ആരോപണത്തിനു പിന്നിൽ മാറ്റം ഇഷ്ടമില്ലാത്തവർ
text_fieldsപ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷം തികയുന്ന ഉന്നതവിദ്യാഭ്യാസ വകുപ്പ് വിദ്യാർഥിക്ഷ േമത്തിലും നീതിബോധത്തിലും ഊന്നിയ പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ടുകുതിക്കുകയാണ്. ആ ദ്യഘട്ടമെന്ന നിലയില്‍ ഹയർ എജുക്കേഷൻ രംഗത്തെ നെടുന്തൂണുകളായ സർവകലാശാലകളുടെ ഭരണരംഗം ക്രമപ്പെടുത്തുന്നതിലും അടിസ്ഥാനസൗകര്യ വികസനത്തിലുമാണ് ശ്രദ്ധയൂന്നി യത്. സര്‍വകലാശാലകളിലെ സ്റ്റാറ്റ്യൂട്ടറി ഓഫിസര്‍മാരുടെ (രജിസ്ട്രാർ, പരീക്ഷ മേധാവി , ഫിനാൻസ് ഓഫിസർ) സേവനകാലാവധി രാജ്യത്തെ മികച്ച സർവകലാശാലകൾക്കു സമാനമായി നാലു വ ര്‍ഷമായി നിജപ്പെടുത്തി ഒാര്‍ഡിനന്‍സ് പുറപ്പെടുവിച്ചുകൊണ്ടായിരുന്നു തുടക്കം. കഴിഞ ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ അഞ്ചു സര്‍വകലാശാലകളില്‍ വൈസ് ചാന്സലര്മാര ായി അക്കാദമികരംഗത്തെ പ്രഗല്ഭരെ കണ്ടെത്തി നിയമിച്ചു.
അക്കാദമികരംഗത്തെ കൂടു തല്‍ ചലനാത്മകമാക്കാൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരു അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിന് നാന്ദികുറിച്ചു. ഇതോടൊപ്പം സർവകലാശാലകളില്‍ സിലബസ് പരിഷ്കരണവും ആരംഭിച്ചു. മലയാളം സർവകലാശാലക്ക് നിരവധി എതിർപ്പുകൾ മറികടന്ന് ഭൂമി ഏറ്റെടുക്കാനായതും സാങ്കേതിക സർവകലാശാലക്കുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ക്ക് തുടക്കമിടാനായതും സ്മരണീയമാണ്. സംസ്ഥാന ഓപണ്‍ സർവകലാശാല സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു.
ഉന്നതവിദ്യാഭ്യാസ രംഗത്ത് സമഗ്രമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിെൻറ ഭാഗമായി സിന്‍ഡിക്കേറ്റുകള്‍, വൈസ് ചാന്‍സലര്‍മാര്‍, രജിസ്ട്രാര്‍മാര്‍ തുടങ്ങിയ ഉന്നതാധികാരികളുമായി കൃത്യമായ ഇടവേളകളില്‍ വിശദമായ ആലോചനകൾ നടത്തിവരുന്നു. ഓരോ മൂന്നു മാസം കൂടുമ്പോഴും വൈസ് ചാന്‍സലര്‍മാരുടെ അവലോകനയോഗം ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്നു. കുത്തഴിഞ്ഞുകിടന്ന പരീക്ഷനടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും പരീക്ഷഫലങ്ങൾ കാലവിളംബം കൂടാതെ പ്രസിദ്ധീകരിക്കാനുമായി. മുന്‍കാലങ്ങളില്‍ ഓരോ സർവകലാശാലകളിൽ വ്യത്യസ്ത തീയതികളില്‍ ആരംഭിച്ചിരുന്ന ഒന്നാം വര്‍ഷ ബിരുദ-ബിരുദാനന്തരബിരുദ ക്ലാസുകള്‍ ഈ വര്‍ഷം ഏകീകൃത തീയതികളില്‍, യഥാക്രമം ജൂണ്‍ 17നും ജൂണ്‍ 24നും ആരംഭിച്ചത് കേരളചരിത്രത്തിൽ ആദ്യമാണ്.
അവസാന വർഷ ബിരുദ പരീക്ഷഫലം ഏപ്രില്‍ 30നകവും ബിരുദാനന്തരബിരുദ ഫലം മേയ് 31നകവും പ്രസിദ്ധീകരിക്കണമെന്ന നിർദേശവും കലാശാലകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. മുന്‍കാലങ്ങളില്‍ സെപ്റ്റംബര്‍-ഒക്ടോബര്‍ മാസം വരെ നീണ്ടുപോയ ഫലപ്രഖ്യാപനങ്ങളാണ് ഏപ്രില്‍-മേയ് മാസങ്ങളിലേക്കെത്തിക്കാനായത്. ഇതുമൂലം നിരവധി കുട്ടികള്‍ക്ക് ബിരുദാനന്തരബിരുദ പഠനത്തിനും ഗവേഷണത്തിനും കേരളത്തിനു പുറത്തുള്ള സ്ഥാപനങ്ങളില്‍ അവസരം ലഭിച്ചു.
സര്‍വകലാശാലകള്‍ വിദ്യാർഥികള്‍ക്ക് നല്കുന്ന സേവനങ്ങളെല്ലാം ഓണ്‍ലൈനില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നു. കലാശാല ബിരുദങ്ങളുടെ തുല്യതയും അംഗീകാരവും സംബന്ധിച്ച് വിദ്യാർഥികള്‍ക്കും ഉദ്യോഗാർഥികള്‍ക്കും ഗുണകരമായ രീതിയില്‍ ചട്ടങ്ങള്‍ക്ക് രൂപംനല്കി. കേരളത്തിലെ സർവകലാശാലകള്‍ നല്കുന്ന ബിരുദങ്ങള്‍ പരസ്പരം അംഗീകരിക്കാത്ത സാഹചര്യം അവസാനിപ്പിച്ചു. വിവിധ പ്രോജക്ടുകൾക്കായി സർവകലാശാലകള്‍, കോളജുകള്‍ എന്നിവിടങ്ങളിലെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായുള്ള റൂസ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് 194 കോടി രൂപയും രണ്ടാം ഘട്ടത്തിന് 374 കോടി രൂപയും ഇതിനകം അനുവദിച്ചു. കിഫ്ബിയിൽ ഉള്‍പ്പെടുത്തി അഞ്ചു പൈതൃകകോളജുകള് മെച്ചപ്പെടുത്തി.
കോളജ് വിദ്യാഭ്യാസ വകുപ്പിനു കീഴിലെ എല്ലാ സ്ഥാപനങ്ങളുടെയും ഉടമാവകാശരേഖകള്‍ സമാഹരിക്കുന്നതിനായി പ്രോപര്‍ട്ടി മാനേജ്മെൻറ് സെല്‍ രൂപവത്കരിച്ചു. സ്വന്തമായി കെട്ടിടമില്ലാത്ത എല്ലാ ഗവ. കോളജുകള്‍ക്കും സ്ഥലം വാങ്ങുന്നതിനും കെട്ടിടം നിർമിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഇന്ത്യയിലെ ഏറ്റവും നല്ല ഒരു ഹയര്‍ എജുക്കേഷന്‍ ഹബ്ബായി കേരളത്തെ മാറ്റാന്‍ സാധിക്കുമെന്ന ശുഭാപ്തിവിശ്വാസം സര്‍ക്കാറിനുണ്ട്. ഇക്കാര്യങ്ങള്‍ മനസ്സിലാക്കിതന്നെയാണ് മുഖ്യധാരാ മാധ്യമങ്ങള്‍ ഉന്നതവിദ്യാഭ്യാസ മേഖലയിലുണ്ടാകുന്ന ഗുണപരമായ മാറ്റങ്ങളെ പ്രശംസിച്ചത്.
മൂല്യനിർണയത്തില്‍ പങ്കെടുക്കാത്ത അധ്യാപകരുടെ ശമ്പളം എഴുതേണ്ടതില്ലെന്ന് ഉത്തരവിറക്കിയതും മൂല്യനിർണയത്തില്‍ പിഴവുവരുത്തുന്ന അധ്യാപകര്‍ക്ക് കനത്ത പിഴ ചുമത്തിയതുമടക്കം സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ പലരും ഇഷ്ടപ്പെടുന്നില്ല. ഈ മാറ്റം ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരാണ് സർവകലാശാലകള്‍ക്കെതിരെയും വ്യക്തിപരമായും ദുരാരോപണങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്. സർവകലാശാലയിലെ ക്രിയാത്മകമായ മാറ്റങ്ങള്‍ക്ക് നേതൃപരമായ പങ്കല്ലാതെ മറ്റൊരുതരത്തിലുള്ള ഇടപെടലുകളും ഉന്നതവിദ്യാഭ്യാസ വകുപ്പ് നടത്തിയിട്ടില്ല. മഹാത്മാ ഗാന്ധി സർവകലാശാലയില്‍ നടന്നുവെന്നു പറയപ്പെടുന്ന പോസ്റ്റ് മോഡറേഷന് സിന്‍ഡിക്കേറ്റാണ് തീരുമാനിച്ചത്. അതില്‍ മന്ത്രിക്കോ മന്ത്രിയുടെ ഒാഫിസിനോ ഒരു പങ്കുമില്ല.
ഈ നടപടിക്ക് സമാനമായി 2012ല്‍ യു.ഡി.എഫ് കാലത്ത് കാലിക്കറ്റ് യൂനിവേഴ്സിറ്റി സിന്‍ഡിക്കേറ്റും ‘കുസാറ്റും’ ബി.ടെക്കിന് പോസ്റ്റ് മോഡറേഷന് നല്‍കിയിരുന്നു. ശ്രീഹരിയെന്ന മിടുക്കനായ എൻജിനീയറിങ് വിദ്യാർഥിയുടെ കാര്യത്തിലും വിജി എന്ന അനാഥ പെണ്‍കുട്ടിയുടെ കാര്യത്തിലും ഒരു ഭരണാധികാരിയില്‍ നിക്ഷിപ്തമായ ചുമതല മാത്രമാണ് നിർവഹിച്ചത്. ഏതു ചട്ടങ്ങളെയും അന്തഃസത്ത ഹനിക്കാതെ മാനുഷികമായും വിദ്യാർഥിസൗഹൃദമായും കാണാനും പ്രയോഗിക്കാനുമാകും എന്നാണ് അനാവശ്യവിവാദവും മാധ്യമവിചാരണയും നേരിട്ട മേൽപറഞ്ഞ രണ്ടു നടപടികളും തെളിയിക്കുന്നത്. ദുരാരോപണങ്ങള്‍ ഉന്നയിച്ചും വ്യക്തിഹത്യ നടത്തിയും ഉന്നതവിദ്യാഭ്യാസ രംഗത്ത് തുടങ്ങിവെച്ച മാറ്റങ്ങളെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങള്‍ ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.