സുതാര്യത കൊച്ചിമെട്രോക്കും ബാധകം
text_fieldsനമ്മുടെ പൊതുഗതാഗതരംഗത്ത് പുതിയൊരു സംസ്കാരത്തിന് നാന്ദികുറിച്ച കൊച്ചി മെട്രോ പക്ഷേ, സുതാര്യതയുടെ കാര്യത്തിൽ നല്ലൊരു മാതൃകയല്ല നൽകുന്നത്. സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ മെട്രോ യാത്രയുടെ വിശദാംശങ്ങൾ കെ.എം.ആർ.എൽ വെളിപ്പെടുത്തണമെന്ന് മുഖ്യ വിവരാവകാശ കമീഷണർ വിൻസൻ എം. പോൾ ഉത്തരവിട്ടു. വിവാദ മെട്രോ യാത്രയിൽ ലക്ഷങ്ങളുടെ നാശനഷ്ടങ്ങളുണ്ടായെന്നും നിയമലംഘനങ്ങൾ നടന്നുവെന്നും പരാതി ഉയർന്ന സാഹചര്യത്തിലാണ് സംഭവത്തിെൻറ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ആർ.ടി.എ കേരള ഫെഡറേഷൻ പൊലീസിനെയും കെ.എം.ആർ.എല്ലിനെയും സമീപിച്ചത്. കേസ് അന്വേഷിക്കുന്ന ആലുവ പൊലീസ് ചില രേഖകൾ നൽകാൻ തയാറായെങ്കിലും കെ.എം.ആർ.എൽ അപേക്ഷ നിരാകരിക്കുകയാണ് ചെയ്തത്. രേഖകൾ വെളിപ്പെടുത്തിയാൽ അന്വേഷണത്തെയും അറസ്റ്റിനെയും പ്രതികൂലമായി ബാധിക്കുമെന്നാണ് കാരണമായി ചൂണ്ടിക്കാണിച്ചത്. തുടർന്ന് അപേക്ഷകൻ വിവരാവകാശ കമീഷനെ സമീപിച്ചു. ആവശ്യപ്പെട്ട രേഖകൾ 20 ദിവസത്തിനകം അപേക്ഷകന് നൽകണമെന്ന് കമീഷൻ ഉത്തരവിട്ടു. വിവരാവകാശ രേഖകൾ നൽകുന്നതിൽ കെ.എം.ആർ.എൽ ഡെപ്യൂട്ടി ജനറൽ മാനേജർ, കമ്പനി സെക്രട്ടറി എന്നിവർക്ക് വീഴ്ച സംഭവിച്ചുവെന്ന് കമീഷൻ കണ്ടെത്തി. രേഖകൾ കൈവശമുള്ള ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്ക് അപേക്ഷ കൈമാറുന്നതിലും കെ.എം.ആർ.എൽ വീഴ്ചവരുത്തി. ഇൗ സാഹചര്യത്തിൽ വീഴ്ചവരുത്തിയ കെ.എം.ആർ.എല്ലിെൻറ വിവരാവകാശ ഉദ്യോഗസ്ഥർക്കെതിരെ ആർ.ടി.െഎ നിയമത്തിലെ 20(1) വകുപ്പ് പ്രകാരമുള്ള ശിക്ഷാനടപടികൾ ആരംഭിക്കാൻ കമീഷൻ തീരുമാനിച്ചു. അതിെൻറ ഭാഗമായി 15 ദിവസത്തിനകം വിശദീകരണം സമർപ്പിക്കാൻ കമീഷൻ നോട്ടീസ് അയക്കുകയും ചെയ്തു. ബന്ദും ഹർത്താലും മറ്റു സമരങ്ങളും മെട്രോയെ ഒരുതരത്തിലും ബാധിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് പുതിയൊരു യാത്രാസംവിധാനം കെ.എം.ആർ.എൽ ജനങ്ങൾക്കു തുറന്നുകൊടുത്തത്. അതിന് ലഭിച്ച ആദ്യത്തെ പ്രഹരമാണ് ‘ജനകീയ മെട്രോ യാത്ര’ എന്ന സമരാഭാസം. അതിനെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കാനും സംഭവിച്ച നഷ്ടം ബന്ധപ്പെട്ടവരിൽനിന്ന് ഇൗടാക്കാനും അതിനെ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താനും എന്തുകൊണ്ടാണ് മെട്രോ മടിക്കുന്നത്? സുതാര്യതക്കെതിരെയുള്ള കെ.എം.ആർ.എല്ലിെൻറ ഇൗ നിലപാടിനെതിരെ ശക്തമായ നടപടിയാണ് വിവരാവകാശ കമീഷൻ ഇൗ കേസിൽ സ്വീകരിച്ചത്.
വഖഫ് ബോർഡിെൻറ നിസ്സഹകരണം
പൊതു അധികാരിയുടെ കൈവശമുള്ള രേഖകൾ മാത്രമല്ല നിയന്ത്രണത്തിലുള്ളതും ഏതെങ്കിലും നിയമപ്രകാരം വാങ്ങി നൽകാവുന്ന രേഖകളും വിവരാവകാശനിയമത്തിെൻറ പരിധിയിൽ വരുന്നുണ്ട്. ഏതു പൗരൻ ആവശ്യപ്പെട്ടാലും ഇൗ രേഖകൾ ആർ.ടി.െഎ നിയമപ്രകാരം വാങ്ങിനൽകാൻ പബ്ലിക് ഇൻഫർമേഷൻ ഒാഫിസർക്ക് നിയമപരമായി ബാധ്യതയുണ്ട്. വഖഫ് സ്വത്തുക്കൾ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് വഖഫ് നിയമപ്രകാരം വഖഫ് ബോർഡുകൾ സർക്കാർ രൂപവത്കരിച്ചത്. ആർ.ടി.െഎ നിയമപ്രകാരം അവ പൊതു അധികാരസ്ഥാപനങ്ങളാണ്. വഖഫ് ബോർഡിനു കീഴിലുള്ള ഒരു മഹല്ല് ജമാഅത്തിലെ വിവരമാണ് ഒരു അപേക്ഷകൻ കേരള സംസ്ഥാന വഖഫ് ബോർഡിൽ ആർ.ടി.െഎ നിയമപ്രകാരം ആവശ്യപ്പെട്ടത്. ജമാഅത്തുകളുടെ നിയന്ത്രണത്തിലുള്ള വഖഫ് ബോർഡ് രേഖകൾ വാങ്ങി അപേക്ഷകന് നൽകാൻ നിയമപരമായി ബാധ്യതയുണ്ട്. എന്നാൽ, രേഖകൾ നൽകണമെന്ന കത്ത് ബന്ധപ്പെട്ട ജമാഅത്തിന് നൽകുകയല്ലാതെ വഖഫ് നിയമപ്രകാരം നടപടി സ്വീകരിക്കാൻ ബോർഡിെൻറ വിവരാവകാശ ഉദ്യോഗസ്ഥ തയാറായില്ല. തുടർന്ന് അപേക്ഷകൻ അപ്പീൽ സമർപ്പിച്ചപ്പോൾ, ഒരു പൊതുതാൽപര്യവുമില്ലാത്ത തികച്ചും സ്വകാര്യ വിവരമാണ് അപേക്ഷകൻ ആവശ്യപ്പെട്ടതെന്നു കാണിച്ച് 8(1)(j) വകുപ്പുപ്രകാരം ഒന്നാം അപ്പീൽ എക്സിക്യൂട്ടിവ് ഒാഫിസറും നിരാകരിച്ചു. ഇൗ നടപടിയെയാണ് അപേക്ഷകൻ വിവരാവകാശ കമീഷൻ മുമ്പാകെ ചോദ്യംചെയ്തത്. അപേക്ഷകൻ ആവശ്യപ്പെട്ട വിവരങ്ങൾ 15 ദിവസത്തിനകം വഖഫ് ബോർഡ് നൽകണമെന്ന് മുഖ്യ വിവരാവകാശ കമീഷണർ വിൻസൻ എം. പോൾ ഉത്തരവിട്ടു. രേഖകൾ നൽകുന്നതിൽ വീഴ്ചവരുത്തിയ വഖഫ് ബോർഡിെൻറ വിവരാവകാശ ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷണനടപടികൾ സ്വീകരിക്കാൻ കമീഷൻ തീരുമാനിച്ചു.
ജമാഅത്തിലെ അംഗങ്ങളുടെ പേരും വിലാസവുമാണ്അപേക്ഷകൻ ചോദിച്ചത്. എന്നാൽ പേരുകൾ നൽകി, വിലാസം നൽകാതിരിക്കുകയും ചെയ്തു. എന്നിട്ടും പി.െഎ.ഒയും അപ്പീൽ അധികാരിയും ഒരുവിധ തുടർനടപടിയും സ്വീകരിച്ചില്ലെന്ന് അപേക്ഷകൻ കമീഷൻ മുമ്പാകെ ബോധിപ്പിച്ചു. അപേക്ഷകൻ ആവശ്യപ്പെട്ട വിവരങ്ങൾ നിരാകരിക്കാൻ നിയമാനുസൃതമായ ഒരു കാരണവുമില്ലെന്ന് കമീഷൻ കണ്ടെത്തി. ജമാഅത്തിലെ അംഗങ്ങളുടെ പേരും വിലാസവും പൊതു അധികാരിയുടെ നിയന്ത്രണത്തിൽ വരുന്ന വിവരമാണെന്നും അതിനാൽ ആർ.ടി.െഎ നിയമപ്രകാരം അപേക്ഷകന് നൽകേണ്ടതാണെന്നും കമീഷൻ വിലയിരുത്തി. തുടർന്നാണ് രേഖകൾ നൽകാൻ കമീഷൻ നിർദേശിച്ചത്. ജമാഅത്തിൽനിന്നു വിവരങ്ങൾ ആവശ്യപ്പെട്ടതിൽ പി.െഎ.ഒ കാലവിളംബം വരുത്തിയെന്നും കമീഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഇത് വിവരാവകാശ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനമായതിനാൽ ആർ.ടി.െഎ നിയമം 20(1) വകുപ്പുപ്രകാരമുള്ള ശിക്ഷണനടപടികൾ പി.െഎ.ഒക്കെതിരെ സ്വീകരിക്കാൻ കമീഷൻ തീരുമാനിച്ചു. 15 ദിവസത്തിനകം പി.െഎ.ഒ വിശദീകരിക്കണമെന്നും കമീഷൻ നിർദേശിച്ചു.
വഖഫ് ബോർഡിെൻറ എക്സിക്യൂട്ടിവ് ഒാഫിസർകൂടിയായ ഒന്നാം അപ്പീൽ അധികാരി വിവരം നൽകുന്നതിൽ വീഴ്ചവരുത്തി. ആർ.ടി.െഎ നിയമത്തിലെ 19(6) വകുപ്പ് ലംഘിച്ചുവെന്ന് കമീഷൻ ഉത്തരവിൽ വ്യക്തമാക്കി. ഇൗ സാഹചര്യത്തിൽ ഒന്നാം അപ്പീൽ അധികാരി 15 ദിവസത്തിനകം കമീഷന് വിശദീകരണം സമർപ്പിക്കണമെന്നും നിർദേശിച്ചു.വിവരം നൽകുന്ന നടപടിയിൽ പി.െഎ.ഒ ഏതെങ്കിലും തരത്തിലുള്ള വീഴ്ചവരുത്തിയാൽ അത് പരിശോധിക്കാനുള്ള അധികാരമാണ് മുതിർന്ന ഉദ്യോഗസ്ഥനായ അപ്പീൽ അധികാരിക്ക് ആർ.ടി.െഎ നിയമം നൽകുന്നത്. എന്നാൽ, അപ്പീൽ അധികാരിയും നിയമലംഘനം നടത്തിയെന്നാണ് വിവരാവകാശ കമീഷൻ ഇൗ കേസിൽ കണ്ടെത്തിയത്. വേലിതന്നെ വിളവുതിന്നുേമ്പാൾ കമീഷെൻറ ഫലപ്രദവും ശക്തവുമായ ഇത്തരം ഇടപെടൽ മാത്രമാണ് ജനങ്ങൾക്ക് ഏക ആശ്രയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.