കശ്മീർ തദ്ദേശ തെരഞ്ഞെടുപ്പും ചില ദുസ്സൂചനകളും
text_fieldsആഗസ്റ്റ് 22ന് സത്യപാൽ മലിക് കശ്മീർ ഗവർണറായി ചുമതലയേറ്റശേഷം സംസ്ഥാനത്ത് ആശ്വാസകരമായ ചില മാറ്റങ്ങളുണ്ടായി എന്ന വസ്തുത കാണാതിരുന്നുകൂടാ. ഏഴാഴ്ചത്തെ ഒൗദ്യോഗിക സേവനത്തിനിടയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിൽ അദ്ദേഹം മുൻഗാമികളെ അപേക്ഷിച്ച് റെക്കോഡിട്ടു. കഴിഞ്ഞയാഴ്ച ടെലിവിഷൻ ചാനലിനുള്ള അഭിമുഖത്തിന് മുമ്പ് ഞാൻ അദ്ദേഹത്തോട് ഒരുകാര്യം ചോദിക്കുകയുണ്ടായി. മാധ്യമങ്ങളുമായി ബന്ധപ്പെടുന്നതിൽ പ്രധാനമന്ത്രി കാര്യാലയത്തെയും രാജ്ഭവനെയും തുലനം ചെയ്തുകൊണ്ടുള്ള എെൻറ ചോദ്യം ഇതായിരുന്നു: ‘കഴിഞ്ഞ 10 വർഷത്തിനുള്ളിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് മാധ്യമപ്രവർത്തകരോട് മിണ്ടാൻ മടികാണിച്ചു. നരേന്ദ്ര മോദിയാവെട്ട അവരുമായി വല്ലപ്പോഴും സംസാരിച്ചു. കശ്മീർ ഗവർണറായിരുന്ന എൻ.എൻ. വോറയും 10 വർഷക്കാലം ഞങ്ങേളാട് സംസാരിച്ചില്ല. ഇപ്പോഴിതാ മാധ്യമങ്ങളുമായി നിരന്തരം അഭിപ്രായം പങ്കുവെക്കുന്ന ഒരു ഗവർണറെ കിട്ടിയിരിക്കുന്നു.’ അദ്ദേഹത്തിെൻറ പുഞ്ചിരിച്ചുകൊണ്ടുള്ള പ്രതികരണം ഞാൻ കുറച്ചേ സംസാരിക്കുന്നുള്ളൂ എന്നായിരുന്നു.
ശ്രീനഗർ നഗരത്തിലെ മേയർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദം ഗവർണർ പരിഹരിച്ചതിെൻറ ആദ്യ വിശദീകരണം വ്യാഴാഴ്ച രാജ്ഭവൻ വൃത്തങ്ങൾ പുറത്തുവിട്ടത് ശ്രദ്ധിക്കുക. വിദേശ വിദ്യാഭ്യാസം നേടിയ യുവ നേതാവ് ശ്രീനഗർ മേയറായി വരുമെന്ന് ഇൗയിടെ ഗവർണർ സൂചിപ്പിച്ചിരുന്നു. തേദ്ദശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി നാഷനൽ കോൺഫറൻസ് വക്താവ് സ്ഥാനം രാജിവെച്ച ജുനൈദ് അസീം മട്ടുവിനെയാണ് അദ്ദേഹം ഉദ്ദേശിച്ചത്. മുഖ്യധാരയിലെ ഒന്നാമത്തെ പാർട്ടിയായ നാഷനൽ കോൺഫറൻസ് ആകെട്ട തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരിക്കുകയാണ്. പീപ്ൾസ് െഡമോക്രാറ്റിക് പാർട്ടി, സി.പി.എം തുടങ്ങിയ പാർട്ടികളും ഇതേ പാത പിന്തുടർന്നു. ബി.ജെ.പിക്കു പുറമെ കോൺഗ്രസും സജ്ജാദ് ലോണിെൻറ പീപ്ൾസ് കോൺഫറൻസും മാത്രമാണ് സ്ഥാനാർഥികളെ നിർത്തിയത്. കൂടുതൽ സ്ഥാനാർഥികളും സ്വതന്ത്രന്മാരായിരുന്നു.
‘തെരഞ്ഞെടുപ്പ് പ്രക്രിയ സംഭവങ്ങളെ മാറ്റിമറിക്കും. ശ്രീനഗറിന് വിദേശവിദ്യാഭ്യാസം ലഭിച്ച യുവാവായ മേയറെ ലഭിക്കുന്നതിലൂടെ നാഷനൽ കോൺഗ്രസും പി.ഡി.പിയും പശ്ചാത്തപിക്കും. തീർച്ചയായും അവർക്കിത് പരിഭ്രമമുണ്ടാക്കും’-ഗവർണർ പറഞ്ഞത് ഇതായിരുന്നു.
സത്യം പറഞ്ഞാൽ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ മേയർ സ്ഥാനാർഥിയെ ഗവർണർ ഉയർത്തിക്കാട്ടുന്നത് അപഹാസ്യമാണ്. രാജ്ഭവെൻറ പക്ഷപാതിത്വപരവും ഏകാധിപത്യപ്രവണതയുള്ളതുമായ നിലപാടാണ് ഇതെന്ന് നാഷനൽ കോൺഫറൻസ് നേതൃത്വം കുറ്റപ്പെടുത്തുന്നു. അൽപംകൂടി വ്യക്തമായി പറഞ്ഞാൽ, ജനാധിപത്യത്തെയും തെരെഞ്ഞടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയേയും ഇതു ചോദ്യംചെയ്യുന്നു.
തെരഞ്ഞെടുപ്പിെൻറ ആദ്യ രണ്ടു ഘട്ടങ്ങളിൽ പ്രതീക്ഷിച്ച രീതിയിലാണ് ജനം പ്രതികരിച്ചത്. ഒക്ടോബർ എട്ടിന് നടന്ന ആദ്യ ഘട്ടത്തിൽ കശ്മീർ താഴ്വരയിൽ 8.1 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. രണ്ടുദിവസം കഴിഞ്ഞ് നടന്ന രണ്ടാം ഘട്ടത്തിലാകെട്ട, 3.1 ശതമാനവും. അങ്ങനെയൊക്കെയാണെങ്കിലും തെരഞ്ഞെടുപ്പ് വിരുദ്ധ പ്രചാരത്തിനാണ് ഇവിടെ മേൽക്കൈ ഉണ്ടായതെന്ന് പറയാൻ വയ്യ. ശ്രീനഗറിൽ രണ്ട് നാഷനൽ കോൺഫറൻസ് പ്രവർത്തകർ കൊല്ലപ്പെട്ടതും നിരവധി പഞ്ചായത്ത് കെട്ടിടങ്ങൾ തീവെച്ച് നശിപ്പിച്ചതും ശരിതന്നെ. എങ്കിലും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള വിഘടനവാദി നേതാക്കളുടെ നീക്കം പൂർണമായും ഫലിച്ചുവെന്ന് കാണാനാവില്ല. തെരഞ്ഞെടുപ്പിൽനിന്ന് ജനങ്ങൾ മനഃപൂർവം വിട്ടുനിന്നതാണ്. താഴ്വരയിലെ ജനങ്ങളിൽ വർഷങ്ങളായി വേരുറച്ച നിരാശയുടെയും േമാഹഭംഗത്തിെൻറയും ഫലമാണിതെന്ന് പറയുന്നതാവും കൂടുതൽ ശരി.
മറുവശം ചിന്തിച്ചാൽ, തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തെ സർക്കാർ വൈരനിര്യാതന ബുദ്ധിയോടെ സമീപിച്ചു എന്നുപറയാൻ പറ്റില്ല. പോളിങ് ഡ്യൂട്ടിക്ക് ജീവനക്കാർക്ക് ഒരുമാസത്തെ അധികശമ്പളം നൽകുകയുണ്ടായി. മുൻ തെരഞ്ഞെടുപ്പുകളിൽ നടന്നപോലെ ജനങ്ങളെ നിർബന്ധിച്ച് പോളിങ് സ്റ്റേഷനുകളിൽ എത്തിച്ച സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ബലപ്രയോഗമോ സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള ആഹ്വാനമോ ഉണ്ടായിട്ടില്ല.
കശ്മീരിലെ മുൻ തെരഞ്ഞെടുപ്പുകളിൽ വ്യാപകമായ അഴിമതി ഉണ്ടായെന്ന് ഗവർണർ ആവർത്തിച്ച് വ്യക്തമാക്കുന്നു. ജനങ്ങളിൽ പ്രത്യേകിച്ച് യുവാക്കളിൽ അമർഷമുണ്ടെന്നും അദ്ദേഹം സമ്മതിക്കുന്നു. നല്ലകാര്യം തന്നെ. എന്നാൽ, ഇത് പരിഹരിക്കാനുള്ള നിർദേശങ്ങൾ അദ്ദേഹം മുന്നോട്ടുവെക്കുന്നില്ല. പക്ഷേ, പറഞ്ഞത് വീണ്ടും പറയുകയാണ് ഗവർണർ. കശ്മീരിൽ ജനാധിപത്യ സ്ഥാപനങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നവതലമുറക്ക് മനസ്സിലാക്കാൻ ഇൗ തെരഞ്ഞെടുപ്പ് നല്ല അവസരമാക്കാമായിരുന്നു.
എല്ലാവർക്കും മതിയായ പ്രാതിനിധ്യമുള്ള സർക്കാർ നടത്തുന്ന ജനപങ്കാളിത്തമുള്ള തെരഞ്ഞെടുപ്പ് നിലവിലുള്ള അനിശ്ചിതത്വം ഒഴിവാക്കാൻ ഉപകരിക്കുമെന്നുറപ്പാണ്. തട്ടിക്കൂട്ടുന്ന തെരഞ്ഞെടുപ്പുകൾ വിപരീത ഫലമാണുണ്ടാക്കുക. നമ്മുടെ തെരഞ്ഞെടുപ്പുകളിൽ പലപ്പോഴും ജനങ്ങളുടെ ആശയാഭിലാഷങ്ങൾ പ്രതിഫലിക്കുന്നില്ല എന്നതാണ് സത്യം. സമൂഹത്തിലെ മേൽത്തട്ട് മാത്രം തെരഞ്ഞെടുപ്പിൽ പങ്കാളികളായാൽ പോരാ. എല്ലാ വിഭാഗത്തിെൻറയും പ്രാതിനിധ്യം തെരഞ്ഞെടുപ്പുകളിൽ ഉണ്ടായിരിക്കണം. കശ്മീരിൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് താഴ്വരയിലെ കുഴപ്പങ്ങൾക്ക് ആക്കം കൂട്ടുകയാണുണ്ടായത്. അടിസ്ഥാന യാഥാർഥ്യങ്ങൾ കൂടുതൽ സങ്കീർണമാവുകയാണ്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.