Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sep 2019 3:26 AM GMT Updated On
date_range 16 Sep 2019 3:28 AM GMTവിദ്വേഷ വിത്തുകൾ കേരളത്തിൽ മുളച്ചുപൊന്തുന്നതെന്തു കൊണ്ട്?
text_fieldsbookmark_border
ഒരാൾ പിറന്നുവീഴുന്നത് എന്നോ രൂപപ്പെട്ടു വന്ന സമൂഹത്തിലായിരിക്കും. ആ സമൂഹം അയാളുട െ വളർച്ചയെയും ബോധ്യങ്ങളെയും സ്വാധീനിക്കാനുള്ള സാധ്യത ഏറെയാണ്. അത് വ്യക്തിയിൽ വ്യക് തിഗുണമായും നിർണായകഘട്ടങ്ങളിൽ സാമൂഹിക ആവശ്യത്തിനും പാകപ്പെട്ടുവരുന്നു. പ്രളയ കാലത്തെ ഇടപെടൽ തന്നെയാണ് ഇതിെൻറ ഏറ്റവും വലിയ ദൃഷ്ടാന്തം. നന്മ, നന്മ മരം എന്നൊക്കെ വ്യക്തികേന്ദ്രീകൃതമായ വിശേഷണങ്ങളാണെങ്കിലും സൂക്ഷ്മാർഥത്തിൽ അതൊരു സാമൂഹികാവ സ്ഥയുടെ പരിഛേദമാണ്. അതുകൊണ്ടാണ് നന്മയുടെ ഇടപെടലിന് അസാധ്യമായ വേഗം കൈവരുന്നത്. അതൊരു തരത്തിലുള്ള വിഭാഗീയതയെയും അനുവദിക്കുന്നില്ല. അവിടെ മതമോ, ജാതിയോ, ദേശമോ ഒന് നും പരിഗണനാവിഷയമല്ല. പരിഗണന മനുഷ്യൻ എന്നതിലപ്പുറം സഹജീവി സ്നേഹം മാത്രമാണ്. ഇത് ഏറ്റക്കുറച്ചിലോടെ ലോകത്തിൽ എവിടെയും നടക്കാവുന്നതാണ്. എന്നാൽ, കേരളത്തിലെ സാമൂഹിക വൈവിധ്യങ്ങളുടെയും ജീവിത രീതികളുടെയും അകത്ത് ഇത്തരമൊരു മനസ്സ് രൂപപ്പെട്ടതിന് ചരിത്രപരമായ പശ്ചാത്തലമുണ്ട്.
‘‘ഓരോരുത്തരുടെയും സാമൂഹിക സാംസ്കാരികജീവിതം പരസ്പരം ഉൾക്കൊള്ളുന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം കൂടുതൽ ശരിയായിരുന്നു.അഹിന്ദുക്കളുടെ അനുയായികൾ ഇവിടെ വന്നത് വെട്ടിപ്പിടിക്കാനല്ല, കച്ചവടത്തിനാണ്.സവർണകുടുംബങ്ങളിൽനിന്നടക്കം നിരവധി ഹിന്ദുക്കൾ ക്രിസ്ത്യാനികളും മുസ്ലിംകളുമായി മതപരിവർത്തനം ചെയ്തത് ആ രണ്ടു മതങ്ങളെയും ക്രിസ്തീയമോ ഇസ്ലാമികമോ അല്ലാത്ത സാമൂഹിക- സാംസ്കാരികജീവിതം സ്വാംശീകരിപ്പിച്ചു. എന്തുകൊണ്ടാണ് വടക്കേ ഇന്ത്യയിൽ ഉള്ളതുപോലെ കേരളത്തിൽ ഹിന്ദുക്കളും അഹിന്ദുക്കളും തമ്മിൽ അത്ര കടുത്ത ശത്രുതയില്ലാത്തതെന്ന് ഇതു വ്യക്തമാക്കുന്നു. ബ്രിട്ടീഷുകാരുടെ വരവിനു മുമ്പുള്ള ഇന്ത്യയിൽ ഹിന്ദു-മുസ്ലിം സംഘട്ടനങ്ങൾ നടന്നിരുന്നു എന്ന് ചിത്രീകരിക്കുന്നതിൽ തൽപരരായ ബ്രിട്ടീഷ് ചരിത്രകാരന്മാർപോലും ബ്രിട്ടീഷ് ശത്രുക്കളെ പിന്തുടർന്ന് ഹൈദരലിയും ടിപ്പു സുൽത്താനും മലബാർ പ്രദേശത്തേക്ക് കടക്കുംവരെ കേരളത്തെ അവരുടെ പട്ടികയിൽപ്പെടുത്തിയിരുന്നില്ല’’- കേരളത്തിെൻറ അത്ര വിദൂരമല്ലാത്ത ചരിത്രത്തിലേക്ക് കടക്കുമ്പോൾ ഇ.എം.എസിെൻറ ഈ നിരീക്ഷണത്തിന് ഇക്കാലത്ത് ഏറെ പ്രാധാന്യമുണ്ട് (കേരളം മലയാളിയുടെ മാതൃഭൂമി. ചിന്താ പതിപ്പ് - പേജ് - 46). കാരണം, കേരളീയ നവോത്ഥാനമൂല്യങ്ങളെ രാഷ്ട്രീയമായി പരാജയപ്പെടുത്തി തീവ്രവലതുപക്ഷത്തിന് കേരളത്തിൽ അധികാരരാഷ്ട്രീയം സ്ഥാപിച്ചെടുക്കുക എളുപ്പമല്ല. പകരം അതിനുവേണ്ട ഭൗതികസാഹചര്യം രൂപപ്പെടുത്താൻ കേരളീയ പുരോഗമന, മതേതര പൊതുബോധത്തിൽ അപരവിദ്വേഷത്തെ വംശീയമായി പരുവപ്പെടുത്തുകയാണ് അവരുടെ പരിപാടി. അത്തരമൊരവസ്ഥയിൽ ചരിത്രത്തിലേക്കുള്ള നടത്തം യാഥാർഥ്യങ്ങളെ ബോധ്യപ്പെടുത്തിത്തരും.
കെ.ആർ. ഇന്ദിര എന്ന കേന്ദ്ര സർക്കാർ തസ്തികയിൽ ജോലിചെയ്യുന്ന സ്ത്രീയുടെ വംശീയവികാരം തിളച്ചുമറിയുന്ന വാക്കുകൾ ഉദ്ഭവിച്ചതും നിമിഷനേരങ്ങൾ കൊണ്ട് അതിന് അനുകൂലമായ മനസ്സിെൻറ ഇടപെടലുണ്ടായതും ഗൗരവത്തിൽ കാണേണ്ടതുണ്ട്. കേരളീയ പൊതുബോധമണ്ഡലങ്ങളിൽ എത്ര ധൈര്യത്തിലാണ് കെ.ആർ. ഇന്ദിരമാർ പ്രത്യക്ഷപ്പെടുന്നത് എന്നുകൂടി ചിന്തിക്കണം. നൂറ്റാണ്ടുകൾകൊണ്ട് കരസ്ഥമാക്കിയ സാംസ്കാരിക ജ്ഞാനമണ്ഡലങ്ങളിൽ ഒരു വിഭാഗത്തെ പേരെടുത്ത് അവമതിക്കുമ്പോൾ ചിലരുടെ നിശ്ചിത ജന്മവാസനകളെ പ്രതിരോധിക്കാൻ കേരളത്തിെൻറ ചരിത്രത്തെ പുനർവായനക്ക് തുറന്നുവെക്കുകതന്നെ വേണം. ഇ.എം.എസിെൻറ നിരീക്ഷണം അതുകൊണ്ടാണ് ഇക്കാലത്തും പ്രസക്തമാകുന്നത്.
പരസ്പരം ഉൾക്കൊള്ളാൻ പാകപ്പെട്ട മണ്ണ് കേരളത്തിെൻറ ബുദ്ധിപരമായ സവിശേഷതയായിരുന്നു എന്നതിന് കേരളത്തിൽ ഒരു തരത്തിലുള്ള അസമത്വവും ഉണ്ടായിരുന്നില്ല എന്നല്ല അർഥം. ജാതിപരമായ അകലത്തിലും മതപരമായ സഹിഷ്ണുത നിലനിന്നിട്ടുണ്ട്. ഈ പറയുന്ന താത്തമാരുടെ പെറ്റുപെരുകലിൽ മറ്റ് മതസ്ഥർക്ക് എതിർപ്പുണ്ടായിരുന്നില്ല. അത്രമാത്രം പാരസ്പര്യവും അപരമത സ്നേഹവും നിലനിന്നത് ഇന്നത്തെ അത്ര വികാസം പ്രാപിക്കാത്ത കേരളത്തിലാണ് എന്നുകൂടി ഓർക്കണം. ഒരു ഭാഗത്ത് ജന്മിത്തം ഉണ്ടാക്കിയ കടുത്ത സാമ്പത്തിക അസമത്വങ്ങൾ, മറുഭാഗത്ത് ഫ്യൂഡലിസത്തിെൻറ അവശിഷ്ടങ്ങൾ പേറുന്ന ജാതിവ്യവസ്ഥ. അതിനിടയിൽപോലും മതസഹിഷ്ണുത നിലനിന്നിട്ടുണ്ട്. പിന്നീട് ബ്രിട്ടീഷുകാർ അതിനെ ഏത് രീതിയിൽ കോളനിവാഴ്ചക്കും കൊള്ളയടിക്കലിനും ഉപയോഗിച്ചു എന്നതിെൻറ ഫലം ഇപ്പോൾ ഹിന്ദുത്വ ദേശീയവത്കരണം വരെ എത്തി നിൽക്കുന്നു.
കശ്മീർ, അസം പൗരത്വവിഷയങ്ങളോടുള്ള കേരളീയ പ്രതികരണത്തിന് രണ്ട് തലങ്ങളുണ്ട്. ഒന്ന് ഭരണകൂട അധികാരത്തിെൻറയും മറ്റൊന്ന് അപരമത വിദ്വേഷത്തിെൻറയും. കശ്മീരിലെ ജനങ്ങൾ, അവർ ഏതു മതത്തിൽപ്പെട്ടവരായാലും, ജനാധിപത്യാവകാശങ്ങൾക്ക് പുറത്ത് പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ട്. രാജ്യത്തിനകത്ത് ഒരു സ്റ്റേറ്റിനെ ഭരണകൂട അധികാരത്തിെൻറ ബലംകൊണ്ട് പിടിച്ചുനിർത്തുന്നതിനെ പിന്തുണക്കാൻ ഒരു ജനാധിപത്യവിശ്വാസിക്കും കഴിയില്ല. അതിനെതിരെയുള്ള പ്രതികരണങ്ങൾ പലരും തങ്ങൾക്ക് സാധ്യമായ ഇടങ്ങളിൽനിന്ന് നടത്തുന്നുണ്ട്. പ്രധാനമായും സോഷ്യൽ മീഡിയതന്നെ. എന്നാൽ, അത്തരം പ്രതികരണത്തെ ദേശവിരുദ്ധമാക്കി ചിത്രീകരിച്ച് നിങ്ങൾക്ക് ഇടം പാകിസ്താനാണ് എന്ന വാദം ദിനംപ്രതി ശക്തിപ്പെട്ടുവരുന്നു. അതിനിടയിലാണ് അസം കടന്നുവന്നത്. അതിനോടും വലിയ വിഭാഗം പ്രതികരിച്ചു. അവിടെ രാജ്യം നഷ്ടെപ്പട്ടവർ മുസ്ലിംകൾ മാത്രമല്ല, ഹിന്ദുക്കളുമുണ്ട് എന്നു പോലും ചിലർ മറന്നു. പകരം അതിനെ വംശീയവിദ്വേഷമാക്കി മാറ്റാൻ തൽപരകക്ഷികൾ സോഷ്യൽ എൻജിനീയറിങ് തന്നെ നടത്തി. ഇത് കേരളീയ പൊതുബോധത്തെ സ്വാധീനിക്കാൻ തുടങ്ങിയതോടെ അതിെൻറ പ്രജനന കേന്ദ്രങ്ങളിൽ മറ്റ് അടയാളങ്ങൾകൂടി പ്രകടമായി.
‘ഇതൊക്കെ പലരുടെയും മനസ്സിൽ ഉള്ളതാണ് ഇന്ദിര അതു തുറന്നു പറഞ്ഞു എന്നു മാത്രം’ എന്ന തരത്തിലേക്ക് വിഷയം പൊതുബോധത്തെ സ്വാധീനിക്കാൻ തുടങ്ങി. അതിൽ രാഷ്ട്രീയം അപ്രസക്തമാകുകയും മതം പ്രസക്തമാകുകയും ചെയ്തു. എന്നാൽ, അവർ പറയുന്നതുപോലെയോ, ചിലർ സ്വകാര്യം പറയുന്നതു പോലെയോ പുറത്ത് പോകേണ്ടവരല്ല ഹിന്ദു ഇതരവിഭാഗങ്ങൾ. കാരണം, കെ.കെ. കൊച്ചിെൻറ ‘കേരള ചരിത്രവും സമൂഹ രൂപവത്കരണവും’ എന്ന കൃതിയിൽ പറയുന്നു: ‘‘.. കേരളത്തിലെ നിരവധി ജനവിഭാഗങ്ങൾ കുടിയേറി പാർക്കുന്നവരാണ്... ഈ കുടിയേറ്റക്കാരും തദ്ദേശീയരുമായി ലയിച്ചുചേർന്നവരാണ് ക്രൈസ്തവരും മുസ്ലിംകളും. വലിയ കുടിയേറ്റ സംഘങ്ങളായിരുന്നില്ലെങ്കിലും സുദീർഘമായ കാലത്തെ വാസത്തിലൂടെ തദ്ദേശീയ ജനതയുമായി ഇഴുകിച്ചേരുകയും കേരളീയമായ ആചാരാനുഷ്ഠാനങ്ങളും വേഷവിധാനങ്ങളും സ്വീകരിച്ചതിലൂടെയാണവർ കേരളീയസമൂഹമായി പരിവർത്തനം ചെയ്യപ്പെട്ടത്’’ ( പേജ് 159).
ഇതൊക്കെ എന്തിന് ഇപ്പോൾ പറയണം എന്ന് ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാവും. അവരാണ് ഇന്ദിരമാരുടെ വംശീയ അധിക്ഷേപങ്ങൾക്ക് ഒപ്പം നിന്ന് സാമൂഹികവിരുദ്ധ ചിന്താഗതിക്കാരെ ശക്തിപ്പെടുത്തുന്നത്. അവർക്ക് ചരിത്രമറിയില്ല. കേരളത്തിെൻറ നവോത്ഥാനത്തിെൻറ, അതുവഴി വികാസം പ്രാപിച്ച സഹിഷ്ണതയുടെ സാമൂഹികപശ്ചാത്തലം അറിയില്ല. ഒരു ഉൽക്കപോലെ അടർന്നുവീണവരല്ല, ഇന്ത്യയിലെ, കേരളത്തിലെ ഹിന്ദു ഇതര ജനവിഭാഗങ്ങൾ എന്ന സാമാന്യ ബോധമെങ്കിലും ഇത്തരക്കാർക്ക് ഉണ്ടാവേണ്ടത് കാലത്തിെൻറ ആവശ്യമാണ്. ഇന്ന് ഇന്ദിര ഒരു വ്യക്തി എന്ന നിലയിൽ വിക്ഷേപിച്ച വെറുപ്പിെൻറ വംശീയവിത്തുകൾ മുളക്കാൻ തുടങ്ങിയാൽ അതുണ്ടാക്കുന്ന ഭവിഷ്യത്തുകൾ ചെറുതാവില്ല. ഇതിനെതിരെയുള്ള പ്രതിരോധം ഉപരിപ്ലവമായി നടക്കേണ്ടതല്ല. ആഴത്തിലുള്ള സാമൂഹിക ചരിത്രബോധവും സഹിഷ്ണുതയുടെ പാഠാവലികളും തുറന്നുപിടിക്കേണ്ട കാലമാണിത്.
●

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story