ഇല കൊഴിഞ്ഞു
text_fieldsകോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ മരങ്ങാട്ടുപിള്ളിയിലെ കർഷകകുടുംബത്തിൽ ക രിങ്ങോഴക്കൽ തൊമ്മൻ മാണിയുടെയും ഏലിയാമ്മയുടെയും മകനായാണ് മാണിയുടെ ജനനം. മര ങ്ങാട്ടുപിള്ളി സെൻറ് തോമസ് എൽ.പി സ്കൂളിലും കടപ്ലാമറ്റം സെൻറ് ആൻറണീസ് യു.പി സ് കൂളിലും പ്രാഥമിക വിദ്യാഭ്യാസം. കുറവിലങ്ങാട് സെൻറ് മേരീസ് ഹൈസ്കൂളിലും പാല സെൻറ് തോമസ് ഹൈസ്കൂളിലുമായി തുടർ വിദ്യാഭ്യാസം. സെൻറ് തോമസിലെ പഠന കാലത്ത് ഉത്തരവാദ ഭരണത്തിനുവേണ്ടിയുള്ള സമരത്തിൽ പഠിപ്പ് മുടക്കി മാണി രംഗത്തിറങ്ങി.
തൃശ്ശിനാപ ്പള്ളി സെൻറ് ജോസഫ്സ് കോളജിലും തേവര സേക്രട്ട് ഹാർട്ട് കോളജിലുമായി ബിരുദ പഠനം . കോളജ് യൂനിയൻ പ്രവർത്തനങ്ങളിൽ സജീവം. മദ്രാസ് ലോ കോളജിൽനിന്നാണ് നിയമബിരുദ ം നേടിയത്.
1955 ൽ ബി.എൽ ബിരുദമെടുത്ത് കോഴിക്കോട്ട് പ്രാക്ടീസ് ആരംഭിച്ചതാണ് മ ാണിയുടെ സജീവരാഷ്ട്രീയ പ്രവർത്തനത്തിന് തുടക്കമായത്. പി. ഗോവിന്ദ മേനോെൻറ കീഴ ിലായിരുന്നു പ്രാക്ടിസ്. ഗോവിന്ദമേനോൻ അന്ന് കോഴിക്കോട് നഗരസഭ ചെയർമാനായിരുന് നു. നഗരസഭ തെരഞ്ഞെടുപ്പിൽ ഗോവിന്ദമേനോെൻറ പ്രചാരണങ്ങളിൽ മാണി സജീവമായി. തെരഞ്ഞെട ുപ്പ് യോഗങ്ങളിലെ മികച്ച പ്രസംഗകനായി. ഈ വേദികൾ അദ്ദേഹത്തെ സജീവരാഷ്ട്രീയത്തി ലെത്തിച്ചു. ഒരു വർഷത്തെ കോഴിക്കോടൻ ജീവിതത്തിനുശേഷം പാലായിലേക്ക്. ചുരുങ്ങിയ കാലം കൊണ്ട് മികച്ച അഭിഭാഷകനായി പേരെടുത്തു. ഇതിനിടെ കോൺഗ്രസിലെ മുൻനിരക്കാരിലൊരാളായ പി.ടി. ചാക്കോയുമായി അടുത്തു. 1959ൽ മാണി കെ.പി.സി.സി അംഗമായി.
കേരള കോൺഗ്രസിെൻറ പിറവി
1959ൽ കമ്യൂണിസ്റ്റ് മന്ത്രിസഭക്കെതിരായ വിമോചന സമരത്തിെൻറ വിജയത്തെ തുടർന്ന് 1960 ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള ജനാധിപത്യമുന്നണി അധികാരത്തിൽവന്നു. മന്ത്രിസഭയിൽ ആഭ്യന്തരമടങ്ങുന്ന സുപ്രധാന വകുപ്പുകളുടെ ചുമതല പി.ടി. ചാക്കോക്കായിരുന്നു. എന്നാൽ, പിന്നീട് ചാക്കോയോട് നീതിപുലർത്താത്ത കോൺഗ്രസ് നേതൃത്വത്തിനെതിരെ നീറിപ്പുകഞ്ഞ വികാരങ്ങൾ കേരള രാഷ്ട്രീയത്തിൽ പ്രത്യാഘാതങ്ങളുളവാക്കിയ തീരുമാനങ്ങൾക്ക് വഴിവെച്ചു. പി.ടി. ചാക്കോയുടെ നിര്യാണശേഷം കെ.എം. ജോർജിെൻറ നേതൃത്വത്തിൽ 15 എം.എൽ.എമാർ കോൺഗ്രസിൽനിന്ന് പടിയിറങ്ങി. ഇവർ കോട്ടയത്ത് യോഗംചേര്‍ന്ന് കേരള കോണ്‍ഗ്രസ് രൂപവത്കരിക്കുമ്പോള്‍ കെ.എം. മാണി കോട്ടയം ഡി.സി.സി സെക്രട്ടറിയായിരുന്നു. കെ.എം. ജോർജ്ചെയര്മാനായി കേരള കോണ്‍ഗ്രസ് രൂപംകൊണ്ടു. ഒക്ടോബർ ഒമ്പതിന് കോട്ടയം തിരുനക്കര മൈതാനിയിൽ മന്നത്തു പത്മനാഭൻ ഭദ്രദീപം കൊളുത്തി കേരള കോൺഗ്രസിന് ജന്മം നൽകി.
പാലായുടെ അടിയാധാരം മാണിയിലേക്ക്
1965 ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ മാണി പാലായിൽ കേരള കോൺഗ്രസ് സ്ഥാനാർഥിയായി. കോൺഗ്രസിലെ അഡ്വ. വി.ടി. തോമസിനെ 9585 വോട്ടിന് തോൽപിച്ച് മാണി നിയമസഭയിൽ. അന്ന് മാണിക്ക് വയസ്സ് 31. അവിടന്നിങ്ങോട്ട് പാലായുടെ അടിയാധാരം മാണിക്ക് സ്വന്തം. എന്നാൽ, ആ തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ഇല്ലാത്തതിനാൽ നിയമസഭ സമ്മേളിച്ചില്ല. എം.എൽ.എമാർ സത്യപ്രതിജ്ഞ ചെയ്തില്ല. എം.എൽ.എ ആയതോടെ അധികാരം മാണിക്ക് ഹരമായി. ’67 ലും മാണിയായിരുന്നു പാലായിലെ സ്ഥാനാർഥി.
പാർട്ടി വക വാഹനവും പിന്നാലെ പാർട്ടിയും
സജീവ പാർട്ടി പ്രവർത്തനത്തിലേക്കു മാറിയതോടെ പ്രവർത്തനത്തിന് ഒരു വാഹനം കിട്ടിയെങ്കിൽ എന്ന് മാണി ആഗ്രഹിച്ചു. അന്ന് ഓഫിസ് ചുമതലയുള്ള ജനറല്‍ സെക്രട്ടറിക്ക് മാത്രമായിരുന്നു വാഹനത്തിനുള്ള അവകാശം. മാണി പാര്‍ട്ടി ചെയര്മാന് കെ.എം. ജോര്‍ജ്ജിന് മുന്നില്‍ ഒരു നിർദേശം വെച്ചു. തന്നെ ഓഫിസ് ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാക്കിയാല്‍ കേരളം മുഴുവന്‍ സഞ്ചരിച്ച് പാര്‍ട്ടി കെട്ടിപ്പടുക്കാം. ജോര്‍ജ്ജ് ഇക്കാര്യം മുതിർന്ന പാർട്ടി നേതാക്കളോട് ആലോചിച്ച് അവസാനം സമ്മതിച്ചു. അങ്ങനെ 1971ലും 1972ലും കേരള കോണ്‍ഗ്രസിെൻറ ഓഫിസിെൻറ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി കെ.എം. മാണി. അതോടെയാണ് കേരള കോണ്‍ഗ്രസ് രാഷ്ട്രീയം മാണിയുടെ കൈയിലെത്തിയത്.
അടിയന്തരാവസ്ഥയിലും ശേഷവും
ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ കോണ്‍ഗ്രസ് വിരുദ്ധ ചേരിയിലായിരുന്നു കേരള കോണ്‍ഗ്രസ്. വിവിധ രാഷ്ട്രീയ പാര്‍ട്ടിനേതാക്കള്‍ക്കൊപ്പം കെ.എം. ജോർജിനെയും ആര്. ബാലകൃഷ്ണ പിള്ളയേയും പൊലീസ് പൂജപ്പുര ജയിലിലടച്ചു. കെ.എം. മാണിയാകെട്ട ഒളിവില്‍ പോയി. ഇതിനിടെ, അന്നത്തെ അച്യുതമേനോന് സര്‍ക്കാരില്‍ ചേരാന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം കേരള കോണ്‍ഗ്രസിനെ ക്ഷണിച്ചു. ഡിസംബറില്‍ ജോർജിനെയും ബാലകൃഷ്ണപിള്ളയേയും മോചിപ്പിച്ച് ഡല്‍ഹിയിലെത്തിച്ചു. ജോർജും ബാലകൃഷ്ണപിള്ളയും മന്ത്രിസഭയില്‍ ചേരാൻ തീരുമാനിച്ച് മടങ്ങി. കേരള കോണ്‍ഗ്രസിൽ ഇരട്ട പദവി പാടില്ല എന്ന സിദ്ധാന്തം അപ്പോഴേക്കും മാണി മുന്നോട്ട് വെച്ചിരുന്നു. സഭാനേതൃത്വം ഈ നിലപാടിനെ പിന്തുണച്ചു. ജോർജ് പാര്‍ട്ടി ചെയര്‍മാന്‍സ്ഥാനം ഒഴിഞ്ഞില്ല. എന്നാൽ, മാണി ധനകാര്യ മന്ത്രിയായി. ഒപ്പം ബാലകൃഷ്ണപിള്ളയും.
അധികം താമസിയാതെ പിള്ള മന്ത്രിസ്ഥാനം രാജിവെച്ചു. ആ സ്ഥാനത്ത് ജോർജ് മന്ത്രിയായി. 1976 ഡിസംബര്‍ 11ന് ജോർജ് മരിച്ചു. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കരുണാകരെൻറ മന്ത്രിസഭയില്‍ മാണി ആഭ്യന്തര മന്ത്രിയായി. ഇതിനോടകം മാണി കേരള കോണ്‍ഗ്രസിെൻറ ചെയര്‍മാനുമായി. അതോടെ ഇരട്ടപദവി വേണ്ട എന്ന വാദം കേരള കോണ്‍ഗ്രസിന് അന്യമായി. കെ.എം. മാണിതന്നെയായിരുന്നു പാര്‍ട്ടി ചെയര്‍മാനും പാര്‍ലമെൻററി പാര്‍ട്ടി നേതാവും മന്ത്രിയുമെല്ലാം. രാജന് കേസിെൻറ പേരില്‍ കരുണാകരന് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. തുടർന്ന് എ.കെ. ആൻറണി മുഖ്യമന്ത്രിയായി. മാണി ആഭ്യന്തരമന്ത്രിയായി തുടർന്നു.
മാണി-ജോസഫ് ബലാബലം
1977 ഡിസംബര്‍ 21ന് പാലായിലെ തെരഞ്ഞെടുപ്പുകേസിനെത്തുടര്ന്ന് മാണിക്ക് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നു. പകരം പി.ജെ. ജോസഫ് ആൻറണി മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായി. ഇതിനിടെ മാണി കേസ് ജയിച്ച് തിരികെയെത്തി. ജോസഫ് രാജിവെച്ച് സ്ഥാനമൊഴിഞ്ഞപ്പോള്‍ സെപ്റ്റംബര്‍ 16ന് മാണി വീണ്ടും മന്ത്രിയായി. പക്ഷേ, പാര്‍ട്ടി ചെയര്മാന് സ്ഥാനം വേണമെന്ന് പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. അതിെൻറ പേരില്‍ മാണിയും ജോസഫും അകന്നു. അത് പില്ക്കാലത്ത് കേരള കോണ്‍ഗ്രസിനുണ്ടായ പിളര്‍പ്പുകള്‍ക്ക് തുടക്കം കുറിച്ചു.
അടിയന്തരാവസ്ഥക്കു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് 20 സീറ്റ് ലഭിച്ചത് കേരള രാഷ്ട്രീയത്തില്‍ കെ.എം. മാണിയെ കരുത്തനാക്കി. 1980ല്‍ ആൻറണിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിലെ ഒരുപക്ഷം ഇടതുപക്ഷത്തേക്ക് നീങ്ങിയപ്പോള്‍ കെ.എം. മാണിയുടെയും പി.ജെ. ജോസഫിെൻറയും നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസും ഒപ്പം കൂടി. 1980ല്‍ ഇ.കെ. നായനാര്‍ സര്‍ക്കാറില്‍ കെ.എം. മാണി അംഗമായി. പക്ഷേ, 1982ല്‍ നായനാരെയും ഇടതുമുന്നണി നേതൃത്വത്തേയും െഞട്ടിച്ച് മാണി രാജിവെച്ച് യു.ഡി.എഫിലേക്ക് മടങ്ങി. 1987ല്‍ പി.ജെ. ജോസഫും കൂട്ടരും മാണിയെ വിട്ട് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പുണ്ടാക്കി. മാണിയെ പിന്തുണക്കുന്നവർ കേരള കോൺഗ്രസ് മാണി ഗ്രൂപ്പുമായി.
ആഭ്യന്തരവും വഴങ്ങി
1978ൽ, അടിയന്തരാവസ്ഥക്കുശേഷം മാണി ആഭ്യന്തര മന്ത്രിയാകുന്ന സമയത്ത് ഏറെ വിമർശനങ്ങളേറ്റു കിടന്നിരുന്ന വകുപ്പായിരുന്നു അത്. രാജൻകേസ് വിധിയും അത് പൊലീസിെൻറ ഉന്നതതലങ്ങളിലുണ്ടാക്കിയ മാനസിക തകർച്ചയും പൊതുജനങ്ങളിൽ പൊലീസിനോടുണ്ടായ അവിശ്വാസവുമെല്ലാം കെട്ടുപിണഞ്ഞ അവസരത്തിൽ ധീരമായ കാൽവെപ്പുകളോടെ മുന്നോട്ടു നീങ്ങാൻ മാണിക്ക് കഴിഞ്ഞു. ഈ കാലയളവിലാണ് ഒരു തെരഞ്ഞെടുപ്പ് കേസിലുണ്ടായ വിധിയെതുടർന്ന് അദ്ദേഹവും സി.എച്ച്. മുഹമ്മദ് കോയയും മന്ത്രിസ്ഥാനങ്ങൾ രാജിവെച്ചത്. ഹൈകോടതി വിധിയെ സുപ്രീംകോടതി അസ്ഥിരപ്പെടുത്തി തെരഞ്ഞെടുപ്പ് ഫലം ശരിെവച്ചതോടെ മാണിയും സി.എച്ചും വീണ്ടും മന്ത്രിമാരായി.
1980ൽ നായനാർ മന്ത്രിസഭയിൽ വീണ്ടും ധനകാര്യമന്ത്രിയായ മാണി കർഷകത്തൊഴിലാളി പെൻഷെൻറ പ്രഖ്യാപനത്തിലൂടെ വലിയ സാമൂഹികപരിഷ്കാരത്തിന് തുടക്കംകുറിച്ചു. ’82 ലെ കരുണാകരൻ മന്ത്രിസഭയിലെ ധനകാര്യമന്ത്രിയും മാണി തന്നെയായിരുന്നു. ’86 വരെ ഇൗ പദവിയിൽ തുടർന്നു. ഇതിനിടയിൽ കുറഞ്ഞൊരു കാലത്തേക്ക് ൈവദ്യുതിയുടെയും ജലസേചനത്തിെൻറയും ചുമതല അദ്ദേഹം വഹിച്ചു. 1991ൽ െഎക്യജനാധിപത്യ മുന്നണി മന്ത്രിസഭയിലെ റവന്യൂ, നിയമ, ഹൗസിങ് വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി.
1991ലും 2001ലും 2011ലും റവന്യൂ,നിയമം, ഭവനനിർമാണം എന്നീ വകുപ്പുകളുടെ മന്ത്രിയായി. 2015ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ധനമന്ത്രിയായിരിക്കെ ബാർ കോഴ ആരോപണത്തെതുടർന്ന് രാജിവെച്ചു. പിന്നീട് നടന്ന തെരഞ്ഞെടുപ്പിലും(13ാം തവണ) അദ്ദേഹം പാലായിൽനിന്നു തന്നെ വിജയിച്ചു.
പാലായിൽ സ്ഥാനാർഥി
കോൺഗ്രസിൽ നിന്ന് പിരിഞ്ഞ് കേരള കോൺഗ്രസ് രൂപവത്കൃതമായിേട്ടയുള്ളൂ. പാലാ നിയമസഭാ മണ്ഡലം രൂപവത്കരിച്ചതിനു ശേഷം1965 മാര്‍ച്ചില്‍ നടന്ന നിയമസഭ െതരഞ്ഞെടുപ്പിൽ മണ്ഡലത്തിലേക്ക് ഒരു സ്ഥാനാർഥിയെ തിരക്കി നടന്ന കേരള കോൺഗ്രസ് നേതാക്കള്‍ രാഷ്്ട്രീയത്തിലെ യുവതാരം കെ.എം. മാണി എന്ന പാലാക്കാരനെ ശ്രദ്ധിച്ചു. ചെറുപ്പക്കാരന്, ഉന്നത ബിരുദധാരി, മിടുക്കന്, നന്നായി പ്രസംഗിക്കും. ഇടതുപക്ഷ സ്വതന്ത്രൻ വി.ടി. തോമസായിരുന്നു മുഖ്യ എതിരാളി.
കേരള കോണ്‍ഗ്രസ് സ്ഥാനാർഥിയാകാൻ അഭ്യർഥിച്ച് മോഹന്‍ കുളത്തുങ്കൽ എന്ന നേതാവ് മാണിയെ ചെന്നു കണ്ടു. കുറെ ആലോചിച്ചശേഷം മാണി സമ്മതിച്ചുവെങ്കിലും, തെരഞ്ഞെടുപ്പിന് ചെലവാക്കാന്‍ കൈയില്‍ പണമില്ല എന്ന കാര്യം അറിയിച്ചു. അങ്ങനെ തെരഞ്ഞെടുപ്പ് ചെലവിലേക്ക് 35,000 രൂപ മാണിയെ ഏൽപിച്ച് സ്ഥാനാർഥിത്വം ഉറപ്പിച്ചു. തെരഞ്ഞെടുപ്പിൽ 9585 വോട്ടിന് തോമസിനെ തോൽപിച്ചു.
പള്ളീലച്ചൻ പിടിച്ച ‘മൂലധനം’
ചെറുപ്പത്തില്‍ തന്നെ രാഷ്ട്രീയബോധം നയിച്ചിരുന്ന മാണിക്ക് കമ്യൂണിസത്തോടായിരുന്നു ആഭിമുഖ്യം. തമിഴ്നാട്ടിലെ തൃശിനാപ്പള്ളിയിൽ കോളജ് പഠനകാലത്ത് ഒരിക്കൽ ഹോസ്റ്റലിലെ വിദ്യാർഥിയുടെ പണം മോഷണം പോയി. ക്രൈസ്തവ മാനേജ്മെൻറ് കോളജിലെ പുരോഹിതനായ വാര്ഡന് എല്ലാവരുടെയും പെട്ടിയും മറ്റും പരിശോധിച്ചു തുടങ്ങി. പരിശോധനയിൽ കെ.എം. മാണിയുടെ പെട്ടിയിൽ കണ്ട ഒരു സാധനം കണ്ട് അച്ചൻ ഞെട്ടി. കാൾമാക്സിെൻറ ‘മൂലധനം’.
യാഥാസ്ഥിതികനായ വാർഡന് അതുൾക്കൊള്ളാൻ പറ്റുന്നതിനപ്പുറമായിരുന്നു. മാണിയെ കോളജില്‍നിന്ന് പുറത്താക്കി. അന്നു കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായ യു.വി. ചാക്കോ ആണ് മാണിയുടെ രക്ഷക്കെത്തിയത്. ‘കമ്യൂണിസ്റ്റ് മാണി’യെയും കൂട്ടി അദ്ദേഹം എറണാകുളം സേക്രഡ് ഹാര്‍ട്ട് കോളജിലെത്തി അവിടെ പ്രവേശനം വാങ്ങിക്കൊടുത്തു. തൊടുപുഴ കരിക്കുന്നം പഞ്ചായത്ത് പ്രസിഡൻറായിരുന്ന യു.വി. ചാക്കോ പിന്നീട് തൊടുപുഴയില്‍ പി.ജെ. ജോസഫിനെതിരെ സി.പി.എം സ്ഥാനാർഥിയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.