പ്രവാസിമടക്കം: സർവം സജ്ജമാക്കി കേരളം
text_fieldsലോക്ഡൗൺ എന്ന് തീരുമെന്നതിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെ, തിരിച് ചുവരവ് പ്രവാസി കുടുംബങ്ങളെ അപകടത്തിലാക്കിക്കൊണ്ടാകരുതെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേ ഹം രാജ്യത്തിെൻറ നിലപാട് പ്രഖ്യാപിച്ചത്. ധൃതിപിടിച്ചുള്ള നടപടി പ്രവാസികള്‍ക്ക് വി നയാകും. അതുണ്ടാകാതിരിക്കാൻ ലോക്ഡൗൺ തീരുംവരെ കാത്തിരിക്കാനാണ് പ്രധാനമന്ത്രിയ ുടെ നിർദേശം. അതേസമയം, പ്രവാസികളെ സ്വീകരിക്കാൻ സംസ്ഥാനം സർവസജ്ജമായി. ഓരോ ജില്ല കളിലും വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജില്ലകളിലെ ഒരുക്കങ്ങ ൾ ഇതുവരെ:
എറണാകുളം സജ്ജം
പ്രവാസികളെ സ്വീകരിക്കാൻ എറണാകുളം സജ്ജമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.എസ്. സുനിൽകുമാർ. മടങ്ങിയെത്തുന്നവരുടെ താൽക്കാലി ക താമസത്തിന് 7,000 മുറികൾ തയാറാണ്. 6,000 വീടുകളും ഫ്ലാറ്റുകളുമാണ് ഒരുക്കിയത്. പഞ്ചായത് ത് പ്രദേശങ്ങളിലാണ് 4,701 വീട്. ഒരു വീട്ടിൽ നാലുപേർ എന്ന രീതിയിലാണ് സൗകര്യം. വിമാനത്താവ ളത്തിൽ സ്ക്രീനിങ്ങിനും പരിശോധനക്കും അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങൾ പ്രയോ ജനപ്പെടുത്തും. വിവരം ശേഖരിക്കാനും താമസ, യാത്രാസൗകര്യങ്ങള്‍ ക്രമീകരിക്കാനും ആയുര ്രക്ഷാ വെബ് ആപ്ലിക്കേഷൻ തയാറാക്കി. രോഗലക്ഷണമുള്ളവരെ ആലുവ ജനറല്‍ ആശുപത്രിയിലേ ക്കും അല്ലാത്തവരെ വീടുകളിലേക്കോ പ്രത്യേകം തയാറാക്കിയ നിരീക്ഷണസ്ഥലത്തേക്കോ മാറ്റു ം. ആംബുലൻസും 1,500 മറ്റ് വാഹനങ്ങളും സജ്ജമാണ്.
കാസർകോട് 70 കേന്ദ്രങ്ങൾ
കാസർകോട് പ്രതീക്ഷിക്കുന്ന പ്രവാസികളുടെ എണ്ണം 30,000ത്തിലേറെ. ക്വാറൻറീനാവശ്യമായ െഎെസാലേഷനാ യി തിരഞ്ഞെടുത്തത് 70ഒാളം കേന്ദ്രങ്ങൾ. സർക്കാർ പ്ലാൻ വന്നശേഷം 50 സ്കൂളുകളാണ് ഏറ്റെട ുത്തത്. കേന്ദ്ര സർവകലാശാല ഹോസ്റ്റലുകൾ, വനിത ഹോസ്റ്റലുകൾ, മുന്നു പി.എച്ച്.സികൾ എന്നിവ കരുതലായുണ്ട്. വേണ്ടിവന്നാൽ കൂടുതൽ ലോഡ്ജുകളും േഹാട്ടൽമുറികളും ഏറ്റെടുക്കും. സർക്കാർ നടപടിക്രമം നിർദേശിച്ചാൽ അതിന് അനുസരിച്ച് നടപടിയുണ്ടാകുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
കണ്ണൂരിൽ 5800 കിടക്കകൾ സജ്ജം
കണ്ണൂർ ഗവ. മെഡിക്കൽ കോളജ്, അഞ്ചരക്കണ്ടി കോവിഡ് സെൻറർ എന്നിവിടങ്ങളിലാണ് പ്രധാനമായും സംവിധാനം. രണ്ട് ആശുപത്രികളോടും ചേർന്ന് അയ്യായിരം പേർക്കുള്ള സംവിധാനമാണ് ഒരുക്കിയതെന്ന് ചുമതല വഹിക്കുന്ന തലശ്ശേരി സബ് കലക്ടർ ആസിഫ് കെ. യൂസഫ് പറഞ്ഞു. കണ്ണൂർ നഗരത്തിൽ 25 ലോഡ്ജുകളിലായി എണ്ണൂറോളം മുറികൾ കണ്ടെത്തി. പണം കൊടുക്കാൻ തയാറുള്ളവരെ ലോഡ്ജുകളിലും രോഗമില്ലാത്തവരെ വീടുകളിലും ക്വാറൻറീൻ ചെയ്യും. കർശന നിർദേശത്തോടെയാണ് വീടുകളിലേക്ക് അയക്കുക. ഇവർ താമസിക്കുന്ന വീട്ടിൽ കുടുംബാംഗങ്ങളോ മറ്റാരെങ്കിലുമോ താമസിക്കാൻ പാടില്ലെന്ന നിബന്ധന കർശനമാക്കും.
വയനാട്ടിൽ 4500 മുറികൾ
വയനാട് ജില്ലയിൽ 4500ലേറെ മുറികൾ ഒരുക്കിയതായി ജില്ല കലക്ടർ ഡോ. അദീല അബ്ദുല്ല അറിയിച്ചു. ആശുപത്രികൾ, ലോഡ്ജുകൾ, റിസോർട്ടുകൾ, ഹോട്ടലുകൾ, ഹോസ്റ്റലുകൾ തുടങ്ങിയവയാണിത്. വിവിധ സ്ഥാപനങ്ങൾ അവർക്ക് കീഴിലുള്ള വിദ്യാലയങ്ങൾ, ഹോസ്റ്റലുകൾ തുടങ്ങിയവ വിട്ടുനൽകാൻ സന്നദ്ധത ജില്ല ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്.
മലപ്പുറത്ത് 200 കേന്ദ്രങ്ങൾ
മലപ്പുറം ജില്ലയിൽ 94 പഞ്ചായത്തുകളിലും 12 നഗരസഭകളിലുമായി 200 കോവിഡ് കെയര്‍ സെൻററുകൾ ഒരുക്കി. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ കെട്ടിടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹോസ്റ്റലുകളും സ്വകാര്യ ഹോട്ടലുകളും ഇതിൽപ്പെടും. 2,051 സിംഗിള്‍ റൂമുകളും 3,048 ഡബിള്‍ റൂമുകളും 715 മറ്റു റൂമുകളുമാണ് ഇവിടെയുള്ളത്. 200 കേന്ദ്രങ്ങളിലായി 11,778 പേരെ താമസിപ്പിക്കാം.
പാലക്കാട്ട് 242 സുരക്ഷാ കേന്ദ്രങ്ങൾ
പാലക്കാട്ട് 242 കോവിഡ് കെയർ കേന്ദ്രങ്ങൾ. 12,000ഒാളം പേർക്കുള്ള സൗകര്യങ്ങൾ. ലോഡ്ജുകൾ, റസ്റ്റാറൻറുകൾ എന്നിവിടങ്ങളിലായി 590ഉം സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിൽ 323ഉം ബാത്ത് അറ്റാച്ച്ഡ് മുറികൾ ഒരുക്കുന്നുണ്ട്. 88 പഞ്ചായത്തുകളിലും ഏഴ് നഗരസഭകളിലുമാണ് കേന്ദ്രങ്ങൾ സജ്ജമാക്കുക. ആവശ്യമെങ്കിൽ വിദ്യാലയങ്ങളെയടക്കം കോവിഡ് കെയർ സെൻറുകളാക്കാൻ ജില്ല ഭരണകൂടം ആലോചിക്കുന്നുണ്ട്.
തൃശൂരിൽ തലയെണ്ണി ഒരുക്കം
തൃശൂർ ജില്ലയിൽ ഒരുക്കുന്നത് ഏഴായിരത്തിലധികം സൗകര്യം. ഡെപ്യൂട്ടി കലക്ടർ കെ. മധുവിെൻറ നേതൃത്വത്തിൽ പ്രത്യേക സംഘം ഇതിെൻറ പ്രവർത്തനങ്ങളിലാണ്. തിരിച്ചെത്താൻ സാധ്യതയുള്ളവരുടെ എണ്ണം കണക്കാക്കാൻ വിവരശേഖരണം തുടങ്ങി. ശൗചാലയ സൗകര്യമടക്കമുള്ളവയാണ് കോവിഡ് കെയർ സെൻററുകളാക്കുന്നത്. ഗുരുവായൂർ, തൃശൂർ, മുരിങ്ങൂർ എന്നിവിടങ്ങളിലായി 4,000 നിരീക്ഷണ മുറികൾ ഒരുക്കാനുള്ള നീക്കം പുരോഗമിക്കുകയാണ്. 35 റിസോർട്ടുകൾ പ്രത്യേകമായി ഒരുക്കുന്നുണ്ട്.
ഇടുക്കിയിൽ 9,000 മുറികൾ
ഇടുക്കിയിൽ പ്രവാസികൾക്കായി ക്വാറൻറീൻ സൗകര്യങ്ങളൊരുക്കി ജില്ല ഭരണകൂടം. 9,000 മുറികളാണ് വിവിധ റിസോർട്ടുകളിൽ സജ്ജമാക്കിയത്. ടോയ്ലറ്റ് അടക്കം 620 സിംഗിൾ റൂമുകൾ ഇതിൽപെടും. അന്തിമപട്ടിക ചൊവ്വാഴ്ച പൂർത്തിയാകൂമെന്ന് കലക്ടർ എച്ച്. ദിനേശൻ പറഞ്ഞു.
കോട്ടയത്ത് 550 കിടക്കകൾ
കോട്ടയത്ത് 11 ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രങ്ങളിലായി ജില്ല ഭരണകൂടം 550 കിടക്കകൾ ഒരുക്കി. വീടുകളിൽ തനിച്ച് താമസിക്കാൻ സൗകര്യമില്ലാത്തവരെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റും. 28 ദിവസം വീടുകളിൽ ക്വാറൻറീനിൽ കഴിയണം. തുടർ പരിശോധനയിൽ രോഗബാധ കണ്ടെത്തിയാൽ ചികിത്സിക്കാൻ രണ്ട് സ്വകാര്യ ആശുപത്രികളടക്കം ഒമ്പത് ആശുപത്രികൾ തയാറാക്കിയതായി ജില്ല കലക്ടർ പി.കെ. സുധീർബാബു പറഞ്ഞു.
പത്തനംതിട്ടയിൽ 15000 കിടക്കകൾ
പത്തനംതിട്ടയിൽ കണ്ടെത്തിയത് പതിനയ്യായിരത്തോളം മുറികള്‍. മൂന്നുഘട്ടങ്ങളിലായാണ് മുറികൾ സജ്ജീകരിക്കുക. ആദ്യഘട്ടത്തിൽ വേണ്ട 7,444 കിടക്കകള്‍ തയാറായി. രണ്ടുതരം സെൻററുകളാണ് ആദ്യഘട്ടത്തിൽ സജ്ജമാക്കുക. കോവിഡ് കെയര്‍ സെൻററും കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെൻറ് സെൻററും. ജില്ലയിലെ ആറു താലൂക്കുകളിലായി 111 കോവിഡ് കെയര്‍ സെൻററുകളാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തിക്കുക. ഇവിടെ 2,133 അറ്റാച്ച്ഡ് മുറികളില്‍ 4,261 കിടക്കകളും 1,298 നോണ്‍ അറ്റാച്ച്ഡ് മുറികളില്‍ 3,183 കിടക്കകളും ഉള്‍പ്പെടെ ആകെ 7,444 കിടക്കകള്‍ തയാറായിട്ടുണ്ട്.
കൊല്ലത്ത് 156 കേന്ദ്രങ്ങൾ
കൊല്ലത്ത് 10,000ത്തിലധികം കിടക്കയാണ് ഒരുക്കുകയെന്ന് കലക്ടർ ബി. അബ്ദുൽ നാസർ അറിയിച്ചു. ഒന്നിലധികം കിടക്കകളുള്ള സ്ഥാപനങ്ങൾ, ഹോട്ടലുകൾ, ഹോസ്റ്റലുകൾ, ആശുപത്രികൾ, സത്രങ്ങൾ, ആശ്രമങ്ങൾ തുടങ്ങിയവ ഏറ്റെടുക്കും. ജില്ലയിൽ 156 കൊറോണ കെയർ സെൻററുകളുണ്ട്. ഒറ്റക്ക് കഴിയുന്നതിന് കിടക്ക സൗകര്യമുള്ള 3,850 മുറികൾ തയാറാണ്. അടിയന്തര സാഹചര്യമുണ്ടായാൽ ഒരേ സമയം 967 പേർക്ക് കിടക്ക സൗകര്യമുള്ള 20 ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലായി ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനാകും.
തലസ്ഥാനത്ത് 20,000 കിടക്കകൾ
പ്രവാസികൾക്കായി തലസ്ഥാനം ഒരുക്കുന്നത് 20,000 കിടക്ക. 15,000 എണ്ണം സജ്ജമായി. സർക്കാർ-എയിഡഡ്-സ്വകാര്യ കോളജുകൾ, എൻജിനീയറിങ്-മാനേജ്മെൻറ് സ്ഥാപനങ്ങൾ എന്നിവയുടെ ഹോസ്റ്റലുകളിലാണ് 10,000 കിടക്കകൾക്കുള്ള ക്രമീകരണം. ഹോട്ടൽ, ഹോം സ്റ്റേ എന്നിവിടങ്ങളിൽ 5000 കിടക്കയൊരുക്കും. ആവശ്യമെങ്കിൽ, കൺെവൻഷൻ സെൻററുകൾ, ഒാഡിറ്റോറിയങ്ങൾ എന്നിവിടങ്ങളിൽ 5,000 കിടക്ക ഒരുക്കും. േരാഗലക്ഷണമുള്ളവരെ നിരീക്ഷണ കേന്ദ്രങ്ങളിൽ പാർപ്പിക്കും. അല്ലാത്തവരെ വീടുകളിലേക്കയക്കും. വിമാനത്താവളങ്ങളിൽ വിപുലമായ പരിശോധന സൗകര്യമൊരുക്കും. നിരീക്ഷണകേന്ദ്രങ്ങളിൽ ഒാരോ 500 പേർക്കും 10 അംഗ ആരോഗ്യസംഘത്തെ നിയോഗിക്കും. ആയുഷ്, ഹോമിയോ വിഭാഗങ്ങളുടെ സേവനവും പ്രയോജനപ്പെടുത്തും. ലക്ഷണങ്ങളുള്ളവരിൽ പ്രാഥമിക ചികിത്സ ആവശ്യമായവരെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലേക്ക് മാറ്റും. 11 ബ്ലോക്കുകളിലും നാല് മുനിസിപ്പാലിറ്റികളിലുമായി 15 ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് കേന്ദ്രങ്ങളിലായി 1,500 പേരെ ചികിത്സിക്കാം. വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ കോവിഡ് ആശുപത്രികളിലേക്ക് മാറ്റും. ജനറൽ ആശുപത്രിയിൽ 500 ഉം മെഡിക്കൽ കോളജിൽ 1500 ഉം പേർക്കുള്ള സൗകര്യമുണ്ട്.
കോഴിക്കോട്ട് 80 കേന്ദ്രങ്ങൾ
കോഴിക്കോട് 80ഒാളം കോവിഡ് കെയർ സെൻററുകൾക്ക് പുറമെ അതത് പഞ്ചായത്തുകളിൽ നിരീക്ഷണകേന്ദ്രങ്ങൾ തുറക്കും. സർക്കാർ-സ്വകാര്യ കെട്ടിടങ്ങൾ, ഹോസ്റ്റലുകൾ, സ്കൂൾ കെട്ടിടങ്ങൾ, ഹോട്ടലുകൾ, അപ്പാർട്ട്മെൻറുകൾ എന്നിവ കോവിഡ് കെയർസെൻററുകളാക്കാൻ പട്ടിക തയാറാക്കിയിട്ടുണ്ട്. കോഴിക്കോട് വിമാനത്താവളത്തിൽ സജ്ജീകരണമൊരുക്കും. സർക്കാർ നിർദേശം വരുന്നതിന് അനുസരിച്ച് സജ്ജീകരണങ്ങൾ ഒരുക്കുമെന്ന് ജില്ല കലക്ടർ എസ്. സാംബശിവറാവു ‘മാധ്യമ’ത്തോടു പറഞ്ഞു. ആവശ്യത്തിന് ഡോക്ടർമാർ, നഴ്സിങ് സ്റ്റാഫ്, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരെ ലഭിക്കാത്ത സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളിൽനിന്ന് നിയോഗിക്കേണ്ടി വരുമെന്ന് ജില്ലാ കലക്ടർ നേരത്തെ നൽകിയ നിർദേശത്തിലുണ്ട്.
വഞ്ചിവീട്ടിൽ 2000 മുറികൾ
പ്രവാസികളെ ആലപ്പുഴയിൽ ക്വാറൻറീൻ ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുങ്ങി. 800 വഞ്ചിവീടുകളിലായി(ഹൗസ്ബോട്ട്) ഒരുക്കിയ 2,000 മുറികളാണ് ഇതിൽ പ്രധാനം. ജില്ലയിലെ പ്രധാന ഹോട്ടലുകൾ, കെട്ടിടങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയും ആവശ്യം വന്നാൽ ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.