കശ്മീരിൽ വെട്ടിമുറിച്ച പരിഹാരം കൊണ്ടെന്ത്?
text_fieldsആഗസ്റ്റ് അഞ്ചിന് തിങ്കളാഴ്ച യു.പി.എ ഗവൺമെൻറിലെ ആഭ്യന്തരമന്ത്രിയായിരുന്ന പി. ചിദംബരം ചോദിച്ചത് ശരിയാണ്. 370ാം വകുപ്പ് നിർവീര്യമാക്കുന്നതുതന്നെ സംവാദവിഷയമാണെങ്കിൽ പിന്നെ സംസ്ഥാനത്തെ വെട്ടിമുറിച്ച് രണ്ടാക്കേണ്ട കാര്യമെന്തായിരുന്നു? ഇത് രാജ്യത്തുടനീളം വലിയ പ്രത്യാഘാതങ്ങൾക്കിട വരുത്തുമെന്നാണ് അദ്ദേഹം പറയാനുദ്ദേശിച്ചത്. അതെനിക്കറിയില്ല. എന്നാൽ, 370ാം വകുപ്പ് തള്ളിയത് വേണ്ടിയിരുന്നില്ല എന്ന് ഞാനും സമ്മതിക്കുന്നു.
1947 മുതൽ ഇന്ത്യ ഗവൺെമൻറ് കശ്മീരികളെ മുഖ്യധാരയിലേക്കു കൊണ്ടുവരാൻ ശ്രമിക്കുന്നു. ഇതിൽ വലിയൊരളവോളം വിജയിച്ചിട്ടുണ്ട്. താഴ്വരയെ രാജ്യത്തിെൻറ ഇതരഭാഗങ്ങളിൽനിന്ന് വേർതിരിക്കുന്ന ബാനിഹാൾ കുന്നിറങ്ങി കശ്മീരികൾ പുറത്തുവരാത്ത ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് നിങ്ങൾക്ക് അവരെ എല്ലായിടത്തും കാണാം. അവർ സ്വന്തം നാടുപോലെ പുറംലോകവും അനുഭവിക്കുന്നു. ഹിമാചലിയും ബംഗാളിയും തമിഴനുമൊക്കെ അനുഭവിക്കുന്ന ഒരു ‘വ്യത്യാസം’ മാത്രമേ അവർക്കും അനുഭവപ്പെടുന്നുള്ളൂ. അതിെലാരു കുഴപ്പവുമില്ല. 370ാം വകുപ്പ് വെറും പൊള്ളയായ കരാറായി മാറിയിട്ടുണ്ട്. വെറുമൊരു നൂൽബന്ധം മാത്രമാണത്. എങ്കിൽ പിന്നെ ആ നൂൽബന്ധവും വലിച്ചെറിഞ്ഞ് വെറുതെ പ്രകോപനം സൃഷ്ടിക്കേണ്ട കാര്യമുണ്ടോ?
സൂക്ഷ്മമായി ഒരു സമയം കുറിച്ചു പറയുകയാണെങ്കിൽ കശ്മീരിൽ 2014 മുതൽ കാര്യങ്ങൾ പിന്നെയും താഴോട്ടുവരുകയാണ്. 2015 ലെ ബി.ജെ.പി-പി.ഡി.പി സഖ്യത്തിന് കശ്മീരിനു വേണ്ടി ഒന്നും ചെയ്യാനായില്ല. ഒന്നാം തീയതി മുതൽ അത് പ്രവർത്തനരഹിതമായിരുന്നു. മുഫ്തി മുഹമ്മദ് സഇൗദ്, തന്നെ കണക്കിലേറെ വലുതാക്കുകയും മോദിയെ അൽപം താഴ്ത്തിക്കെട്ടുകയും ചെയ്തു. അതിനൊക്കെ ഇപ്പോൾ അനുഭവിക്കുന്നത് മഹ്ബൂബയാണ്. സൗത്ത് കശ്മീരിൽ എപ്പോഴും അക്രമങ്ങളുണ്ടാകുന്നുണ്ട്. ഇപ്പോൾ 370ാം വകുപ്പ് എടുത്തുകളഞ്ഞത് പിന്നെയും അതിക്രമത്തിലേക്കു നയിക്കുമോ എന്നാണ് പേടി. സംസ്ഥാനത്തിനകത്തെ സാമുദായിക മനോനിലയും മോശമായിവരുകയാണ്. 2008ലെ അമർനാഥ് പ്രക്ഷോഭം തൊേട്ട ധ്രുവീകരണം തുടങ്ങി. 2014ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും പി.ഡി.പിയും ഒന്നിച്ചുവരുേമ്പാൾ അവർക്ക് കശ്മീരിനെ ഒന്നിച്ചുകൊണ്ടുപോകാനാകുമെന്നു ജനം കരുതി. പക്ഷേ, അതുണ്ടായില്ല.
ഇനി അവിടെ തിരിച്ചടികളുണ്ടാകും. കശ്മീരിൽ മാത്രമല്ല, എവിടെയും അക്രമങ്ങൾ വർധിക്കാനിടയുണ്ട്. ഇൗയിടെ അൽഖാഇദ നേതാവ് അയ്മൻ സവാഹിരി കശ്മീർ കലാപകാരികൾക്ക് ഒരു തീട്ടൂരമിറക്കിയിരുന്നു. ‘‘നിങ്ങൾ ഒട്ടും അനുകമ്പയില്ലാത്ത പ്രഹരം ഇന്ത്യക്ക് ഏൽപിച്ചുകൊണ്ടേയിരിക്കണം. പാകിസ്താനെയോ അവരുടെ സൈന്യത്തെയോ ആശ്രയിക്കരുത്. അവർ അമേരിക്കയുടെ പിണിയാളുകളാണ്. കാര്യങ്ങൾ നിങ്ങൾ സ്വയം ചെയ്താൽ മതി’’ -അദ്ദേഹം പറയുന്നു. എന്ത്, എപ്പോൾ, എവിടെ സംഭവിക്കുമെന്നു പറയാനാവില്ല. ചിദംബരം പറഞ്ഞതുപോലെ ഇപ്പോഴത്തെ സംഭവങ്ങളുടെ ശിൽപികൾക്ക് ഇൗ ചെയ്തിയുടെ പേരിൽ എന്നെങ്കിലും ദുഃഖിക്കേണ്ടിവരാതിരിക്കെട്ട. സാഹചര്യങ്ങൾ അത്ര സുഖകരമല്ലാത്തപോലെ തോന്നുന്നു.
കാരണം, തീരെ വേണ്ടാത്ത, അനാവശ്യമായ ഒരു പണിയായിപ്പോയി ഇത്. അത് സംഘടിപ്പിച്ചതാകെട്ട, തനി ഏകാധിപത്യസ്വഭാവത്തിലും. ഇത്ര വലിയ ഭൂരിപക്ഷമുള്ള ഒരു ഗവൺമെൻറിന് കാര്യങ്ങൾ നേരാംവണ്ണം ചെയ്യാമല്ലോ. സൈന്യത്തെയും അർധസൈന്യത്തെയുമൊന്നും ഇറേക്കണ്ട കാര്യമുണ്ടായിരുന്നില്ല. ശക്തി കാണിക്കേണ്ടിടത്ത് അങ്ങനെതന്നെ വേണമെന്ന് ഇൗ സർക്കാർ വിശ്വസിക്കുന്നതുേപാലെയുണ്ട്. ഇത്രകാലം തലോടി ഇപ്പോൾ വടിയെടുക്കുന്നതുപോലെ. 2016 ജൂലൈ മുതൽ ഗവൺമെൻറ് വടിയെടുത്തിട്ടുണ്ട്, വിശേഷിച്ചും സൗത്ത് കശ്മീരിൽ. എന്നാൽ, കഴിഞ്ഞ ഏതാനും വർഷങ്ങളിലായി തീവ്രവാദം വളർന്നിേട്ടയുള്ളൂ. പുൽവാമപോലെയുള്ള സംഭവങ്ങളുമുണ്ടായി.
370, 35 എ വകുപ്പുകൾ എടുത്തുകളയണമെങ്കിൽ സംസ്ഥാനത്തെ ബന്ദിയാക്കി നിർത്താതെതന്നെ അത് പാർലമെൻറിൽ മതിയായിരുന്നു. കശ്മീരിയുടെ മനസ്സിനെ ഇത് വല്ലാതെ ബാധിച്ചിട്ടുണ്ട്. മത, സാംസ്കാരിക സൗഹൃദത്തിലൂടെ രൂപപ്പെട്ടുവന്ന സാമൂഹികാവബോധമായ ‘കശ്മീരിയത’യോട് ഇനി വിടപറയേണ്ടി വരും. കശ്മീരിയത വളരെ ജീവസ്സുറ്റതാണ് എന്നു വിശ്വസിക്കുന്നവരുടെ കൂട്ടത്തിലാണ് ഞാൻ. എന്നാൽ ഇന്ന് നമ്മൾ അതിനെ ഖബറടക്കിയിരിക്കുന്നു.
കശ്മീർ പ്രശ്നം ഇന്നിക്കാണുന്ന രൂപത്തിലേക്കെത്തിയത് നേതൃത്വത്തിെൻറ അഭാവം മൂലമാണ്. കശ്മീരിൽ ഒരേയൊരു നേതാേവയുള്ളൂ എന്നു ഞാൻ കരുതുന്നു. അത് ഫാറൂഖ് അബ്ദുല്ലയാണ്. ഇൗ വിഷയത്തിൽ അദ്ദേഹവും ഉമറും അടുത്തനാളുകളിൽ പ്രധാനമന്ത്രി മോദിയെ കണ്ടിരുന്നു. എന്നാൽ, എന്താണ് നടന്നതെന്നറിയില്ല. ഒരു നാൾ കഴിഞ്ഞ് ഉമർ അബ്ദുല്ല ഗവർണർ സത്യപാൽ മലിക്കിനെ കണ്ടപ്പോൾ 370, 35 എ വകുപ്പുകൾക്ക് ഒന്നും സംഭവിക്കുകയില്ലെന്ന് അദ്ദേഹം ഉറപ്പുനൽകിയതാണ്.
നിങ്ങൾക്ക് ജമ്മു-കശ്മീരിനെ പൊലീസ് സ്റ്റേറ്റോ പട്ടാളരാജ്യമോ ആക്കി മാറ്റാം. എന്നാൽ, ഫലസ്തീനികേളാട് ഇസ്രായേൽ ചെയ്യുന്നതുപോലുള്ള, അത്തരം വഴിവിട്ട നീക്കങ്ങൾ കൊണ്ട് അക്രമം അവസാനിപ്പിക്കാനാവില്ല. ഒരാൾ മരിക്കാൻ റെഡിയാെണങ്കിൽ അയാൾ വേറെയും ആളുകളെ കൊല്ലാൻ തയാറാകും. ഇന്ത്യയിൽ നമുക്ക് പൊതുവെയൊരു സമാധാനമുണ്ട്. ചിദംബരം ആഭ്യന്തരമന്ത്രി പദമൊഴിയുന്ന സന്ദർഭത്തിൽ പറഞ്ഞതോർക്കുന്നു. തെൻറ ഭരണകാലത്ത് കശ്മീരിൽ ഏറക്കുറെ സമാധാനമുണ്ടായിരുന്നു.
എന്നാൽ, അത് അന്നത്തെ ഭരണകൂടം നല്ലത് ചെയ്തതുകൊണ്ടുതന്നെയല്ല. പിന്നെയോ, തെൻറ ഭാഗ്യം കൊണ്ടാണ്. മോദിയും ആദ്യ ഉൗഴത്തിൽ ഭാഗ്യവാനായിരുന്നു. പറയത്തക്ക ഗുരുതര പ്രതിസന്ധിയൊന്നും അക്കാലത്ത് ഉണ്ടായിട്ടില്ല. പുൽവാമയെ തുടർന്ന് ബാലാകോട്ട് ആക്രമണമുണ്ടായി. വിങ് കമാൻഡർ അഭിനന്ദൻ വർത്തമാെൻറ വീഴ്ചയും പിഴച്ചുപോയി. അന്നേരത്ത് കുറെയേറെ അസ്വസ്ഥതകളുണ്ടായിരുന്നു. രണ്ടു ഭാഗത്തെയും ജനങ്ങളുടെ ഭാഗ്യംകൊണ്ടു കാര്യങ്ങൾ കൈയിൽനിന്നു വഴുതിപ്പോയില്ല.
ഇപ്പോൾ, സുരക്ഷാമുന്നണിയിൽ നമ്മൾ ഏറെ ശ്രദ്ധയും ജാഗ്രതയും പുലർത്തേണ്ട നേരമാണ്. സവാഹിരിയെയും പാക് ജിഹാദികളെയും പോലുള്ള എടുത്തുചാട്ടക്കാരുടെ ജൽപനങ്ങൾ ആരും ചെവിക്കൊള്ളില്ലെന്നു കരുതാം. അമിത് ഷായെ ചിദംബരത്തിെൻറ അതേ, അല്ല, അതിലും കൂടുതൽ ഭാഗ്യം തുണക്കെട്ട.
(മുൻ ‘റോ’ മേധാവിയും ഗ്രന്ഥകാരനുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.