സമാന്തര പാഠശാലകൾ അടച്ചുപൂട്ടരുത്
text_fieldsകേരളത്തിെൻറ വിദ്യാഭ്യാസമേഖലയിൽ നിസ്തുല സംഭാവന നൽകിയ സമാന്തര പഠനസമ്പ്രദായം അഞ്ച് പതിറ്റാണ്ട് പിന്നിടുമ്പോൾ അതിജീവനത്തിന് നിലവിളിക്കുകയാണ്. കോഒാപറേറ്റിവ് കോളജുകൾ ഉൾപ്പെടെ ആയിരത്തോളം പാരലൽ കോളജുകളും 65,000ത്തോളം ട്യൂട്ടോറിയൽ സ്ഥാപനങ്ങളും സംസ്ഥാനത്തുണ്ട്. ലോക്ഡൗൺ വന്നതോടെ എല്ലാം അടഞ്ഞുകിടക്കുകയാണ്.
ഭൂരിപക്ഷം സ്ഥാപനങ്ങളും വാടക കൊടുക്കാൻ കഴിയാത്തതിനാൽ അടച്ചുപൂട്ടേണ്ട സ്ഥിതിയിലാണ്. അഞ്ച് മാസമായി ശമ്പളം കിട്ടാത്ത സാഹചര്യത്തിൽ അധ്യാപകരിൽ പലരും തെരുവിൽ പണിയെടുത്ത് ഉപജീവനം കണ്ടെത്തുന്നു. ലോക്ഡൗൺ പ്രതിസന്ധി അതിജീവിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയടക്കമുള്ള അധികാരികൾക്ക് നിവേദനങ്ങൾ സമർപ്പിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. എല്ലാ വിഭാഗത്തിലുംപെട്ടവർക്ക് കോവിഡിെൻറ പശ്ചാത്തലത്തിൽ അനുവദിക്കപ്പെട്ട 1000 രൂപ ധനസഹായംപോലും സമാന്തരമേഖലയിലെ അധ്യാപകർക്ക് ഇല്ല. ക്ഷേമനിധി ആനുകൂല്യങ്ങളിലും മറ്റു ആനുകൂല്യങ്ങളിലും സമാന്തര മേഖലയിലെ അധ്യാപകരെ കൂടി ഉൾപ്പെടുത്തിയില്ലെങ്കിൽ പട്ടിണി അവരെ വൈകാതെ പിടികൂടൂം.
1970കളിൽ യൂനിവേഴ്സിറ്റികളിൽ ആരംഭിച്ചതാണ് ൈപ്രവറ്റ് രജിസ്േട്രഷൻ സമ്പ്രദായം. ഇതുവഴി സാധാരണക്കാരായ ആയിരക്കണക്കിന് വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കി മുഖ്യധാരയിലേക്കും തൊഴിൽമേഖലയിലേക്കും കടന്നുവരാൻ സാധിച്ചു. ഔപചാരിക വിദ്യാഭ്യാസത്തിെൻറ ഭാഗമായി, റെഗുലർ കോളജ് വിദ്യാർഥികൾക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും പാരലൽ വിദ്യാർഥികൾക്കും ലഭ്യമായിരുന്നു. ഏകീകൃത സിലബസും പരീക്ഷയും മൂല്യനിർണയവും സർട്ടിഫിക്കറ്റും റെഗുലർ വിദ്യാർഥികൾക്കും പാരലൽ വിദ്യാർഥികൾക്കും ലഭ്യമായിരുന്നു. ആരംഭസമയത്ത് റെഗുലർ–പാരലൽ വിവേചനം ഇല്ലായിരുന്നു. റെഗുലർ വിദ്യാർഥികൾക്ക് ലഭിക്കുന്ന ഇ–ഗ്രാൻറ്, എസ്.സി/എസ്.ടി ആനുകൂല്യങ്ങൾ, ബസ് കൺസഷൻ, മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള ഗ്രാൻറ് തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും ൈപ്രവറ്റ് രജിസ്േട്രഷൻ വിദ്യാർഥികൾക്കും ലഭ്യമായിരുന്നു. ൈപ്രവറ്റ് രജിസ്േട്രഷൻ വഴിയുള്ള പഠനം സർക്കാറിന് ഒരുവിധ സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടാക്കിയില്ലെന്ന് മാത്രമല്ല, സർവകലാശാലകൾക്ക് ഇത് മെച്ചപ്പെട്ട വരുമാനമാർഗവുമാണ്.
അഭ്യസ്തവിദ്യരായ നിരവധി ചെറുപ്പക്കാർ പാരലൽ കോളജുകളിൽ പഠിപ്പിക്കാൻ മുന്നോട്ടുവന്നത് ചെറുപ്പക്കാരുടെ തൊഴിലില്ലായ്മ പ്രശ്നത്തിന് എളിയ തോതിലെങ്കിലും ആശ്വാസം നൽകി. ഇന്നും പാരലൽ/ട്യൂട്ടോറിയൽ മേഖലകളിലായി ഏകദേശം രണ്ടര ലക്ഷത്തോളം അധ്യാപകരും ജീവനക്കാരും പ്രവർത്തിക്കുന്നുണ്ട്.
സമാന്തര വിദ്യാഭ്യാസമേഖലയെ അവഗണിക്കുന്ന സമീപനം
ഉന്നതവിദ്യാഭ്യാസ രംഗത്ത് അവസരങ്ങൾ പരിമിതമായിരുന്ന 1970കളിലെ സ്ഥിതിയിൽനിന്ന് അധികമൊന്നും മുന്നേറ്റം കൈവരിച്ചിട്ടില്ലാത്തതിനാൽ പാരലൽ മേഖലക്ക് ഇന്നും വളരെ വലിയ പ്രാധാന്യമുണ്ട്. 2019ൽ പാരലൽ കോളജ് അസോസിയേഷൻ തയാറാക്കിയ കണക്കനുസരിച്ച് നാല് സർവകലാശാലകൾക്ക് കീഴിലായി 3.50 ലക്ഷം വിദ്യാർഥികളും ഹയർസെക്കൻഡറി മേഖലയിൽ രണ്ടുലക്ഷം വിദ്യാർഥികളും സമാന്തരമായി പഠിക്കുന്നു. എന്നാൽ സമാന്തര വിദ്യാഭ്യാസമേഖലയെയും ൈപ്രവറ്റ് രജിസ്േട്രഷൻ സമ്പ്രദായത്തെയും അവഗണിക്കുന്ന സമീപനമാണ് എല്ലാ സർക്കാറുകളും സ്വീകരിച്ചുപോന്നത്. സ്വന്തം ചെലവിൽ പഠിക്കുന്ന പാരലൽ വിദ്യാർഥികൾക്ക് വേണ്ട സൗകര്യം നൽകുന്നതിന് പകരം സർവകലാശാലകൾ ഈ പഠനസമ്പ്രദായത്തെ ഇല്ലായ്മ ചെയ്യാനാണ് ശ്രമിച്ചത്.
2009ൽ െക്രഡിറ്റ് സെമസ്റ്റർ സമ്പ്രദായം കൊണ്ടുവന്നപ്പോൾ റെഗുലർ–പാരലൽ പഠനത്തിന് ആദ്യമായി വേർതിരിവുണ്ടായി. കേരള യൂനിവേഴ്സിറ്റിയിൽ പി.ജി കോഴ്സുകളുടെ ൈപ്രവറ്റ് രജിസ്േട്രഷൻ 2010 ൽ നിർത്തലാക്കി. 2017 ൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി ൈപ്രവറ്റ് രജിസ്േട്രഷൻ നിർത്തലാക്കി വിദ്യാർഥികളെ വിദൂരസമ്പ്രദായത്തിലേക്ക് മാറ്റി. കണ്ണൂർ യൂനിവേഴ്സിറ്റിയിൽ ൈപ്രവറ്റ് രജിസ്േട്രഷൻ സംവിധാനം ആരംഭിച്ചിട്ടില്ല. 2014ൽ ബിരുദതലത്തിൽ ൈപ്രവറ്റ് രജിസ്േട്രഷൻ നിർത്തലാക്കി ലേണേഴ്സ് സപ്പോർട്ടിങ് സെൻറർ എന്ന പേരിൽ കച്ചവടസ്ഥാപനങ്ങൾ ആരംഭിക്കാനുള്ള നീക്കം വലിയ പ്രക്ഷോഭത്തെ തുടർന്ന് കേരള സർവകലാശാല പിൻവലിച്ചു. പാരലൽ വിദ്യാർഥികൾക്ക് നൽകേണ്ട ഗ്രാൻറ്, പരീക്ഷ നടത്തിപ്പ്, മൂല്യനിർണയം എന്നിവയിലും വിവേചനം നിലനിൽക്കുന്നു. കോവിഡാനന്തരകാലത്തും ഓൺലൈൻ വിദ്യാഭ്യാസം എന്ന കാഴ്ചപ്പാട് കൊണ്ടുവരുന്നത് ഈ പഠനപ്രക്രിയയെ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. മറുഭാഗത്ത്, സ്വാശ്രയ/ സ്വയംഭരണ കോളജുകൾക്കും കോഴ്സുകൾക്കും അനുമതി നൽകി ഉന്നത വിദ്യാഭ്യാസരംഗത്ത് സ്വകാര്യവത്കരണം നിർബാധം തുടരുകയും ചെയ്യുന്നു.
kerala parallel education system
പല കാരണങ്ങളാൽ വിദ്യാഭ്യാസകാലത്ത് പഠനം പൂർത്തിയാക്കാൻ കഴിയാത്തവർക്കോ വിദ്യാഭ്യാസ സ്ഥാപനത്തിൽ ചേർന്ന് പഠിക്കാൻ കഴിയാത്തവർക്കോ വയോധികർക്കോ ഉള്ള അനൗപചാരിക വിദ്യാഭ്യാസ കേന്ദ്രങ്ങളാണ് വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങളും ഓപൺ യൂനിവേഴ്സിറ്റികളും. ആഴ്ചയിലൊരിക്കൽ നടത്തുന്ന കോൺടാക്ട് ക്ലാസുകളും പഠനോപകരണ വിതരണവും മാത്രമാണ് അവിടെ നൽകപ്പെടുന്നത്. വിദ്യാർഥികൾക്ക് വിദ്യാഭ്യാസം പൂർത്തീകരിക്കുന്നതിന് ആവശ്യമായ ഒരു കാര്യവും അതിലൂടെ ലഭിക്കില്ല. ഓപൺ യൂനിവേഴ്സിറ്റി (അനൗപചാരിക പഠനം) യാഥാർഥ്യമാകുന്നതോടെ സമാന്തരപഠനധാരയെ ഒഴിവാക്കാനാവുമെന്ന് കണക്കുകൂട്ടുന്നവരുണ്ട്. അതുകൊണ്ടാണ് ഉന്നത വിദ്യാഭ്യാസരംഗത്തെ ഇപ്പോഴുള്ള തിരക്ക് ഓപൺ യൂനിവേഴ്സിറ്റി വരുന്നതോടെ ഇല്ലാതാവുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീൽ പ്രഖ്യാപിച്ചത്. ഉന്നത വിദ്യാഭ്യാസരംഗത്തുനിന്ന് സാധാരണ വിദ്യാർഥികളെ ഒഴിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നുവെന്നർഥം. നിലവിലുള്ള ൈപ്രവറ്റ് രജിസ്േട്രഷൻ/വിദൂരവിഭാഗം വിദ്യാർഥികളെ തുറന്ന സർവകലാശാലയിൽ ഒതുക്കും. ഓപൺ സർവകലാശാല വിദ്യാർഥികളിൽ വിവേചനം സൃഷ്ടിക്കുന്നതും സർക്കാർ ഖജനാവിന് കോടിക്കണക്കിന് രൂപ അധികഭാരം ഉണ്ടാക്കുന്നതുമായ സ്ഥാപനമാണെന്നത് വ്യക്തമാണ്.
ഓൺലൈൻ കച്ചവടകോഴ്സുകളാണ് (മാസീവ് ഓപൺ ഓൺലൈൻ കോഴ്സുകൾ) ഓപൺ യൂനിവേഴ്സിറ്റിയിൽ നടപ്പാക്കുക. അത് പഠിക്കാൻ ഏതെങ്കിലും സ്ഥാപനത്തിെൻറ തന്നെ ആവശ്യമില്ല. ഓൺലൈൻ/വിദൂര കോഴ്സുകൾക്കുവേണ്ടി മുറവിളി ഉയർത്തുന്നവരുടെ ലക്ഷ്യം തൊഴിൽ എന്ന വ്യാമോഹത്തിൽപെടുത്തി മാനവിക–ഭാഷ–സാഹിത്യ വിഷയങ്ങളെ നിഷേധിക്കുകയാണ്. നിലവിൽ സമാന്തരമേഖലയിൽ നിലനിൽക്കുന്ന വിദ്യാഭ്യാസ നിലവാരം തകരുന്നതിന് അത് കാരണമാകും. വിദൂരവിദ്യാഭ്യാസത്തിന് നിലവിൽ ഇന്ദിര ഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്സിറ്റി (ഇഗ്നോ) ഉണ്ടെങ്കിലും വളരെ ചെറിയ ശതമാനം വിദ്യാർഥികൾ മാത്രമാണ് അവിടെ ചേരുന്നത്. ബിരുദ–ബിരുദാനന്തര വിദ്യാഭ്യാസം പൂർത്തീകരിക്കാൻ ആവശ്യമായതൊന്നും അതിലൂടെ ലഭിക്കില്ല എന്നതാണ് യാഥാർഥ്യം. അതിനാൽ ബിരുദ–ബിരുദാനന്തര വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താൻ ൈപ്രവറ്റ് രജിസ്േട്രഷനെയും പാരലൽ പഠനത്തെയും സംരക്ഷിക്കുകയാണ് അടിയന്തരാവശ്യം.
◆
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.