സൂനാമി അറിയാം, പ്രതിരോധിക്കാം
text_fieldsനവംബർ അഞ്ച് ലോക സുനാമി അവബോധദിനമാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ മാത്രം 58സുനാമികൾ ലക്ഷക ്കണക്കിനു പേരുടെ ജീവനെടുത്തു. 2004ൽ ഉണ്ടായ ഇന്തോനേഷ്യൻ സുനാമി ഇന്ത്യയുൾപ്പടെ 14രാജ്യങ്ങളിൽ നിന്ന് 2,27,000 പേരുടെ ജീവനെടുത്തു. ഇതിനെത്തുടർന്ന് ലോകസംഘടനകൾ ജപ്പാനിലെ കോബെയിൽ സമ്മേളിച്ച് 10വർഷത്തേക്ക് നടപ്പിലാക്കാൻ ദുരന്ത അപായ ലഘൂകരണപരിപാടികൾ ആവിഷ്കരിച്ചു. 2030ഒാടെ മനുഷ്യജീവനും സമ്പത്തിനും ജീവനോപാധികൾക്കും മറ്റുമുള്ള നഷ്ടം കുറക്കുകയെന്ന ലക്ഷ്യത്തോടെ 2015ൽ ജപ്പാനിലെ സെൻദായ് നഗരത്തിൽ ചേർന്ന അന്താരാഷ്ട്ര ദുരന്ത അപായലഘൂകരണ കോൺഫറൻസിൽ ബൃഹത്തായ പദ്ധതികൾ ആവിഷ്കരിച്ചു.
ഈ രംഗത്ത് ആർജിച്ച അറിവും അനുഭവങ്ങളും ലോകരാജ്യങ്ങളുമായി പങ്കുവെക്കുന്നതിനു വേണ്ടി ജപ്പാൻ നിർദേശിച്ച പ്രകാരമാണ് അന്താരാഷ്ട്രസംഘടന നവംബർ അഞ്ച് ലോകസുനാമി അവബോധദിനമായി ആചരിക്കുന്നത്.
ലോകത്ത് ഏറ്റവും കൂടുതൽ ഭൂകമ്പം അനുഭവപ്പെടുന്നത് ജപ്പാനിലാണ്. അതിനാൽ ഭൂകമ്പവും സുനാമിയും മുൻകൂട്ടി അറിയുന്നതിനുമുള്ള കുറ്റമറ്റ സംവിധാനം ഇവിടെയുണ്ട്. സുനാമിയുടെ വിവിധ ഘടകങ്ങൾ കണക്കിലെടുത്തു കൂടുതൽ കംപ്യൂട്ടേഷൻ നടത്തി മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നതിന് രണ്ടോ മൂന്നോ മിനിറ്റ് എടുത്തേക്കാം. ജപ്പാനിൽ എല്ലാ നഗര-ഗ്രാമങ്ങളിലും എവിടെയും കേൾക്കാവുന്ന പൊതുവിഞജാപന സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. ടി.വിയും മൊബൈലും കൂടാതെ സുനാമി മുന്നറിയിപ്പ് ഈ സംവിധാനം വഴിയും അറിയിക്കുന്നു. മുന്നറിയിപ്പ് കേൾക്കുന്നതോടെ അതതുപ്രദേശത്തെ ുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആളുകൾ കുതിക്കുന്നു.
എല്ലായിടത്തും എല്ലാവർക്കും ഏതുസമയത്തും കണ്ടുമനസ്സിലാക്കാവുന്ന രീതിയിൽ മേഖയലുടെ മാപ്പും ദുരിതാശ്വാസ ക്യാമ്പുകളും വ്യക്തമായി അടയാളപ്പെടുത്തിയിടുണ്ട്. ഇത്തരത്തിൽ ചിട്ടയായ പ്രവർത്തനത്തിലൂടെയാണ് ഭൂകമ്പങ്ങളിലും സുനാമിയിലും ആൾനാശം ജപ്പാനിൽ കുറച്ചത്. 1854 നവംബർ 5ന് വകയമ പ്രിഫെക്ച്ചറിലെ ഹിരോഗാവയിൽ ആഞ്ഞടിച്ച സുനാമിയിൽ നിന്ന് ആ ഗ്രാമത്തിലെ ജനങ്ങളെ മുഴുവൻ ഹമാഗുച്ചി ഗ്യോരോ എന്ന സാധാരണക്കാരൻ രക്ഷപ്പെടുത്തിയ സംഭവം പ്രസിദ്ധമാണ്. ഇതിെൻറ ഒാർമക്കാണ് നവംബർ 5 ലോകസുനാമി അവബോധദിനമായി തെരെഞ്ഞെടുത്തത്.
2004ലെ ഇന്തോനേഷ്യൻ സുമാത്ര സുനാമി ഏതാണ്ട് രണ്ടരമണിക്കൂർ കഴിഞ്ഞാണ് ഇന്ത്യൻ തീരത്ത് എത്തുന്നത്. സൂനാമി സംബന്ധിച്ച നമ്മുടെ സംവിധാനം ശരിയായി പ്രവർത്തിച്ചിരുന്നെങ്കിൽ ജീവഹാനി കുറക്കാൻ സാധിക്കുമായിരുന്നു. സുമാത്ര സുനാമിയെതുടർന്ന് കടലിനടിത്തട്ടിൽ സ്ഥാപിച്ചിട്ടുള്ള സെൻസറുകളുമായി ബന്ധിപ്പിക്കുന്ന 22 ബോയ്കൾ സ്ഥാപിച്ചിരുന്നു. കടലിനടിത്തട്ടിലെ ഏതൊരു ചെറിയ ചലനവും ഈ സെൻസറുകളിൽ നിന്നു ബോയ് വഴി ഉപഗ്രഹങ്ങളിലേക്കും തുടർന്ന് സുനാമി മുന്നറിയിപ്പ് കേന്ദ്രങ്ങളിലേക്കും എത്തിക്കുന്നതിനു വേണ്ടിയാണ് ഇത്. എന്നാൽ സുമാത്രയിൽ തന്നെ 2016 ലുണ്ടായ ഭൂകമ്പസമയത്ത് 22 ബോയ്കളിൽ ഒന്നു പോലും പ്രവർത്തിച്ചില്ലത്രെ. പലതും നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ തകർക്കപ്പെടുകയോ ചെയ്തിരുന്നത്രെ. ഇന്ത്യൻതീരത്തും ഇങ്ങനെ സ്ഥാപിച്ച ബോയ്കൾ പലതും നഷ്ടപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ദുരന്തങ്ങളും അപകടങ്ങളും ഏതുനിമിഷവും സംഭവിക്കാം. അതുകൊണ്ടുതന്നെ അതിനെ നേരിടുന്നതിനുള്ള സംവിധാനവും സദാജാഗരൂകരായിരിക്കണം.ദുരന്തമാനേജ്മെൻറിനു നേതൃത്വംകൊടുക്കുന്നവരുടെ ഉപദേശവും നേതൃത്വവും സ്വീകരിച്ച് അന്താരാഷ്ട്ര ഏജൻസികളുടെയും ഗവേഷണസ്ഥാപനങ്ങളുടെയും സഹകരണത്തോടെ നമുക്ക് ഈരംഗത്ത് മുന്നേറാനും ദുരന്ത അപകടസാധ്യതകൾ തടയുന്നതിനും നാശനഷ്ടങ്ങൾ കുറക്കുന്നതിനും സാധിക്കും.
(ജപ്പാനിലെ അഡ്വാൻസ്ഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ ശാസ്ത്രജ്ഞനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.