Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസ്​നേഹസൗഹൃദങ്ങളുടെ...

സ്​നേഹസൗഹൃദങ്ങളുടെ മാണിസാർ

text_fields
bookmark_border
K.M-Mani-and-P.J-Joseph
cancel

കെ.എം. മാണി കാലയവനികക്കുള്ളിൽ മറഞ്ഞിട്ട് ഇന്നേക്ക്​ ഒരുവർഷം പൂർത്തിയാകുന്നു. അരനൂറ്റാണ്ടിലേറെ കാലം ഒരേ മണ്ഡ ലത്തെ പരാജയം അറിയാതെ പ്രതിനിധാനം ചെയ്യുകയും അതിൽ 24 വർഷം മന്ത്രിയായി പ്രവർത്തിക്കുകയും ചെയ്ത മാണിസാറി​െൻറ റെ േക്കാഡ്​ ഭേദിക്കുക അത്ര എളുപ്പമല്ല. എന്നാൽ, അതിലേറെ ബുദ്ധിമുട്ടുള്ള കാര്യമാണ് അദ്ദേഹത്തി​െൻറ മനുഷ്യത്വത്തി​ െൻറ പാഠങ്ങൾ വായിച്ചുതീർക്കുക എന്നത്. മനുഷ്യത്വത്തിലധിഷ്ഠിതമായ പ്രായോഗികരാഷ്​ട്രീയത്തി​െൻറ വക്താവായിരുന് നു കെ.എം. മാണി. അപ്രായോഗികമായ ഉട്ട്യോപ്യൻ ആശയങ്ങളെപ്പറ്റി പ്രചാരണം നടത്തുക എളുപ്പമാണ്. എന്നാൽ, പ്രതിനിധാനം ച െയ്യുന്ന ജനസമൂഹത്തിന് പ്രയോജനകരമായ കാര്യങ്ങൾ ചെയ്തുതീർക്കുക എന്ന ഉത്തരവാദിത്തം നിറവേറ്റിയെന്നതാണ്​ കെ.എം. മാണിയുടെ മഹത്ത്വം.

കേരള കോൺഗ്രസ് എന്ന രാഷ്​ട്രീയ പ്രസ്ഥാനം ഉദയംചെയ്തപ്പോൾ അതിൽ ആകൃഷ്​ടനായി കാർഷികപശ്ചാത്തലത്തിൽനിന്ന്​ വളർന്നുവന്ന നേതാവാണ്​ കെ.എം. മാണി. കേരളത്തിലെ ഭൂരിപക്ഷംവരുന്ന കൃഷിക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനും അവരെ മുഖ്യധാരയിലെത്തിക്കാനുമുള്ള മാർഗങ്ങൾ അന്വേഷിച്ച സംഘടിതശക്തിയായി കേരള കോൺഗ്രസ്​ വളർന്നു. നയസമീപനങ്ങളുടെ സുതാര്യതയും കർമപരിപാടികളുടെ സ്വീകാര്യതയും ഈ രാഷ്​ട്രീയ പ്രസ്ഥാനത്തി​െൻറ പ്രസക്തി വർധിപ്പിച്ചു. ഇക്കാരണത്താൽ കെ.എം. മാണിയുടെ പ്രസക്തിയും വർധിച്ചു. പ്രതിപക്ഷത്തായിരുന്ന കാലത്ത്​ സർക്കാറി​െൻറ ചെയ്തികളെ വസ്തുനിഷ്ഠമായി വിലയിരുത്താനും തെറ്റുകൾ ചൂണ്ടിക്കാണിക്കാനും നല്ല നിർദേശങ്ങൾ സമർപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. കേന്ദ്ര- സംസ്ഥാന ബന്ധങ്ങളിൽ കാലോചിതമായ മാറ്റം വേണമെന്ന് വാദിച്ചതും അത് നിയമസഭയിൽ കൊണ്ടുവന്ന് അംഗീകരിപ്പിക്കാൻ സാധിച്ചതും കെ.എം. മാണിയുടെ നേട്ടമായിരുന്നു. ഭരണത്തിലെത്തിയപ്പോൾ അധ്വാനവർഗ സിദ്ധാന്തത്തിൽ അധിഷ്ഠിതമായ കർമപരിപാടികൾ ആവിഷ്​കരിച്ചു.

തൊഴിലാളികളും കൃഷിക്കാരും തമ്മിലുള്ള വർഗപരമായ അകലം കുറച്ച് സൗഹൃദനിലപാടുകൾ സ്വീകരിക്കുന്നത് അവർക്കും സംസ്ഥാനത്തിനും ഗുണകരമാകുമെന്ന ബോധ്യത്തിലാണ് കർഷകരും കർഷക​ത്തൊഴിലാളികളും ഒരേ നാണയത്തി​െൻറ രണ്ടുവശങ്ങളാെണന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. ആ പ്രഖ്യാപനത്തി​െൻറ പ്രായോഗികാവിഷ്കാരമായിരുന്നു ആദ്യം കർഷകത്തൊഴിലാളികൾക്കും പിന്നീട് കർഷകർക്കും പെൻഷൻ നൽകിക്കൊണ്ടുള്ള ബജറ്റ് പ്രഖ്യാപനം. വെറും വരവു ചെലവ്​ കണക്കുകളുടെ ആധികാരികരേഖ എന്നതിൽനിന്ന് സംസ്ഥാനത്തി​െൻറ പുരോഗതിക്കും ജനങ്ങളുടെ സുസ്ഥിതിക്കും വേണ്ടിയുള്ള ഭരണകർത്താക്കളുടെ കാഴ്ചപ്പാടുകളുടെ ആവിഷ്കാരമായി ബജറ്റിനെ മാറ്റിയെടുത്തത് കെ.എം. മാണിയായിരുന്നു. സർക്കാറി​െൻറ നയപരിപാടികളും മുൻഗണനാവിഷയങ്ങളും ബജറ്റിനെ സ്വാധീനിക്കുമെന്നതുകൊണ്ട് അപ്രകാരമൊരു പ്രായോഗികസമീപനം ഇടതു-വലത്​ സർക്കാറുകൾക്കുവേണ്ടി അദ്ദേഹം അവതരിപ്പിച്ച ബജറ്റുകളിലും ഉണ്ടായിരുന്നുവെന്നത് സ്വാഭാവികം മാത്രം.

ഗ്രാമത്തി​െൻറ നട്ടെല്ല്​ കർഷകരാണെന്നും അവരുടെ ശാക്തീകരണവും സാമ്പത്തികസ്വയംപര്യാപ്തതയും രാജ്യപുരോഗതിക്ക്​ അനിവാര്യമാണെന്നുമുള്ള ഗാന്ധിയൻ കാഴ്ചപ്പാടി​െൻറ പ്രയോക്താവായിരുന്നു അദ്ദേഹം. രാഷ്​ട്രീയപാർട്ടികളുടെ ദർശനങ്ങളും ഭരണകർത്താക്കളുടെ നയപരിപാടികളും ഏറ്റവും ദരിദ്രനായവ​​െൻറ മുഖംകണ്ടുകൊണ്ടായിരിക്കണമെന്ന ഗാന്ധിജിയുടെ ആഹ്വാനത്തോട് നീതിപുലർത്തിക്കൊണ്ടായിരുന്നു​ കെ.എം. മാണിയുടെ രാഷ്​ട്രീയ നിലപാടുകളും ഭരണപരിഷ്കാരങ്ങളും എന്നുപറയാൻ കഴിയും. കൃഷി ആധുനികവത്​കരിക്കാതെ കർഷകനും കേരളവും രക്ഷപ്പെടില്ലെന്ന യാഥാർഥ്യം ഉൾക്കൊള്ളണം. കാർഷിക ഉൽപന്നങ്ങൾ മൂല്യവർധിത ഉൽപന്നങ്ങളായിമാറ്റിയാൽ മാത്രമേ കർഷകന് ന്യായമായലാഭം ലഭിക്കുകയുള്ളൂവെന്ന്​ അദ്ദേഹം ഉറച്ചുവിശ്വസിച്ചു.

സമന്വയത്തി​െൻറ ഭാഷയും സഹിഷ്ണുതയുടെ സ്വരവും എന്നും കെ.എം. മാണിസാറിനുണ്ടായിരുന്നു. രാഷ്​ട്രീയമായ അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും വ്യക്തിപരമായ അടുപ്പം അദ്ദേഹത്തി​െൻറ പ്രത്യേകതയായിരുന്നു. പ്രതിപക്ഷ ബഹുമാനം എന്നും കാത്തുസൂക്ഷിച്ചു. വിയോജിപ്പുകൾ ഒരിക്കലും വിദ്വേഷത്തിനു കാരണമാകരുതെന്ന നിർബന്ധബുദ്ധിയുണ്ടായിരുന്നതുകൊണ്ട് വ്യക്തിഹത്യക്ക് ഒരിക്കലും അദ്ദേഹം തയാറായിട്ടില്ല. ആശയപരമായ യോജിപ്പിലെത്താനുള്ള സൗഹൃദാന്തരീക്ഷം ബോധപൂർവം സൃഷ്​ടിക്കാൻ ശ്രദ്ധിച്ചിരുന്നു. മാനസികമായ അകലം ഉണ്ടാകാതിരിക്കാൻ എല്ലാകാര്യങ്ങളും ആലോചിക്കുകയും ആശയരൂപവത്​കരണത്തിൽ സമചിത്തതയോടെയുള്ള സമീപനം സ്വീകരിക്കുകയുമായിരുന്നു അദ്ദേഹത്തി​െൻറ ശീലം.

ഇണങ്ങിയും പിണങ്ങിയുമായി നീണ്ട വർഷങ്ങൾ രാഷ്​ട്രീയരംഗത്ത് നിലയുറപ്പിച്ചിരുന്ന ഞങ്ങൾ തമ്മിലെ വ്യക്തിബന്ധങ്ങൾ ഊഷ്മളമായി സൂക്ഷിക്കാൻ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു. വ്യത്യസ്ത പാതകളിൽ സഞ്ചരിച്ചപ്പോഴും ലക്ഷ്യമൊന്നായിരുന്നതുകൊണ്ട് ഐക്യത്തി​െൻറ സ്വരം കേൾക്കാതിരിക്കാൻ ഒരിക്കലും ഞങ്ങൾക്ക്​ കഴിഞ്ഞിട്ടില്ല. പരസ്പരവിശ്വാസത്തി​െൻറയും സ്നേഹത്തി​െൻറയും ചരടിൽ ബന്ധിതമായ ആ ദീപ്തസ്മരണക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
(കേരള കോൺഗ്രസ് (എം) വർക്കിങ്
ചെയർമാനാണ്​ ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k.m maniopinionmalayalam newsarticlesP.J josph
News Summary - k.m mani memory-Opinion
Next Story