കാതിക്കുടത്തെ സമരക്കനൽ ഇനിയും അടങ്ങിയിട്ടില്ല
text_fieldsഒഴുകിപ്പരക്കുന്ന ചാലക്കുടിപ്പുഴയോരത്തെ പ്രതിഷേധജ്വല ഒടുങ്ങിയിട്ടില്ല. ചാലക്കുടിപ്പുഴയിൽ നിറ്റ ജലാറ്റിൻ കമ്പനിയുടെ മലിനീകരണത്തിനെതിരെ കാതിക്കുടത്തെ ആക്ഷൻ കൗൺസിലിെൻറ പ്രതിഷേധമിപ്പോൾ നിയമയുദ്ധമായി തുടരുകയാണ്. പതിറ്റാണ്ടുകളായി കമ്പനി നിരവധി ജനങ്ങളുടെ കുടിവെള്ള സ്രോതസ്സിലേക്ക് മാരകവിഷം ഒഴുക്കിക്കൊണ്ടിരിക്കവെ ‘മാധ്യമ’ത്തിെൻറ ഇടപെടലുകളായിരുന്നു സമരച്ചൂളക്ക് തീ പകർന്നത്. കോടതി മുറിയിൽനിന്ന് മൾട്ടി നാഷനൽ കമ്പനിയുടെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ ഉടൻ അന്തിമ വിജയം ലഭിക്കുമെന്നാണ് സമരസമിതി നേതാക്കളായ അനിൽകുമാറിെൻറയും ജെയ്സൺ പനിക്കുളത്തിെൻറയും പ്രതീക്ഷ.
മൂന്ന് പതിറ്റാണ്ടിലേറെയായി കാടുകുറ്റി പഞ്ചായത്തിലെ നിറ്റ ജലാറ്റിൻ കമ്പനി ചാലക്കുടിപ്പുഴയിലേക്ക് മാരകവിഷം കലർന്ന മലിനജലം ഒഴുക്കി പ്രവർത്തിക്കാൻ തുടങ്ങിയിട്ട്. 2008 മുതൽ പ്രദേശവാസികൾ കമ്പനിക്കെതിരെ പ്രതിഷേധം ഉയർത്താൻ തുടങ്ങി. എന്നാൽ, സംസ്ഥാന സർക്കാറിന് പങ്കാളിത്തമുള്ള ഈ മൾട്ടി നാഷനൽ കമ്പനി ജനകീയ വികാരം കണക്കിലെടുക്കാതെ മുന്നേറുകയായിരുന്നു. പഞ്ചായത്ത് പ്രവർത്തന അനുമതി നിഷേധിച്ചതോടെ പ്രാദേശിക ഭരണകൂടത്തെ വെല്ലുവിളിച്ച് പണക്കൊഴുപ്പിൽ ഒരു മറ്റൊരു ഭരണകൂടമായി മാറുകയായിരുന്നു.
2013 മേയിൽ ചാലക്കുടിപ്പുഴയിൽ മത്സ്യങ്ങൾ കൂട്ടമായി ചത്തുപൊന്തിയതോടെ ആക്ഷൻ കൗൺസിലിെൻറ നേതൃത്വത്തിൽ ജനങ്ങൾ കടുത്ത സമരത്തിെൻറ പാതയിലേക്ക് നീങ്ങി. ഇതോടെ സംസ്ഥാന ശ്രദ്ധയിലേക്ക് വന്നെത്തി. ജൂലൈ 13ന് കമ്പനിയുടെ മാലിന്യക്കുഴൽ പുഴയിൽനിന്ന് എടുത്തുമാറ്റണം എന്നാവശ്യപ്പെട്ട് നടത്തിയ സമരത്തെ പൊലീസ് ക്രൂരമായി അടിച്ചമർത്തുകയായിരുന്നു. നീറിയുടെ നിർദേശങ്ങൾ വന്നതോടെ കമ്പനിക്ക് ചില നിബന്ധനകൾ പാലിക്കേണ്ടി വന്നു.
സമരത്തിെൻറ ജ്വാലകൾ ആളിക്കത്തിയതോടെ ചരിത്രത്തിൽ ആദ്യമായി കമ്പനിക്ക് പലവട്ടം പ്രവർത്തനം നിർത്തിെവക്കേണ്ടി വന്നു. ഇതിനിടെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് കമ്പനിയുടെ മാലിന്യം പെപ്പിട്ട് കടലിലേക്ക് ഒഴുക്കിവിടാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നിർദേശം കമ്പനി അധികൃതർ ചെവിക്കൊണ്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.