Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightനാണക്കേട്​ മറയ്​ക്കാൻ...

നാണക്കേട്​ മറയ്​ക്കാൻ ഇന്ത്യക്ക്​ ആ ഖാദി മതിയാകുമോ? 

text_fields
bookmark_border
Sushama Swaraj at South African Train
cancel

ഇ​​ക്ക​​ഴി​​ഞ്ഞ ജൂ​​ൺ ആ​​റ്, ഏ​​ഴ്​ തീ​​യ​​തി​​ക​​ളി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യി​​ൽ ഇ​​ന്ത്യ വേ​​റി​​ട്ട ഒ​​രു ആ​​ഘോ​​ഷ​​പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ച്ചി​​രു​​ന്നു. ഒ​​ന്നാം ക്ലാ​​സ്​ ടി​​ക്ക​​റ്റെ​​ടു​​ത്തി​​ട്ടും മ​ഹാ​ത്​​മാ ഗാ​ന്ധി​യെ വെ​​ള്ള​​ക്കാ​​ര​െ​​ൻ​​റ വം​​ശീ​​യ​​വെ​​റി അ​​പ​​മാ​​ന​​ത്തി​െ​​ൻ​​റ കോ​​ച്ചു​​ന്ന ത​​ണു​​പ്പി​​ലേ​​ക്ക്​ ഉ​​ന്തി​​ത്ത​​ള്ളി​​യി​​ട്ട​​തി​​െ​​ൻ​​റ 125 ാം വാ​​ർ​​ഷി​​കാ​​ഘോ​​ഷ​​മാ​​യി​​രു​​ന്നു അ​​ത്. 1893 ജൂ​​ൺ ഏ​​ഴി​​​ന്​ രാ​​ത്രി. ദാ​​ദാ അ​​ബ്​​​ദു​​ല്ല ആ​​ൻ​​ഡ്​ ക​​മ്പ​​നി​​ക്കു​വേ​​ണ്ടി കേ​​സ്​ ന​​ട​​ത്താ​​ൻ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യി​​​ലെ​​ത്തി​​യ യു​വ അ​ഭി​ഭാ​ഷ​ക​നാ​യ ഗാ​​ന്ധി​ജി ഡ​​ർ​​ബ​​നി​​ൽ​നി​​ന്ന്​ പ്രി​േ​​ട്ടാ​​റി​​യ​​യി​​ലേ​​ക്ക്​ ഒ​​ന്നാം ക്ലാ​​സ്​ ടി​​ക്ക​​റ്റെ​​ടു​​ത്ത്​ ക​​യ​​റി​​യ​​താ​​യി​​രു​​ന്നു. രാ​​ത്രി ഒ​​മ്പ​​തോ​​ടെ പീ​​റ്റ​​ർ​ മാ​​രി​​റ്റ്​​​സ്​​​ബ​​ർ​​ഗ്​ സ്​​​റ്റേ​​ഷ​​നി​​ലെ​​ത്തി​​യ വ​​ണ്ടി​​യി​​ൽ ക​​യ​​റി​​യ വെ​​ള്ള​​ക്കാ​​ര​​ന്​ ഗാ​​ന്ധി​ജി എ​​ന്ന ‘ക​​റു​​ത്ത​​വ​​നെ’ സ​​ഹി​​ച്ചി​​ല്ല. ഇ​​ത്​ വെ​​ള്ള​​ക്കാ​​ർ​​ക്കു മാ​​ത്ര​​മു​​ള്ള കം​​പാ​​ർ​​ട്ടു​​മെ​​ൻ​​റാ​​ണെ​​ന്നും മൂ​​ന്നാം ക്ലാ​​സി​​ൽ ക​​യ​​റി യാ​​ത്ര തു​​ട​​ര​​ണ​​മെ​​ന്നും അ​യാ​ൾ ആ​​ജ്ഞാ​​പി​​ച്ചെ​​ങ്കി​​ലും ഗാ​​ന്ധി​ജി വ​​ഴ​​ങ്ങി​​യി​​ല്ല. അ​​വ​​സാ​​നം, ഒ​​രു റെ​​യി​​ൽ​​​േ​വ ​പൊ​​ലീ​​സു​​കാ​​ര​െ​​ൻ​​റ സ​​ഹാ​​യ​​ത്തോ​​ടെ അ​​യാ​​ൾ ഗാ​​ന്ധി​​ജി​യെ ട്രെ​​യി​​നി​​ൽ​നി​​ന്ന്​ പി​​ടി​​ച്ച്​ പു​​റ​​ത്തേ​​ക്കു ത​​ള്ളി. ശ​​യ്യോ​​പ​​ക​​ര​​ണ​​ങ്ങ​​ള​​ട​​ങ്ങു​​ന്ന ല​​ഗേ​​ജ്​ ​പൊ​​ലീ​​സ്​ കൈ​​വ​​ശം​വെ​​ച്ച​​തി​​നാ​​ൽ കൊ​​ടും ത​​ണു​​പ്പി​​ൽ ആ ​​രാ​​ത്രി മു​​ഴു​​വ​​ൻ അ​​ദ്ദേ​​ഹ​​ത്തി​​ന്​ സ്​​​റ്റേ​​ഷ​​നി​​ലെ വി​​ശ്ര​​മ​​മു​​റി​​യി​​ൽ ക​​ഴി​​യേ​​ണ്ടി​വ​​ന്നു. പ്രി​​േ​ട്ടാ​​റി​​യ​​യി​​ലേ​​ക്ക്​ പി​​ന്നീ​​ട്​ യാ​​ത്ര​തു​​ട​​ർ​​ന്ന ഗാ​​ന്ധി​ജി കു​​തി​​ര​​വ​​ണ്ടി​​യി​​ലും ഹോ​​ട്ട​​ലി​​ലും മ​​ട​​ക്ക​​യാ​​ത്ര​​യി​​ലു​​മൊ​​ക്കെ ‘അ​​പ​​ര​​ൻ അ​​സ്​​​പൃ​​ശ്യ​​ൻ’ എ​​ന്ന വി​​വേ​​ച​​ന​​ത്തി​െ​​ൻ​​റ രു​​ചി​​യ​​റി​​ഞ്ഞു. വെ​​ള്ള​​ക്കാ​​ര​െ​​ൻ​​റ നി​​ന്ദ​​യി​​ലും ധി​​ക്കാ​​ര​​ത്തി​​ലും വ​​ർ​​ണ​​വി​​വേ​​ച​​ന​​ത്തി​െ​​ൻ​​റ​​യും വം​​ശ​​വെ​​റി​​യു​​ടെ​​യും ല​​ക്ഷ​​ണ​​ങ്ങ​​ൾ തി​​രി​​ച്ച​​റി​​ഞ്ഞ ഗാ​​ന്ധി​ജി​​യെ​​ന്ന യു​​വ അ​​ഭി​​ഭാ​​ഷ​​ക​​നെ സ​​മാ​​ധാ​​ന​​പ​​ര​​മാ​​യ ചെ​​റു​​ത്തു​​നി​​ൽ​​പി​െ​​ൻ​​റ സ​​ത്യ​​ഗ്ര​​ഹ​​സ​​മ​​ര പാ​​ത​​യി​​ലേ​​ക്കും അ​​തു​​വ​​ഴി ലോ​​ക​​മെ​​മ്പാ​​ടു​​മു​​ള്ള സ്വാ​​ത​​ന്ത്ര്യ​​സ​​മ​​ര​​പോ​​രാ​​ട്ട​​ങ്ങ​​ൾ​​ക്ക്​ ആ​​വേ​​ശം പ​​ക​​രു​​ന്ന മ​​ഹാ​​ത്​​​മാ​​വി​െ​​ൻ​​റ നി​​ല​​യി​​ലേ​​ക്കും എ​​ത്തി​​ച്ച സം​​ഭ​​വ​​മാ​​യി​​രു​​ന്നു അ​​ത്. 

ഒ​​ന്നേ കാ​​ൽ നൂ​​റ്റാ​​ണ്ടു മു​​മ്പു ന​​ട​​ന്ന ആ ​​സം​​ഭ​​വ​​ത്തെ അ​​നു​​സ്​​​മ​​രി​​ക്കാ​​ൻ ​കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ വി​​പു​​ല​​മാ​​യ പ​​രി​​പാ​​ടി​​ക​​ളാ​​ണ്​ ആ​​വി​​ഷ്​​​ക​​രി​​ച്ചി​​രു​​ന്ന​​ത്. അ​​ന്നേ ദി​​വ​​സം ഗാ​​ന്ധി​ജി പോ​​യ വ​​ഴി പി​​ന്തു​​ട​​ർ​​ന്ന്​ വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി സു​​ഷ​​മ സ്വ​​രാ​​ജ്​ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ നേ​​താ​​ക്ക​​ൾ​​ക്കൊ​​പ്പം പെ​​ൻ​​ട്രി​​ച്ച്​ മു​​ത​​ൽ പീ​​റ്റ​​ർ​​മാ​​രി​​റ്റ്​​​സ്​​​ബ​​ർ​​ഗ്​ വ​​രെ യാ​​ത്ര ചെ​​യ്​​​തു. അ​​ന്ന്​ ഗാ​​ന്ധി​ജി​​യെ പു​​റ​​ന്ത​​ള്ളി​​യ ട്രെ​​യി​​നി​െ​​ൻ​​റ രൂ​​പ​​മു​​ണ്ടാ​​ക്കി വി​​വാ​​ദ ക​ം​പാ​ർ​​ട്ടു​​മെ​​ൻ​​റും പ്ലാ​​റ്റ്​​േ​ഫാ​​മി​െ​​ൻ​​റ ചി​​ല ഭാ​​ഗ​​ങ്ങ​​ളും ​ഖാ​​ദി​​ത്തു​​ണി കൊ​​ണ്ടു പൊ​​തി​​ഞ്ഞു. അ​​തി​​നാ​​യി ഖാ​​ദി ആ​​ൻ​​ഡ്​ വി​​ല്ലേ​​ജ്​ ക​​മീ​​ഷ​​നി​​ൽ​നി​​ന്ന്​ 36 ഇ​​ഞ്ച്​ വീ​​തി​​യി​​ൽ 400 മീ​​റ്റ​​ർ പു​​ട​​വ കൊ​​ണ്ടു​​പോ​​യി​​രു​​ന്നു. വ​​ർ​​ണ​​വി​​വേ​​ച​​ന​​ത്തി​​നെ​​തി​​രെ ഉ​​ജ്ജ്വ​​ല​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി​​യ സു​​ഷ​​മ സ്വ​​രാ​​ജ്, 1946ൽ ​​അ​​പ്പാ​​ർ​​ത്തീ​​ഡി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച്​ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​മാ​​യി ആ​​ദ്യം ബ​​ന്ധം വി​ച്ഛേ​ദി​​ച്ച​​തും വ​​ർ​​ണ​​വി​​വേ​​ച​​ന​​ത്തി​െ​​ൻ​​റ അ​​ന്ത്യം പ്ര​​ഖ്യാ​​പി​​ച്ച 1993ൽ ​​ത​​ന്നെ ആ ​​രാ​​ജ്യ​​വു​​മാ​​യി എ​​ല്ലാ ബ​​ന്ധം പു​​നഃ​​സ്​​​ഥാ​​പി​​ച്ച​​തും ചൂ​​ണ്ടി​​ക്കാ​​ട്ടി മാ​​ന​​വി​​ക​​ത​​യു​​ടെ പ്ര​​​ചാ​​ര​​ക​​രാ​​യി എ​​ന്നും മു​​ന്നി​​ൽ ന​​ട​​ന്ന​​താ​​ണ്​ ഇ​​ന്ത്യ​​യു​​ടെ പാ​​ര​​മ്പ​​ര്യ​​മെ​​ന്ന്​ എ​​ടു​​ത്തു​​പ​​റ​​ഞ്ഞു. ന​​രേ​​ന്ദ്ര മോ​​ദി സ​​ർ​​ക്കാ​​ർ കൊ​​ണ്ടാ​​ടാ​​നി​​രി​​ക്കു​​ന്ന മ​​ഹാ​​ത്​​​മാ ഗാ​​ന്ധി​​യു​​ടെ 150ാം ജ​​ന്മ​​വാ​​ർ​​ഷി​​കാ​​ച​​ര​​ണ​​ത്തി​െ​​ൻ​​റ സ​​മു​​ദ്​​​ഘാ​​ട​​ന​​മാ​​ണ്​ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യി​​ലെ പ​​രി​​പാ​​ടി​​യെ​​ന്നും അ​​വ​​ർ അ​​റി​​യി​​ച്ചു.

വെ​​ള്ള​​ക്കാ​​ര​െ​​ൻ​​റ വം​​ശ​​വി​​വേ​​ച​​ന​​ത്തി​െ​​ൻ​​റ കെ​​ട്ട കാ​​ഴ്​​​ച മ​​റ​​ക്കാ​​നു​​ള്ള സം​​ഘ്​​​പ​​രി​​വാ​​ർ സ​​ർ​​ക്കാ​​റി​െ​​ൻ​​റ ദൗ​​ത്യ​​മേ​​റ്റെ​​ടു​​ത്ത്​ സു​​ഷ​​മ സ്വ​​രാ​​ജ്​ ഖാ​​ദി​​ത്തു​​ണി​​യു​​മാ​​യി ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യി​​ലേ​​ക്ക്​ വ​​ണ്ടി​ക​​യ​​റി വം​​ശ​​വെ​​റി​​ക്കെ​​തി​​രാ​​യി മാ​​ന​​വി​​ക​​മൂ​​ല്യ​​ങ്ങ​​ളു​​ടെ ഗാ​​ന്ധി​​പാ​​ര​​മ്പ​​ര്യം ഉ​​ദ്​​​ഘോ​​ഷി​​ച്ച്​ തി​​രി​​ച്ചെ​​ത്തു​േ​​മ്പാ​​ൾ ഇ​​ന്ത്യ​ ഇൗ​യാ​ഴ്​​ച സൃ​ഷ്​​ടി​ച്ച ര​ണ്ടു വാ​​ർ​​ത്ത​​ക​ൾ നോ​​ക്കൂ..

asad-ashraf
അ​​സ​​ദ്​ അ​​ശ്​​​റ​​ഫ്
 

ഒ​​ന്ന്: ‘വ​​ഹാ അ​​ജീ​​ബ്​ ലോ​​ഗ്​ ര​​ഹ്​​​തേ ഹൈ’
​​ഡ​​ൽ​​ഹി​​യി​​ലെ പു​​തു​​നി​​ര മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രി​​ലൊ​​രാ​​ളും നി​​ര​​വ​​ധി ഇം​​ഗ്ലീ​​ഷ്​ ആ​​നു​​കാ​​ലി​​ക​​ങ്ങ​​ളി​​ലെ കോ​​ള​​മി​​സ്​​​റ്റു​​മാ​​ണ്​ അ​​സ​​ദ്​ അ​​ശ്​​​റ​​ഫ്. ജൂ​​ൺ 17ന്​ ​​പെ​​രു​​ന്നാ​​ൾ പി​​റ്റേ​​ന്ന്​ മ​​ധ്യ ​ഡ​​ൽ​​ഹി​​യി​​ലെ ജോ​​ർ​​ബാ​​ഗി​​ലെ​ ഇൗ​​ദ്​ മി​​ല​​ൻ പ​​രി​​പാ​​ടി​​യി​​ൽ പ​െ​​ങ്ക​​ടു​​ത്ത അ​ദ്ദേ​ഹം ദ​​ക്ഷി​​ണ ​ഡ​​ൽ​​ഹി​​യി​​ലെ ജാ​​മി​​അ ന​​ഗ​​റി​​ലേ​​ക്ക്​ ​പോ​​കാ​​ൻ ഒാ​​ൺ​​ലൈ​​ൻ ഗ​​താ​​ഗ​​ത ക​​മ്പ​​നി ‘ഒാ​​ല’​​യു​​ടെ ടാ​​ക്​​​സി​​കാ​​ർ ബു​​ക്ക്​​ ചെ​​യ്​​​തു. ‘ഒാ​​ല’​​യു​​ടെ സ്​​​ഥി​​രം ഉ​​പ​​ഭോ​​ക്​​​താ​​വാ​​യ അ​​ദ്ദേ​​ഹ​​ത്തോ​​ട്​ ഇ​​റ​​ങ്ങേ​​ണ്ട സ്​​​ഥ​​ലം ചോ​​ദി​​ച്ച​​പ്പോ​​ൾ വി​​ശ്രു​​ത​​മാ​​യ ജാ​​മി​​അ മി​​ല്ലി​​യ്യ ഇ​​സ്​​​ലാ​​മി​​യ്യ​​യു​​ടെ പേ​​രാ​​ണ്​ പ​​റ​​ഞ്ഞ​​ത്. ഡ്രൈ​​വ​​റു​​മാ​​യി ഫോ​​ണി​​ൽ ബ​​ന്ധ​​പ്പെ​​ട്ട​​പ്പോ​​ൾ ക​​മ്പ​​നി​​യു​​ടെ പ​​തി​​വി​​നു​വി​​രു​​ദ്ധ​​മാ​​യി അ​​യാ​​ൾ ഇ​​റ​​ങ്ങേ​​ണ്ട സ്​​​ഥ​​ലം ചോ​​ദി​​ച്ചു. കാ​​റെ​​ത്തി​​യ​​പ്പോ​​ൾ ക​​യ​​റി​​യി​​രു​​ന്ന്​ ഒ.​​ടി.​​പി ന​​മ്പ​ർ ന​​ൽ​​കി.  ഒ​​ന്നും പ​​റ​​യാ​​തെ വ​​ണ്ടി ആ​​ഞ്ഞു മു​​ന്നോ​െ​​ട്ട​​ടു​​ത്ത ഡ്രൈ​​വ​​ർ അ​​ഞ്ചു മി​​നി​​റ്റ്​ ഒാ​​ടി​​ച്ച ശേ​​ഷം ആ​​ളൊ​​ഴി​​ഞ്ഞ സ്​​​ഥ​​ല​​ത്ത്​ പെ​െ​​ട്ട​​ന്ന്​ ച​​വി​​ട്ടി നി​​ർ​​ത്തി. എ​​ന്താ​​ണെ​​ന്ന്​ അ​​സ​​ദ്​ അ​​ന്തം​വി​​ടു​േ​​മ്പാ​​ഴേ​​ക്ക്​ ഡ്രൈ​​വ​​റു​​ടെ ഇ​​റ​​ങ്ങാ​​നു​​ള്ള ആ​​ജ്ഞ. അ​​ന്വേ​​ഷി​​ച്ച​​പ്പോ​​ൾ വ​​ണ്ടി ജാ​​മി​​അ ന​​ഗ​​റി​​ലേ​​ക്ക്​ പോ​​കു​​ന്നി​​ല്ലെ​​ന്നാ​​യി. കാ​​ര​​ണം തി​​ര​​ക്കി​​യ​​പ്പോ​​ൾ ഉ​​ട​​ൻ വ​​ന്നു മ​​റു​​പ​​ടി: ‘‘വ​​ഹാം അ​​ജീ​​ബ്​ ലോ​​ഗ്​ ര​​ഹ്​​​തേ ഹൈ’’ (​​വി​​ചി​​ത്ര​​മ​​നു​​ഷ്യ​​രാ​​ണ്​ അ​​വി​​ടെ താ​​മ​​സി​​ക്കു​​ന്ന​​ത്). 

മു​​ൻ വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രി മു​​ത​​ൽ റി​​ക്ഷാ​​വാ​​ല വ​​രെ ജീ​​വി​​ക്കു​​ന്ന ജാ​​മി​​അ ന​​ഗ​​റി​​നെ​​ക്കു​​റി​​ച്ച ഒാ​​ല ഡ്രൈ​​വ​​റു​​ടെ പ്ര​​സ്​​​താ​​വ​​ന​​യി​​ൽ ​ഞെ​​ട്ടി​​പ്പോ​​യെ​​ന്ന്​ അ​​സ​​ദ്. ല​​ക്ഷ്യ​​സ്​​​ഥാ​​ന​​ത്തെ​​ത്താ​​തെ ഇ​​റ​​ങ്ങി​​ല്ലെ​​ന്നു വാ​​ശി​പി​​ടി​​ച്ച​​പ്പോ​​ൾ ഡ്രൈ​വ​ർ മൊ​​ബൈ​​ൽ ഫോ​​ണി​​ൽ സു​​ഹൃ​​ത്തു​​ക്ക​​ളെ വി​​ളി​​ച്ചു​​കൂ​​ട്ടാ​​ൻ തു​​ട​​ങ്ങി. ഇ​​തു​ക​​ണ്ട്​ പ​​​രി​​ഭ്രാ​​ന്ത​​നാ​​യ യാ​​ത്രി​​ക​​ൻ ക​​മ്പ​​നി​​യു​​ടെ അ​​ലാ​​റം ഒാ​​ൺ ചെ​​യ്​​​ത​​പ്പോ​​ൾ ഡ്രൈ​​വ​​റു​​ടെ ഭീ​​ഷ​​ണി: ഇ​​റ​​ങ്ങി​​പ്പോ​​യി​​ല്ലെ​​ങ്കി​​ൽ ന​​ല്ല ​േപാ​​ലെ അ​​നു​​ഭ​​വി​​ക്കേ​​ണ്ടി​വ​​രും. ഇ​​തു​​കേ​​ട്ട്​ അ​​സ​​ദ്​ ഇ​​റ​​ങ്ങി​​യ​​തും അ​​യാ​​ൾ വ​​ണ്ടി ഒാ​​ടി​​ച്ചു​​പോ​​യി. വി​​ജ​​ന​​മാ​​യ സ്​​​ഥ​​ല​​ത്തു​​നി​​ന്ന്​ കാ​​ർ ക​​മ്പ​​നി​​യി​​ലേ​​ക്കും ഡ​​ൽ​​ഹി ​പൊ​​ലീ​​സി​​​ലേ​​ക്കും സ​​ഹാ​​യ​​ത്തി​​നു വി​​ളി​​ച്ചു. ഫ​​ല​​മു​​ണ്ടാ​​യി​​ല്ല. ഒ​​ടു​​വി​​ൽ ഫേ​​സ്​​​ബു​​ക്കി​​ൽ സം​​ഭ​​വ​​മെ​​ഴു​​തു​​ക​​യും ‘ദൈ​​നി​​ക്​ ഭാ​സ്​​ക​ർ’ ഒാ​​ൺ​​ലൈ​​ൻ എ​​ഡി​​ഷ​​ൻ വാ​​ർ​​ത്ത​​യാ​​ക്കു​​ക​​യും ചെ​​യ്​​​ത്​ സം​​ഭ​​വം വി​​വാ​​ദ​​മാ​​യ​േ​​താ​​ടെ ഡ്രൈ​​വ​​റെ പി​​രി​​ച്ചു​​വി​​ട്ട​​താ​​യി ‘ഒാ​​ല’ അ​​സ​​ദി​​നെ അ​​റി​​യി​​ച്ചു.     

അ​​സ​​ദ്​ സം​​ഭ​​വ​​ത്തോ​​ട്​ പ്ര​​തി​​ക​​രി​​ച്ച യൂ​നി​​സെ​​ഫ്​ ക​​ൺ​​സ​​ൽ​ട്ട​​ൻ​​റും ‘ടൈം​​സ്​ ഒാ​​ഫ്​ ഇ​​ന്ത്യ’​​യു​​ടെ മു​​ൻ​ ലേ​​ഖി​​ക​​യു​​മാ​​യ ഹി​​നാ ജാ​​ഫ​​രി​​യും ബ​​ട്​​​ല ഹൗ​​സ്, ജാ​​മി​​അ ന​​ഗ​​ർ, സേ​​ലം​​പൂ​​ർ, ദി​​ൽ​​ഷാ​​ദ്​ ഗാ​​ർ​​ഡ​​ൻ തു​​ട​​ങ്ങി മു​​സ്​​​ലിം ഭൂ​​രി​​പ​​ക്ഷ​​പ്ര​​ദേ​​ശ​​ങ്ങ​​ളെ​​യെ​​ല്ലാം വൃ​​ത്തി​​കേ​​ടി​െ​​ൻ​​റ ഗെ​​റ്റോ​​ക​​ളാ​​യി കാ​​ണു​​ന്ന ഡ​​ൽ​​ഹി​​യു​​ടെ പൊ​​തു​​ബോ​​ധം തു​​റ​​ന്നു​​പ​​റ​​ഞ്ഞു. ഉ​​ബ​​റും ഒാ​​ല​​യും മാ​​ത്ര​​മ​​ല്ല, ഒാ​േ​​ട്ടാ​​റി​​ക്ഷ​​ക്കാ​​ർ പോ​​ലും ​ഇൗ ​​പൊ​​തു​​ബോ​​ധ​​ത്തി​​നി​​ര​​യാ​​ണ്. ഇൗ ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലു​​ള്ള മു​​സ്​​​ലിം​​ക​​ളെ​​യും ഇ​​തു കീ​​ഴ​​ട​​ക്കി​​യ​​തി​​നാ​​ൽ പ​​ല​​രും ടാ​​ക്​​​സി​​ക്കാ​​രോ​​ട്​ ശ​​ബ്​​​ദം താ​​ഴ്​​​ത്തി​​യാ​​ണ്​ ഇൗ ​​സ്​​​ഥ​​ല​​ങ്ങ​​ളു​​ടെ​​യൊ​​ക്കെ പേ​​രു പ​​റ​​യാ​​റു​​ള്ള​​ത്. ഒ​​രു ജോ​​ലി​​ക്കാ​​ര​​നെ പ​​റ​​ഞ്ഞു​​വി​​ട്ടാ​​ൽ തീ​​രു​​ന്ന​​താ​​ണോ ഇ​​ന്ത്യ​​യി​​ലെ മ​​നു​​ഷ്യ​​മ​​ന​​സ്സു​​ക​​ളെ ആ​​ഴ​​ത്തി​​ൽ ബാ​​ധി​​ച്ച ഇൗ ​​രോ​​ഗം എ​​ന്ന്​ അ​​വ​​ർ ചോ​​ദി​​ക്കു​​ന്നു. 

Airtel

ര​​ണ്ട്​: നീ ​​മു​​സ്​​​ലിം, വ​​ർ​​ക്കി​​ങ്​ എ​​ത്തി​​ക്​​​സ്​ ഇ​​ല്ലാ​​ത്ത​​വ​​ൻ
അ​​സ​​ദി​െ​​ൻ​​റ തി​​ക്​​​താ​​നു​​ഭ​​വ​​ത്തി​െ​​ൻ​​റ പി​​റ്റേ​​ന്നാ​​ൾ ജൂ​​ൺ 18ന്​ ​​തി​​ങ്ക​​ളാ​​ഴ്​​​ച. എ​​യ​​ർ​​ടെ​​ൽ ഡി.​​ടി.​​എ​​ച്ച്​ ഉ​​പ​​ഭോ​​ക്​​​താ​​വാ​​യ പൂ​​ജ സി​​ങ്​ എ​​ന്ന യു​​വ​​തി ക​​മ്പ​​നി​​യോ​​ട്​ സേ​​വ​​ന​​ത്തി​​ന്​ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നു. പ്ര​​തി​​ക​​ര​​ണ​​ത്തി​​ന്​ വൈ​​കി​​യ​​പ്പോ​​ൾ അ​​വ​​ർ ട്വി​​റ്റ​​റി​​ൽ  ത​െ​​ൻ​​റ അ​​ക്ഷ​​മ കു​​റി​​ച്ചു. ഉ​​ട​​നെ ത​​ങ്ങ​​ൾ വി​​ഷ​​യം പ​​രി​​ശോ​​ധി​​ച്ച്​ ഉ​​ട​​നെ ബ​​ന്ധ​​പ്പെ​​ടു​​ന്ന​​ത​ാ​​ണെ​​ന്ന്​ ക​​മ്പ​​നി എ​​ക്​​​സി​​ക്യൂ​​ട്ടി​​വ്​ ശു​െ​​എ​​ബ്​ മ​​റു​​പ​​ടി ന​​ൽ​​കി. അ​​തു കി​േ​​ട്ട​​ണ്ട താ​​മ​​സം പൂ​​ജ​​യു​​ടെ മ​​റു ​ട്വീ​​റ്റ്​: ‘‘പ്രി​​യ ശു​െ​​എ​​ബ്, ഒ​​രു മു​​സ്​​​ലി​​മാ​​യ​​തി​​നാ​​ൽ ഇ​​യാ​​ളു​​ടെ വ​​ർ​​ക്കി​​ങ്​ എ​​ത്തി​​ക്​​​സി​​ൽ എ​​നി​​ക്ക്​ വി​​ശ്വാ​​സ​​മി​​ല്ല. കാ​​ര​​ണം, ക​​സ്​​​റ്റ​​മ​​ർ സ​​ർ​​വീ​​സി​െ​​ൻ​​റ കാ​​ര്യ​​ത്തി​​ൽ ഖു​​ർ​​ആ​​​ന്​ വ്യ​​ത്യ​​സ്​​​ത​​മാ​​യ അ​​ഭി​​പ്രാ​​യ​​മു​​ണ്ടാ​​കാം. അ​​തി​​നാ​​ൽ ഒ​​രു ഹി​​ന്ദു ​െറ​​പ്ര​​സ​േ​​ൻ​​റ​​റ്റി​​വി​​നെ ​എ​​നി​​ക്ക്​ അ​​യ​​ച്ചു​​ത​​രു​​ക’’. 

മ​​ണി​​ക്കൂ​​റു​​ക​​ൾ ക​​ഴി​​ഞ്ഞ്​ ഗ​​ഗ​​ൻ​​ജോ​​ത്​ എ​​ന്നു പേ​​രാ​​യ മ​​റ്റൊ​​രു എ​​ക്​​​സി​​ക്യൂ​​ട്ടി​​വ്​ സേ​​വ​​ന​​സ​​ന്ന​​ദ്ധ​​നാ​​ണെ​​ന്ന വി​​വ​​രം പൂ​​ജ​​ക്കു ല​​ഭി​​ച്ചു. അ​​ഥ​​വാ, ഉ​​പ​​ഭോ​​ക്​​​താ​​വി​െ​​ൻ​​റ വം​​ശീ​​യാ​​ധി​​ക്ഷേ​​പ​​ത്തെ​​ക്കു​​റി​​ച്ച്​ ഒ​​ന്നും പ​​റ​​ഞ്ഞി​​ല്ല, അ​​തി​​നെ സാ​​ധൂ​​ക​​രി​​ക്കു​​ന്ന രീ​​തി​​യി​​ൽ ആ​​ളെ മാ​​റ്റി ന​​ൽ​​കു​​ക​​യാ​​ണ്​ ചെ​​യ്​​​ത​​ത്. സം​​ഭ​​വം സാ​​മൂ​​ഹി​​ക​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ വി​​വാ​​ദ​​​മാ​​യ​​തോ​​ടെ എ​​യ​​ർ​​ടെ​​ൽ വി​​ശ​​ദീ​​ക​​ര​​ണ​​വു​​മാ​​യി രം​​ഗ​​ത്തെ​​ത്തി. ‘എ​​യ​​ർ​​ടെ​​ലി​​ൽ ഉ​​പ​​ഭോ​​ക്​​​താ​​ക്ക​​ൾ, ജീ​​വ​​ന​​ക്കാ​​ർ, പാ​​ർ​​ട്​​​ണ​​ർ​​മാ​​ർ എ​​ന്നി​​വ​​ർ​​ക്കി​​ട​​യി​​ൽ ജാ​​തി​​യു​​ടെ​​യോ മ​​ത​​ത്തി​െ​​ൻ​​റ​​യോ അ​​ടി​​സ്​​​ഥാ​​ന​​ത്തി​​ൽ ഒ​​രു ഭേ​​ദ​​വും ക​​ൽ​​പി​​ക്കു​​ന്നി​​ല്ല. ശു​െ​​എ​​ബും ഗ​​ഗ​​ൻ​​ജോ​​തും ഞ​​ങ്ങ​​ളു​​ടെ ഉ​​പ​​ഭോ​​ക്​​​തൃ പ്ര​​ശ്​​​ന​​പ​​രി​​ഹാ​​ര ടീ​​മി​െ​​ൻ​​റ ഭാ​​ഗ​​മാ​​ണ്. സേ​​വ​​ന​വി​​ഷ​​യ​​ങ്ങ​​ളി​​ൽ അ​െ​​ത​​ത്തു​​ന്ന മു​​റ​​ക്ക്​ ആ​​ദ്യം ല​​ഭ്യ​​മാ​​യ ആ​​ളാ​​യി​​രി​​ക്കും പ്ര​​ശ്​​​നം കൈ​​കാ​​ര്യം​ചെ​​യ്യു​​ക’’ എ​​ന്ന്​ അ​​വ​​ർ പൂ​​ജ​​യെ അ​​റി​​യി​​ച്ചു. ഇ​​തി​​ന​​കം വി​​ഷ​​യം സാ​​മൂ​​ഹി​​ക​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ വൈ​​റ​​ലാ​​യി. ട്വി​​റ്റ​​റാ​​റ്റി​​ക​​ളു​​ടെ രോ​​ഷ​​മ​​ട​​ക്കാ​​ൻ ഇൗ ​​വൈ​​കി​​യ പ​​രി​​ഹാ​​​ര​​ക്രി​​യ മ​​തി​​യാ​​യി​​രു​​ന്നി​​ല്ല. ഇ​​ക്കാ​​ര്യം എ​​ന്തേ ര​​ണ്ടാം​വ​​ട്ടം വി​​ഷ​​യം ഏ​​റ്റെ​​ടു​​ത്ത ഗ​​ഗ​​ൻ​​ജോ​​ത്​ ക​​മ്പ​​നി​​യു​​ടെ ​ന​​യ​​തീ​​രു​​മാ​​ന​​മാ​​യി ഉ​​പ​​ഭോ​​ക്​​​താ​​വി​​നെ അ​​റി​​യി​​​ച്ചി​​ല്ലെ​​ന്നാ​​യി അ​​വ​​രു​​ടെ ചോ​​ദ്യം. പ്ര​​മു​​ഖ ച​​രി​​ത്ര​​പ​​ണ്ഡി​​ത​​ൻ ഇ​​ർ​​ഫാ​​ൻ ഹ​​ബീ​​ബ്​ അ​​ട​​ക്ക​​മു​​ള്ള പ്ര​​മു​​ഖ​​ർ സം​​ഭ​​വ​​ത്തി​​ൽ അ​​പ​​ല​​പി​​ക്കു​​ന്ന ട്വീ​​റ്റു​​ക​​ൾ കു​​റി​​ച്ചു. പ​​ല​​രും ത​​ങ്ങ​​ൾ മ​​റ്റു ക​​മ്പ​​നി​​ക​​ളി​​ലേ​​ക്ക്​ മാ​​റു​​ക​​യാ​​ണെ​​ന്ന്​ അ​​റി​​യി​​ക്കു​​ക​​യും അ​​തൊ​​രു കാ​​മ്പ​​യി​​നാ​​യി​ത്തീ​​രു​​ക​​യും ചെ​​യ്​​​ത​​തോ​​ടെ​​യാ​​യി​​രു​​ന്നു എ​​യ​​ർ​​ടെ​​ലി​െ​​ൻ​​റ മ​​ണി​​ക്കൂ​​റു​​ക​​ൾ​​ക്കു​ശേ​​ഷ​​മു​​ള്ള വി​​ശ​​ദീ​​ക​​ര​​ണം എ​​ന്ന​​ത്​ ശ്ര​​ദ്ധേ​​യ​​മാ​​ണ്. 

pm-modi

ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ്​​പ​രി​വാ​ർ ഭ​ര​ണം അ​വ​സാ​ന​വ​ർ​ഷ​ത്തേ​ക്ക്​ പ്ര​വേ​ശി​ക്കു​േ​മ്പാ​ൾ ഇ​ന്ത്യ എ​വി​ടെ​യെ​ത്തി നി​ൽ​ക്കു​ന്നു എ​ന്നതിനുള്ള ഉ​ത്ത​ര​മാ​ണ്​ ഇൗ ​ര​ണ്ടു സം​ഭ​വ​ങ്ങ​ൾ. ഭ​ര​ണ​ത്തി​ൽ തി​ക​ഞ്ഞ പ​രാ​ജ​യ​മാ​കു​േ​മ്പാ​ഴും അ​പ​ര​നി​ർ​മി​തി​യി​ലൂ​ടെ ആ​ർ.​എ​സ്.​എ​സ്​ ആ​ചാ​ര്യ​ന്മാ​ർ പ​ഠി​പ്പി​ച്ച ‘വി​ചാ​ര​ധാ​ര’​യു​ടെ വ​ഴി​യി​ലേ​ക്ക്​ ഇ​ന്ത്യ​യി​ലെ ഹി​ന്ദു പൊ​തു​ബോ​ധ​ത്തെ ന​യി​ക്കു​ന്ന​തി​ൽ അ​വ​ർ വി​ജ​യി​ച്ചി​രി​ക്കു​ന്നു​വെ​ന്നാ​ണ്​ ടാ​ക്​​സി ഡ്രൈ​വ​റും ക​മ്പ​നി പ്ര​ഫ​ഷ​ന​ലും വ​ൻ​കി​ട ക​മ്പ​നി​യു​ട​മ​ക​ളു​മ​ട​ങ്ങു​ന്ന​വ​ർ പ​ങ്കി​ടു​ന്ന ഇൗ ​പൊ​തു​വി​കാ​രം സൂ​ചി​പ്പി​ക്കു​ന്ന​ത്. അ​ഭി​മാ​നി​യാ​യ ഇ​ന്ത്യ​ൻ, അ​ഭി​മാ​നി​യാ​യ ഹി​ന്ദു, ആ​ദ്യം രാ​ജ്യം എ​ന്നൊ​ക്കെ​യാ​ണ്​ ല​ഖ്​​നോ​ക്കാ​രി മാ​നേ​ജ്​​മ​െൻറ്​ പ്ര​ഫ​ഷ​ന​ലാ​യ പൂ​ജ ട്വി​റ്റ​ർ ഹാ​ൻ​ഡി​ലി​ൽ സ്വ​യം വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ട്വി​റ്റ​റി​ൽ ഡ​ൽ​ഹി ബി.​ജെ.​പി വ​ക്​​താ​വ്​ അ​ട​ക്കം 10,500ലേ​റെ പേ​ർ ഇ​വ​രെ പി​ന്തു​ട​രു​ന്നു​ണ്ട്. ഇൗ ​വി​കാ​രം ജ​ന​ത​യെ ആ​വേ​ശി​ച്ചാ​ൽ എ​ന്തു​സം​ഭ​വി​ക്കു​മെ​ന്ന്​ ആ​വ​ർ​ത്തി​ക്കു​ന്ന ദാ​ദ്രി, ബം​ഗ​ളൂ​രു, ക​ഠ്​​വ മോ​ഡ​ൽ ആ​ൾ​ക്കൂ​ട്ട ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ പ​റ​ഞ്ഞു​ത​രു​ന്നു​ണ്ട്. ​ഡ്രൈ​വ​റെ പി​രി​ച്ചു​വി​ട്ട വി​വ​ര​മ​റി​യി​ച്ച​തി​ന്​ അ​​സ​​ദ്​ പ്ര​​തി​​ക​​രി​​ച്ച​​ത്​ അ​ർ​ഥ​വ​ത്താ​ണ്. ‘‘ഇൗ ​​സ​​മൂ​​ഹ​​ത്തി​​ൽ ന​​മ്മ​​ൾ വ​​ള​​ർ​​ത്തി​​ക്കൊ​​ണ്ടു​വ​​ന്ന പ​​ക​​യു​​ടെ സ​​ന്ത​​തി​​യാ​​ണ്​ ആ ​​ഡ്രൈ​​വ​​ർ. അ​​യാ​െ​​ള പി​​രി​​ച്ചു​​വി​​ടു​​ന്ന​​ത്​ താ​​ൽ​​ക്കാ​​ലി​​ക ​പ​​രി​​ഹാ​​ര​​മാ​​കാം. എ​​ന്നാ​​ൽ ഇൗ ​​സ​​മൂ​​ഹ​​ത്തെ വ​​ർ​​ഗീ​​യ​​ത​​യു​​ടെ മാ​​ലി​​ന്യ​​ത്തി​​ൽ​നി​​ന്ന്​ മു​​ക്​​​ത​​മാ​​ക്കു​​ക​​യാ​​ണ്​ ദീ​​ർ​​ഘ​​കാ​​ലാ​​ടി​​സ്​​​ഥാ​​ന​​ത്തി​​ലെ​​ങ്കി​​ലും ​ചെ​​യ്യേ​​ണ്ട​​ത്’’.

എന്നാൽ ലോകത്തിനു മുന്നിൽ ഇന്ത്യയെ നാണംകെടുത്തുകയും രാജ്യത്തി​​െൻറ സാമ്പത്തിക, സാമൂഹികഘടനക്കു അപരിഹാര്യമായ പരിക്കേൽപിക്കുകയും ചെയ്യുന്ന ഹിന്ദുത്വ വംശവെറിയുടെ വിപത്തിനെ ഇല്ലായ്​മ ചെയ്യുകയല്ല, അതിനു ഒളിഞ്ഞും തെളിഞ്ഞും ​പ്രോത്സാഹനം നൽകുകയാണ്​ ഭരണതലം മുതൽ താഴേതട്ടിൽ വരെ  സംഘ്​പരിവാർ ചെയ്​തുകൊണ്ടിരിക്കുന്നത്​. ഗാന്ധിവധമടക്കം വംശവെറിയുടെ കൊയ്​ത്തെടുത്തവർ തന്നെയാണ്​​ ദക്ഷിണാഫ്രിക്കയിൽ ​ഒന്നേ കാൽ നൂറ്റാണ്ടു മുന്നം നടന്ന വംശീയവിദ്വേഷത്തിനെതിരായ ഗാന്ധി പ്രതിഷേധത്തിന്​​ ഖാദി പുതപ്പിക്കാനും ആ മഹാത്​മാവി​​െൻറ ജയന്തി ആഘോഷം ഹൈജാക്​ ചെയ്യാനും തത്രപ്പെടുന്നത്​. സ്വന്തം ഭരണത്തിനു കീഴിൽ കൊഴുക്കുന്ന ഭ്രാന്തൻദേശീയതയിലൂന്നിയ വംശവെറിയുടെ നാണക്കേട്​ മറയ്​ക്കാൻ സംഘ്​പരിവാറി​​െൻറ ഖാദിത്തുണി  മതിയാകുമോ?
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:south africaarticleracismmalayalam newsIndia News
News Summary - Is That Khadi Enough for to Cover the Shame - Article
Next Story