കേരളത്തിന് ഭാവിയുണ്ട്; പക്ഷേ, മനോഭാവം മാറണം
text_fieldsഏത് പ്രതിസന്ധിയും തരണം ചെയ്ത് മുന്നേറാൻ കഴിയുന്നവരാണ് മലയാളികൾ. മുൻകാലങ്ങളിൽ നാം അത് തെളിയിച്ചിട്ടുമുണ്ട്. കോവിഡാനന്തര കേരളത്തിനും മുന്നേറാൻ കഴിയും. പക്ഷേ, അതിന് നമ്മുടെ മനോഭാവം മാറണം. സംരംഭകരുടെ മാത്രമല്ല, ഉദ്യോഗസ്ഥരുടെയും മാധ്യമങ്ങളുടെയും െപാതുജനങ്ങളുടെയുമൊക്കെ മനോഭാവങ്ങളിൽ മാറ്റം വരണം.
സംരംഭകനും ബിസിനസുകാരനുമായി വലിയ അന്തരമുണ്ട്. സംരംഭകന് ഏതെങ്കിലും ഒരു പുതിയ മോഡൽ കണ്ടുപിടിച്ച് അത് നടത്തി വിജയിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ, നിലവിെല വ്യവസായങ്ങള്‍ മാറ്റങ്ങളില്ലാതെ അതേ പോലെ തന്നെ മറ്റൊരു സ്ഥലത്ത് പുതുതായി തുടങ്ങുന്നവരാണ് ബിസിനസുകാര്‍. കേരളത്തിെൻറ പ്രത്യേകത എന്തെന്നാൽ, ഇവിടെയുള്ളവരിൽ അധികവും സംരംഭകരാണ്. സ്വയം തിരഞ്ഞെടുക്കുന്ന വ്യത്യസ്ത മോഡലുകള്‍/ പ്രൊജക്ടുകള്‍ അവതരിപ്പിച്ച് വിജയിപ്പിച്ച സംരംഭകരാണ് കേരളീയര്‍. അതുകൊണ്ടുതന്നെ, മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ പോലെയുള്ള പുതിയ വ്യവസായ സംരംഭങ്ങളിലൂടെയുള്ള ഒരു വലിയമാറ്റം കേരളത്തിന് നേടാന്‍ കഴിയും. അതിന് പക്ഷേ, മനോഭാവത്തിൽ മാറ്റം അനിവാര്യമാണ്.
എെൻറ അനുഭവം തന്നെ ഉദാഹരണമായി പറയാം. കഴിഞ്ഞ 30 വര്‍ഷമായി വിവിധ മേഖലകളിൽ വ്യവസായങ്ങള്‍ നടത്തുന്ന മുന്‍ പ്രവാസിയാണ്. ഒാഹരി വിപണനം, ടെക്സ്റ്റൈൽസ്, പെയിൻറ് നിർമാണം, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, ലോജിസ്റ്റിക്, ടൂറിസം തുടങ്ങിയ മേഖലകളിൽ. ചിലത് തനതായ പുതിയ പ്രൊജക്ടുകള്‍ രാജ്യത്തുതന്നെ ആദ്യമായി തുടങ്ങി വിജയിപ്പിച്ചവയുമാണ്.
20 വര്‍ഷം മുമ്പ് രാജ്യത്തെ തന്നെ ആദ്യമോഡലായ ഇൻറഗ്രേറ്റഡ് ലോജിസ്റ്റിക് ഹബ്ബ് ആയ ഫാൽക്കൺ ഇന്‍ഫ്രാസ്ട്രക്ചേഴ്സ് എന്ന സ്ഥാപനം കളമശ്ശേരിയിൽ പ്രാവര്‍ത്തികമാക്കാന്‍ തുടങ്ങിയപ്പോള്‍ അതിന് ഇന്‍ഫ്രാസ്ട്രക്ചേഴ്സ് എന്ന പേര് ലഭിക്കുന്നതിന് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് വിലങ്ങുതടിയായി. ലോജിസ്റ്റിക്ക് ഇന്‍ഫ്രാസ്ട്രക്ചേഴ്സ് എന്ന് കേട്ടുകേൾവി പോലുമില്ലാത്ത കാലത്ത് വളരെ ബുദ്ധിമുട്ടിയാണ് ആ പേരുപോലും കിട്ടിയത്. അതിനു വേണ്ടി വന്നത് മൂന്നുമാസത്തെ പരിശ്രമം!.
അതിനിടെ, ‘ഉട്ടോപ്യൻ പദ്ധതിയായി’ ചില മാധ്യമങ്ങൾ വിശേഷിപ്പിക്കുകയും ചെയ്തു. അടുത്ത കടമ്പ ഇത്തരം ഒരു ആശയത്തിന് സര്‍ക്കാർ അനുമതി ലഭിക്കുന്നതായിരുന്നു. കെഎസ്ഐഡിസിയിൽ നിന്ന് വായ്പ ലഭിക്കുന്നതിനും കടമ്പകളേറെ ഉണ്ടായി. 2000ൽ 12 കോടി നിക്ഷേപമുള്ള ഈ പദ്ധതിക്ക് ദീര്‍ഘവീക്ഷണമുള്ള ഒരു എം.ഡി മൂന്നരക്കോടി വായ്പയും 50 ലക്ഷം രൂപയുടെ ഷെയറും അനുവദിച്ചു. കമ്പനിയുടെ പേരിൽ 12 ഏക്കര്‍ സ്ഥലം വാങ്ങിയശേഷം എന്ന നിബന്ധന വെച്ചായിരുന്നു ഇത്. കമ്പനിയുടെ പേരിൽ ആവശ്യമായ 12 ഏക്കര്‍സ്ഥലം വാങ്ങി കഴിഞ്ഞപ്പോള്‍ രണ്ട് വര്‍ഷമെടുത്തു. ഇതിനിടയിൽ പഴയ എം.ഡി മാറി പുതിയ ആള് വന്നു. പ്രൊജക്ടിെൻറ വിജയസാധ്യത പുതിയ എം.ഡിക്ക് ഉറപ്പില്ലായിരുന്നു. അങ്ങനെ, കെഎസ്ഐഡിസിയുടെ 50 ലക്ഷം രൂപ ഷെയര്‍ ഒഴിവാക്കി മൊത്തം നാലു കോടി 12 ഏക്കറിെൻറ സെക്യൂരിറ്റിയുടെ പിന്‍ബലത്തിൽ വായ്പ അനുവദിച്ചു.
അപ്പോഴേക്കും സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് സംവിധാനം നിലവിൽ വന്നു. എന്നാൽ, ഈ പ്രൊജക്ട് സർവീസ് സെക്ടറിലായതിനാൽ സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് നൽകാന് കഴിയില്ലെന്ന ഇന്‍ഡസ്ട്രീസ് സെക്രട്ടറിയുടെ വാദത്തിൽ ഉടക്കി പ്രൊജക്ട് ആറുമാസം നീണ്ടു. ഇതിനിടെ, ചിലർ നിലം നികത്തിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. അത് ക്ലിയര്‍ ചെയ്യാന്‍ പിന്നെയും ആറുമാസം. 2003ൽ മൂന്ന് വര്‍ഷമെടുത്ത് പ്രൊജക്ട് നിലവിൽ വന്നു. ഇന്ന് 25 ഏക്കര്‍ സ്ഥലവും 30 കോടി നിക്ഷേപവുമുള്ള ഈ പ്രോജക്ട് രാജ്യത്ത് പ്രത്യേകതയുള്ള ലോജിസ്റ്റിക് ഹബ്ബാണ്. 2018 ലെ പ്രളയത്തിൽ കോടികളുടെ നഷ്ടമുണ്ടായതിനെ തുടർന്ന് കണ്ടെയ്നർ ഫ്രെയ്റ്റ് സ്റ്റേഷന് നിര്ത്തേണ്ടിവന്നപ്പോഴും ലോജിസ്റ്റിക് ഹബ്ബിനെ പൂര്‍ണ്ണമായി സപ്ലൈ ചെയിന്‍ ശൃംഖലകൂടി ഉള്‍പ്പെടുത്തി വിപുലമാക്കാന്‍ കഴിഞ്ഞു. സര്‍ക്കാര്‍ മൂന്നുകോടി കെഎസ്ഐഡിസി യുടെ പ്രത്യേക വായ്പ അനുവദിച്ചെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥന് എതിർ റിപ്പോർട്ട് നൽകിയതിനാൽ ഒരു വർഷമെടുത്തു പാസാകാൻ.
മുഖ്യമന്ത്രി പിണറായി വിജയന് വിഭാവനം ചെയ്യുന്ന കേരളത്തിലെ ലോജിസ്റ്റിക് ഹബ്ബിന് അനന്ത സാധ്യതകളാണുള്ളത്. സപ്ലൈ ചെയിന്‍ മാനേജ്മെൻറിനാവശ്യമായ എല്ലാ സൗകര്യങ്ങളുമുള്ള നല്ല ഒരു വെയര്‍ഹൗസ് പോലും ഇന്ന് കേരളത്തിലില്ല. നാട്ടിലേക്ക് തിരിച്ചുവരുന്ന പ്രവാസി മലയാളികളുടെ സഹായത്തോടെ അത്തരത്തിലുള്ള സൗകര്യങ്ങള്‍ സൃഷ്ടിക്കുകയാണെങ്കിൽ സംസ്ഥാനത്തിെൻറ വികസനത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനും ഇതിലൂടെ കഴിയും. തീരുമാനമെടുത്ത് മുന്നോട്ടുപോകുമ്പോള്‍ നടപ്പിലാക്കാന്‍ കഴിയുന്ന ഉദ്യോഗസ്ഥരെ അത്തരം ജോലികള്‍ ഏൽപ്പിക്കണമെന്ന് മാത്രം.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.