കിഫ്ബി, ഗാഡ്ഗിൽ, സാമ്പത്തിക ഇടനാഴി
text_fieldsകേരളത്തിലെ പ്രതിപക്ഷനേതാവും മറ്റ് യു.ഡി.എഫ് നേതൃമിടുക്കന്മാരും ‘കിഫ്ബി’യിലും ‘കിയാലി’ലും വമ്പൻ അഴിമതി ആരോപ ിക്കുന്നു. ഭരണഘടന അനുസരിച്ച് പൊതുധനം ചെലവഴിക്കുന്നതിെനല്ലാം കംട്രോളർ-ഓഡിറ്റർ ജനറൽ സംവിധാനത്തിെൻറ ഓഡിറ് റ് വേണം. അത് ഒഴിവാക്കുന്ന ധനമന്ത്രി, മുഖ്യമന്ത്രി തുടങ്ങിയവരുടെ നിലപാട് ആ വൻ അഴിമതികളുടെ സാധുതയല്ലാതെ മറ്റൊന് നും വെളിവാക്കുന്നില്ല.
എന്നാൽ, അടിസ്ഥാനപരമായ ചോദ്യം മാറിമാറി ഭരിക്കുന്നവർ കേന്ദ്രത്തിലായാലും സംസ്ഥാനത് തായാലും മറ്റു സംസ്ഥാനങ്ങളിലെ വിഭിന്ന പാർട്ടികളുടെ ഭരണത്തിലായാലും ആ വിഷയത്തിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ എ ന്നതാണ്. പ്രതിപക്ഷ നേതാക്കൾ കിഫ്ബിയിലെ അഴിമതിയെക്കുറിച്ചും അതിൽ അപ്രൈസർ സംവിധാനത്തിലൂടെ നടത്തുന്ന അഴിമതിയു ടെ കള്ളക്കളികളെക്കുറിച്ചും വാചാലരാവുന്നു. കേന്ദ്രം മുതൽ സംസ്ഥാനം വരെ അപ്രൈസർ, കൺസൽട്ടൻസി എന്നൊക്കെ പേരിട്ടുവ ിളിക്കുന്ന അധികാരദല്ലാളന്മാരുടെ പിടിയിലാണ് ഇന്ന് എല്ലാ പദ്ധതികളും തീരുമാനിക്കുന്നത്.
ആഗോളീകരണ സാമ്പത്തികയുഗത്തിൽ ഏറ്റവും എളുപ്പത്തിൽ അഴിമതി നടത്താനുള്ള ഒരു സംവിധാനമായി ഉദ്യോഗസ്ഥ മേൽക്കോയ്മയിൽ നട്ടംതിരിഞ്ഞിരുന്ന നമ്മുടെ രാജ്യത്തും പച്ചമുതലാളിത്തരാജ്യങ്ങളിലേതുപോലെ അത് കടന്നുവന്നു. ലോകത്തിലെ എല്ലാ കമ്യൂണിസ്റ്റ് രാജ്യങ്ങളും വഴിമുട്ടി ചുവപ്പുമുതലാളിത്തം മാർഗമായി സ്വീകരിച്ചതോടുകൂടി പണ്ടേ ചുവപ്പുമുതലാളിത്തം ചുമക്കുന്ന ഇവിടത്തെ കമ്യൂണിസ്റ്റ് പാർട്ടികൾക്കും അവയുടെ നേതാക്കൾക്കും തികഞ്ഞ സൗകര്യമായി.
യു.ഡി.എഫ് ഭരിച്ചപ്പോഴെല്ലാം ഡോ. തോമസ് ഐസക് അവർ സംസ്ഥാനത്തിെൻറ കടബാധ്യത വർധിപ്പിക്കുന്നതിനെക്കുറിച്ച് ശബ്ദമുയർത്തുക പതിവായിരുന്നു. ഇപ്പോൾ യു.ഡി.എഫുകാരുടെ ഊഴമാണ്. ഡോ. ഐസക്കിന് അടുത്ത ഊഴം നൽകാനുള്ള ഒച്ചപ്പാടിൽ അധികമൊന്നും അനുഭവംെവച്ച് അതിൽ കാണാനാവില്ല. യു.ഡി.എഫ് ഇക്കാലമത്രയും ആ ആഗോളീകരണ യുഗത്തിൽ ഭരിച്ചും പ്രതിപക്ഷം ചമഞ്ഞും നടന്നിട്ടും അതുസംബന്ധമായ ഒരു നയം കൊണ്ടുവന്നിട്ടില്ല.
എന്നാൽ, കാതലായ ചോദ്യം അതല്ല. അഴിമതിക്കപ്പുറത്ത് കടബാധ്യത വർധിപ്പിക്കുന്നതിനെക്കുറിച്ചും അടുത്ത ഭരണകാലയളവിൽ തിരിച്ചടവ് വേണ്ടിവരുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതത്തെക്കുറിച്ചും യു.ഡി.എഫ് നേതാക്കൾ പറയുന്നുണ്ട്. കടം വാങ്ങി വൻ പദ്ധതികൾ നടപ്പാക്കുന്നതിനെക്കുറിച്ച് എന്തെങ്കിലും നയം യു.ഡി.എഫിന് ഉണ്ടോ? വ്യവസ്ഥാപിത രാഷ്ട്രീയത്തിലെ ബി.ജെ.പി, കോൺഗ്രസ്, സി.പി.എം, സി.പി.ഐ, ആർ.എസ്.പി, ജനത കുടുംബപാർട്ടികൾ, സമാജ്‌വാദി പാർട്ടി, ബി.എസ്.പി, മമത മുതൽ നവീൻ, തെലുഗു, ദ്രാവിഡ പ്രാദേശിക കക്ഷികൾ തുടങ്ങിയവയെല്ലാം നടപ്പാക്കുന്ന സാമ്പത്തിക, വികസന നയങ്ങൾ ഒന്നുതന്നെ. തങ്ങളുടെ നയങ്ങൾ വലിയ ഒരു ശരിയാണെന്ന് ജനങ്ങളെ വിശ്വസിപ്പിച്ചെടുക്കുന്നതിൽ അവരും മാധ്യമങ്ങളും ഒറ്റക്കെട്ടാണ്. എന്നാൽ, അത് ഒരു കോർപറേറ്റ് അജണ്ടയാണെന്ന യാഥാർഥ്യമാണ് തിരിച്ചറിയേണ്ടത്.
ഇത്തവണ കാലവർഷക്കെടുതി വന്നപ്പോൾ പരിസ്ഥിതിവാദികൾക്കൊപ്പം ഇവിടത്തെ മധ്യവർഗവും മാധവ് ഗാഡ്ഗിൽ എന്ന് ആർത്തുവിളിച്ച്, കുടിയിറക്കിെൻറയും പ്രകൃതിദുരന്തങ്ങളുടെയും ആശങ്കയുടെ ദുരിതജീവിതത്തിൽ കഴിയുന്ന മലയോര ജനതയുടെ നേർക്ക് കൈചൂണ്ടി നിന്നു. മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് ഒരു ഒറ്റമൂലിയാണെന്ന് തോന്നുംവിധമാണ് എല്ലാവരും പ്രചാരണം അഴിച്ചുവിട്ടത്. കേരളം മുഴുവൻ പരിസ്ഥിതിവാദ മഹാപ്രളയത്തിൽ മുങ്ങിയതുപോലെ. എന്നാൽ, അതേ കേരളജനത മെട്രോ റെയിൽ ഒരു മഹാനേട്ടമായി കൊണ്ടാടുന്നു. അവർ കൊണ്ടാടുന്ന ആ മെട്രോയുടെ നിർമാണത്തിന് മലയോരത്തെ പാറയും മണ്ണും ആറിെൻറ മാറുകീറിയ മണലും എത്ര ഉപയോഗിച്ചു എന്നൊന്നും ചിന്തിക്കേണ്ടതില്ല എന്നാണ് പരിസ്ഥിതിബോധം നിറഞ്ഞ മധ്യവർഗത്തിെൻറ ഭാവം.
ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ ഏറ്റവും കേമൻ മന്ത്രിയെ ഏഷ്യാനെറ്റ് പ്രേക്ഷകർ തെരഞ്ഞെടുത്ത വേളയിൽ രണ്ടാം ഘട്ടത്തിൽ വന്ന ആറു പേരിൽ ഒരാൾ വി.കെ. ഇബ്രാഹിംകുഞ്ഞ് ആയിരുന്നു. വികലമായ വികസനത്തെ തലയിൽ ആവേശത്തോടെ ചുമക്കുന്ന അതേ ജനതയാണ് മാധവ് ഗാഡ്ഗിൽ എന്ന് ആക്രോശിക്കുന്നത്. പിണറായി സർക്കാറിെൻറ നിവേദനം അനുസരിച്ച് ബംഗളൂരു-ചെന്നൈ വ്യവസായ ഇടനാഴി കൊച്ചി വരെ നീട്ടി സ്ഥാപിക്കാൻ കഴിഞ്ഞ ദിവസം മോദി സർക്കാർ തീരുമാനിച്ചു. രാജ്യത്തെ ഏറ്റവും വലിയ പാരിസ്ഥിതികവും സാമ്പത്തികവുമായ ദുരന്തമാണ് വ്യവസായ ഇടനാഴി. അതു കൊച്ചി വരെ സ്ഥാപിക്കുമെന്ന മോദി സർക്കാറിെൻറ പ്രഖ്യാപനം വന്നപ്പോൾ ആരും മാധവ് ഗാഡ്ഗിൽ എന്ന് ആർത്തുവിളിച്ചില്ല.
ഒരു മർമരംപോലും അതിനെതിരെ ഉയർന്നില്ല. സഹ്യപർവതത്തിെൻറയും വിന്ധ്യെൻറയും ഹിമാലയസാനുക്കളുടെയും ഏതെല്ലാം അളവുവരെ കാർന്നുതിന്നാലാണ് വ്യവസായ ഇടനാഴികൾ യാഥാർഥ്യമാവുക? മലനിരകളുടെ എത്രയളവ് വെട്ടിക്കീറിയാലാണ്, മഹാനദികളുടെ മണൽപരപ്പുകൾ എന്തുമാത്രം മാന്തിയെടുത്താലാണ് വ്യവസായ ഇടനാഴി ഉണ്ടാവുക? മുംൈബ-ഡൽഹി വ്യവസായ ഇടനാഴി 1440 കിലോമീറ്റർ നീളത്തിലും രണ്ടു കിലോമീറ്റർ വീതിയിലുമാണ് നിർമിക്കുന്നത്. പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ കൃഷിയിടത്തിെൻറ 40 ശതമാനം അത് കവർന്നെടുക്കും. രാജ്യമാകെ ചുറ്റിവളഞ്ഞും നെടുകയും വരുന്ന ആ മഹാദുരന്തം നടപ്പാക്കുന്ന മോദി സർക്കാറും മൻമോഹൻ സിങ് സർക്കാറിെൻറ പദ്ധതിയാണ് അതെന്ന് തിരിച്ചറിയുമ്പോഴാണ് സർവകക്ഷി സർവസമ്മത കൂട്ടുകെട്ടിെൻറ ഉൾച്ചരട് കോർപറേറ്റ് ശക്തികളാണെന്ന തിരിച്ചറിവു കിട്ടുന്നത്.
കടംവാങ്ങിയ പണത്തിന് പദ്ധതികൾ ഉദ്ഘോഷിച്ചും അത് മഹത്തായ നേട്ടമെന്ന് ജനങ്ങളെ വിശ്വസിപ്പിച്ചും വികസന നായകരായും വികാസ് പുരുഷനായും ആ കക്ഷികളുടെ നേതാക്കൾ വരുമ്പോൾ സർവനാശത്തിെൻറയും ജനങ്ങളുടെ ജീവിതത്തിൽ കടഭാരമേറ്റുന്നവരുടെയും കോർപറേറ്റ് ദൂതന്മാരാണെന്ന് ജനങ്ങൾ തിരിച്ചറിയുമ്പോഴേ മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് ഉദ്ധരിക്കുന്നതിൽ സാംഗത്യമുള്ളൂ. അല്ലാത്തപക്ഷം അത് വഞ്ചനയായി മാത്രം അവശേഷിക്കും. കോർപറേറ്റ് സാമ്പത്തിക, വികസന നയങ്ങളുടെ ഏതൊരു സേവകനേതാവിനും വിശുദ്ധപദവി കൈവരിക്കാനുള്ള ഒരു ഗംഗാസ്നാനമായിരിക്കും അത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.