‘ലൈഫി’ല്ലാതെ ഒന്നരലക്ഷം
text_fieldsലൈഫ് മിഷെൻറ ഭാഗമായി നടപ്പാക്കിയ ഭവനപദ്ധതികളിൽനിന്ന് വിവിധ വിഭാഗങ്ങളിലായി പുറത്തായത് ഒന്നരലക്ഷത്തിലധികം അപേക്ഷകർ. ലൈഫിന് പുറമെ പട്ടികജാതി, പട്ടികവർഗ , ഫിഷറീസ് വകുപ്പുകൾ നടപ്പാക്കിയ പദ്ധതികളിലാണ് ഇത്രത്തോളം അപേക്ഷകർ ഗുണഭോക് തൃ പട്ടികക്ക് പുറത്തായത്. ഭൂമിയുള്ള ഭവനരഹിതർ എന്ന പൊതുമാനദണ്ഡം ബാധകമാണെങ്കി ലും മറ്റ് കാര്യങ്ങൾ അടിസ്ഥാനമാക്കിയുള്ള സൂക്ഷ്മ പരിശോധനയാണ് പലർക്കും കുരുക്ക ായത്.
ലൈഫ്, എസ്.സി, എസ്.ടി, ഫിഷറീസ് വകുപ്പ് പദ്ധതികൾ എന്നിവയിൽ മൊത്തം അപേക്ഷകർ 3 ,51,557 പേരായിരുന്നു. ഇതിൽ 2,00,721 പേരെയാണ് ഗുണഭോക്താക്കളായി തെരഞ്ഞെടുത്തത്. 1,50,836പേർ പുറത്ത ായി. തെരഞ്ഞെടുക്കപ്പെട്ടവരിൽ 1,84,377 പേർ തദ്ദേശ സ്ഥപനങ്ങളുമായി കരാർവെച്ചു. ലൈഫിലെ 3,23,601 അ പേക്ഷകരിൽ 1,84,822 പേരെയും പട്ടികജാതി വകുപ്പിെൻറ 20,910 അപേക്ഷകരിൽ 11,226 പേരെയും പട്ടികവർഗ ത്തിലെ 5,526 അപേക്ഷകരിൽ 3503 േപരെയും ഫിഷറീസിെൻറ 1520 അപേക്ഷകരിൽ 1170 പേരെയുമാണ് അർഹരായി ക ണ്ടെത്തിയത്. യഥാക്രമം 1,38,779, 9684, 2023, 350 പേർ പുറത്തായി. കൃത്യമായ രേഖകൾ ഹാജരാക്കാൻ കഴിയാത്തവരും ഹാജരാക്കിയ രേഖകളിൽ പൊരുത്തക്കേട് കണ്ടെത്തിയതിനാൽ പുറത്തായവരും ഇക്കൂട്ടത്തിലുണ്ട്.
അതേസമയം, രാഷ്ട്രീയ പരിഗണനകളാണ് ആനുകൂല്യം നിഷേധിക്കപ്പെടാൻ കാരണമെന്ന ആക്ഷേപവും പല ജില്ലകളിലും ഉയർന്നു. റേഷൻ കാർഡിൽ പേരുള്ള കുടുംബാംഗങ്ങളിൽ ഒരാൾക്കെങ്കിലും സ്വന്തമായി വീടുണ്ടെങ്കിൽ ലൈഫിെൻറ ആനുകൂല്യം ലഭിക്കില്ലെന്ന വ്യവസ്ഥ നിരവധിപേരെ രണ്ടാംഘട്ട ഗുണഭോക്തൃ പട്ടികയിൽനിന്ന് പുറന്തള്ളി. സ്വന്തമായി ഭൂമിയില്ലാത്തവർക്കും വീട് ലഭിച്ചില്ല. പകുതിയിലധികമെങ്കിലും ഓല, ഷീറ്റ്, പലക എന്നിവകൊണ്ട് മറച്ച വാസയോഗ്യമായ വീടില്ലാത്തവരെ മാത്രം പരിഗണിച്ചാൽ മതി എന്നായിരുന്നു തീരുമാനം. ഇത്തരത്തിൽ പരിശോധിച്ചപ്പോഴാണ് അപേക്ഷകരിൽ നല്ലൊരു ഭാഗവും പുറത്തായത്.
ഭൂമിയുണ്ടായിട്ടും റേഷൻ കാർഡിൽ പേരില്ലെന്ന കാരണത്താൽ പുറത്തായവരെ മൂന്നാം ഘട്ടത്തിൽ പരിഗണിക്കുമെന്നാണ് പറയുന്നത്. എന്നാൽ, പദ്ധതി സംബന്ധിച്ച കണക്കുകളിൽ ഉടനീളം ആശയക്കുഴപ്പമുള്ളതായി ആക്ഷേപമുണ്ട്.
കാസർകോട് 7903 പേർക്ക് സ്വപ്ന സാഫല്യം
പേര് ആരു കൊണ്ടുവന്നു, പദ്ധതിയാരു കൊണ്ടുവന്നു, പണം ആരു തന്നു എന്നതിനേക്കാൾ ഇൗ പദ്ധതിയിൽ കാസർകോട് ജില്ലയിൽ 7903പേരുടെ ‘ഒരിക്കലും നടക്കാത്ത സ്വപ്നങ്ങൾ’ യാഥാർഥ്യമായി എന്നത് സത്യം. ആയുസ്സിെൻറ 90 വർഷവും സ്വന്തം വീട്ടിൽ ഉറങ്ങാൻ കഴിഞ്ഞിട്ടില്ലാത്ത കോടോബേളൂർ പഞ്ചായത്തിലെ ഉച്ചിരിയമ്മക്ക് ഇനി സ്വന്തം വീട്ടിൽ ഉള്ളകാലം സന്തോഷത്തോടെ കഴിയാമെന്നത് ചെറിയ കാര്യമല്ല. 20 വർഷത്തെ വാടക വീട്ടിലെ ജീവിതം അവസാനിപ്പിച്ചാണ് പള്ളിക്കരയിലെ ഖദീജക്കും നിസാറിനും സ്വന്തം വീട്ടിൽ ‘ലൈഫാ’കുന്നത്.
രാഷ്്ട്രീയ വിവാദങ്ങൾക്ക് അപ്പുറത്ത് ഇത്തരം സന്തോഷകരമായ അനുഭവങ്ങൾ വീട് ലഭിച്ച 7903 കുടുംബങ്ങളിലുണ്ട്. ആദ്യ പട്ടികയിലെ 2936 അർഹരിൽ 2881 പേർക്കും ഒന്നാംഘട്ടത്തിൽ വീട് നൽകി. ഇത് മുൻ സർക്കാർ ആരംഭിച്ചതും ഇൗ സർക്കാർ പൂർത്തിയാക്കിയതുമാണ്. 98.13ശതമാനം പദ്ധതി പൂർത്തീകരണം. അപേക്ഷ ക്ഷണിച്ചുകൊണ്ടല്ല, സ്വന്തമായി സർവേ നടത്തിയാണ് അർഹരെ തെരഞ്ഞെടുത്തത്. മൂന്നാം ഘട്ടമായ ഭൂരഹിതരായ ഭവനരഹിതര്ക്ക് പാര്പ്പിട സമുച്ചയങ്ങള് ചെമ്മനാട് ഗ്രാമപഞ്ചായത്തിൽ പുരോഗമിക്കുന്നു.
മലപ്പുറത്ത് നിർമിച്ചത് 17,994 വീടുകൾ
മലപ്പുറം ജില്ലയിൽ നാലു വർഷത്തിനിടെ വിവിധ പദ്ധതികളിൽ നിർമാണം പൂർത്തീകരിച്ചത് 17,994 വീടുകളെന്ന് കണക്കുകൾ. ഒന്നാം ഘട്ടത്തിൽ 2731 വീടുകളുടെ നിർമാണമാണ് പൂർത്തിയാക്കിയത്. 2780 പേരാണ് കരാർ വെച്ചത്. രണ്ടാംഘട്ടത്തിൽ ലൈഫ് മിഷൻ (ഗ്രാമപഞ്ചായത്ത്), പി.എം.എ.വൈ റൂറൽ, പി.എം.എ.വൈ അർബൻ വിഭാഗങ്ങളിലായി 19,060 പേരാണ് ജില്ലയിൽ കരാർ വെച്ചത്. ഇതിൽ 13,854 വീട് പൂർത്തിയാക്കി. ഈ ഘട്ടത്തിൽ അർഹരായത് 23,439 പേരായിരുന്നു.
ലൈഫ് മിഷനിൽ 6029 ഗുണഭോക്താക്കളിൽ 5228 പേർക്കും പി.എം.എ.വൈ അർബനിൽ 10,608ൽ 5358 പേർക്കും പി.എം.എ.വൈ ഗ്രാമീണരിൽ 2423ൽ 2268 പേർക്കും വീടായി. പട്ടികജാതി വകുപ്പിെൻറ 2026ഉം ഫിഷറീസ് വകുപ്പിെൻറ 383 വീടുകളും ഉൾപ്പെടെയാണ് 17,994 എണ്ണ] പൂർത്തിയാക്കിയത്. ഭൂരഹിതർക്ക് വീട് നിർമിക്കാനുള്ള മൂന്നാംഘട്ടത്തിൽ 26,146 പേരെയാണ് ഉൾപ്പെടുത്തിയത്. ഇതിൽ 20,000ത്തോളം പേരുടെ പരിശോധന പൂർത്തീകരിച്ചു. 9897 പേരെ അർഹരായി കണ്ടെത്തി.
കോഴിക്കോട് 15,002 വീടായി; ഇനി ഫ്ലാറ്റ്
ലൈഫ് പദ്ധതിയിൽ കോഴിക്കോട് ജില്ലയിൽ പൂർത്തിയായത് 15,002 വീടുകൾ. മറ്റു പദ്ധതികളിൽ ആരംഭിച്ചതും പാതി നിലച്ചതുമായ വീടുകൾകൂടി ലൈഫ് പദ്ധതിയിലേക്ക് ഒന്നാം ഘട്ടത്തിൽതന്നെ കൂട്ടിേച്ചർക്കുകയായിരുന്നു. 6648 വീടുകളിൽ 6407 എണ്ണവും പൂർത്തിയായി. ഇതിൽ 511 എണ്ണം എസ്.സി വിഭാഗത്തിലും 34 എണ്ണം എസ്.ടിയിലും പെടുന്നു. രണ്ടാം ഘട്ടത്തിൽ ലൈഫ്, പി.എം.എ.വൈ (യു), പി.എം.എ.വൈ (ആർ) വിഭാഗങ്ങളിലായി 12067 വീടുകൾ നിർമാണം തുടങ്ങിയതിൽ 8430 വീടുകൾ പൂർത്തിയായതായാണ് കണക്ക്.
എറ്റവും കൂടുതൽ വീട് നിർമിച്ചത് പനങ്ങാട് പഞ്ചായത്തിലാണ്-213. ബ്ലോക്ക് പഞ്ചായത്തുകളിൽ 1057 വീടു നൽകിയ ബാലുശ്ശേരിയാണ് ഒന്നാമത്. വീടും ഭൂമിയും ഇല്ലാത്തവർക്ക് മൂന്നാം ഘട്ടത്തിൽ ഫ്ലാറ്റുകൾ നിർമിച്ചു കൊടുക്കുമെന്നാണ് അധികാരികളുടെ വാഗ്ദാനം. ഫ്ലാറ്റുകൾക്കായി 17465 പേർ അപേക്ഷ നൽകിയിട്ടുണ്ട്. ഇതിൽ 5093 പേരെ അർഹരായി കണ്ടെത്തി. 11 സ്ഥലങ്ങളിലാണ് ഫ്ലാറ്റ് സമുച്ചയം നിർമിക്കുക.
എറണാകുളത്ത് 15,000 വീടുകൾ നിർമിച്ചു
എറണാകുളം ജില്ലയിൽ ലൈഫ് പദ്ധതിയിൽ ഒന്നും രണ്ടും ഘട്ടങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട 17,880 പേരിൽ 15,017 വീടുകൾ പൂർത്തിയാക്കി. 84 ശതമാനമാണ് പുരോഗതി. അനുവദിച്ച 270 കോടിയിൽ 224 കോടി ചെലവഴിച്ചു. പി.എം.എ.വൈ പദ്ധതിയും സമാന്തരമായി നടപ്പാക്കുന്നുണ്ടായിരുന്നു. നഗരമേഖലയിൽ ആകെ 8304 ഗുണഭോക്താക്കളിൽനിന്ന് 5962 പേരുടെ വീടുകളാണ് നിർമിച്ചത്. 1342 വീടുകൾ ഇനിയും പൂർത്തിയാക്കാനുണ്ട്. ഗ്രാമീണ തലത്തിൽ 785 ഗുണഭോക്താക്കളിൽ 759 വീടുകളാണ് പൂർത്തിയാക്കിയത്. രണ്ടാംഘട്ടത്തിൽ ആദിവാസികൾക്കായി നിർമിച്ചത് ഒമ്പതു വീടുകളാണ്.
മൂന്നാം ഘട്ടത്തിലേക്ക് പദ്ധതി കടക്കുമ്പോൾ ആകെ അപേക്ഷകർ 37,739 ആണെങ്കിലും പകുതിപോലും അർഹരുടെ പട്ടികയിലില്ല. സ്വന്തമായി വീടുള്ളവർപോലും അപേക്ഷകരിലുണ്ടായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ പട്ടികയിൽനിന്ന് നീക്കിയത്. ഇതുപ്രകാരം ആകെ 15,574 പേർക്കാണ് വീട് നിർമിക്കുക. ഇതിൽ അങ്കമാലി നഗരസഭ നിർമിച്ച 12 കുടുംബങ്ങൾക്കുള്ള ഫ്ലാറ്റ് സമുച്ചയമാണ് പൂർത്തിയായത്. ഏറെക്കാലമായി വിവിധ പദ്ധതികളിലൂടെ വീടുകൾക്ക് അപേക്ഷിച്ചിട്ടും ലൈഫ് പദ്ധതിയിൽപോലും പരിഗണനയില്ലെന്ന പരാതികളും വ്യാപകമാണ്. പ്രാദേശിക രാഷ്ട്രീയ വിവേചനങ്ങൾ ഇക്കാര്യത്തിലുണ്ടെന്ന് കോൺഗ്രസുകാർ ഉൾെപ്പടെ ആരോപിക്കുന്നു.
ഈ അമ്മക്ക് എന്നും ഒരേ മറുപടി അടുത്ത തവണ നോക്കാം...
തലചായ്ക്കാൻ സ്വന്തമായി ഒരിടമാണ് പെരുമ്പാവൂർ അശമന്നൂർ പഞ്ചായത്തിലെ ഓടക്കാലി കവലക്കടുത്തുള്ള 52കാരിയുടെയും മകളുടെയും ജീവിതസ്വപ്നം. പട്ടികജാതി വിഭാഗത്തിൽപെട്ട ഈ അമ്മയും മകളും അയൽപക്കത്ത് ഒറ്റക്ക് താമസിക്കുന്ന വയോധികക്കൊപ്പമാണ് അന്തിയുറങ്ങുന്നത്. ഒരുതുണ്ട് ഭൂമിയോ വീടോ ഇല്ലാത്ത ഈ വീട്ടമ്മ ലൈഫ് പദ്ധതി പ്രകാരം വീടിനായി അപേക്ഷിച്ച് കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. വല്ലതും നടക്കുമോ എന്നറിയാൻ പഞ്ചായത്ത് അധികൃതരോട് അന്വേഷിക്കുമ്പോഴെല്ലാം കിട്ടുന്നത് ഒരേ മറുപടിയാണ്; നോക്കട്ടെ, അടുത്ത പട്ടികയിൽ കയറ്റാമെന്നാണ്. ഇത് കേട്ടു മടുത്തെന്ന് ഇവർ പറയുന്നു.
രണ്ടു വർഷംമുമ്പ് പട്ടികജാതി വികസന വകുപ്പിൽ വീടിന് അപേക്ഷ നൽകിയിരുന്നെങ്കിലും അവർ കൈയൊഴിഞ്ഞു. പിന്നീടാണ് ലൈഫ് വീടിനായി അപേക്ഷ നൽകിയത്. പേര് പട്ടികയിൽ ഉണ്ടോയെന്ന് പോലും ഇവർക്കറിയില്ല. സ്വന്തമായി സ്ഥലമില്ലാത്തതാണ് പ്രശ്നമെന്നാണ് പഞ്ചായത്ത് അംഗത്തിെൻറ മറുപടി. എന്നാൽ, വീടും സ്ഥലവുമില്ലാത്തവർക്കല്ലേ ഈ പദ്ധതിയെന്നു ചോദിച്ചാൽ നോക്കാമെന്നും പറയും. നാലുവർഷം മുമ്പ് ഹൃദയാഘാതം വന്ന് ഭർത്താവ് മരിച്ചതോടെയാണ് അമ്മയുടെയും മകളുടെയും ദുരിതം തുടങ്ങിയത്.
തൊട്ടുപിന്നാലെ ഭർതൃവീട്ടിൽനിന്ന് ഇറക്കിവിട്ടു, സ്വന്തം വീട്ടിൽ പോയി അവിടെനിന്നും അധികം വൈകാതെ ഇറക്കിവിട്ടതോടെ പോകാനൊരിടമില്ലാതായി. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന മകളെ പോറ്റാൻ വീടുകളിൽ ജോലിക്കു പോവുകയാണ് ഇവർ. രാഷ്ട്രീയ സ്വാധീനമോ കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാനുള്ള വിദ്യാഭ്യാസമോ ഇല്ലാത്തതിനാലാവും തങ്ങൾക്കീ ദുർഗതിയെന്ന് അവർ കണ്ണീരോടെ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.