കേരളത്തിന് സ്വന്തമാകണം അവരുടെ അനുഭവം
text_fieldsപ്രവാസികളുടെയും അന്തർ സംസ്ഥാന തൊഴിലാളികളുടെയും പ്രശ്നങ്ങൾ പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച സി.വി. ആനന്ദബോസ് കമീഷൻ രണ്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. പ്രവാസി പുനരധിവാസത്തിന് പ്രത്യേക പദ്ധതികൾക്ക് ഈ ഏകാംഗ കമീഷൻ രൂപം നൽകിയിട്ടുണ്ട്. കോവിഡാനന്തര കാലത്ത് ചൈനയിൽനിന്ന് പറിച്ചുനടാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങളെ കേരളത്തിലേക്ക് ആകർഷിക്കാൻ കഴിയുന്ന നടപടികളുണ്ടാവണമെന്നാണ് കമീഷൻ നിലപാട്.
പ്രവാസികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ സാമൂഹിക സുരക്ഷ ബോർഡും പ്രത്യേക സാമ്പത്തിക മേഖലകളും രൂപവത്കരിക്കണം. പ്രവാസികളുടെ പൂർണ വിവരങ്ങളടങ്ങിയ നൈപുണ്യ രജിസ്റ്റർ വേണം. നൈപുണ്യ വികസനകേന്ദ്രങ്ങൾ തുറക്കണം. തിരികെയെത്തുന്നവരുടെ രാജ്യാന്തര പരിചയം ഉപയോഗപ്പെടുത്താൻ പദ്ധതികൾ വേണം. അന്തർ സംസ്ഥാന തൊഴിലാളികൾക്ക് അഖിലേന്ത്യാതലത്തിൽ രജിസ്ട്രേഷൻ ഏർപ്പെടുത്തി തിരിച്ചറിയൽ കാർഡ് നൽകും. അവരവരുടെ ഗ്രാമങ്ങളിൽത്തന്നെ തൊഴിൽ പദ്ധതികൾ ആരംഭിക്കും.
നിശ്ചിത തുക എല്ലാമാസവും അക്കൗണ്ടിലെത്തുന്ന ഇൻഷുറൻസ് പദ്ധതി തുടങ്ങണം. തൊഴിലുടമയും തൊഴിലാളിയും സർക്കാറും വിഹിതമടക്കണം. ഇ.എസ്.ഐ പദ്ധതിയിൽ ഉൾപ്പെടുത്താൻ പ്രത്യേക സാമൂഹിക സുരക്ഷ ബോർഡ് രൂപവത്കരിക്കണം. ഇതെല്ലാമാണ് കമീഷെൻറ പ്രധാന നിർദേശങ്ങൾ.
പദ്ധതികളുണ്ട്, പ്രവാസികൾക്ക്...
പ്രവാസി സഹകരണ സംഘം: പ്രവാസികളുടെ പുനരധിവാസം ലക്ഷ്യമിട്ട് കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘം എന്ന സഹകരണ സംഘം രൂപവത്കരിച്ചിട്ടുണ്ട്. കേന്ദ്രം തിരുവനന്തപുരം. സ്റ്റാർട്ട്അപ്പുകൾക്ക് സഹായം നൽകുക, വിമാനത്താവളങ്ങൾ, റെയിൽവേ, തുറമുഖങ്ങൾ തുടങ്ങിയ ഇടങ്ങളിലെ ൈവവിധ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുക, നിർദിഷ്ട കോവളം-കാസർകോട് ജലപാതയിൽ ബോട്ടുകൾ, യാനങ്ങൾ തുടങ്ങിയവ സ്വന്തമായി വാങ്ങി തൊഴിലവസരം സൃഷ്ടിക്കുക, പ്രവാസികളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിന് ഒൗട്ലെറ്റ്, സ്വന്തമായോ പാട്ടത്തിനോ ഭൂമി നേടി ഷോപ്പിങ് മാൾ, തിയറ്റർ സമുച്ചയം, ഫിലിം സ്റ്റുഡിയോ എന്നിവ സ്ഥാപിക്കുക, അംഗങ്ങൾക്ക് സ്വയം സംരംഭം തുടങ്ങാൻ വായ്പ, പാക്കേജ് ടൂറുകൾ സംഘടിപ്പിക്കുക, ബി.ഒ.ടി അടിസ്ഥാനത്തിൽ ഗവ. പൊതുമരാമത്ത് പണികൾ ഏറ്റെടുത്ത് നടത്തുക എന്നിവയാണ് െസാസൈറ്റി മുന്നോട്ട് വെക്കുന്ന പദ്ധതികൾ.
എമർജൻസി റിപാട്രിയേഷൻ പദ്ധതി: പൊതുമാപ്പ്, യുദ്ധം, ആഭ്യന്തര കലാപം, പ്രകൃതി ദുരന്തം എന്നീ കാരണങ്ങളാൽ വിദേശരാജ്യങ്ങളിൽനിന്ന് പ്രവാസി മലയാളികളെ അവരുടെ താമസസ്ഥലത്തുനിന്നോ തൊഴിൽ സ്ഥലത്തുനിേന്നാ മാറ്റുന്നതിനുള്ള പദ്ധതി.
നോർക്ക അസിസ്റ്റഡ് ബോഡി റിപാട്രിയേഷൻ പദ്ധതി: വിദേശത്ത് മരിക്കുന്ന പ്രവാസികളുടെ മൃതദേഹം എംബസിയോ മറ്റ് അസോസിയേഷനുകളോ സ്പോൺസറോ സഹായിക്കാനില്ലെങ്കിൽ സൗജന്യമായി നാട്ടിലെത്തിക്കുന്നതിനുള്ള പദ്ധതി.
പ്രവാസി ഡിവിഡൻറ് പദ്ധതി: പ്രവാസികളുടെയും ജീവിതപങ്കാളികളുടെയും ജീവിതം സുരക്ഷിതമാക്കാൻ നടപ്പാക്കിയ പദ്ധതി. നിക്ഷേപകനും തുടർന്ന് ജീവിത പങ്കാളിക്കും നിക്ഷേപ സുരക്ഷക്കൊപ്പം ആജീവനാന്തം 10 ശതമാനം ഡിവിഡൻറ് വരുമാനം ഉറപ്പാക്കുന്നു. നിക്ഷേപകെൻറയും ജീവിത പങ്കാളിയുടെയും കാലശേഷം നിക്ഷേപത്തുകയും ആദ്യ മൂന്നു വർഷത്തെ ഡിവിഡൻറ് തുകയും ചേർന്ന തുക അനന്തരാവകാശികൾക്ക് നൽകും. പ്രതിമാസ വരുമാനം ഉറപ്പ്. 2020 ഫെബ്രുവരി വരെ 194 പേർ പദ്ധതിയിൽ അംഗമായി. 32.32 കോടി രൂപയാണ് നിക്ഷേപമായി കിട്ടിയത്. ഇൗ തുക കിഫ്ബിയെയാണ് ഏൽപിച്ചിരിക്കുന്നത്. ഡിവിഡൻറിൽ ഒമ്പതു ശതമാനവും കിഫ്ബിയാണ് നൽകുന്നത്. നിക്ഷേപത്തിന് കിഫ്ബി വഴി സർക്കാർ ഗ്യാരൻറി.
ഇതുകൂടാതെ ലോക കേരളസഭയുടെ ശിപാർശകളിൽനിന്ന് തെരഞ്ഞെടുത്ത് നടപ്പാക്കിയ പദ്ധതികളുമുണ്ട്.
എൻ.ആർ.െഎ ഇൻവെസ്റ്റ്മെൻറ് കമ്പനി: പ്രവാസി മലയാളികളിൽനിന്ന് 74 ശതമാനം മൂലധന നിക്ഷേപം സമാഹരിച്ചും 26 ശതമാനം ഒാഹരി മൂലധനം സർക്കാർ നിക്ഷേപിച്ചും ഒാവർസീസ് കേരളൈറ്റ്സ് ഇൻെവസ്റ്റ്മെൻറ് ആൻഡ് ഹോൾഡിങ്സ് ലിമിറ്റഡ് എന്ന നിക്ഷേപ കമ്പനി രൂപവത്കരിച്ചു.
എൻ.ആർ.െഎ കൺസ്ട്രക്ഷൻ കമ്പനി: അപ്പാർട്മെൻറുകൾ, ടൗൺഷിപ് പ്രോജക്ടുകൾ, കോംപ്ലക്സുകൾ, വൃദ്ധസദനങ്ങൾ, റോഡുകൾ, പാലങ്ങൾ എന്നിവയുടെ നിർമാണം നടത്തുന്നതിന് എൻ.ആർ.െഎ ഇൻവെസ്റ്റ്മെൻറ് കമ്പനിയുടെ അനുബന്ധ കമ്പനി.
വനിത എൻ.ആർ.െഎ സെൽ: വനിതകളുടെ സുരക്ഷിത കുടിയേറ്റം ഉറപ്പാക്കുന്നതിനും ബോധവത്കരണത്തിനും പരാതികൾ പരിഹരിക്കുന്നതിനും.
വിമാനത്താവളങ്ങളിൽ മൈഗ്രേഷൻ െഫസിലിറ്റേഷൻ സെൻറർ: വിമാനത്താവളങ്ങളിൽ മൈഗ്രേഷൻ െഫസിലിറ്റേഷൻ സെൻറർ, പാസ്പോർട്ട് ഒാഫിസുകളിൽ പ്രീ എംബാർക്മെൻറ് ഒാറിയേൻറഷൻ സെൻറർ എന്നിവ രൂപവത്കരിക്കാൻ കേന്ദ്ര സർക്കാറിനോട് ശിപാർശ ചെയ്യാൻ നടപടി.
നൈപുണ്യ വികസനത്തിന് ഉന്നതാധികാര സമിതി: വിദേശ തൊഴിൽ കേമ്പാളത്തിലെ െവല്ലുവിളി നേരിടുന്നതിനാണ് സ്കിൽ അപ്െഗ്രഡേഷൻ പ്രോഗ്രാം ആൻഡ് റീ ഇൻറഗ്രേഷൻ പ്രോഗ്രാം. െഎ.ടി.െഎ, പൊളിടെക്നിക് കോളജുകൾ, എൽ.ബി.എസ് സെൻററുകൾ എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് പരിശീലനം. െസൻറർ ഫോർ ഡവലപ്മെൻറ്് സ്റ്റഡീസിൽ അന്താരാഷ്ട്ര കുടിയേറ്റ കേന്ദ്രത്തിന് രൂപം നൽകി.
സംശയനിവാരണത്തിന് നോർക്കയുമായി ബന്ധപ്പെടാം:
1800 425 3939 (ഇന്ത്യ), 00918802012345 (ഇൻറർനാഷനൽ (മിസ്ഡ് കോൾ മതി)
ഇ-മെയിൽ: mail@norkaroots.org (നോർക്കയുടെ പദ്ധതികളെക്കുറിച്ച് അറിയാനും സഹായം എളുപ്പം നേടാനും നോർക്ക മൊബൈൽ ആപ് പുറത്തിറക്കിയിട്ടുണ്ട്)
വിലാസം: നോർക്ക റൂട്സ് ഹെഡ് ഒാഫിസ്, േനാർക്ക സെൻറർ, ഗവ.ഗസ്റ്റ് ഹൗസിന് സമീപം, തൈക്കാട്, തിരുവനന്തപുരം 695 014 (ഫോൺ: 0471 2770500).
തയാറാക്കിയത്: ടി. ജുവിൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.