പ്രതിജ്ഞാബദ്ധൻ
text_fieldsരാജ്ഭവനിൽനിന്നു മാരാർജി ഭവനിലേക്ക് അധികം ദൂരമില്ല. രണ്ടിടത്തും കസേര ഒഴി ഞ്ഞതും അധികവ്യത്യാസമില്ലാത്ത സമയദൂരത്ത്. എന്നാൽ പിന്നെ രണ്ടിടത്തുമായി കസേര ഒന ്നു പോരെ എന്ന് കേന്ദ്രനേതൃത്വത്തിന് ബുദ്ധി ഉപദേശിച്ചത് ആരായാലും സ മ്മതിച്ചേ മതിയാകു. കോളനിവാഴ്ചയുടെ ശേഷിപ്പെന്നും വിരമിച്ച രാഷ്ട്രീയ ക്കാരുടെ അഭയകേന്ദ്രമെന്നുമൊക്കെ വിശേഷണമുള്ള രാജ്ഭവനെ ഇത്രമേ ൽ സജീവമാക്കിയതിൽ ആ ബുദ്ധികേന്ദ്രത്തിെൻറ പങ്ക് ചെറുതല്ല; പാർട്ടിയിെല കലഹവും ഒന്നടങ്ങി. ആൾ അത്ര മോശമല്ല എന്നു കട്ടായം. ഇന്ദിരയെയും രാജീവിനെയുമൊക്കെ വിറപ്പിച്ച പുള്ളിയല്ലേ? അതിനാലാവണം പാർട്ടിയുടെയും സംസ്ഥാനത്തിെൻറയും ചോദിക്കാനും പറയാനുമായിട്ടുള്ള ആളായി ആരിഫ് മുഹമ്മദ് ഖാനെതന്നെ വാഴിച്ചത്. അതിനാൽ, ഗവർണറുടെ പ്രോട്ടോകോൾ വിട്ട് പാർട്ടി ലൈനും പറയേണ്ടിവരും. ആ സമയത്ത് ആളെ പാർട്ടി അധ്യക്ഷനായി കാണാനുള്ള ഔചിത്യം കാണുന്നോർക്കും കേൾക്കുന്നോർക്കും വേണം. ഗവർണർ ഭരണഘടനയോടുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിക്കണമെന്നാണ് ഭരണ-പ്രതിപക്ഷ ആവശ്യം. അത് നന്നായി ഉയർത്തിപ്പിടിക്കുന്നുണ്ട്; പാർട്ടി ഭരണഘടനയാണെന്നു മാത്രം.
വിധേയത്വത്തിെൻറയും വിമതത്വത്തിെൻറയും സമ്മിശ്ര ഭാവമാണ്. അഞ്ചു പതിറ്റാണ്ടോടടുക്കുന്ന രാഷ്ട്രീയ ജീവിതം പരിശോധിക്കുേമ്പാൾ ആദ്യ ഭാവത്തിന് ഒരു പണത്തൂക്കം കൂടുതൽ കണ്ടെന്നിരിക്കും. നിലപാടുകളേക്കാൾ രാഷ്ട്രീയ ഭാഗ്യാന്വേഷണങ്ങളുടേതുകൂടിയായിരുന്നു രണ്ടാം ഭാവം. ഏതാണ്ട് പതിനഞ്ചു കൊല്ലം മുമ്പ് ബി.ജെ.പിയിലെത്തുന്നതുതന്നെ അങ്ങനെ. അന്നേ നിലപാട് വ്യക്തമാക്കിയതാണ്. പഴയ തട്ടകമായ കോൺഗ്രസിലേക്കാണ് ആദ്യം പോയി നോക്കിയത്. പാർട്ടിയിൽ ചേരണെമങ്കിൽ മുസ്ലിം ലീഗുമായുള്ള ബന്ധം വേർപ്പെടുത്തി ‘മതേതരത്വം’ തെളിയിക്കണമെന്ന വ്യവസ്ഥയാണ് സോണിയക്കു മുമ്പിൽ വെച്ചത്. പോയി പണിനോക്കാൻ പറഞ്ഞു കോൺഗ്രസ് അധ്യക്ഷ. പിന്നെ ഒന്നും നോക്കിയില്ല, നേരെ കാവിപാളയത്തിലേക്ക് വെച്ചുപിടിച്ചു. ഗുജറാത്തിലെ കൂട്ടക്കുരുതിയുടെ ഞെട്ടലിൽനിന്ന് രാജ്യം മുക്തമായിട്ടില്ല ആ സമയത്തും. ഇരകളാക്കപ്പെട്ട മുസ്ലിംകൾക്കുവേണ്ടി തെൻറ കുർത്ത നീട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ട് സംഭാവന പിരിച്ച ആരിഫ് ഖാനെ ഡൽഹിക്കാർ മറന്നിട്ടുണ്ടാകില്ല. അതൊന്നും പ്രശ്നമായില്ല. ഇന്ത്യൻ മുസ്ലിംകൾ ഏറ്റവും സുരക്ഷിതർ സംഘ്പരിവാറിന് കീഴിലായിരിക്കുമെന്നും അതിനാൽ അവരോട് സൗഹൃദം സ്ഥാപിക്കലാണ് സമുദായത്തിെൻറ കടമയെന്നും തട്ടിവിട്ടു. ഗുജറാത്തിൽ സർവം ശാന്തമെന്നും താൻ ബി.ജെ.പിക്ക് കീഴ്പെട്ടിരിക്കുന്നുവെന്നും മാധ്യമപ്രവർത്തകർക്കു മുമ്പിൽ വിളിച്ചുപറഞ്ഞു. ആ വകയിൽ ലോക്സഭ സ്ഥാനാർഥിയുമായി. യു.പിയിെല കൈസർഗഞ്ചായിരുന്ന തട്ടകം. ആരിഫ് ഖാെൻറ വിജയത്തിനായി നാഗ്പുരിൽനിന്ന് ആർ.എസ്.എസ് ഒരു നേതാവിനെ പ്രത്യേകം നിയോഗിക്കുകയും ചെയ്തു. എന്നിട്ടും ജനം കൈവിട്ടു. ആ തോൽവിക്കുശേഷം പാർട്ടിവിടുമെന്ന് സംസാരമുണ്ടായിരുന്നു. പക്ഷേ, മോദി അധികാരത്തിൽവന്നതോടെ വീണ്ടും സജീവമായി; ഗുണവുമുണ്ടായി. ആ ഉപകാരസ്മരണയാണ് ചരിത്ര കോൺഗ്രസിലെയും തുടർന്നുമുള്ള മിന്നുന്ന പ്രകടനം.
പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെ പ്രഭവകേന്ദ്രങ്ങളിലൊന്നായ അലീഗഢ് മുസ്ലിം സർവകലാശാലയുടെ സന്താനമാണ്. എഴുപതുകളുടെ തുടക്കത്തിലായിരുന്നു പഠനം. അന്ന് യൂനിയൻ സെക്രട്ടറിയും പ്രസിഡൻറുമൊക്കെയായിട്ടുണ്ട്. അന്നേ തികഞ്ഞ ‘മതേതര’നാണ്. ‘മതേതരനായ ദേശീയ മുസ്ലിം’ എന്നറിയപ്പെടാനാണ് അക്കാലങ്ങളിൽ ആഗ്രഹിച്ചത്. പക്ഷേ, അധികാരത്തിെൻറ കാര്യം വരുേമ്പാൾ തനി ‘രാഷ്ട്രീയക്കാര’നാകും. യൂനിയൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ അതിന് കാമ്പസ് സാക്ഷിയാകുകയും ചെയ്തു. ത്രികോണ മത്സരമായിരുന്നു. പിതൃസഹോദര പുത്രനും ഇസ്ലാമിക വിദ്യാർഥി പ്രസ്ഥാനത്തിെൻറ നേതാവുമായിരുന്ന ഇംതിയാസ് അഹ്മദ് ഖാനും പിന്നെയൊരു ഹിന്ദു വിദ്യാർഥിയുമായിരുന്നു ആരിഫിനെതിരെ ഗോദയിൽ. ഈ നിലയിൽ മത്സരം നടന്നാൽ, മുസ്ലിം വോട്ട് ഭിന്നിച്ച് ഹിന്ദു സ്ഥാനാർഥി വിജയിക്കുമെന്നായി ആരിഫ്. അതിനാൽ, ഇംതിയാസിനോട് പിൻമാറാൻ രഹസ്യമായി ആവശ്യപ്പെട്ടു. ഇംതിയാസ് പിൻമാറി. ഇക്കഥ അറിയാവുന്നതിനാൽ ആരിഫ് മതേതരത്വത്തെക്കുറിച്ച് സംസാരിക്കുേമ്പാൾ അലീഗഢിലെ പൂർവ വിദ്യാർഥികൾ ചിരിക്കും.
1977ൽ, ചരൺ സിങ്ങിെൻറ രാഷ്ട്രീയ ക്രാന്തിദളിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം. അടിയന്തരാവസ്ഥക്കുശേഷം കോൺഗ്രസ് ദുർബലമായ സാഹചര്യത്തിൽ, ജനസംഘത്തിന് പിന്തുണ നൽകിയ രണ്ട് പാർട്ടികളിലൊന്നാണ് ക്രാന്തിദൾ. അന്നേ മൃദുഹിന്ദുത്വ വികാരത്തിെൻറ ലക്ഷണങ്ങൾ ദർശിച്ചവരുണ്ട്. പിന്നീട് മുഹ്സിന കിദ്വായിയുടെയും മറ്റും സ്വാധീനത്തിൽ കോൺഗ്രസിലെത്തി. സഞ്ജയ് ഗാന്ധിയുടെ മരണശേഷം രാജീവിെൻറ അടുത്ത കൂട്ടുകാരനായി.’80ൽ കാൺപുരിൽനിന്നും ’84ൽ ബഹ്റായിച്ചിൽനിന്നും ലോക്സഭയിലെത്തി. രാജീവ് ഗാന്ധി മന്ത്രിസഭയിൽ വാർത്താവിനിമയം, ആഭ്യന്തരം വകുപ്പുകളിൽ സഹമന്ത്രി. അതിനിടക്കാണ് ശാബാനു കേസും അനുബന്ധമായുള്ള പാർലമെൻറ് നിയമവുെമല്ലാം വരുന്നത്. അതോടെ, കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞു. കോൺഗ്രസ് മുസ്ലിം വനിതകളെ ഒറ്റിക്കൊടുത്തുവെന്ന് ആരിഫ് ഖാൻ വിളിച്ചുപറഞ്ഞ നിമിഷം വലിയ കൈയടി കിട്ടി. അങ്ങനെ ശരീഅത്ത് വിവാദകാലത്ത് ‘പുരോഗമന പക്ഷ’ത്തിെൻറ ഇഷ്ടക്കാരനായി മാറി. മുത്തലാഖ് ചൊല്ലുന്നവർക്ക് മൂന്നു വർഷത്തെ ശിക്ഷ കൊടുക്കണമെന്ന് ആദ്യമായി പറഞ്ഞയാളാണ് ആരിഫ് ഖാൻ. അതിപ്പോൾ എവിടെ എത്തിനിൽക്കുന്നുവെന്നു നോക്കൂ. ആ ദീർഘദർശനത്തെപ്പറ്റി എന്തു ചൊല്ലേണ്ടൂ?
കോൺഗ്രസ് വിട്ട് ജനതാദളിലാണ് ചേക്കേറിയത്. ’89ൽ തെരഞ്ഞെടുപ്പിൽ ബഹ്റായിച്ചിൽനിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു വി.പി സിങ് മന്ത്രിസഭയിൽ അംഗമായി. 11 മാസത്തിനുശേഷം മന്ത്രിസഭ നിലം പൊത്തുകയും റാവു സർക്കാർ വന്നപ്പോൾ ഖാൻ ബി.എസ്.പിയിൽ. ഓരോ രാഷ്ട്രീയ മാറ്റമുണ്ടാകുേമ്പാഴും ബി.ജെ.പി വളർന്നിട്ടും അവരെ തള്ളിപ്പറഞ്ഞുകൊണ്ടേയിരുന്നുവെന്നതാണ് രസകരം. ബി.ജെ.പിയുമായി സഖ്യം ചേർന്നതിെൻറ പേരിലാണ് 2002ൽ ബി.എസ്.പി വിട്ടതുതന്നെ. രണ്ടു വർഷം കഴിഞ്ഞപ്പോൾ നേരെ ബി.ജെ.പിയിലേക്ക് പോയി. ഇതിനിടയിൽ 1999ൽ പാർലമെൻറ് തെരഞ്ഞെടുപ്പിൽ തോറ്റു. ഏതായാലും സംഘ്പരിവാറിന് ആരിഫ് ഖാൻ ഭാഗ്യ രാശിയായിരുന്നു ഇത്രയും നാൾ. പാർലമെൻറിലെ രണ്ടാളുകളിൽനിന്ന് ഏറ്റവും വലിയ ഒറ്റപ്പാർട്ടിയാകുന്നതിൽ ഇത്രയും വലിയ പങ്കുവഹിച്ച മറ്റാരുണ്ടാകും? ഇനിയും ഒരുപാട് അങ്കങ്ങൾക്ക് ബാല്യമുണ്ടെന്ന വീരസ്യത്തോടെയാണിപ്പോൾ രാജ്ഭവനിലെ ആ വാഴ്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.