അടഞ്ഞ കശ്മീർ ; എല്ലാം പോയി; ദൃഢനിശ്ചയം ബാക്കി
text_fieldsഅഭൂതപൂർവമായ അടച്ചുപൂട്ടലിലാണ് കശ്മീർ. സീറോ ബ്രിഡ്ജ് മുതൽ എയർപോർട്ട് വരെ ഏതാനും വാഹനങ്ങൾ ഒാടുന്നതു കണ ്ടു. മറ്റിടങ്ങൾ പൂർണമായും ഒറ്റപ്പെട്ടുകിടക്കുകയാണ്. രോഗികൾക്കും കർഫ്യൂ പാസ് ഉള്ളവർക്കും മാത്രമാണ് പുറത് തിറങ്ങാനാവുന്നത്. ഉമർ അബ്ദുല്ല, മഹ്ബൂബ മുഫ്തി, സജ്ജാദ് ലോൺ എന്നിവരെ കാണാനോ സന്ദേശങ്ങളയക്കാനോ സാധിച്ച ില്ല. മറ്റു ജില്ലകളിൽ കർഫ്യൂ കൂടുതൽ കർശനമാണ്. എൺപതു ലക്ഷം ജനത മുെമ്പങ്ങുമില്ലാത്തവിധം തടവിലാണ്.
ഇപ്പോൾ തൽക്കാലം ഭക്ഷണത്തിനോ മറ്റു അത്യാവശ്യങ്ങൾക്കോ ക്ഷാമമില്ല. ഉദ്യോഗസ്ഥർക്ക് സാറ്റലൈറ്റ് ഫോണുകൾ ലഭ്യമാക് കിയത് സിവിൽ സപ്ലൈസ് ഏകോപനത്തിനു കൂടിയാണെന്നു ഭരണവിഭാഗവുമായി ബന്ധെപ്പട്ട വൃത്തങ്ങൾ പറഞ്ഞു. മറ്റൊരു വാർത്താവിനിമയ മാർഗവും ലഭ്യമല്ല. ഡിഷ് ടി.വി ഉള്ളവർക്ക് വാർത്ത കിട്ടും. കേബിൾ സർവിസുകൾ നിലവിലില്ല. എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് സാധാരണക്കാർക്ക് വളരെ അവ്യക്തമായ വിവരമേയുള്ളൂ. ഏതാനും മണിക്കൂർ മുമ്പുവരെ റേഡിയോ ലഭ്യമായിരുന്നു. മിക്കവർക്കും അവലംബം ദൂരദർശൻ തന്നെ. ദേശീയമാധ്യമങ്ങൾക്കും ഉൾപ്രദേശങ്ങളിലേക്ക് പ്രവേശനമില്ല.
എൽ.ഡി ആശുപത്രിയിൽ അവരുടെ ശേഷിക്കൊതുങ്ങാത്ത വിധം രോഗികളെത്തുന്നു. അവസാനമണിക്കൂറിൽ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സ്ത്രീകൾ ദിനങ്ങൾക്കു മുേമ്പ ആശുപത്രിയിലെത്തുകയാണ്. ചിലരൊക്കെ അവിടെ താൽക്കാലിക അടുക്കളകൾ തുടങ്ങിയിരിക്കുന്നു. ഒൗദ്യോഗികമായി അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാംബാഗ്, നാടിപോറ, ഡൗൺടൗൺ, കുൽഗാം, അനന്തനാഗ് എന്നിവിടങ്ങളിൽ ചില്ലറ കല്ലേറുണ്ടായതായി റിപ്പോർട്ടുണ്ട്. എന്നാൽ, ആളപായമൊന്നുമില്ല.
ജനങ്ങളാകെ സ്തബ്ധരാണ്. എന്തു ഇടിത്തീയാണ് വന്നുപതിച്ചതെന്ന് അവർക്ക് ഉൾക്കൊള്ളാനായിട്ടില്ല. എല്ലാവരും നഷ്ടമായതിനെക്കുറിച്ച് വേവലാതിപ്പെടുന്നു. ആളുകളുമായി സംസാരിച്ചപ്പോൾ വ്യക്തമായത്, 370 നിർവീര്യമാക്കിയതിനേക്കാൾ സംസ്ഥാനപദവി നഷ്ടപ്പെട്ടതാണ് അവരെ വേദനിപ്പിച്ചതെന്നാണ്. കഴിഞ്ഞ എഴുപതു വർഷത്തിനിടെ കേന്ദ്രത്തിെൻറ ഭാഗത്തുനിന്നുണ്ടായ കൊടുംചതിയായാണ് അവരതിനെ കാണുന്നത്. തടവിലാകാതെ രക്ഷപ്പെട്ട ചില നേതാക്കൾ ജനങ്ങളോട് ചാനലുകളിലൂടെ ശാന്തമാകാൻ ആഹ്വാനം ചെയ്യുന്നുണ്ട്. എണ്ണായിരം മുതൽ പതിനായിരം വരെ ആളപായത്തിനു ഒരുങ്ങിയാണ് സർക്കാർ എന്നും അതിനാൽ കൂട്ടക്കൊലക്ക് അവർക്ക് അവസരെമാരുക്കാതെ സമചിത്തത പാലിക്കണമെന്നുമാണ് അവരുടെ ആഹ്വാനം. എനിക്കും പറയാനുള്ളത് അതുതന്നെ. നമുക്ക് തുടർന്നും ജീവിക്കണം. എങ്കിലേ പോരാടാൻ കഴിയൂ.
ഇത്തവണ സൈന്യത്തിെൻറ ശരീരഭാഷ അങ്ങേയറ്റം കടുപ്പമാണ്. ജമ്മു-കശ്മീർ പൊലീസിനെ പൂർണമായി ഒതുക്കിയിരിക്കുന്നു. പരിചയത്തിലുള്ള ഒരാൾ പറഞ്ഞത്, ആളുകൾക്ക് സ്ഥലം ചൂണ്ടിക്കാണിച്ചുകൊടുക്കുന്ന പണിയൊക്കെയേ ഇപ്പോൾ ഉള്ളൂ എന്നാണ്. ഇത്തരം കഥകൾ പലയിടത്തുനിന്നായി കേട്ടു. കശ്മീരികൾ എല്ലാം അടക്കിയൊതുക്കി കഴിയുന്നത് ഹൃദയത്തിൽതൊടുന്ന കാഴ്ചയാണ്. കശ്മീരിലേക്ക് യാത്ര ചെയ്യാനുദ്ദേശിക്കുന്നവർ അൽപകാലത്തേക്ക് അത് മാറ്റിവെക്കണം. കർഫ്യൂ നീക്കിയാൽ തന്നെ സാഹചര്യം കലുഷവും അസ്ഥിരവുമായിരിക്കും.
വിമാനത്താവളത്തിൽ തകർന്ന മനസ്സുമായി നിന്ന ചെറുപ്പക്കാർക്ക് ചോദിക്കാനുണ്ടായിരുന്നത് നമ്മൾ ഇനി എന്തു ചെയ്യും എന്നായിരുന്നു. നമ്മൾ ഒന്നിച്ച് സുപ്രീംകോടതിയെ സമീപിക്കും, ഇൗ അനീതി പിൻവലിക്കാൻ ആവശ്യപ്പെടും. നമ്മുടെ ചരിത്രവും സ്വത്വവും തകർത്ത ഇൗ ഭരണഘടനാവിരുദ്ധമായ നിയമനിർമാണങ്ങളെ എല്ലാ പാർട്ടികളും ഒറ്റക്കെട്ടായി ഒരുമിച്ചെതിർക്കും. ഇപ്പോൾ അതുമാത്രമാണ് പ്രതീക്ഷ. അന്താരാഷ്ട്രസമൂഹം കണ്ണടച്ചിരിക്കുകയാണ്. അവിടെനിന്ന് ഞാൻ ഒന്നും പ്രതീക്ഷിക്കുന്നില്ല. പട്ടാപ്പകൽ ഞങ്ങളിൽ നിന്ന് അപഹരിച്ചെടുത്ത സമ്പത്ത് ഇനിയൊരുനാൾ തിരിച്ചുതരാൻ നരേന്ദ്ര മോദിക്കും അമിത് ഷാക്കും മാത്രമേ കഴിയൂ എന്നതാണ് സങ്കടകരമായ യാഥാർഥ്യം. ഏതായാലും േപായതു പോയതു തന്നെ. ഒരു പക്ഷേ, എല്ലാം അപ്പടി നഷ്ടമായിരിക്കുന്നു. പൊരുതാനുള്ള ദൃഢനിശ്ചയം മാത്രമാണ് ബാക്കി. അത് നാം കാത്തുസൂക്ഷിക്കും.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.