Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവിമാനങ്ങൾക്കൊപ്പം...

വിമാനങ്ങൾക്കൊപ്പം കേരളത്തി​െൻറ സ്വപ്നങ്ങൾകൂടി പറന്നുയരാൻ

text_fields
bookmark_border
വിമാനങ്ങൾക്കൊപ്പം കേരളത്തി​െൻറ സ്വപ്നങ്ങൾകൂടി പറന്നുയരാൻ
cancel

ലോകത്തെ എല്ലാ പാതകളും ഒടുവിൽ റോമൻ നഗരത്തിൽ എത്തിച്ചേരുന്നു എന്ന പഴമൊഴി പുരാതന റോമി​​​െൻറ വികസന വൈപുല്യത്തെ കൃത്യപ്പെടുത്തി. ഇന്ന്, ആഗോളീകരണാനന്തര കാലത്ത് ലോകത്തി​​െൻറ വിവിധഭാഗങ്ങളിൽനിന്ന് വിമാനങ്ങൾ ഏത് നഗരത്തെ ലക് ഷ്യം വെച്ച് പറക്കുന്നുവെന്നതാണ് പുരോഗതിയുടെ പ്രധാന കൊടിയട‍യാളം. ഇന്ത്യയിലെ നാലായിരത്തോളം വരുന്ന നഗരങ്ങളിൽ ഒന്നു മാത്രമായിരുന്ന കണ്ണൂർ, അന്താരാഷ്​ട്ര വിമാനത്താവളം പ്രവർത്തനസജ്ജമായതോടെ വൈമാനിക ശൃംഖലയുള്ള ഇന്ത്യയിലെ 27 നഗരങ്ങളിലൊന്നായി മാറി. പസഫിക്, അറ്റ്​ലാൻറിക്, ഇന്ത്യൻ സമുദ്രങ്ങളാൽ ചുറ്റപ്പെട്ട ഇരുനൂറോളം രാജ്യങ്ങളിൽനിന് നുള്ള വിവിധ വർണ, ഭാഷ, സംസ്കാരങ്ങൾ ഉൾക്കൊള്ളുന്ന കോടിക്കണക്കിന് യാത്രികരുടെ സഞ്ചാരഭൂപടത്തിൽ ഇടം

നേടിയതോടെ വാണിജ്യ-വികസന പരിപ്രേഷ്യത്തിൽ കണ്ണൂർ വലിയ പരിവർത്തനത്തി​​െൻറ വാതായനത്തിലാണ്.
ശരിയാംവിധം വികസനത്തി​​െൻറ വാതായനമായി വിമാനത്താവളങ്ങളെ ഉപയോഗിച്ചാൽ കേരള സമ്പദ്​ഘടനയുടെ വളർച്ചയിൽ മൂല്യവത്തായ സംഭാവനകളായിരിക്കും നാല് വിമാനത്താവളങ്ങൾ നൽകുക. കിയാലി​​െൻറ ഭാവി പദ്ധതികളിൽ അനുബന്ധ വികസനം സൂചിപ്പിച്ചിട്ടുണ്ടെങ്കിലും കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം നടക്കുന്ന സന്ദർഭത്തിൽ മാധ്യമങ്ങളിലൂടെ കേരളജനതയെ അഭിസംബോധന ചെയ്ത മുഖ്യമന്ത്രി കേരളവികസനത്തിന് സാധ്യതയുള്ള അനുബന്ധ ബൃഹത് പദ്ധതികളൊന്നും പ്രഖ്യാപിച്ചു കണ്ടില്ല. വിമാനത്താവളം കേവലം പ്രവാസികളായ യാത്രക്കാരുടെ ആവശ്യ നിർവഹണത്തിന് മാത്രമായി പരിമിതപ്പെടുത്തുകയാണെങ്കിൽ അത്​ സമ്പദ്​ഘടനക്ക് ഗുണകരമായിരിക്കില്ല. അനുബന്ധ വികസന സാധ്യതകൾ ആലോചിക്കുന്നില്ലെങ്കിൽ വർഷത്തിൽ ശരാശരി ഒന്നോ രണ്ടോ പ്രാവശ്യം യാത്ര ചെയ്യുന്ന 35 ലക്ഷത്തോളം വരുന്ന പ്രവാസികൾക്ക് മാത്രമായി ചെറിയൊരു സംസ്ഥാനമായ കേരളത്തിൽ നാല് വിമാനത്താവളങ്ങളുടെ ആവശ്യമുണ്ടോയെന്ന് ചിന്തിക്കുന്നവരെ കുറ്റപ്പെടുത്താൻ കഴിയില്ല. ലോകത്തും രാജ്യത്തും നഷ്​ടത്തിലായതി​​െൻറ പേരിൽ വിമാനത്താവളങ്ങൾ അടച്ചുപൂട്ടിയ ചരിത്രവുമുണ്ടെന്നത് വിസ്മരിക്കരുത്.

നാല് അന്താരാഷ്​ട്ര വിമാനത്താവളങ്ങൾ യാഥാർഥ്യമായ സ്ഥിതിക്ക് അവ സംസ്ഥാന വികസനത്തി​​െൻറ അടിത്തറയാക്കാൻ ദീർഘദൃഷ്​ടിയോടും സ്പഷ്​ടമായ ആശയത്തോടും കൂടിയ പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. പ്രകൃതിയുടെ വൈവിധ്യവും മനോഹാരിതയും അനുഭവിച്ചറിയാൻ കോടാനുകോടിയുള്ള ലോക സഞ്ചാരപ്രേമികളെ ദൈവത്തി​​െൻറ സ്വന്തം നാട്ടിലേക്ക് എത്തിക്കുന്നതിന് വിമാനത്താവളങ്ങളെ ഫലപ്രദമായി ഉപയോഗിക്കാനാവണം. കേരള ടൂറിസം വകുപ്പി​​​െൻറ കണക്കുപ്രകാരം കഴിഞ്ഞവർഷം 11 ലക്ഷം വിദേശ വിനോദസഞ്ചാരികളും ഒരു കോടി 46 ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികളുമാണ് കേരളത്തിൽ എത്തിച്ചേർന്നത്. കഴിഞ്ഞ 10 വർഷത്തെ അപേക്ഷിച്ച്​ 40 ശതമാനം വർധനയും 33,000 കോടി രൂപയുടെ വരുമാനവും വിനോദസഞ്ചാര മേഖലയിൽനിന്ന് കേരളത്തിന് കഴിഞ്ഞ വർഷം നേടാനായി. വ്യോമയാന പാതയിൽ ഒരേ ദിശയിലും ഭൂപ്രകൃതിയിൽ സമാനതയുമുള്ള ശ്രീലങ്കയിലേക്കുള്ള വിനോദസഞ്ചാരികളിൽനിന്നു 10 ശതമാനം സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാനായാൽ ഖജനാവിലെത്തുക 3000 കോടിയുടെ അധിക വരുമാനമാണ്. മാത്രമല്ല, പാശ്ചാത്യലോകത്തുനിന്ന് പൂർവേഷ്യൻ രാജ്യങ്ങളായ മലേഷ്യ, തായ്‌ലൻഡ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക്​ യാത്രചെയ്യുന്ന വിനോദസഞ്ചാരികൾക്ക്​ ചെലവു കുറഞ്ഞ ഒരു ബദൽ ഡെസ്​റ്റിനേഷനായി കേരളത്തെ മാറ്റിയെടുക്കാനായാൽ ലോകത്തെ ഏറ്റവും തന്ത്രപ്രധാന സഞ്ചാരദേശമായി കേരളം മാറും.

വിമാനത്താവളങ്ങൾ തമ്മിൽ ബന്ധിപ്പിച്ചുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തി സാമ്പത്തികവ്യവസ്ഥക്ക്​ സമഗ്ര സംഭാവനകളർപ്പിക്കുന്നതിനായി അടിയന്തര സ്വഭാവത്തിലും മുൻഗണനാക്രമത്തിലും ചില വികസനപ്രവർത്തനങ്ങൾ നിർവഹിക്കേണ്ടതുണ്ട്. അതിൽ പ്രധാനമാണ് വിമാനത്താവളങ്ങളെയും വിനോദസഞ്ചാര സ്ഥലങ്ങളെയും ബന്ധിപ്പിച്ചുള്ള ഗതാഗത സൗകര്യങ്ങൾ. ടൂറിസ്​റ്റ്​ ഗൈഡി​​​െൻറ സഹായമില്ലാതെ സ്വന്തമായി സ്ഥലങ്ങൾ പര്യവേക്ഷണം നടത്തി പൊതുഗതാഗത സംവിധാനങ്ങളിൽ ചെലവുകുറഞ്ഞ രീതിയിൽ യാത്ര ചെയ്ത് സ്ഥലങ്ങൾ സന്ദർശിക്കുക പാശ്ചാത്യരുടെ സംസ്കാരമായതിനാൽ പൊതുഗതാഗത സംവിധാനങ്ങളുടെ ലഭ്യത വളരെ പ്രധാനപ്പെട്ടതാണ്. റോഡ്- റെയിൽ- ജല- ​േവ്യാമ ഗതാഗത മാർഗങ്ങളെ സംയോജിപ്പിച്ച സംവിധാനങ്ങൾ കാര്യക്ഷമമായാൽ സഞ്ചാരികൾക്കും ചരക്കു കടത്തിനും ഏറെ പ്രയോജനകരമായി മാറും.

കൊച്ചി ഇൻറർനാഷനൽ എയർപോർട്ട്​ ലിമിറ്റഡിന് കീഴിൽ സബ്സിഡിയറിയായി രജിസ്​റ്റർ ചെയ്ത എയർ കേരള വിമാന കമ്പനിയെ കേന്ദ്രസർക്കാർ ഉന്നയിച്ച സാങ്കേതികക്കുരുക്കുകളിൽനിന്ന് മുക്തമാക്കാനായാൽ സമ്പദ്‌വ്യവസ്ഥക്കു വർധിത വരുമാനമുണ്ടാക്കിത്തരുന്ന സമഗ്രപദ്ധതിയായി പരിവർത്തിപ്പിക്കാം. പ്രവാസികൾ, വിദേശ, ആഭ്യന്തര വിനോദസഞ്ചാരികൾ എന്നിവരിൽനിന്ന് ചെറിയൊരു ശതമാനം യാത്രക്കാരെ എയർ കേരളക്ക് ആകർഷിക്കാൻ കഴിഞ്ഞാൽതന്നെ പദ്ധതി നിലനിൽക്കും. വിദേശ സർവിസുകളാരംഭിക്കാൻ ചുരുങ്ങിയത് 20 വിമാനങ്ങളും അഞ്ചു വർഷത്തെ സ്വദേശ സർവിസ് പരിചയവും നിർബന്ധമാണെന്ന കേന്ദ്ര നിയമം പുനഃപരിശോധനക്ക്​ വിധേയമാക്കാൻ കഴിയണം. മൂന്നു പതിറ്റാണ്ടുമുമ്പ് യു.എ.ഇ എന്ന ഫെഡറൽ വ്യവസ്ഥയിലുള്ള ദുബൈ മറ്റൊരു രാജ്യത്തുനിന്ന്​ രണ്ടു വിമാനങ്ങൾ വാടകക്കു വാങ്ങി മും​ൈബയിലേക്കും കറാച്ചിയിലേക്കും സർവിസ്​ ആരംഭിച്ച്​ തുടങ്ങിയതാണ്​ എമിറേറ്റ്സ് എയർലൈൻസി​​​െൻറ വിജയഗാഥ. 257 വിമാനങ്ങളുമായി ഇന്നത് അഞ്ചു ഭൂഖണ്ഡങ്ങളിലെ 150ഒാളം ഡെസ്​റ്റിനേഷനുകളിലേക്കു സർവിസ് നടത്തുന്ന ലോകത്തെ ഏറ്റവും മികച്ച വിമാന കമ്പനികളിലൊന്നാണ്.

‘എയർ കേരള’ക്ക് മാതൃകയാക്കാൻ കഴിയുന്ന ചുരുങ്ങിയ ചെലവുള്ള വിമാന സർവിസാണ് മലേഷ്യയിൽനിന്നുള്ള ‘എയർ ഏഷ്യ’. 25 രാജ്യങ്ങളിലായി 165 ഡെസ്​റ്റിനേഷനുകളിലേക്കായി പറക്കുന്ന എയർ ഏഷ്യ ലോകത്ത്​ ഏറ്റവും ചുരുങ്ങിയ ‘യൂനിറ്റ് കോസ്​റ്റി’ൽ പ്രവർത്തിക്കുന്നതും വിമാനത്തിൽ 52 ശതമാനം മാത്രം യാത്രക്കാരാകുന്നതോടെ ലാഭത്തിലാകുന്നതുമാണ്. എയർ കേരള പദ്ധതിയുമായി ബന്ധിപ്പിച്ചു കൊച്ചിയെ ഇന്ത്യ ഉപഭൂഖണ്ഡത്തി​​​െൻറ പ്രധാന ഹബ്​ ആയി വികസിപ്പിച്ചാൽ പാശ്ചാത്യ രാജ്യങ്ങളിൽനിന്ന് പൂർവേഷ്യൻ രാജ്യങ്ങളിലേക്കുള്ള വിനോദ സഞ്ചാരികൾക്ക്​ ആകർഷകമായ ഒരു ഇടത്താവളമായും രൂപാന്തരപ്പെടുത്താം.

കേരളത്തിന് അനുയോജ്യമായ മറ്റൊരു പദ്ധതിയാണ് ‘എയർ ടാക്‌സി’ സർവിസ്. ഹ്രസ്വദൂര ഡെസ്​റ്റിനേഷനുകളിലേക്ക്​ സൗകര്യത്തോടുകൂടി കുറഞ്ഞ ചെലവിൽ 20 മുതൽ മുപ്പതോളം യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയുന്ന സംവിധാനമാണ് എയർ ടാക്‌സി. കണ്ണൂരിൽനിന്നും കോഴിക്കോടുനിന്നും കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും അതുപോലെ എതിർദിശയിലേക്കും വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച്​ ചുരുങ്ങിയ സമയംകൊണ്ട് യാത്രചെയ്യാൻ ഈ സംവിധാനത്തിലൂടെ കഴിയും.

കൊച്ചി വിമാനത്താവളം ഹബ്​ മാതൃകയിൽ കേന്ദ്രീകരിച്ച്​ അയൽ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളിൽനിന്ന് പ്രസ്തുത സേവനം ലഭ്യമാക്കാൻ കഴിയുന്നതോടെ കൊച്ചി വിമാനത്താവളത്തിൽനിന്നുള്ള അന്താരാഷ്​ട്ര വിമാനസേവനങ്ങളുടെയും യാത്രക്കാരുടെയും എണ്ണം ക്രമാതീതമായി വർധിപ്പിക്കാൻ സാധിക്കും. എയർ ടാക്‌സി നിരക്കുകൾ പലപ്പോഴും ട്രെയിൻ സർവിസിന്​ സമാനമായി ക്രമീകരിക്കുന്നതിനാൽ സാധാരണ യാത്രക്കാർക്കും ഈ സേവനം ഗുണകരമാകും.ദൃഢബോധ്യത്തോടും ശുഭാപ്തിവിശ്വാസത്തോടും സ്‌പഷ്‌ടമായ ആശയത്തോടും കൂടി കാലവിളംബമില്ലാതെ അനുബന്ധ പദ്ധതികൾകൂടി പൂർത്തീകരിക്കുന്നതോടെ കേരള സമ്പദ്​വ്യവസ്ഥ ഇതരസംസ്ഥാനങ്ങൾക്കിടയിൽ തലയെടുപ്പോടെ ഉയർത്താൻ വിമാനത്താവളങ്ങൾ നല്ല വാതായനമാകും.
(എമിറേറ്റ്സ് എയർലൈൻസിൽ
ബിസിനസ് അനലിസ്​റ്റാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air keralaflightsmalayalam newsOPNIONKerala devalopment
News Summary - Kerala dreams rise Between flight-Opnion
Next Story