പ്രചാരവേല കൊണ്ട് പിന്തിരിപ്പിക്കാനാവില്ല
text_fieldsഏപ്രിൽ 17ന് സീ ടി.വി സംപ്രേഷണം ചെയ്ത ഒരു വാർത്ത ശ്രദ്ധയിൽപ്പെട്ടു. അതിൽ ഭട്ടി എന്നൊരാൾ അവതാരകനായ സുധീർ ചൗധരിയോട് പറയുന്നു, കഴിഞ്ഞ ഏതാനും നാളുകൾ ഡൽഹിയിൽ ഞാൻ ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റിയിലാണ് കഴിഞ്ഞതെന്ന്. ആ പ്രസ്താവന ഞാൻ പൂർണമായും നിഷേധിക്കുന്നു. ജെ.എൻ.യുവിൽ ഞാൻ കാലുകുത്തിയിട്ടില്ല. ഇൗ വ്യാജപ്രസ്താവന എന്നെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ്.
കഠ്വ ഇരയുടെ പേരിൽ ഭീമമായൊരു സംഖ്യ പിരിച്ചെടുത്തെന്നും അത് ഇരയുടെ കുടുംബത്തിെൻറ കൈകളിൽതന്നെ എത്തിയോ എന്നു തിട്ടമില്ലെന്നും അയാൾ പറയുന്നു. എെൻറ പേരു പരാമർശിച്ച ശേഷം നടത്തിയ ഇൗ പ്രസ്താവനയുടെ വ്യംഗ്യം പണം എനിക്കു കിട്ടിയെന്നാണല്ലോ. കഠ്വ ഇരക്കുവേണ്ടി നീതിപീഠത്തിനു മുന്നിലെത്താൻ ഞാൻ ഇതുവരെ ഒരു നയാ ൈപസയും വാങ്ങിയിട്ടില്ല. അഡ്വക്കറ്റ് ഒാൺ റെക്കോഡ് സുനിൽ ഫെർണാണ്ടസ്, സീനിയർ കോൺസൽ ഇന്ദിര ജയ്സിങ് എന്നിവരടങ്ങുന്ന എെൻറ നിയമസഹായസംഘത്തിൽപെട്ട എല്ലാവരും വ്യക്തമാക്കിയിട്ടുണ്ട്, ഇൗ കേസിെല നിയമസഹായം പൂർണമായും സൗജന്യമായിരിക്കുമെന്ന്.
‘ദീപിക സിങ്’ എന്ന പേരിൽ @DeepikaSRajawat എന്ന ട്വിറ്റർ ഹാൻഡ്ലിൽ കഠ്വ ഇരയുടെ ഒരു ബാനർ ഫോേട്ടാ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടു. ആ അക്കൗണ്ട് റീ ആക്ടിവേറ്റ് ചെയ്യാനായി ഹാക് ചെയ്തിരിക്കുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡൽഹി പൊലീസിലെ സൈബർ സെല്ലിന് പരാതി നൽകിയിട്ടുണ്ട്. ഏതാനും വർഷംമുമ്പ് ഇങ്ങനെയൊരു അക്കൗണ്ട് ആരംഭിച്ചെങ്കിലും അന്നേ ഇത് ഞാൻ ഉപയോഗിച്ചിരുന്നില്ല. ഇൗ അക്കൗണ്ടിൽ പ്രത്യക്ഷപ്പെടുന്ന ട്വീറ്റുകളൊന്നും ഞാൻ കുറിക്കുന്നതല്ലെന്നും ഇക്കാര്യത്തിൽ കബളിപ്പിക്കപ്പെടരുതെന്നും അറിയിക്കുകയാണ്. ഇതിലെ ചില ട്വീറ്റുകൾ എെൻറ ഫേസ്ബുക്ക് അക്കൗണ്ടിലെ പോസ്റ്റുകൾക്കു സമാനമായതിനാൽ ഫേസ്ബുക്കിലെ എെൻറ ഡാറ്റകൾ മോഷ്ടിച്ച് ട്വിറ്ററിൽ എെൻറ അറിവോ സമ്മതമോ കൂടാതെ ഉപയോഗിക്കുകയാണെന്നു സംശയമുണ്ട്. ഇത് എന്നെ കരുവാക്കിക്കൊണ്ടുള്ള ഒരു െഎഡൻറിറ്റി മോഷണക്കേസ് ആയതിനാൽ വ്യക്തമായ കുറ്റകൃത്യമാണ്. ഞാൻ ഇേപ്പാൾ ഉപയോഗിക്കുന്ന ട്വിറ്റർ അക്കൗണ്ട് @DeepikaSinghR15 എന്നതാണ്. അതും ഇപ്പോൾ ഡീ ആക്ടിവേറ്റ് ചെയ്തതിനാൽ നിലവിൽ ട്വിറ്റർ അക്കൗണ്ട് ഇല്ല.
ഇൗ വിഷയത്തിൽ @DeepikaSRajawat എന്ന അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്യുകയോ സസ്പെൻഡ് ചെയ്യുകയോ വേണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററിനും പരാതി നൽകിയിട്ടുണ്ട്. കഠ്വ ഇരയുടെ ഫോേട്ടാ എെൻറ ബാനറിൽ പതിച്ച് എനിക്കെതിരെ കേസ് കെട്ടിച്ചമക്കുകയായിരുന്നു പ്രതിയോഗികളുടെ പരിപാടി. ന്യൂഡൽഹി പേട്ടൽ നഗർ പൊലീസ് സ്റ്റേഷനിൽ അത്തരത്തിലൊരു പരാതി അഭിഭാഷകനെന്നു പറയുന്ന വിഭുർ ആനന്ദ് എന്നയാളുടെ പേരിൽ നൽകിയിട്ടുണ്ട് എന്ന് പിന്നീട് അറിവായി. ജാതി, മത, സമുദായ പരിഗണനകളെ മറികടന്ന് രാജ്യത്തുടനീളമുള്ള നല്ലവരായ ആളുകൾ പിന്തുണയുമായെത്തിയത് എനിക്ക് എന്തെന്നില്ലാത്ത ആവേശമാണ് നൽകിയത്. കഠ്വ ഇരക്ക് െഎക്യദാർഢ്യവും പിന്തുണയും പ്രകടിപ്പിച്ച് സ്വതന്ത്രവും നീതിനിഷ്ഠവുമായ അന്വേഷണം ആവശ്യപ്പെട്ട് അവർ രംഗത്തുവരുകയായിരുന്നു. അപരാധത്തിന് മതമില്ല. അതുപോലെ നീതിയും ജാതി, മത, സമുദായ പരിഗണനകൾക്കുനേരെ കണ്ണടക്കുകയാണ് ചെയ്യുക. രാജ്യത്തെ നീതിന്യായസംവിധാനത്തിൽ എനിക്ക് പൂർണവിശ്വാസമുണ്ട്. നീതി ഏതുവിധേനയും ലഭ്യമാകുമെന്ന് എനിക്കുറപ്പുണ്ട്. വ്യാജ, അസത്യ പ്രചാരവേല കൊണ്ട് എന്നെ പിന്തിരിപ്പിക്കാനാവില്ല. ഭീതിയോ പ്രീതിയോ കൂടാതെ എെൻറ തൊഴിൽപരമായ ബാധ്യത ഏറ്റെടുത്ത് ഞാൻ മുന്നോട്ടുപോ കും.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.