Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2019 3:03 AM GMT Updated On
date_range 6 Aug 2019 3:03 AM GMTറദ്ദാക്കുന്നത് വകുപ്പല്ല, ബന്ധുത്വം
text_fieldsbookmark_border
ഭരണഘടനയുടെ 370ാം വകുപ്പും അതേ തുടർന്ന് 35 എ വകുപ്പും രാഷ്ട്രത്തിെൻറ സമ്പൂർണ ഉദ്ഗ്ര ഥനം എന്ന ആശയവുമായി തെറ്റായി ചേർത്തുപറഞ്ഞുവരുന്നതാണ്. ഇൗ അബദ്ധം ആദ്യം ചെയ്തത് ജവഹർലാൽ നെഹ്റുവാണ്. 370ാം വകുപ്പ് തേഞ്ഞുമാഞ്ഞു തീർന്നെന്നും കശ്മീർ പൂർണമായും ഉദ ്ഗ്രഥിക്കപ്പെെട്ടന്നും 1963 നവംബർ 27ന് അദ്ദേഹം ഗർവോടെതന്നെ പ്രഖ്യാപിച്ചു. അന്നത്തെ ആ ഭ്യന്തരമന്ത്രി ഗുൽസാരിലാൽ നന്ദ പാർലമെൻറിൽ എൻ.സി. ചാറ്റർജിയുടെ ഒരു ഉപക്ഷേപത്തി നു മറുപടിയായി പറഞ്ഞത്, കാമ്പു നഷ്ടപ്പെട്ട തോടായി 370 ാം വകുപ്പ് മാറിയെന്നായിരുന്ന ു. ‘‘അതിൽ ഇനി ഒന്നും ശേഷിക്കുന്നില്ല. നമുക്ക് അത് ഒരു നാൾ കൊണ്ടോ, 10 നാൾ കൊണ്ടോ, 10 മാസം കൊ ണ്ടോ തള്ളാവുന്നതേയുള്ളൂ. അക്കാര്യം നമുക്കൊന്നായി പരിഗണിക്കാം’’-അദ്ദേഹം പറഞ്ഞു.
2019 ജൂൺ 28ന് പാർലമെൻറിൽ കശ്മീർ വിഷയത്തിൽ ചെയ്ത ‘വിഡ്ഢിത്തങ്ങളു’ടെ പേരിൽ നെഹ് റുവിനെ അധിക്ഷേപിക്കുന്നതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 370ാം വകുപ്പ് താൽക്കാലിക അവകാശമാണെന്നു പ്രസ്താവിച്ചു. കശ്മീർ വിഷയത്തിന് അന്തിമവും സ്ഥിരവുമായ പരിഹാരം കാണാൻ അത് ഭേദഗതി ചെയ്യാമെന്നും.
56 വർഷത്തെ ഇടവേളയിൽ രണ്ടു ആഭ്യന്തരമന്ത്രിമാർ ഒരുപോലെ സംസാരിക്കുന്നത് തീർത്തും യാദൃച്ഛികമെന്നു പറയാനാവില്ല. ഇന്ത്യയും ജമ്മു-കശ്മീർ സംസ്ഥാനവും തമ്മിൽ സ്വീകരിച്ച പ്രത്യേക ഭരണഘടന ക്രമീകരണങ്ങൾ സമ്പൂർണ ഉദ്ഗ്രഥനം ലാക്കാക്കി റദ്ദു ചെയ്യാമെന്നാണ് ഇരുവരും പറയുന്നത്. ഡൽഹി യഥാർഥത്തിൽ ശ്രീനഗറിനെ ഇനിയും മനസ്സിലാക്കിയില്ലെന്നാണ് ഇതിനർഥം. കശ്മീരിൽ സമാധാനം കൊണ്ടുവരുന്നതിൽ പരാജയപ്പെടുേമ്പാൾ വ്യാകുലത ഒഴിവാക്കാൻ കഴിഞ്ഞ എഴുപതു വർഷത്തിലേറെയായി കേന്ദ്രഭരണകൂടം തെറ്റായ ബട്ടൺ അമർത്തിക്കൊണ്ടിരിക്കുന്നു. ഒാരോ വട്ടം രാഷ്ട്രപതിയുടെ ഒാർഡിനൻസ് തീട്ടൂരമായി ഇറങ്ങുേമ്പാഴും ദേശീയ ഉദ്ഗ്രഥനം എന്ന ലക്ഷ്യം പിന്നെയും തെന്നി മാറിേപ്പാകുകയാണ്.
35 എ വകുപ്പും 370ാം വകുപ്പും എടുത്തുകളയാനുള്ള നീക്കം കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള സൗഹൃദത്തിന് ഒരു ഗുണവും ചെയ്യില്ല എന്നു മാത്രമല്ല, ചരിത്രാനുഭവം വെച്ചു പറഞ്ഞാൽ, അത് കൂടുതൽ അന്യവത്കരണത്തിന് ഇടയാക്കുകയേയുള്ളൂ. എന്നാൽ, ഇപ്പോൾ അക്കാര്യങ്ങളൊന്നും ആലോചിക്കാൻ ബി.ജെ.പി തയാറല്ലെന്നതാണ് വിരോധാഭാസം. 35 എ വകുപ്പ് ലിംഗനീതിക്കും സാമ്പത്തികവികസനത്തിനും തടസ്സമാണെന്നു വാദിക്കുന്നവരുടെ വഴിയേയാണ് വലതുപക്ഷക്കാരും പ്രചാരണമൊരുക്കുന്നത്. എന്നാൽ, ഇന്ത്യൻ ഭരണഘടനയിൽനിന്ന് ശാക്തീകരണത്തിനായി ലഭിച്ചിരുന്ന അവസാനത്തെ താങ്ങും ഒഴിവാക്കി ഒരു പ്രദേശത്തിെൻറ ജനസംഖ്യാനുപാതത്തിൽ മാറ്റം വരുത്താനും കശ്മീരികൾക്കുമേൽ ഒരു പരാജിതബോധം അടിച്ചേൽപിക്കാനുമുള്ള ദേശീയത മൂത്ത തിടുക്കം അവർ മറച്ചുപിടിക്കുകയാണ്. ഇതാദ്യമായാണ് കശ്മീർ പ്രശ്നം പരിഹരിക്കാൻ പരമ്പരാഗത അവബോധത്തിനുപകരം പ്രകോപനനയം പുറത്തെടുക്കുന്നത്. അങ്ങനെ താഴ്വരയെ ആർ.എസ്.എസ് പരീക്ഷണങ്ങൾക്കുള്ള ഒരു ഒാർവെലിയൻ ലാബ് ആക്കി മാറ്റുകയാണ്.
സ്ത്രീകളുടെ സ്വത്തുടമാവകാശം സംബന്ധിച്ച വിഷയം ജനകീയ സർക്കാറിനു വിടാൻ കശ്മീരിലെ എല്ലാ രാഷ്ട്രീയസംഘടനകളും നിരന്തരമായി ആവശ്യപ്പെട്ടു വരുന്നതാണ്. സംസ്ഥാനത്തെ സ്വത്തുസംബന്ധിച്ച നിയമനിർമാണങ്ങളിലെ പ്രസക്തമായ ഹൈകോടതി വിധികൾ ഉൾപ്പെടുത്തി ലിംഗസമത്വം കൊണ്ടുവരുന്നതിന് എല്ലാ രാഷ്ട്രീയപാർട്ടികളും ഏകശബ്ദത്തിൽ ആവശ്യപ്പെടുന്നു. അത് സംസ്ഥാന നിയമസഭക്ക് വിട്ടുതരാൻ ഞങ്ങൾ ആവശ്യപ്പെട്ടതാണ്. അക്കാര്യത്തിൽ 1954 മുതൽ മറ്റെല്ലാ രാഷ്ട്രപതി ഉത്തരവുകളും ഉണ്ടായതു പോലെ ഒരു ഉത്തരവുകൂടി പുറപ്പെടുവിക്കുന്നത് കേന്ദ്ര-സംസ്ഥാന ബന്ധത്തിെൻറ അടിത്തറ തകർക്കുമെന്നും ഞങ്ങൾ ചൂണ്ടിക്കാട്ടിയതാണ്. എന്നാൽ, ഇതൊന്നും കേൾക്കാൻ ബി.ജെ.പി കൂട്ടാക്കിയില്ല.
ജനവിശ്വാസം വീണ്ടെടുക്കാനായി 2031 വരെ നിയമസഭ മണ്ഡല പുനർനിർണയം മരവിപ്പിച്ചു നിർത്താനും ഞങ്ങൾ ആവശ്യപ്പെട്ടു. ഉചിതമായ സമയത്ത് നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടുള്ള മണ്ഡല പുനർനിർണയത്തിന് ആരും എതിരല്ല. എന്നാൽ, 35 എ വകുപ്പ് എടുത്തുകളയുന്നത് ജമ്മു-കശ്മീരിലെ മിഷൻ 44 (തനിച്ചുള്ള ഭരണത്തിനു വേണ്ട ഭൂരിപക്ഷം) അഥവാ ഒരു ഹിന്ദു മുഖ്യമന്ത്രിയുടെ ഭരണം എന്ന സ്വപ്നം സാക്ഷാത്കരിക്കുമെന്നു ബി.ജെ.പി കരുതുന്നു. കശ്മീർ ഇൗ വകുപ്പിെൻറ പ്രതിരോധത്തിന് എഴുന്നേറ്റുനിൽക്കുന്നത് ഡൽഹിയും ശ്രീനഗറും തമ്മിൽ നിലനിൽക്കുന്ന ബന്ധം, അതെത്ര മുഷിഞ്ഞാലും, സംരക്ഷിക്കാൻ വേണ്ടിയാണ് എന്ന കാര്യം ബി.ജെ.പി മനസ്സിലാക്കുന്നില്ല. ഇൗ അവകാശങ്ങൾ നിലനിർത്താനുള്ള ഇന്ത്യയുടെ താൽപര്യം കശ്മീർജനതയോട് ചെയ്ത ചരിത്രപരമായ വാഗ്ദാനങ്ങളെയും ഇരുരാജ്യത്തിെൻറയും സ്ഥാപകനേതാക്കൾ ഒപ്പിട്ട കരാറിനോടുള്ള ആദരവിനെയും പ്രതിഫലിപ്പിക്കുന്നു. ആ വകുപ്പ് റദ്ദു ചെയ്യുേമ്പാൾ ഉറ്റ ബന്ധുത്വമാണ് റദ്ദാക്കുന്നത്.
1947ൽ മാനവതയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പരമാധികാര മുസ്ലിം ഭൂരിപക്ഷ നാട്ടുരാജ്യം ഒരു അമുസ്ലിം പ്രദേശത്തോട് ‘ഇഷ്ടാനുസാരം’ കൂട്ടിച്ചേർത്തത്. 370, 35എ വകുപ്പുകൾ ആ കരാറിെൻറ അനിവാര്യഘടകങ്ങളാണ്. ഒരു പ്രഖ്യാപിത ഇസ്ലാമികരാജ്യത്തെ ഒഴിവാക്കി ശൈഖ് മുഹമ്മദ് അബ്ദുല്ല ഒരു മതേതര, ജനാധിപത്യ റിപ്പബ്ലിക്കിേനാട് ചേർന്നുനിന്നത് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിെൻറ മഹത്തായ ആശയങ്ങൾ ഇന്ത്യ സാക്ഷാത്കരിക്കും എന്ന പ്രതീക്ഷയിലാണ്. പക്ഷേ, ഇന്ത്യയെ ഒരു ഹിന്ദു ഭൂരിപക്ഷാധിപത്യ രാഷ്ട്രമാക്കി കോലം കെടുത്താനുള്ള ശ്രമത്തിൽ ബി.ജെ.പി കശ്മീരികളെ ശൈഖ് അബ്ദുല്ലയുടെ വിവേകപരമായ തീരുമാനത്തെ ഒരിക്കൽകൂടി െവല്ലുവിളിക്കാൻ നിർബന്ധിക്കുകയാണ്. പഴയ വടുക്കൾ മാന്തിപ്പൊളിച്ച് കശ്മീരിനെ ഇന്ത്യയോട് ചേർത്ത കാലത്തെ പഴയ സംവാദങ്ങളൊക്കെ ബി.ജെ.പി പിന്നെയും തുറന്നുവെക്കുകയാണ്. 1957ൽ ജമ്മു-കശ്മീർ കോൺസ്റ്റിറ്റ്യുവൻറ് അസംബ്ലി പിരിച്ചുവിട്ട് ഇത്തരം ഭരണഘടനാപരമായ സാഹസികതകളിലേക്കുള്ള വഴി നേരത്തേ അടച്ച കാര്യം അവർ അറിയുന്നില്ല.
ഇന്ത്യൻ മതേതരത്വം എന്നത് അടിത്തട്ടില്ലാത്ത െഎസ് ബർഗ് ആണെന്നും പാകിസ്താൻ ഇസ്ലാമിക് റിപ്പബ്ലിക് ആയി പ്രഖ്യാപിച്ചപ്പോൾ തന്നെ 1947ൽ ഇന്ത്യ ഹിന്ദുരാഷ്ട്രമായി സ്വയം പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞതാണെന്നും തെളിയിക്കാൻ ബി.ജെ.പി കിണഞ്ഞു ശ്രമിക്കുകയാണ്. ഉപഭൂഖണ്ഡത്തിലെ രാഷ്ട്രീയത്തിന് ഇത് കുറേക്കൂടി വ്യക്തത കൈവരുത്തുന്നു. ഒരു കൈയിൽ മതേതരത്വത്തിെൻറ മുഖംമൂടിയേന്തി, ഒരു ജനതക്കെതിരെ സൈനികനടപടി സംഘടിപ്പിച്ച് ജനഹിതത്തിനെതിരായി ഒരു മുസ്ലിം ഭൂരിപക്ഷദേശത്തെ ജനസംഖ്യാനുപാതത്തിൽ മാറ്റം വരുത്താനുള്ള ശ്രമം ഇന്ത്യ എന്ന സങ്കൽപത്തെ തന്നെ വ്രണപ്പെടുത്താനുള്ള ശ്രമമാണ്. ഭൂപ്രദേശങ്ങൾ വെട്ടിപ്പിടിച്ച് ജനങ്ങളെ അടിച്ചമർത്താൻ ഇന്ത്യ ഒരു സാമ്രാജ്യത്വശക്തിയൊന്നുമല്ല എന്ന കാര്യം ഒാർക്കണം. ഇന്ത്യയുടെ മഹത്തായ ‘അധികാര’, ‘ഇഷ്ടദേവത’ സങ്കൽപങ്ങൾ ജനഹൃദയവും മനസ്സും പിടിച്ചടക്കുന്നതിനെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്. അതിമോഹത്തോടെയുള്ള ഇൗ കശ്മീർ ചുവടുവെപ്പിൽനിന്നു ബി.ജെ.പി പിന്മാറണം. കശ്മീരിനെ ദേശീയരാഷ്ട്രീയത്തിെൻറ അൾത്താരയിൽ ഹോമിക്കുന്ന അബദ്ധം കൈയൊഴിയണം. കശ്മീരിനെ സ്വയമൊന്നു സാന്ത്വനം കൊള്ളാൻ വിടുക. കശ്മീരികൾക്ക് പുതിയ മുറിവുകൾ നൽകി, ഏതാനും കുറച്ചു അധികം സീറ്റുകൾക്കു വേണ്ടി നിർബന്ധിച്ച് അവരെ വരുതിയിൽ നിർത്താനുള്ള പുറപ്പാട് ബി.ജെ.പി ചെയ്യാനറയ്ക്കാത്ത സാഹസമാകാം. എന്നാൽ, ഇന്ത്യക്ക് അത് താങ്ങാനുള്ള കരുത്തില്ല.
(മുൻ െഎ.എ.എസ് ഒാഫിസറും ജമ്മു-കശ്മീർ പീപ്ൾസ് മൂവ്മെൻറ് പ്രസിഡൻറുമായ ലേഖകൻ ‘ഡെയിലി ഒാ’യിൽ എഴുതിയത്)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story