ആഘോഷം പൊടിപൊടിക്കാൻ ലക്ഷങ്ങൾ...
text_fieldsലൈഫ് മിഷനിലെ പൂർത്തീകരിച്ച വീടുകളുടെ എണ്ണത്തെ ചൊല്ലിയുള്ള വാദ പ്രതിവാദം ഭരണ-പ് രതിപക്ഷത്ത് നടക്കവേ പരിപാടിയുടെ രണ്ടു ലക്ഷം വീടുകളുടെ പ്രഖ്യാപനം അടിച്ച് പൊളി ച്ച് നടത്തുകയായിരുന്നു സർക്കാർ എന്ന കണക്കുകളും പുറത്തുവരുന്നു. ലൈഫ് മിഷനിൽ രണ ്ടു ലക്ഷം ഭവനങ്ങൾ പൂർത്തീകരിച്ചതിെൻറയും ജില്ലകളിലെ ത്രിതല തദ്ദേശ സ്ഥാപനങ്ങളില െയും പ്രഖ്യാപനത്തിനും മിഷെൻറ സംസ്ഥാനതല കുടുംബ സംഗമ പരിപാടിയും അടക്കം ആഘോഷപൂർ വം സംഘടിപ്പിക്കുന്നതിനും സർക്കാർ അനുവദിച്ചത് ലക്ഷങ്ങളാണ്.
ഫെബ്രുവരി 29ന് തിര ുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണ് സമ്പൂർണ പാർപ്പിട പദ്ധതി പ്രകാരം പൂർത്തി യായ 2.14 ലക്ഷം വീടുകളുടെ പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയത്. ഇതിന് ഗുണഭോക്താക്കളെ പെങ്കടുപ്പിക്കാനും മറ്റു ക്രമീകരണത്തിനും തലസ്ഥാന ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ ക്കുള്ള ചെലവ് വഹിക്കാൻ അവയുടെ തനത് ഫണ്ടിൽനിന്ന് 7.50 ലക്ഷം രൂപയാണ് തദ്ദേശ വകുപ്പ് ഫെബ്രുവരി 27ന് അനുവദിച്ചത്. ഗ്രാമപഞ്ചായത്ത്- 50,000 രൂപ, നഗരസഭ- 2,00,000 രൂപ, കോർപറേഷൻ, ജില ്ല പഞ്ചായത്ത്- 5,00,000 രൂപ വീതം.
മുഖ്യമന്ത്രി, മന്ത്രിമാർ, എം.എൽ.എമാർ, 1200 തദ്ദേശസ്വയംഭര ണ അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, ലൈഫ് മിഷൻ ഗുണഭോക്താക്കൾ എന്നിവരെ പെങ്കടുപ്പിച ്ച് ലൈഫ് മിഷൻ സംസ്ഥാനതല കുടുംബസംഗമ പരിപാടി സംഘടിപ്പിക്കാൻ മിഷെൻറ അഡ്മിനിസ് ട്രേറ്റിവ് ഫണ്ടിൽനിന്ന് 20 ലക്ഷം രൂപയാണ് അനുവദിച്ചത്. കുടുംബസംഗമ പരിപാടി സംഘടി പ്പിക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചെയർമാനും ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജന റൽ കൺവീനറുമായ പ്രോഗ്രാം കമ്മിറ്റി തയാറാക്കിയത് 30 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ്.
സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ച ഭവനങ്ങളുടെ പൂർത്തീകരണ പ്രഖ്യാപന പരിപാടി തിരുവനന്തപുരം ഒഴികെ ജില്ലകളിൽ സംഘടിപ്പിക്കാൻ ലക്ഷത്തിന് അടുത്താണ് അനുവദിച്ചത്. ഗ്രാമപഞ്ചായത്തുകൾ-15,000 രൂപ, മുനിസിപ്പാലിറ്റി- 25,000 രൂപ, കോർപറേഷൻ- 50,000 രൂപ എന്നിങ്ങനെയാണ് തദ്ദേശ വകുപ്പ് അനുവദിച്ച് ഉത്തരവിറക്കിയത്.
തട്ടിയും മുട്ടിയും മുന്നേറ്റം
പത്തനംതിട്ട ജില്ലയിൽ ലൈഫ് പദ്ധതിയിൽ ഇതുവരെ പൂർത്തീകരിച്ചത് 5594 ഭവനങ്ങൾ. ഒന്നാംഘട്ടത്തിൽ 1169 വീടുകളും രണ്ടാംഘട്ടമായ ഭൂമിയുള്ള ഭവന നിര്‍മാണത്തില്‍ 1678 വീടുകളും പി.എം.എ.വൈ ലൈഫിൽ (നഗരം) 964 വീടുകളും പി.എം.എ.വൈ ലൈഫിൽ (ഗ്രാമീണ്‍) 679 വീടുകളും പട്ടികജാതി വകുപ്പ് മുഖേന 1097 വീടുകളും പട്ടികവര്‍ഗ വകുപ്പ് മുഖേന ഏഴു വീടുകളും ഉള്‍പ്പെടുന്നു. എല്ലാ പദ്ധതിയിലുമായി 636 എണ്ണമാണ് നിർമാണത്തിലുള്ളത്. വീടിനായി അപേക്ഷയുമെഴുതി നെട്ടോട്ടമോടുന്നവരുടെ എണ്ണം പതിനായിരത്തിൽ ഏറെയാണ്.
ചില പഞ്ചായത്തുകളിലെ യു.ഡി.എഫ് ഭരണസമിതികൾ പദ്ധതി നടപ്പാക്കുന്നതിൽ അലംഭാവം കാട്ടിയതായി ആരോപണമുണ്ട്. ഭൂരഹിതർക്ക് വീട് നിർമാണത്തിനായി മല്ലപ്പള്ളിയിൽ മല്ലപ്പള്ളി, ആനിക്കാട്, കല്ലൂപ്പാറ പഞ്ചായത്തുകൾ ചേർന്ന് സ്ഥലം ഏറ്റെടുത്ത് ഫ്ലാറ്റ് നിർമാണം തുടങ്ങി. ഭൂമി ലഭ്യമല്ലാത്ത സമീപ പഞ്ചായത്തുകൾക്കുകൂടി ഇവിടെ സ്ഥലം ലഭ്യമായിരുന്നിട്ടും അത്തരം പഞ്ചായത്തുകൾ പദ്ധതിയുമായി സഹകരിക്കാൻ തയാറായില്ല. അർഹരാണെന്ന് കണ്ടെത്തിയിട്ടും അവരെക്കൂടി ഉൾെപ്പടുത്താൻ ഭരണസമിതികൾ താൽപര്യം കാട്ടാത്തതിനാൽ വീടെന്ന സ്വപ്നവുമായി കഴിയേണ്ടിവരുന്ന നിരവധി പാവങ്ങളാണ് ജില്ലയിലെ വടക്ക്-പടിഞ്ഞാറൻ പഞ്ചായത്തുകളിലുള്ളത്.
വീടുവെക്കാൻ സ്ഥലം കിട്ടാനില്ല
ലൈഫ് പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ ആവശ്യമായ ഭൂമി തൃശൂർ ജില്ലയിൽ ലഭിച്ചില്ല. ഭൂമിയും വീടും ഇല്ലാത്തവർക്കുള്ള ഭവനനിർമാണത്തിന് 400 ഏക്കറാണ് വേണ്ടത്. 49 ഏക്കർ മാത്രമാണ് ലഭിച്ചത്. വടക്കാഞ്ചേരി താലൂക്കിൽ ചരൽപറമ്പിൽ 140 പേർക്കുള്ള ഫ്ലാറ്റ് നിർമാണം പുരോഗമിക്കുകയാണ്. മൂന്നാം ഘട്ടത്തിൽ 35,413 പേരെയാണ് ഗ്രാമസഭ തെരഞ്ഞെടുത്തത്. പരിശോധനയിൽ കൂടുതൽ അർഹരായ 10,720 പേർക്കാണ് വീട് ലഭിക്കുക. വാസയോഗ്യമല്ലാത്ത വീടുകൾ പുനർനിർമിക്കുന്ന പദ്ധതി നാലാം ഘട്ടം പിന്നാലെയുണ്ട്.
ഒന്ന്, രണ്ട് ഘട്ടങ്ങളിലും പി.എം.എ.വൈ (ജി), പി.എം.എ.വൈ (യു) എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി 17,244 ഗുണഭോക്താക്കളിൽ 14,054 വീടുകളുടെ പണി പൂർത്തിയായി. 3,190 വീടുകളുടെ നിർമാണം പുരോഗമിക്കുന്നു. കഴിഞ്ഞ 15 വർഷമായി കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഭവന നിർമാണ പദ്ധതികളിൽ ഉൾപ്പെട്ട ഭവനരഹിതരുടെ വീടുകളുടെ നിർമാണമാണ് ഒന്നാംഘട്ടത്തിൽ അവസാന ഘട്ടത്തിലുള്ളത്. രണ്ടാംഘട്ടത്തിൽ തെരഞ്ഞെടുത്ത 4,784 ഗുണഭോക്താക്കളിൽ 3,894 പേരുെട വീട് നിർമാണം പൂർത്തീകരിച്ചു. 890 വീടുകളുടെ നിർമാണം പുേരാഗമിക്കുകയാണ്.
ചിറ്റൂരിൽ വാഗ്ദാനം വിശ്വസിച്ചു; പെരുവഴിയിലായി
ലൈഫ് പദ്ധതി പ്രകാരം ഫ്ലാറ്റുകൾ നിർമിച്ചുനൽകാമെന്ന സർക്കാർ വാഗ്ദാനം വിശ്വസിച്ച് സ്ഥലം ഒഴിഞ്ഞുകൊടുത്ത ചിറ്റൂർ-തത്തമംഗലം നഗരസഭയിലെ 14 കുടുംബങ്ങൾ പെരുവഴിയിലാണ്. പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം നിർവഹിച്ച തത്തമംഗലം വെള്ളപ്പന കോളനിയിലെ 14 കുടുംബങ്ങൾ ഇപ്പോൾ താമസിക്കുന്നത് സമീപത്തെ ഭൂവുടമയുടെ കാരുണ്യത്തിലാണ്. ടെൻഡർ നടപടിക്രമങ്ങളിലെ സാങ്കേതികത്വം പറഞ്ഞ് പദ്ധതി നീളുകയായിരുന്നു.
വീടിനായുള്ള കാത്തിരിപ്പ് രണ്ടു വർഷത്തിലേറെ നീണ്ടതോടെ താൽക്കാലിക താമസസ്ഥലങ്ങളും ഒഴിഞ്ഞ് വാടകവീടുകളെ അഭയം പ്രാപിച്ചിരിക്കുകയാണ് ഇവിടെ താമസിക്കുന്നവർ. താൽക്കാലിക സൗകര്യമൊരുക്കിയ സ്ഥലത്ത് മഴക്കാലത്ത് വെള്ളം കയറിയതും പാമ്പ് ശല്യവുമാണ് മാറിത്താമസിക്കാൻ കാരണം. 2017 മേയ് 28ന് മന്ത്രി എ.കെ. ബാലനാണ് തറക്കല്ലിടൽ നടത്തിയത്. എന്നാൽ, വർഷങ്ങൾ കഴിഞ്ഞിട്ടും പദ്ധതി മുന്നോട്ടുനീങ്ങിയിട്ടില്ല. സംസ്ഥാന സർക്കാറും കോൺഗ്രസ് ഭരിക്കുന്ന ചിറ്റൂർ-തത്തമംഗലം നഗരസഭയും പരസ്പരം പഴിചാരുമ്പോൾ അനിശ്ചിതത്വത്തിലായത് സാധാരണക്കാരാണ്.
ലൈഫില്ലാതെ മട്ടാഞ്ചേരി
സംസ്ഥാനത്ത് ഏറ്റവുമധികം ഭൂരഹിതരുള്ള മട്ടാഞ്ചേരിയിൽ ഒരാൾക്കുപോലും വീടില്ല. 4000ത്തോളം ഭൂരഹിത, ഭവനരഹിത കുടുംബങ്ങൾ മട്ടാഞ്ചേരിയിലുണ്ടെന്ന് കണ്ടെത്തിയിട്ടും വീട് നൽകാൻ തയാറായിട്ടില്ല. ഇവിെട ചേരികളിലെ കൂരകളിലും വാടകവീടുകളിലും പണയത്തിലുമെല്ലാമായി നൂറുകണക്കിന് കുടുംബങ്ങളാണ് ജീവിക്കുന്നത്. കേന്ദ്ര സർക്കാറിെൻറ സ്മാർട്ട് സിറ്റീസ് മിഷൻ പദ്ധതിയിൽ മട്ടാഞ്ചേരിയിലെ ചേരിനിർമാർജനത്തിനും ഭവന പദ്ധതികൾക്കുമായി 120 കോടി അനുവദിച്ചിരുന്നു. എന്നാൽ, ഭൂമി കണ്ടെത്തി നൽകാത്തതിനാൽ ഫണ്ട് നഷ്ടപ്പെടുന്ന സാഹചര്യമാണ്.
സ്മാർട്ട് സിറ്റീസ് മിഷനും ലൈഫ് മിഷനും സംയോജിപ്പിച്ച്, ഫണ്ട് ഏകോപിപ്പിച്ച് വീടുകൾ നിർമിക്കണമെന്ന ആവശ്യമാണ് ഭവനരഹിതർ മുന്നോട്ടുവെക്കുന്നത്. എന്നാൽ, മട്ടാഞ്ചേരിയിൽ വീടുവെക്കാൻ ഭൂമി കിട്ടാത്തതാണ് വെല്ലുവിളിയെന്ന് ലൈഫ് മിഷൻ അധികൃതർ പറയുന്നു. പല സ്ഥലത്തുനിന്നും വന്നുതാമസിക്കുന്നവർ മറ്റൊരിടത്തേക്ക് പുനരധിവസിപ്പിക്കാനൊരുങ്ങിയാൽ തയാറാവുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.
കണ്ണൂരിൽ പൂർത്തിയാക്കാൻ 2113 വീടുകൾ
ലൈഫ് മിഷൻ പദ്ധതിയിൽ കണ്ണൂർ ജില്ലയിൽ പൂർത്തിയാക്കാനുള്ളത് 2113 വീടുകൾ. ഇവയുടെ നിർമാണം പാതിവഴിയിലാണ്. ഒന്നും രണ്ടും ഘട്ടങ്ങളിലായി 11, 201വീടുകളായിരുന്നു ലക്ഷ്യം. പാതിയിൽ നിർമാണം നിലച്ച വീടുകൾ പൂർത്തിയാക്കാനായി നീക്കിവെച്ച ഒന്നാം ഘട്ടത്തിൽ 2,592 വീടുകൾ പൂര്‍ത്തിയാക്കി. 83 വീടുകളാണ് ബാക്കി. രണ്ടാം ഘട്ടത്തില്‍ അര്‍ഹരായ 2337 പേരാണുള്ളത്. ഇതിൽ 2196 പേരുടെ വീടുകൾ പൂർത്തിയായി.
ലൈഫ് മിഷെൻറ ഭാഗമാക്കി മാറ്റിയ പി.എം.എ.വൈ നഗരം പദ്ധതിയിൽ 4,301 വീടുകളിൽ 3,074 വീടുകളും പി.എം.എ.വൈ ഗ്രാമം പദ്ധതിയിൽ 694 വീടുകളിൽ 685 എണ്ണവും പൂർത്തിയായി. എസ്.സി വകുപ്പ് 322 വീടുകളും എസ്.ടി വകുപ്പ് 56 വീടുകളും ഫിഷറീസ് വകുപ്പ് 163 വീടുകളും പൂർത്തിയാക്കി. എല്ലാംകൂടി ജില്ലയിൽ ആകെ ജില്ലയിൽ പൂർത്തിയായത് 9,088 വീടുകളാണ്. മൂന്നാം ഘട്ടത്തിൽ ഭൂരഹിത -ഭവനരഹിതരായ 2815 പേരെ കണ്ടെത്തിയിട്ടുണ്ട്. ഭൂമി കണ്ടെത്തുന്നതിനുള്ള നടപടികൾ പ്രാരംഭഘട്ടത്തിലാണ്.
പട്ടികജാതി വകുപ്പ് മുഴുവൻ വീടും പൂർത്തിയാക്കി
ആലപ്പുഴ ജില്ലയിൽ ൈലഫ് മിഷൻ ലക്ഷ്യമിട്ട 19,309 വീടുകളിൽ 15,884 വീടുകളുടെ നിർമാണം പൂർത്തിയായി. 72 ഗ്രാമപഞ്ചായത്തുകളിലായി 12,405ൽ 11,062ഉം ആറ് നഗരസഭകളിലായി 5187ൽ 3105ഉം വീടുകളാണ് പൂർത്തിയായത്. പട്ടികജാതി വകുപ്പിലെ 1192ൽ വീടുകളിൽ മുഴുവനും നിർമാണം പൂർത്തിയാക്കി. ഫിഷറീസ് വകുപ്പ് ലക്ഷ്യമിട്ട 525 വീടുകളും പൂർത്തിയാക്കി. അർഹതപ്പെട്ട നിരവധി പേർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും വരും ലിസ്റ്റുകളിൽ സ്ഥാനം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ഭവനരഹിതർ. വിധവകൾ, പട്ടിക വിഭാഗങ്ങൾ, വികലാംഗർ തുടങ്ങിയവർക്ക് അർഹതപ്പെട്ട മുൻഗണന ക്രമങ്ങൾ തെറ്റിയെന്ന പരാതി പലയിടത്തുമുണ്ട്.
തൈക്കാട്ടുശ്ശേരി പഞ്ചായത്തിൽ അനധികൃതമായി പട്ടികയിൽ കടന്നുകൂടിയ നാൽപേതാളം േപരെ ‘മാധ്യമം’ പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെ തുടർന്ന് അധികൃതർ കണ്ടെത്തി പുറത്താക്കിയിരുന്നു. ചായ്പ്പുകളിലും താൽക്കാലിക ഷെഡുകളിലും കഴിയുന്ന നിരവധി പേർ പട്ടികയിൽ ഇടം നേടാതെ പുറത്തുനിൽക്കുേമ്പാൾ വാസയോഗ്യമായ വീടുകളുള്ള നിരവധി പേർ അത് പൊളിച്ച് കളഞ്ഞ് ലൈഫിൽ ഇടം നേടിയ കേസുകളുമുണ്ട്. സാമ്പത്തിക ഭദ്രതയുള്ള മറ്റു ചിലർ സർക്കാർ സഹായം കൂടി കൈപ്പറ്റി വീടുകൾ കൂടുതൽ വിപുലപ്പെടുത്തിയ സംഭവങ്ങളുമുണ്ട്. സർക്കാർ നിർദേശിച്ച 12 മാതൃകകൾക്ക് അപ്പുറവും വീടുകൾ പുനഃസൃഷ്ടിച്ചവരും കുറവല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.