കേരളം മാതൃകയായത് ആരുടെ ചെലവിൽ?
text_fieldsകോവിഡിനെ വിജയകരമായി നിയന്ത്രിച്ചുനിർത്തുന്ന കേരളത്തിെൻറ ആരോഗ്യമാതൃകയിലേ ക്ക് ലോകം മുഴുവൻ ഉറ്റുനോക്കുകയാണ്. അമേരിക്കയും ഇറ്റലിയും സ്പെയിനുമുൾെപ്പടെയുള് ള ലോകത്തെ ഒന്നാംനമ്പർ സാമ്പത്തികശക്തികൾ കൊറോണയുടെ പിടിയിൽ ജീവശ്വാസം കിട്ടാതെ പി ടയുമ്പോൾ കേരളം ആത്മവിശ്വാസത്തോടെ രോഗവ്യാപനത്തെ പിടിച്ചുകെട്ടുന്നത് അന്താരാഷ് ട്രമാധ്യമങ്ങളിൽ പോലും വാർത്തയാകുകയാണ്. ഇതൊരു മാജിക് അല്ല; ചിട്ടയായി വളർത്തിയെ ടുക്കപ്പെട്ട കേരളത്തിെൻറ പൊതുജനാരോഗ്യസംവിധാനത്തിെൻറ വിജയകഥയാണ്. സ്വാതന്ത് ര്യലബ്ധിക്കും കേരള സംസ്ഥാനം രൂപപ്പെടുന്നതിനും മുമ്പ്, ആധുനികവൈദ്യശാസ്ത്രം കേരള ത്തിൽ സ്ഥാപിതമായിത്തുടങ്ങിയ സുദീർഘമായ കഥ.
തിരുവിതാംകൂറിലും കൊച്ചിയിലും പൊതു ജനാരോഗ്യ സംവിധാനങ്ങൾ സ്ഥാപിക്കാൻ 19ാം നൂറ്റാണ്ടിൽതന്നെ ശ്രമമാ രംഭിച്ചിരുന്നു. 1879ൽ പ ബ്ലിക് സർവൻറ്സിനും വിദ്യാർഥികൾക്കും തടവുകാർക്കും വാക്സിനേഷൻ നിർബന്ധമാക്കി ഈ നാട്ടുരാജ്യങ്ങളിൽ ഉത്തരവുണ്ടായെന്ന് രേഖകൾ പറയുന്നു. 150ലേറെ വർഷങ്ങളുടെ പഴക്കമ ുള്ള തിരുവനന്തപുരത്തെയും എറണാകുളത്തെയും ജനറൽ ആശുപത്രികളുടെ ചരിത്രം ഇത് സാക് ഷ്യപ്പെടുത്തുന്നു. (1839ൽ തിരുവനന്തപുരം ജനറൽ ആശുപത്രിയും 1845ൽ എറണാകുളം ജനറൽ ആശുപത് രിയും സ്ഥാപിതമായെന്നതാണ് ലഭ്യമായ വിവരം).
1928ൽ കോളറയും അതിസാരവും നിയന്ത്രണവിധേയമാക്കാൻ തിരുവിതാംകൂറിൽ ഗ്രാമീണമേഖലകളിൽ നടത്തിയ പ്രവർത്തനങ്ങളാണ് കേരളത്തിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ അടിസ്ഥാനശിലയായത്. 1895-96 കാലത്ത് ഇംഗ്ലണ്ടിൽനിന്നു ആധുനിക വൈദ്യശാസ്ത്രത്തിൽ ബിരുദമെടുത്ത ഡോ. മേരി പുന്നൻ ലൂക്കോസിനെ തിരുവിതാംകൂറിൽ ജനറൽ സർജനായി നിയമിച്ചു. വിദേശ ബിരുദമുള്ള ഒരു ഇന്ത്യൻ ഡോക്ടറെ ആദ്യമായാണ് ബ്രിട്ടീഷ് ഇന്ത്യയിൽ ഒരു പൊതുജനാരോഗ്യ കേന്ദ്രത്തിൽ നിയമിക്കുന്നത്. അമേരിക്കയിലും യൂറോപ്പിലും പോലും വനിത ഡോക്ടർമാർ അക്കാലത്ത് അപൂർവമായിരുന്നുവെന്ന് ഓർക്കണം.
ഇതേകാലത്ത് ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനഫലമായി കന്യാസ്ത്രീകളും ക്രിസ്ത്യൻ കുടുംബങ്ങളിലെ പെൺകുട്ടികളും നഴ്സിങ് രംഗത്തേക്ക് കടന്നു വന്നതും പൊതുജനാരോഗ്യ സംവിധാനങ്ങൾക്ക് മുതൽക്കൂട്ടായി.
സ്വാതന്ത്ര്യാനന്തരം കേരള സംസ്ഥാനം രൂപപ്പെടുന്നതിനു മുമ്പാണ് 1951ൽ കോഴിക്കോട് മെഡിക്കൽ കോളജ് ആയി ഗവ. ജനറൽ ആശുപത്രി സ്ഥാപിക്കപ്പെടുന്നത്. 1957ൽ മെഡിക്കൽ കോളജ് മാറ്റി സ്ഥാപിച്ചതോടെ ഇത് ബീച്ച് ആശുപത്രിയായി അറിയപ്പെട്ടു.
ഈ പൊതുജനാരോഗ്യ സംവിധാനങ്ങൾക്ക് സഹായകരമായ വിധത്തിൽ ശുദ്ധജല വിതരണത്തിനും വിദ്യാഭ്യാസത്തിനുമുള്ള സംവിധാനങ്ങളും സ്ഥാപിക്കപ്പെടുകയുണ്ടായി. ഈ സംവിധാനങ്ങൾ സാധാരണക്കാരനും പ്രാപ്യമാകുന്ന വിധത്തിലുള്ള ഒരു ആരോഗ്യസംസ്കാരം നമ്മുടെ നവോത്ഥാന പ്രസ്ഥാനം സൃഷ്ടിച്ചു. അയ്യൻകാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങളിൽ ശുചിത്വത്തെ കുറിച്ചുള്ള അടിസ്ഥാനധാരണകൾ വളർത്തിയെടുക്കാൻ നടത്തിയ പരിശ്രമങ്ങൾ അറിവുള്ളതാണല്ലോ.
1956ൽ കേരളം രൂപംകൊണ്ട നാൾ മുതൽ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും ഏറ്റവും കൂടുതൽ പൊതുഫണ്ട് അനുവദിക്കപ്പെട്ടു. 1956 മുതൽ 1980 വരെ ശരാശരി 13.04 ശതമാനം ബജറ്റ് വിഹിതം പൊതുജനാരോഗ്യ മേഖലക്ക് നൽകിയിരുന്നു. 1960-61ൽ 20,000 ബെഡ്ഡുകളായിരുന്നു കേരളത്തിലെ പൊതുജനാരോഗ്യ മേഖലയിലുണ്ടായിരുന്നതെങ്കിൽ 1986ൽ അത് 36,000 ആയി.
1986 മുതൽ ആരോഗ്യമേഖലയിലേക്കുള്ള പൊതു ഫണ്ട് ക്രമാനുഗതം കുറഞ്ഞുവന്നു. 1985-86ൽ ആകെ റവന്യൂ ചെലവിെൻറ 8.8 ശതമാനമാണ് ആരോഗ്യരംഗത്ത് ചെലവഴിച്ചതെങ്കിൽ 1995-96ൽ അത് 7.2 ശതമാനമായി. ഇതേ കാലഘട്ടത്തിലാണ് സ്വകാര്യ ആരോഗ്യമേഖല വളരുന്നത്. 1986 മുതൽ 1996 വരെ പൊതുജനാരോഗ്യ മേഖലയുടെ വളർച്ച 5.5 ശതമാനമായിരുന്നെങ്കിൽ സ്വകാര്യമേഖലയിൽ അത് 40 ശതമാനമായിരുന്നു. ക്ഷേമരാഷ്ട്ര സങ്കൽപങ്ങളിൽനിന്നു സ്വകാര്യവത്കരണത്തിെൻറയും ആഗോളവത്കരണത്തിെൻറയും നയങ്ങളിലേക്ക് നമ്മുടെ നാട് വ്യതിചലിച്ചുതുടങ്ങിയ നാളുകളായിരുന്നു അത്.
സുദീർഘമായ പോരാട്ടങ്ങളുടെ ഫലമായുള്ള ക്ഷേമരാഷ്ട്ര സങ്കൽപങ്ങളിലൂന്നിയുള്ള ആരോഗ്യ പരിരക്ഷസംവിധാനങ്ങൾ ഒറ്റയടിക്ക് കച്ചവടത്തിനു നൽകാൻ അനുവദിക്കുന്നതല്ല നമ്മുടെ സമൂഹമനസ്സ്. അവശേഷിക്കുന്ന ആ നന്മയുടെ ഫലമാണ് കോവിഡിനെതിരായ പോരാട്ടത്തിൽ ലോകത്തിനു മുന്നിൽ മാതൃകയായി കൊച്ചുകേരളത്തെ എത്തിച്ചിരിക്കുന്നത്. നമ്മുടെ സർക്കാറിന് ചലിപ്പിക്കാൻ സാധിക്കുന്ന ഒരു അടിസ്ഥാന ആരോഗ്യ മാതൃക കേരളം ഇക്കാലം കൊണ്ട് സൃഷ്ടിച്ചെടുത്തിരുന്നു.
ആരോഗ്യരംഗവും ആരോഗ്യ വിദ്യാഭ്യാസവും ഗവേഷണവുമുൾപ്പെടെ സമ്പൂർണമായി സ്വകാര്യ മേഖലയിലായിരുന്ന അമേരിക്ക ഉൾെപ്പടെയുള്ള വമ്പൻ ശക്തികൾ കൂപ്പുകുത്തിയിടത്തും കൊച്ചുകേരളം വിജയിച്ചതിനു കാരണം മെച്ചപ്പെട്ട പൊതുജനാരോഗ്യ സംവിധാനങ്ങൾ ഇവിടെയുണ്ടെന്നുള്ളതാണ്. ഹൈഡ്രോക്സിക്ലോറോക്വിനു വേണ്ടി ഇന്ത്യയെ ഭീഷണിപ്പെടുത്തുന്ന അമേരിക്കയുടെ ആരോഗ്യരംഗം ഇൻഷുറൻസ് ഭീമന്മാരുടെ കൈയിലാണ്. പോക്കറ്റിൽ കനമില്ലാത്തവന് ചികിത്സ നൽകാൻ അവിടെ സർക്കാർ ആശുപത്രിയില്ല; സർക്കാർ ഫണ്ടുമില്ല.
കോവിഡിനെ പ്രതിരോധിക്കാൻ അവസാനനിമിഷം ആരോഗ്യരംഗമാകെ ദേശസാത്കരിക്കാൻ തുനിഞ്ഞ സ്പെയിനിനെ മറന്നുകൂടാ. ആരോഗ്യമേഖല സർക്കാർ സംവിധാനത്തിൻകീഴിൽതന്നെ ആകണമെന്നതാണ് കോവിഡ് പ്രതിരോധത്തിെൻറ അടിസ്ഥാനപാഠം. കേരളത്തിെൻറ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളെ പൂർണമായും സർക്കാർ സംവിധാനത്തിനു കീഴിൽ ശക്തിപ്പെടുത്തിക്കൊണ്ടേ ഈ മാതൃക നിലനിർത്താനാകൂ.
ഇതൊരു ആഗോള മാർക്കറ്റായി അവതരിപ്പിക്കപ്പെടാനുള്ള സാധ്യത നാം കരുതിയിരിക്കുകതന്നെ വേണം. ആരോഗ്യ ഇൻഷുറൻസ് കേരളത്തിെൻറ പൊതുജനാരോഗ്യ മേഖലയിൽ ചുവടുറപ്പിച്ചു തുടങ്ങിയത് മറക്കരുത്. ഏകപക്ഷീയമായി ദേശീയ മെഡിക്കൽ കൗൺസിൽ ആക്ട് പാർലമെൻറിലും രാജ്യസഭയിലും പാസാക്കിയതും മറക്കരുത്. ഈ നയങ്ങൾ അൽപം മുന്നോട്ടു പോയ ശേഷമാണ് കോവിഡ് എത്തിയതെങ്കിൽ കേരളത്തിെൻറയും വിധി മറ്റൊന്നാകുമായിരുന്നു.
മാത്രമല്ല, കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി കേരളത്തിെൻറ ആരോഗ്യമേഖലയുടെ ഫണ്ടിങ്ങും പോളിസിയും പ്രധാനമായും ഊന്നുന്നത് ദേശീയ ഗ്രാമീണ ഹെൽത്ത് മിഷൻ പദ്ധതിയിലാണ്. ആരോഗ്യരംഗത്തെ ആഗോള വിൽപനച്ചരക്കാക്കാൻ ലോകബാങ്ക് വിഭാവന ചെയ്ത മാസ്റ്റർ പ്ലാനാണ് വിദ്യാഭ്യാസരംഗത്തെ ഡി.പി.ഇ.പി പോലെ ആരോഗ്യരംഗത്തെ എൻ.ആർ.എച്ച്.എം. സ്ഥിരനിയമനങ്ങൾ ക്രമാനുഗതം ഇല്ലാതാക്കി, ആരോഗ്യരംഗത്തെ ഇൻഫ്രാസ്ട്രക്ചർ കാലക്രമേണ കച്ചവടത്തിനു വെക്കുന്ന പ്രസ്തുത ആസൂത്രിതപദ്ധതി ഘട്ടംഘട്ടമായി നമ്മുടെ ആരോഗ്യമേഖലയിൽ നടപ്പിലാകുന്നുണ്ട്. ആരോഗ്യ ഇൻഷുറൻസും ആയുഷ്മാൻ ഭാരതുമെല്ലാം ഈ കച്ചവടവത്കരണത്തിലേക്കുള്ള ചുവടുവെപ്പാണ്. ഇപ്പോൾ ഇൻഷുറൻസ് പ്രീമിയം സർക്കാർ അടക്കുമെന്നേയുള്ളൂ; ഭാവിയിൽ ഇതെന്താകുമെന്നതിന് അമേരിക്ക മാതൃകയായുണ്ട്.
കോവിഡ് പ്രതിരോധത്തിൽ സമ്പൂർണമായി സൗജന്യ ചികിത്സ നൽകിയ ആരോഗ്യമാതൃകയാണ് ശക്തിപ്പെടേണ്ടത്. സർക്കാർ സംവിധാനത്തിൽ ഏതൊരാൾക്കും പനിക്കും അപകടത്തിനും ഹൃദയരോഗങ്ങൾക്കും കാൻസറിനും എന്നു തുടങ്ങി എല്ലാ അസുഖങ്ങൾക്കും സൗജന്യമായി മികച്ച ചികിത്സ ലഭിക്കുന്ന ആരോഗ്യകേന്ദ്രങ്ങൾ ഇവിടെയുണ്ടാകണം.
(ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഗവേഷകയാണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.