കിഫ്ബി, കിയാൽ: കണക്കുപറയാതെ സർക്കാർ
text_fieldsകേരളത്തിെൻറ അടിസ്ഥാനസൗകര്യ വികസനത്തില്‍ വൻ കുതിച്ചുചാട്ടത്തിനായി കൊണ്ടുവന് ന ‘കിഫ്ബി’യെയും വികസനത്തിലെ വന്‍കുതിപ്പിന് ലക്ഷ്യമിട്ട കണ്ണൂര്‍ എയര്‍പോര്‍ട്ട് അതോ റിറ്റി (കിയാൽ)യെയും അഴിമതിക്കുള്ള ഉപാധിയാക്കിയിരിക്കുകയാണ് സി.പി.എമ്മും ഇടതു സ ര്‍ക്കാറും. കോടികളുടെ പൊതുപണ ഇടപാട് നടക്കുന്ന രണ്ടിടത്തും ഭരണഘടനസ്ഥാപനമായ സി.എ .ജിയുടെ പരിശോധന വേണ്ടെന്ന അമ്പരപ്പിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരി ച്ചിരിക്കുന്നത്.
നിയമസഭക്കും ഭരണത്തിനും ധനകാര്യ വ്യവസ്ഥക്കും പുറത്ത് ഒരു സ്വ തന്ത്ര സാമ്രാജ്യത്തെപ്പോലെയാണ് കിഫ്ബി. അതിെൻറ പ്രവര്‍ത്തനം നിഗൂഢമാണ്. മസാല ബോണ്ടു പോലെ ഗൂഢമായ വഴികളിലൂടെ കൊള്ളപ്പലിശക്ക് ധനസമാഹരണം നടത്തുന്നു. എല്ലാ നിയമങ്ങളു ം കാറ്റില്‍ പറത്തി പണം ചെലവിടുന്നു. വൈദ്യുതി ബേര്‍ഡില്‍ ട്രാന്‍സ് ഗ്രിഡ് നിർമിക്കുന്നത ില് കരാര്‍ നല്കിയതിലേതുപോലെ വന്‍ ക്രമക്കേടുകള്‍ പുറത്തു വന്നു തുടങ്ങിയിട്ടേയു ള്ളൂ.
യു.ഡി.എഫ് കാലത്ത് ഓഡിറ്റിങ്
യു.ഡി.എഫ് ഭരണകാലത്ത് 1999 ല്‍ കൊണ്ടുവന്ന കിഫ്ബി നിയമത്തില്‍ ഫണ്ട് സ്കീമിനായി ഉണ്ടാക്കിയ ചട്ടം 16 (6) പ്രകാരം സി.എ.ജിക്ക് കിഫ്ബി ഫണ്ടുകള്‍ ഓഡിറ്റ് ചെയ്യാൻ അധികാരം നല്കി. എന്നാല്‍, 2010ലും, 2016 ലും എല്‍.ഡി.എഫ് നിയമ ഭേദഗതികളിലൂടെ സി.എ.ജിക്കു നല്കിയ ഇൗ അവകാശം എടുത്തുകളഞ്ഞു. 1971ലെ സി.എ.ജി നിയമം വകുപ്പ് 20 (2) പ്രകാരം ഓഡിറ്റിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് 2018 മാര്‍ച്ച് 15ന് സി.എ.ജി സര്‍ക്കാറിന് കത്ത് നൽകി. സി.എ.ജി ആക്ട് 14 (1) പ്രകാരം സര്‍ക്കാര്‍ ഗ്രാൻറുകളുടെ പരിശോധന സ്വയമേറ്റെടുക്കാന്‍ സി.എ.ജിക്ക് അധികാരമുണ്ട്. കിഫ്ബിയില്‍ 43,000 കോടി രൂപയുടെ പദ്ധതികളില്‍ സര്‍ക്കാര്‍ ഗ്രാൻറായ വെറും 10,000 കോടി മാത്രമാണ് ഇതുപ്രകാരം ഓഡിറ്റ് ചെയ്യാനാവുക. അതിനാലാണ് ആക്ടിലെ 20 (2) പ്രകാരം സമ്പൂർണ ഓഡിറ്റിന് അനുമതി ആവശ്യപ്പെട്ടത്.
സര്‍ക്കാറിെൻറ വിചിത്ര മറുപടി
അനുമതി നിഷേധിച്ചു സര്‍ക്കാര്‍ നല്കിയ മറുപടി വിചിത്രമാണ്. നിലവിലെ കിഫ്ബി ആക്ട് പ്രകാരം സി.എ.ജിക്ക് ഓഡിറ്റ് അനുമതിയില്ലെന്നും അത് ചെയ്താല്‍ നിക്ഷേപകര്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നുമായിരുന്നു മറുപടി. കിഫ്ബി ആക്ടിലെ സെക്ഷന്‍ 6-സി പ്രകാരം ഫണ്ട് വിനിയോഗം വിലയിരുത്താന്‍ ഫണ്ട് ട്രസ്റ്റി ആൻഡ് അഡ്വൈസറി കമീഷന് ഉണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ലോകത്തെവിടെയെങ്കിലും ഒരു സ്ഥാപനം സുതാര്യമാണെന്ന് അറിഞ്ഞാല്‍ നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം കുറയും എന്ന് കേട്ടിട്ടുണ്ടോ? കള്ളപ്പണ ഖജനാവായ സ്വിസ്ബാങ്ക് മാത്രമേ സുതാര്യത പാടില്ലെന്ന് പറയുകയുള്ളൂ.
ഓഡിറ്റിങ്ങിന് അനുമതി നിഷേധിച്ചുള്ള സര്‍ക്കാറിെൻറ കത്തിന് 2018 ആഗസ്റ്റ് രണ്ടിന് സി.എ.ജി നല്കിയ മറുപടിയില്‍ സര്‍ക്കാർ വാദങ്ങളെ പൂർണമായും തള്ളിക്കളയുന്നു. ഫണ്ട് ട്രസ്റ്റി ആൻഡ് അഡ്വൈസറി കമീഷന് കിഫ്ബി ഫണ്ടുകളുടെ പൂർണ ഓഡിറ്റ് നടത്താനുള്ള അധികാരമില്ലെന്നാണ് സി.എ.ജിയുടെ മറുപടി. തങ്ങളുടെ ഓഡിറ്റ് നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം വർധിപ്പിക്കുകയാണ് ചെയ്യുകയെന്നും സി.എ.ജി ചൂണ്ടിക്കാട്ടി.
പാര്‍ട്ടി വളര്‍ത്താന്‍ കിയാല്‍ പണം
കിയാലിെൻറ കഥയും വ്യത്യസ്തമല്ല. യു.ഡി.എഫ് ഭരിച്ചിരുന്ന 2015-16 സാമ്പത്തികവര്‍ഷം വരെ കണ്ണൂര്‍ എയര്‍പോര്‍ട്ടിലെ അക്കൗണ്ടുകള്‍ സി.എ.ജി ഓഡിറ്റിന് വിധേയമാക്കിയിരുന്നു. എന്നാല്‍, ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 28 ജൂണ്‍ 2017ൽ കിയാല്‍ അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യാന്‍ സി.എ.ജിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി അന്നത്തെ കിയാല്‍ എം.ഡി. സി.എ.ജിക്കു കത്ത് നല്കി. കിയാലില്‍ സര്‍ക്കാറിന് വെറും 35 ശതമാനം മാത്രമേ ഓഹരികള്‍ ഉള്ളൂ എന്നും അതിനാല്‍ അത് കമ്പനി ആക്ട് പ്രകാരം സര്‍ക്കാര്‍ കമ്പനിയല്ല എന്നും കത്തില്‍ പറയുന്നു. ഇതിനു നല്കിയ മറുപടിയില്‍ കിയാലിെൻറ ഈ വാദങ്ങളെല്ലാം സി.എ.ജി പൊള്ളയാണെന്ന് തെളിയിക്കുന്നു. കിയാലില്‍ സര്‍ക്കാറിനും പൊതുമേഖല സ്ഥാപനങ്ങള്‍ക്കും കൂടി 65 ശതമാനത്തോളം ഓഹരികള്‍ ഉണ്ട്. അതിനാല്‍ ഇത് സര്‍ക്കാര്‍ കമ്പനിയാണെന്നും, കമ്പനി നിയമപ്രകാരം ‘ഡീംഡ് കമ്പനി’യായി കണക്കാക്കി സി.എ.ജി ഓഡിറ്റിന് വിധേയമാക്കണമെന്ന് സി.എ.ജി പറഞ്ഞു.
എന്നിട്ടും ‘കിയാല്‍’ അക്കൗണ്ടുകളില്‍ ഓഡിറ്റിങ്ങിന് അനുമതി നല്‍കാത്തത് ദുരൂഹമാണ്. കാരണങ്ങള്‍ അധികം തിരയേണ്ട കാര്യമില്ല. 2015-16 വര്‍ഷത്തിലെ സി.എ.ജി ഓഡിറ്റ് റിപ്പോര്‍ട്ടില്‍തന്നെ ഇതിനുള്ള മറുപടിയുണ്ട്. 2016 മാര്‍ച്ചില്‍ നിയമസഭ െതരഞ്ഞെടുപ്പിൽ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജെൻറ പരസ്യത്തിനായി സി.പി.എം മുഖപത്രത്തിന് 25,000 രൂപയും പിണറായി വിജയെൻറ നവകേരള യാത്ര പരസ്യത്തിനായി 25,000 രൂപയും എം.ഡി അനുവദിച്ചതായി സി.എ.ജി റിപ്പോര്‍ട്ടിലുണ്ട്. ഈ സര്‍ക്കാറിെൻറ സത്യപ്രതിജ്ഞ ചടങ്ങിെൻറ പരസ്യത്തിനായി 50,000 രൂപയും സി.പി.എം മുഖപത്രത്തിന് നല്‍കിയിട്ടുണ്ട്. ഇവയെല്ലാം നിയമവിരുദ്ധമാണെന്നും നടപടി സ്വീകരിക്കണമെന്നും സി.എ.ജി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നിർദേശിച്ചിട്ടുണ്ട്. അതോടെയാണ് സി.എ.ജിയുടെ ഓഡിറ്റിങ്ങിന് പൂട്ടുവീണത്.
തെറ്റിദ്ധരിപ്പിച്ച് രക്ഷപ്പെടുന്നു
ഇൗ വിഷയത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ചു രക്ഷപ്പെടാനാണ് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും ശ്രമിക്കുന്നത്. കിഫ്ബിയെ തകര്‍ക്കാനും വികസനം തടയാനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറയുന്നു. ഓഡിറ്റിങ് നടത്തണമെന്ന് പറയുന്നത് കിഫ്ബിയെ തകര്‍ക്കലും വികസനം തടയലുമാണോ? കൊച്ചി ഇൻറര്‍നാഷനല്‍ എയര്‍പോര്‍ട്ട് കമ്പനി എന്ന ‘സിയാലി’ല്‍ സി.എ.ജി ഓഡിറ്റിങ് ഉണ്ടോ എന്നാണ് കിയാലില്‍ മുഖ്യമന്ത്രിയുടെ മറുചോദ്യം. എന്നാല്‍, രേഖകള്‍ പ്രകാരം ‘കിയാല്‍’ സംസ്ഥാന ഗവണ്‍മെൻറ് കമ്പനിയാണ്. ‘സിയാല്‍’ ഗവണ്‍മെൻറ് ഇതര കമ്പനിയുമാണ്. ഈ വസ്തുത മറച്ചുെവച്ച് തെറ്റിദ്ധരിപ്പിക്കുകയാണ് അദ്ദേഹം. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ സര്‍ക്കാറിനും സര്‍ക്കാറിെൻറ ഉടമസ്ഥതയിലുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ക്കും കൂടി 64 ശതമാനത്തോളം ഓഹരികളുണ്ട്. എന്നാല്‍, സിയാലില്‍ 32.41 ശതമാനം ഓഹരികള്‍ മാത്രമേ ഉള്ളൂ. 51 ശതമാനം ഓഹരികള്‍ ഉണ്ടെങ്കിലേ സര്‍ക്കാര്‍ കമ്പനിയാകൂ.
ധനമന്ത്രി തോമസ് ഐസക്ക് ആകട്ടെ ജനങ്ങളെ മുഴുവന്‍ വിഡ്ഢികളാക്കുകയാണ്. കിഫ്ബിയില്‍ ഓഡിറ്റിങ്ങിന് സി.എ.ജിക്ക് ഒരു തടസ്സവുമില്ലെന്ന് അദ്ദേഹം പറയുന്നു. എന്നാൽ, കിഫ്ബിയുടെ 43000 കോടി പദ്ധതികളില്‍ വെറും 10,000 കോടിയുടെ സര്‍ക്കാര്‍ ഗ്രാൻറിന്മേല് മാത്രമാണ് സി.എ.ജി ഒാഡിറ്റിങ് കഴിയുക. ഇതു മറച്ചുെവച്ചാണ് തോമസ് െഎസക്കിെൻറ പ്രസ്താവന.
പ്രതിപക്ഷം അന്നേ ചൂണ്ടിക്കാട്ടി
കിഫ്ബി നിയമഭേദഗതി നിയമസഭയില്‍ ചര്‍ച്ചക്കു വന്നപ്പോള്‍തന്നെ ഇൗ കണക്കുവെക്കാത്തതിെൻറ അപകടം പ്രതിപക്ഷ നേതാവ് എന്ന നിലക്ക് ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. കിഫ്ബി വന്‍ധനസമാഹരണം നടത്തുകയും ട്രഷറിക്ക് പുറത്തു കൂടെ അത് സമ്പദ്ഘടനയിലെത്തുകയും ചെയ്യുമ്പോൾ ഉണ്ടായേക്കാവുന്ന പ്രതിസന്ധിയും ചൂണ്ടിക്കാട്ടി. അപാകതകള്‍ എല്ലാം പരിഹരിക്കുമെന്നും ആശങ്ക വേണ്ടെന്നുമാണ് അന്ന് ധനമന്ത്രി ഉറപ്പ് നല്‍കിയത്. പക്ഷേ, ഉറപ്പുകളൊന്നും പാലിക്കാതെ ധനമന്ത്രി സഭയെ കബളിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.