കെ.എസ്.ആർ.ടി.സിയുടെ മുഖച്ഛായ മാറും
text_fieldsഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെൻറിെൻറ ആദ്യവർഷത്തെ പ്രവർത്തനനേട്ടങ്ങളെക്കുറിച്ച് മന്ത്രിമാർ. വകുപ്പിെൻറ ശരിതെറ്റുകൾ പറഞ്ഞ് മുൻമന്ത്രിമാരും
●കെ.എസ്.ആർ.ടി.സിയുടെ നവീകരണത്തിന് സമഗ്രരക്ഷാ പാക്കേജ് തയാറാക്കാൻ കൊ
ൽക്കത്ത ഐ.ഐ.ടിയിലെ പ്രഫ. സുശീൽ ഖന്നയെ നിയമിച്ചു. പ്രാഥമിക റിപ്പോർട്ട് കിട്ടിയതിനെ തുടർന്ന് നടപടികൾ തുടങ്ങി.
● നഷ്ടത്തിൽ ഓടുന്ന സർവിസുകൾ പുനഃക്രമീകരിക്കാൻ നടപടി തുടങ്ങി.
● വർഷങ്ങളായി അനധികൃതമായി ലീവിൽ കഴിയുന്നവർക്ക് തിരികെയെത്താൻ നോട്ടീസ് നൽകി. േജാലിക്കെത്താത്തവരെ സർവിസിൽനിന്ന് നീക്കംചെയ്യാൻ നടപടി തുടങ്ങി.
●റിട്ടയർ ചെയ്ത ജീവനക്കാരുടെ പെൻഷനായി സർക്കാർ നൽകുന്ന വിഹിതം 50 ശതമാനമായി ഉയർത്തി.
●400 കെ.എസ്.ആർ.ടി.സി ബസുകളും 64 േലാഫ്ലോർ ബസുകളും നിരത്തിലിറക്കി.
●സാമ്പത്തിക പരാധീനതക്കിടയിലും ഒരു വർഷത്തിനിടെ 1077 പേരെ നിയമിച്ചു, 61 പേർക്ക് ആശ്രിതനിയമനവും നൽകി.
●സ്ഥിരയാത്രക്കാരുടെ സൗകര്യാർഥം നിശ്ചിത തുകക്കുള്ള യാത്രാകാർഡുകൾ തുടങ്ങി.
●സ്ത്രീസുരക്ഷ ലക്ഷ്യമാക്കി തിരുവനന്തപുരം നഗരത്തിൽ പിങ്ക് സർവിസ് എന്ന പേരിൽ സ്ത്രീകൾക്കു മാത്രമായി ബസ് സർവിസ് ആരംഭിച്ചു.
●ശബരി തീർഥാടകർക്കായി മലബാർ, വേണാട് മാതൃകയിൽ ശബരി സർവിസ് തുടങ്ങി.
●ബയോ-ഡീസൽ ഉപയോഗിച്ച് ബസ് ഓടിക്കുന്ന പദ്ധതിക്ക് രണ്ടിടങ്ങളിൽ തുടക്കംകുറിച്ചു.
●കെ.എസ്.ആർ.ടി.സിയുടെ സേവനങ്ങളും വാർത്തകളും പൊതുജനങ്ങളിലേക്ക് നേരിെട്ടത്തിക്കാൻ സൈബർ സേനക്ക് രൂപം നൽകി.
●കേന്ദ്ര മോേട്ടാർ വാഹന നിയമപ്രകാരം ബസ് ബോഡി സർട്ടിഫിക്കേഷൻ നൽകുന്നതിനുള്ള സ്ഥാപനമായി ശ്രീചിത്ര എൻജി. കോളജിനെ തെരഞ്ഞെടുത്തു.
●സൗരോർജ പാനൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സോളാർ ബോ
ട്ട് നീറ്റിലിറക്കി.
●കെ.ടി.ഡി.എഫ്.സിയുടെ ലാഭവിഹിതമായി 2.19 കോടി രൂപ 2017 ജനുവരിയിൽ സംസ്ഥാന സർക്കാറിന് നൽകി.
●തിരുവനന്തപുരം ടാഗോർ തിയറ്ററിെൻറ പുനരുദ്ധാരണ പ്രവൃത്തികൾ കെ.ടി.ഡി.എഫ്.സി ഏറ്റെടുത്ത് പൂർത്തീകരിച്ചു.
●ഇലക്ട്രിക് ഓട്ടോറിക്ഷകൾ വാങ്ങുന്നതിനായി സ്ത്രീകൾക്കായി പ്രത്യേകം വായ്പാസൗകര്യം.
എൽ.എൻ.ജി ഇന്ധനം ഉപയോഗിച്ചുള്ള ബസ് പരീക്ഷണാടിസ്ഥാനത്തിൽ ഒാടിച്ചു.
● സ്റ്റേജ് ഗാരേജിലും ഹെവി വാഹനങ്ങളിലും സ്കൂൾ വാഹനങ്ങളിലും ടിപ്പർ വാഹനങ്ങളിലും സ്പീഡ് ഗേവണർ നിർബന്ധമാക്കി.
●നാറ്റ്പാക്കിെൻറ സഹായത്തോടെ വാഹനാപകടസാന്ദ്രത കൂടിയ 355 ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തി സുരക്ഷാനടപടികൾ തുടങ്ങി.
●15 വർഷം കഴിഞ്ഞ നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്കും 10 വർഷം കഴിഞ്ഞ ട്രാൻസ്പോർട്ട് വാഹനങ്ങൾക്കും ഹരിതനികുതി ഏർപ്പെടുത്തി.
●ഫ്രണ്ട്സ് ജനസേവനകേന്ദ്രങ്ങളിൽ മോട്ടോ
ർ വാഹന വകുപ്പിെൻറ സേവനം പുനരാരംഭിച്ചു.
●സമാന്തര സർവിസിനെതിരെ നടപടി. തിരുവനന്തപുരത്ത് 46 വാഹനങ്ങൾ പിടിച്ചെടുത്തു. 73,000 രൂപ പിഴയടിച്ചു. അനധികൃത അന്തർസംസ്ഥാന സർവിസുകൾക്കും പിടിവീഴുന്നു.
●അമിത വേഗത്തിൽ പായുന്നവരെ ൈകയോടെ പിടിക്കാൻ മോട്ടോർ വാഹനവകുപ്പ് ചേർത്തല മുതൽ മഞ്ചേശ്വരം വരെ നാഷനൽ ഹൈവേയിലും കണ്ണൂർ, തൃശൂർ, പാലക്കാട്, എറണാകുളം, കോട്ടയം, കൊല്ലം ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലും കാമറകൾ സ്ഥാപിച്ചു.
● സ്കൂൾ വാഹനങ്ങളിൽ സുരക്ഷാപരിശോ
ധന. 448 വാഹനങ്ങൾക്കെതിരെ നടപടി. 34,800 രൂപ പിഴയടിച്ചു.
●ഇലക്ട്രോണിക് യാർഡ് ഉൾെപ്പടെ ആധുനിക സാങ്കേതികസഹായത്തോടെയുള്ള ലൈസൻസ് ടെസ്റ്റിങ് സെൻറർ ആരംഭിച്ചു.
●ടെസ്റ്റിെൻറ അന്നുതന്നെ ലൈസൻസ് നൽകുന്ന സംവിധാനം തിരുവനന്തപുരം ആർ.ടി.ഒയിൽ തുടങ്ങി.
പദ്ധതികൾക്ക് തുടർച്ചയില്ല, തൊഴിലാളിക്ക് ആശ്വാസവും
തിരുവഞ്ചൂർ രാധാകൃഷ്ണൻ (മുൻ ഗതാഗത മന്ത്രി)
ഗതാഗതവകുപ്പിെൻറ ഒരു വർഷത്തെ പ്രവർത്തനത്തിൽ കാര്യമായ ആശ്വാസമൊന്നും തൊഴിലാളിക്ക് കിട്ടിയിട്ടില്ല. അതേ സമയം, മുൻ സർക്കാർ തുടങ്ങിവെച്ച പദ്ധതികൾ തുടർന്നിരുന്നെങ്കിൽ ഇൗ രംഗത്ത് മാറ്റങ്ങൾ സൃഷ്ടിക്കാനാകുമായിരുന്നു. ഗതാഗതവകുപ്പിെൻറ പ്രശ്നങ്ങൾ ഒരു ദിവസംകൊ
ണ്ടോ ഒരു വർഷംകൊണ്ടോ ഒരു ഗവൺമെൻറിെൻറ കാലത്തോ ഉണ്ടായതല്ല. ചെറിയ സമയംകൊണ്ട് പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ കഴിയുമെന്ന് തോന്നുന്നുമില്ല. പേക്ഷ, അടിസ്ഥാന നടപടികൾക്ക് ചില ചുവടുവെപ്പുകൾ സാധ്യമായിരുന്നു. അതിനുള്ള ശ്രമം നടന്നിട്ടില്ല എന്നതാണ് കഴിഞ്ഞ ഒരു വർഷത്തിൽ കാണാനാവുന്നത്.
തൊഴിലാളികളെകൂടി മുഖവിലക്കെടുത്ത് വേണം കെ.എസ്.ആർ.ടി.സി മുന്നോട്ടുകൊണ്ടുപോകാൻ. കാരണം ഇതൊരു സേവനാധിഷ്ഠിത സംവിധാനമാണ്. തൊഴിലാളികളാണ് ഇതിലെ പ്രധാന ഘടകം. അവരുടെ 100 ശതമാനവും മനസ്സ് ഇതിനൊപ്പമുണ്ടെങ്കിൽ മാത്രമേ സംവിധാനം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാൻ പറ്റൂ. പക്ഷേ, ഇക്കാര്യം ഇൗ സർക്കാറിന് സാധിച്ചിട്ടില്ല. പെൻഷൻ സമ്പ്രദായംതന്നെ തകർത്തുകളഞ്ഞു. കഴിഞ്ഞ സർക്കാർ പെൻഷൻ ഫണ്ട് ആരംഭിക്കുകയും ഒരു കുടിശ്ശികയുമില്ലാെത പെൻഷൻ നൽകുകയും ചെയ്തിരുന്നു. ഇപ്രാവശ്യം പെൻഷൻ കുടിശ്ശികയാണെന്ന് മാത്രമല്ല, അത് കൊടുക്കാനുള്ള നടപടിയുമുണ്ടാവുന്നില്ല. പെൻഷൻ സർക്കാർ ഏറ്റെടുക്കണമെന്നതായിരുന്നു നേരേത്തയുണ്ടായിരുന്ന ആവശ്യം. എന്നാൽ, അന്നത്തെ സാഹചര്യത്തിൽ അതിന് കഴിയുമായിരുന്നില്ല. എങ്കിലും പെൻഷൻ ബാധ്യതയുടെ പകുതി സർക്കാർ ഏറ്റെടുത്തു. ഇൗ സർക്കാർ വന്നശേഷം ആ 50 ശതമാനവും ഇല്ലാത്ത നിലയിലേക്ക് കാര്യങ്ങൾ മാറി. ശമ്പളംപോലും കൊടുക്കാൻ കഴിയാത്ത സ്ഥിതിയാണ് ഇന്നുള്ളത്. വരുമാനം വർധിപ്പിക്കാൻ കഴിയാത്തതാണ് ഇതിന് കാരണം. ഫലത്തിൽ, പെൻഷനും ശമ്പളവുമില്ലാത്ത അവസ്ഥ.
കഴിഞ്ഞ സർക്കാർ ഒാർഡിനറി ബസുകളിലെ യാത്രക്കാർക്ക് ഒരു രൂപയുടെ ആനുകൂല്യം നൽകിയിരുന്നു. എന്നാൽ, ഇൗ സർക്കാർ തീരുമാനം പിൻവലിച്ചു. വരുമാനമുണ്ടാക്കി തരുമായിരുന്ന കൊറിയർ സർവിസ് കാര്യക്ഷമമല്ലാതായി. ടിക്കറ്റ് ഇതര വരുമാനങ്ങൾ നഷ്ടമായി. ഒരു വർഷം എന്നത് സർക്കാറിനെ വിലയിരുത്തേണ്ട സമയമൊന്നുമല്ല. എങ്കിലും കഴിഞ്ഞ സർക്കാർ തുടക്കമിട്ടതും തുടരാൻ കഴിയുമായിരുന്നതുമായ കാര്യങ്ങൾ ദുർവാശികൊണ്ടും ദുരഭിമാനംകൊണ്ടും മുന്നോട്ടുകൊണ്ടുപോയില്ല. ഒരു പദ്ധതിയും കൊണ്ടുവന്നിട്ടിെല്ലന്ന് മാത്രമല്ല, ഉള്ളതും ഇപ്പോൾ പിടിച്ചുകെട്ടിയ നിലയിലാണ്. 3000 കോടി ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഒന്നും കൊടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.