാൾ ഇങ്ങനെ പലതും സംഭവിക്കാം.
? എം.വി. ജയരാജൻ മുഖ്യമന്ത്രിയുടെ ഒാഫിസിൽ നിയമിതനായ സാഹചര്യം കേരളം ചർച്ചചെയ്തതാണ്. അദ്ദേഹം മാറിയപ്പോൾ പകരം ആളില്ലാതെ വീണ്ടും പഴയ സ്ഥിതിയിലേക്ക് ആ ഒാഫിസ് പോയെന്നാണ് ആക്ഷേപം?
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഒാഫിസുകൾ ഉദ്യോഗസ്ഥരെകൊണ്ടാണ് പ്രവർത്തിക്കുന്നത്. ആ ഉദ്യോഗസ്ഥർ ഗവൺമെൻറിെൻറ പൊതുനയത്തിന് അനുസരിച്ചാണ് പ്രവർത്തിക്കാറുള്ളത്. അവിടെ ഒരു വീഴ്ച സംഭവിച്ചാൽ സ്റ്റേറ്റിനെ സംബന്ധിച്ച് പല പ്രശ്നവും ഉണ്ടാവും.
? സി.പി.െഎതന്നെ ശിവശങ്കറിെൻറ പ്രശ്നം സ്പ്രിൻക്ലർ വിവാദത്തിൽ ചൂണ്ടിക്കാണിച്ചിട്ടും അദ്ദേഹത്തെ നീക്കാൻ മുഖ്യമന്ത്രി തയാറായില്ല. ശിവശങ്കറിനെ അദ്ദേഹം സംരക്ഷിക്കുകയായിരുന്നു എന്ന പ്രതിപക്ഷ ആരോപണം ശരിയായിരുന്നുവോ?
ഞങ്ങൾ പറയുന്നതും പ്രതിപക്ഷം പറയുന്നതും ഒരേ തരത്തിൽ കാണാൻ പറ്റില്ല. സ്പ്രിൻക്ലറിെൻറ കാര്യത്തിൽ സി.പി.െഎ വ്യത്യസ്ത നിലപാട് പറഞ്ഞത് നിങ്ങൾ അറിഞ്ഞിട്ടില്ല. ഞങ്ങൾ കൊടുത്ത കത്ത് എന്താണെന്ന് അറിയില്ല. ഇേൻറണലായി ഒരു കറക്ഷനാണ് ഞങ്ങൾ ശ്രമിച്ചത്. തുടർന്ന് ഹൈകോടതി വിധി വന്നപ്പോൾ സ്പ്രിൻക്ലറിെൻറ അന്ന് പറഞ്ഞ പ്രസക്തി ഇല്ലാതാവുകയും ചെയ്തു. എന്നാൽ, കോവിഡ് കാലത്തും സർക്കാറിെൻറ ചെറിയ വീഴ്ചപോലും പർവതീകരിച്ച് ഗവൺമെൻറിന് എതിരായ രാഷ്ട്രീയ പ്രശ്നമായി വളർത്താനാണ് പ്രതിപക്ഷ ശ്രമം. അതും ഞങ്ങൾ ചില അഭിപ്രായം പറയുന്നതിനെയും കൂട്ടിക്കെട്ടുന്നത് ശരിയല്ല.
? ശിവശങ്കറിനെ മാറ്റണമെന്നാണ് സി.പി.െഎ ആവശ്യപ്പെട്ടതെന്ന് സംസ്ഥാന സെക്രട്ടറിതന്നെ പറഞ്ഞതാണ്. ശിവശങ്കറിനെ മാറ്റിയില്ല. അന്ന് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ വിശദീകരണം എന്തെന്ന് ഇനിയെങ്കിലും പുറത്തു പറയേേണ്ട?
ആഭ്യന്തര ചർച്ചയൊന്നും ഞങ്ങൾ പുറത്തു പറയാറില്ല. അല്ലെങ്കിൽ കൊടുത്ത കത്ത് പത്രങ്ങൾക്ക് റിലീസ് ചെയ്താൽ പോരേ? ഇതൊക്കെ പാർട്ടികൾ തമ്മിൽ നടക്കുന്ന ചർച്ചയാണ്. കത്ത് കൊടുത്തുവെന്നു ഞാൻ പറഞ്ഞപ്പോൾ വ്യവസായ മന്ത്രി പറഞ്ഞു കത്തൊന്നും കിട്ടിയില്ലെന്ന്. അദ്ദേഹത്തിന് കൊടുത്തിട്ടില്ല. അതുകൊണ്ടല്ലേ കിട്ടാതിരിക്കുന്നത്? അത് അദ്ദേഹം അറിയേണ്ട കാര്യമില്ല. മുഖ്യമന്ത്രിക്കും കോടിയേരി ബാലകൃഷ്ണനും കത്ത് െകാടുക്കുന്നത് ഇൗ മുന്നണിയുടെ നേതാക്കൾ എന്ന നിലയിലാണ്. സി.പി.െഎയുടെ അഭിപ്രായം അവരെ അറിയിക്കുകയാണ് ചെയ്യുന്നത്. സി.പി.എംതന്നെ പറഞ്ഞു ഞങ്ങൾ ഇൗ കോവിഡ് കാലം കഴിഞ്ഞാൽ ഇക്കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുമെന്ന്. ഇൗ കാലത്തിനുശേഷം അങ്ങനെ ചർച്ചചെയ്യാമെന്ന് സി.പി.എമ്മിെൻറ ദേശീയ, സംസ്ഥാന നേതൃത്വങ്ങൾ പറയുേമ്പാൾ പോരാ, ഇപ്പോൾ ചർച്ച വേണം, ഒഴിവാക്കണം എന്നൊന്നുമുള്ള നിലപാട് സി.പി.െഎ സ്വീകരിച്ചിട്ടില്ല.
? ശിവശങ്കർ എടുത്ത പല തീരുമാനവും ചർച്ചയാവുന്നു, സർക്കാറിനെ പ്രതിരോധത്തിലാഴ്ത്തുന്നു. ഇക്കാര്യങ്ങളിൽ സംസ്ഥാന സർക്കാർതന്നെ അന്വേഷണം നടത്തേണ്ടതല്ലേ?
സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാറിന് കൂടുതലൊന്നും ചെയ്യാനില്ല. അത് കേന്ദ്രവിഷയമാണ്. എയർപോർട്ട്, കസ്റ്റംസ് ഒക്കെ കേന്ദ്ര നിയന്ത്രണത്തിൽ വരുന്നതാണ്. പുതിയ കേസ് വന്നശേഷം പത്രത്തിൽ വായിച്ചു, ബംഗളൂരുവിൽ സമാനമായി സ്വർണം പിടിച്ച കേസുണ്ടാെയന്ന്. വെള്ളിയാഴ്ചയും കോഴിക്കോട്ട് സ്വർണം പിടിച്ചു. ഇൗ കടത്തിന് സൗകര്യം ഉണ്ടാക്കുന്നത് കസ്റ്റംസാണ്. ഇത് രാജ്യദ്രോഹമെന്ന് കേന്ദ്രസർക്കാർ ഇപ്പോൾ പറയുന്നുണ്ടെങ്കിലും സ്വർണക്കടത്തുമായി ബന്ധപ്പെട്ട നിയമങ്ങളുടെ അപര്യാപ്തത ഇപ്പോഴുമുണ്ട്.
ഏത് കേന്ദ്ര ഏജൻസിയുടെയും സഹായത്തോടെ ആവശ്യമായ അന്വേഷണം നടത്തണമെന്നും എല്ലാ സഹകരണവും നൽകുമെന്നുമാണ് സംസ്ഥാന സർക്കാർ പറഞ്ഞത്. സംസ്ഥാന സർക്കാറിന് എതിരെ കൊണ്ടുവരുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്.
? മുൻ െഎ.ടി സെക്രട്ടറിക്ക് ആരോപണ വിധേയയുമായുള്ള ബന്ധത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ ഇൻറലിജൻസിന് കഴിയാതിരുന്നത് ആഭ്യന്തരവകുപ്പിെൻറകൂടി പരാജയമല്ലേ?
ഇൻറലിജൻസ് റിപ്പോർട്ടുകളെല്ലാം കൃത്യമായി ഗവൺമെൻറിന് ലഭിക്കുന്നുണ്ട്. അത് എത്രയെണ്ണം മുഖ്യമന്ത്രി കാണുന്നുണ്ട് എന്ന് കൃത്യമായി പറയാനാവില്ല. അദ്ദേഹത്തിെൻറ കൈവശം ഇത്തരം റിേപ്പാർട്ടുകൾ കിട്ടിയാൽ പരിഹരിക്കാൻ നടപടിയെടുക്കും എന്നുതന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.
? നടപടി സ്വീകരിച്ചില്ലെന്നതിന് അർഥം
മുന്നറിയിപ്പ് കിട്ടിയില്ല എന്നാണോ?
വിശദാംശങ്ങൾ എനിക്ക് അറിയില്ല. എത്ര ഫയൽ കിട്ടി, ഇല്ല എന്നത് സങ്കൽപത്തിൽനിന്ന് പറയുന്നത് ശരിയല്ല.
? ആഭ്യന്തര വകുപ്പ് പ്രവർത്തനത്തെക്കുറിച്ച്
സർക്കാറിെൻറ തുടക്കം മുതൽ സി.പി.െഎ
വിമർശനം ഉന്നയിച്ചിട്ടുള്ളതാണല്ലോ?
ആഭ്യന്തരവകുപ്പിെൻറ പല കാര്യങ്ങളെയും കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ടാവാം. ഗവൺമെൻറിന് എതിരായ അവിശ്വാസം അല്ല അത്.
? എൽ.ഡി.എഫ് ഭരണത്തിൽ കെ.പി.എം.ജി, സ്പ്രിൻക്ലർ, പ്രൈസ്വാട്ടർ ഹൗസ് കൂപ്പേഴ്സ് തുടങ്ങി നിരവധി കൺസൽട്ടൻസികൾ കടന്നുവരുന്നു. സർക്കാർ വിവാദത്തിലാവുന്നു. കൺസൽട്ടൻസി അജണ്ടകളാണ് കേരളത്തിൽ നടപ്പാക്കപ്പെടുന്നതെന്ന ആക്ഷേപമുണ്ടല്ലോ?
ലോകബാങ്കിെൻറയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും ലോൺ ആർക്ക് ലഭിക്കണമെങ്കിലും കൺസൽട്ടൻസി ആവശ്യമായി മാറി. ഇൗ വായ്പകൾ ഒന്നും എടുക്കേണ്ടതില്ല എന്ന പഴയകാല ഇടതുപക്ഷ നിലപാടിൽ ഉറച്ചുനിന്നാൽ കൺസൽട്ടൻസി വിവാദം ഉണ്ടാവില്ല. ഇന്ന് പല െഎ.എ.എസ് ഒാഫിസർമാർക്കും ലഭിച്ച പരിശീലനംതന്നെ ലോകബാങ്കിെൻറ ഇത്തരം പദ്ധതികൾ നടപ്പാക്കാനുള്ളതാണ്. ലോകബാങ്കിെൻറ ഭാഷയിലാണ് സിവിൽ സർവിസ് ഉദ്യോഗസ്ഥർ ഇന്ന് സംസാരിക്കുന്നത്. അപ്പോൾ ഇടതുപക്ഷം വളരെ ജാഗ്രത പുലർത്തിയില്ലെങ്കിൽ ഇതുപോലുള്ള പല കാര്യങ്ങളിലും ചെന്നുപെടും.
? കേസ് ഏറ്റെടുത്ത എൻ.െഎ.എ സംശയത്തിെൻറ നിഴലിലുള്ള അന്വേഷണ ഏജൻസിയാണ്. സ്വർണക്കടത്ത് കേസിൽ വിദേശ അന്വേഷണം വേണ്ടിവരുമെന്നാണ് പറയുന്ന ന്യായം. പക്ഷേ ഇൻറർപോളിെൻറ ഇന്ത്യയിലെ പങ്കാളി സി.ബി.െഎയാണ്. കേരളത്തിൽ കേസ് രജിസ്റ്റർ ചെയ്ത് സി.ബി.െഎ അന്വേഷണത്തിന് ശിപാർശ ചെയ്യാമായിരുന്നില്ലേ?
അത് അടിസ്ഥാനമില്ലാത്ത ആരോപണമാണ്. സംസ്ഥാന സർക്കാറിെൻറ അധികാരത്തിൽ െപട്ട വിഷയത്തിലാണ് മന്ത്രിസഭയിൽ പ്രമേയം വഴി കേന്ദ്ര ഗവൺമെൻറിനോട് സി.ബി.െഎ അന്വേഷണത്തിന് ആവശ്യപ്പെടുക. കേന്ദ്ര സബ്ജക്ടുകളിൽ ഏത് അന്വേഷണം വേണമെന്ന് സംസ്ഥാനം പറയുന്നത് അനൗചിത്യമാണ്. അതിനാലാണ് മുഖ്യമന്ത്രി കേന്ദ്ര ഏജൻസികളെ സംയോജിപ്പിച്ച് ഏത് തരത്തിലുള്ള അന്വേഷണവും നടത്തണമെന്ന് പറഞ്ഞത്.
? എൽ.ഡി.എഫിൽ എന്നും തിരുത്തൽ ശക്തിയായി നിന്ന പാർട്ടിയാണ് സി.പി.െഎ. കഴിഞ്ഞ നാലു വർഷവും ഒടുവിൽ മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ചും ഉണ്ടായ വിവാദങ്ങളിൽ സി.പി.െഎ പലപ്പോഴും ശബ്ദമുയർത്തി. പക്ഷേ, തിരുത്താൻ കഴിഞ്ഞിട്ടില്ല. ഇൗ വൈകിയ വേളയിൽ ഇനി സാധിക്കുമെന്ന് പ്രതീക്ഷയുണ്ടോ?
മാധ്യമങ്ങൾ സി.പി.െഎക്ക് കൽപിച്ചുതന്ന സ്ഥാനമാണ് അത്. ഞങ്ങൾ അങ്ങനെയല്ല. എൽ.ഡി.എഫ് നിലപാടുകൾ ശക്തമായി നടപ്പാക്കാൻ ശ്രമിക്കുന്ന പാർട്ടിയാണ് സി.പി.െഎ. പൊതുവായ പ്രശ്നങ്ങളിൽ സി.പി.െഎ അഭിപ്രായം പറയാറുണ്ട്. അത് തുടരുകയും ചെയ്യും. മുന്നണിയെ തിരുത്തുന്ന ശക്തി എന്നത് മാധ്യമങ്ങളുടെ വിശേഷണമാണ്. അതിനെ ആ വിധത്തിൽ ഞങ്ങൾ അംഗീകരിക്കുന്നില്ല.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.