Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sept 2019 7:47 AM IST Updated On
date_range 30 Sept 2019 7:47 AM ISTതൊഴിലാളിക്ഷേമം വിസ്മരിച്ച സാമൂഹികസുരക്ഷ ചട്ടം
text_fieldsbookmark_border
രാജ്യത്തെ നിലവിലുള്ള 44 ഓളം തൊഴിൽ നിയമങ്ങൾ ആകെ േക്രാഡീകരിച്ച് നാല് കോഡുകളാക്കി മാറ ്റാൻ കേന്ദ്രസർക്കാർ തീരുമാനിക്കുകയും രണ്ടെണ്ണം ഇതിനകം പ്രസിദ്ധീകരിക്കുകയും ചെയ് തു. മൂന്നാമത്തെ ലേബർ കോഡായ സാമൂഹിക സുരക്ഷ ചട്ടത്തിെൻറ കരട് കഴിഞ്ഞ ദിവസം പ്രസിദ് ധീകരിച്ചിരിക്കുന്നു. അംസഘടിത മേഖലയിലെ തൊഴിലാളികൾക്ക് ദേശീയ സാമൂഹികസുരക്ഷ ബേ ാർഡ് രൂപവത്കരിക്കാനും പി.എഫ്, ഇ.എസ്.ഐ തൊഴിലാളികളുടെ നിക്ഷേപാധിഷ്ഠിത ഇൻഷുറ ൻസ് എന്നിവക്ക് പ്രത്യേകഫണ്ട് ഉണ്ടാക്കി പൊതുബോർഡിന് കീഴിലാക്കാനും നിർദേശിക്കു ന്ന സാമൂഹിക സുരക്ഷ ചട്ടമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇ.പി.എഫ്, ഇ.എസ്.ഐ, തൊ ഴിലാളി നിക്ഷേപാനുസൃത ഇൻഷുറൻസ് എന്നീ മൂന്ന് കോർപറേഷനുകളെയും പരിഷ്കരിച്ച് ഒരു പൊതു കോർപറേറ്റ് ബോർഡിെൻറ കീഴിലാക്കാനാണ് തീരുമാനം. മൂന്നിെൻറയും ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന ചുമതല പുതിയ ബോർഡിനായിരിക്കും. സർക്കാർ നിശ്ചയിക്കുന്ന ചെയർമാനും വൈസ്ചെയർമാനും അടക്കമുള്ള ബോർഡാവും ഈ ഫണ്ടുകൾ കൈകാര്യം ചെയ്യുക. നിലവിൽ ഇ.പി.എഫ്.ഒ, ഇ.എസ്.ഐ എന്നിവയ്ക്ക് പ്രത്യേക ട്രസ്റ്റി ബോർഡ് ഉണ്ട്. തൊഴിൽ മന്ത്രിയാണ് ചെയർമാൻ. പുതിയ ബോർഡിൽ തൊഴിൽ മന്ത്രി ഉണ്ടാകില്ല. കേന്ദ്രത്തിെൻറ അഞ്ചു പ്രതിനിധികൾ, വിവിധ സംസ്ഥാന സർക്കാറുകളുടെ 15 പ്രതിനിധികൾ, തൊഴിലുടമകളുടെ 10 പ്രതിനിധികൾ, 10 തൊഴിലാളി പ്രതിനിധികൾ എന്നിവരും ഉണ്ടാകും. അസംഘടിത മേഖലക്കുവേണ്ടി ദേശീയ സാമൂഹികസുരക്ഷ ബോർഡിൽ തൊഴിൽ മന്ത്രിയായിരിക്കും ചെയർമാൻ, ലേബർ സെക്രട്ടറിയാണ് വൈസ് ചെയർമാൻ. 35 പ്രതിനിധികളെ സർക്കാർ നാമനിർദേശം ചെയ്യും. ഓരോ സംസ്ഥാനത്തും പ്രത്യേക അസംഘടിത തൊഴിലാളി ബോർഡുകൾ അതത് സംസ്ഥാന തൊഴിൽ മന്ത്രിമാർ ചെയർമാനായി രൂപവത്കരിക്കും.
നിർമാണ തൊഴിലാളികൾക്ക് പ്രത്യേക ക്ഷേമബോഡ് രൂപവത്കരിക്കും. കെട്ടിട നിർമാണ തൊഴിലാളിസെസ് സർക്കാർ –പൊതുമേഖല നിർമാണജോലികൾ ചെയ്യുന്ന തൊഴിലുടമയിൽനിന്ന് ഈടാക്കും. 50 കൂടുൽ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ കുഞ്ഞുങ്ങൾക്ക് ക്രഷ് നിർബന്ധമാണ്. പ്രസവാവധി കഴിഞ്ഞ് വരുന്ന വനിതാജീവനക്കാർക്ക് നിശ്ചിത ഇടവേളകൾക്ക് പുറമെ, രണ്ട് അധിക ഇടവേളകൾ കൂടി നൽകും. കുഞ്ഞിന് 15 മാസമാകുന്നതുവരെ ഇതു തുടരും. ദിവസം നിശ്ചിത ഇടവേളകളടക്കം നാലു തവണ ക്രഷിൽ പോയി കുഞ്ഞിനെ പരിപാലിക്കാൻ വനിതാജീവനക്കാർക്ക് അനുവാദം നൽകണം. സ്ത്രീകളെ സംബന്ധിച്ച വ്യവസ്ഥ പലതും സ്വാഗതാർഹമാണ്.
സാമൂഹിക സുരക്ഷപദ്ധതിയിൽ അസംഘടിത തൊഴിലാളികളടക്കം രാജ്യത്തെ തൊഴിലെടുക്കുന്നവർക്കെല്ലാം പി.എഫുംഇ.എസ്.ഐയും എന്ന വാഗ്ദാനത്തിൽ നിന്ന് കേന്ദ്രസർക്കാർ പിൻവാങ്ങിയിരിക്കുകയാണ്. സാമൂഹിക സുരക്ഷചട്ടത്തിൽ പി.എഫും ഇ.എസ്.ഐയും അടക്കമുള്ള പദ്ധതികൾ സാർവത്രികമാക്കുമെന്ന നിർദേശം എടുത്തുകളഞ്ഞിരിക്കുന്നു. പി.എഫ്, ഇ.എസ്.ഐ പദ്ധതിയുടെ കാര്യത്തിൽ നിലവിെല മാനദണ്ഡം അതുപോലെ തുടരാനാണ് കരട് ചട്ടത്തിലെ വ്യവസ്ഥ. സാമ്പത്തികമാന്ദ്യത്തിെൻറ പേരിലാണ് മോദിസർക്കാറിെൻറ തൊഴിലാളിവിരുദ്ധമായ ഈ നിലപാട് മാറ്റം.
20ഉം അതിൽ കൂടുതലും തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്കാണ് പി.എഫ് ബാധകം. എന്നാൽ, 2016കലെ ഭേദഗതി അനുസരിച്ച് 10 തൊഴിലാളികൾ വരെയുള്ള സ്ഥാപനങ്ങൾക്ക് പി.എഫ് ബാധകമാണ്. ഇ.എസ്.ഐ 10ഉം അതിൽ കൂടുതലും തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്കാണ് ബാധകം. പി.എഫ് ഉം ഇ.എസ്.ഐയും സാർവത്രികമാക്കിയിരുന്നെങ്കിൽ ഒരു തൊഴിലാളിയുള്ള സ്ഥാപനത്തിനും ഈ ആനുകൂല്യം ലഭിക്കുമായിരുന്നു. സാമൂഹിക സുരക്ഷപദ്ധതികൾ സാർവത്രികമാക്കിയാൽ രാജ്യത്തെ 45 കോടിയോളം തൊഴിലാളികൾക്ക് പ്രയോജനപ്പെടും. നിലവിലുള്ള മാനദണ്ഡത്തിൽ ഇതിൽ അഞ്ചു കോടി തൊഴിലാളികൾക്ക് മാത്രമാണ് ഗുണപ്പെടുന്നത്. ഇ.എസ്.ഐ കോർപറേഷൻ, ഇ.പി.എഫ്.ഒ എന്നിവ പൊതു ബോർഡിൻ കീഴിലാക്കാൻ നിർദേശിക്കുന്ന കരട് സാമൂഹികസുരക്ഷ ചട്ടം തൊഴിലാളികൾക്ക് കാര്യമായ ഒരു പ്രയോജനവും ചെയ്യുന്നതല്ല. നിലവിെല ആനുകൂല്യങ്ങൾ പോലും നഷ്ടപ്പെടുത്താൻ ഇത് ഇടയാക്കുകയും ചെയ്യും.
നിലവിൽ ഏഴ് കോടിയോളം അംഗങ്ങളാണ് ഇ.പി.എഫിലുള്ളത്. ജീവനക്കാരും തൊഴിൽ സ്ഥാപനങ്ങളും തുല്യവിഹിതമാണ് ഇ.പി.എഫിൽ അടക്കുന്നത്. അതിൽ ജീവനക്കാരൻ നൽകിയ വിഹിതം വിരമിച്ച ശേഷം അയാൾക്കും തൊഴിലുടമയുടെ വിഹിതത്തിെൻറ നിശ്ചിത ശതമാനം പെൻഷൻ ഫണ്ടിലേക്കും വകയിരുത്തും. എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ടിൽ അംഗത്വം നേടുന്ന ഒരു ജീവനക്കാരൻ ഏറ്റവും ചുരുങ്ങിയത് 3651 ദിവസം ഇ.പി.എഫിൽ അംഗത്വം നിലനിർത്തിയിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന് മിനിമം 1000 രൂപ പ്രതിമാസ പെൻഷൻ ഉറപ്പാക്കുന്നതാണ് നിലവിലെ ഇ.പി.എഫ് ചട്ടം. അതേസമയം, കൂടുതൽ തുക പെൻഷൻ ഫണ്ടിലേക്ക് നിക്ഷേപിച്ചവർക്ക് ആനുപാതിക പെൻഷന് അർഹതയുണ്ടെന്ന് സമീപകാലത്ത് സുപ്രീംകോടതി വിധിച്ചിരുന്നു.
മിനിമം പെൻഷൻ 2000 രൂപയിലേക്ക് ഉയർത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നെങ്കിലും തീരുമാനം വന്നിട്ടില്ല. കുറഞ്ഞ പെൻഷൻ 3000 രൂപയായി ഉയർത്തണമെന്നാണ് മിക്ക തൊഴിലാളി സംഘടനകളുടെയും ആവശ്യം. നിലവിലെ സാഹചര്യങ്ങളിൽ അതിന് 4671 കോടി രൂപ വേണമെന്നിരിക്കെ എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് ബോർഡ് അത് അംഗീകരിച്ചിട്ടില്ല. രാജ്യത്തെ േപ്രാവിഡൻറ് ഫണ്ട് ഉപഭോക്താക്കൾക്ക് ഇ.പി.എഫ് വിട്ട് ദേശീയ പെൻഷൻ പദ്ധതിയിലേക്ക് (എൻ.പി.എസ്) മാറാൻ തൊഴിലാളികളെ ബാധ്യസ്ഥരാക്കുന്ന ഇ.പി.എഫ് ഭേദഗതിനീക്കത്തിന് ഒരു ന്യായീകരണവുമില്ല. ഇതു ഫലത്തിൽ ഇ.പി.എഫിനെ തകർക്കാൻ കരുതിക്കൂട്ടിയുള്ള നീക്കമാണ്.
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറസ് കോർപറേഷൻ (ഇ.എസ്.ഐ) രാജ്യത്തെ കോടാനുകോടി തൊഴിലാളികൾക്ക് ചികിത്സ സഹായവും ചികിത്സചെലവും മറ്റു സഹായങ്ങളും നൽകാനുള്ള വലിയൊരു സ്ഥാപനമാണ്. 50,000 രൂപ വരെ പ്രതിമാസ ശമ്പളക്കാരായ വനിതകൾക്കും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറസിൽ ആനുകൂല്യങ്ങൾ ലഭ്യമാക്കാനും ശമ്പള പരിധി വർധിപ്പിക്കുന്നത് പഠനവിധേയമാക്കാനും ഇ.എസ്.ഐ ബോർഡ് തീരുമാനിച്ചു. ജോലിക്കിടെ ഉണ്ടാകുന്ന അത്യാഹിതങ്ങളിൽ മരണമോ അംഗവൈകല്യമോ സംഭവിച്ചാലുണ്ടാകുന്ന നഷ്ടപരിഹാര ആനുകൂല്യം 25 ശതമാനം വർധിപ്പിക്കണമെന്നും ധാരണയായിട്ടുണ്ട്. സ്ത്രീകൾക്ക് മാത്രം പദ്ധതിയിൽ അംഗങ്ങളാകാൻ 50,000 രൂപ വരെ പരിധി ഉയർത്താനുള്ള തീരുമാനം പുരുഷന്മാർക്കും ബാധകമാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. തുടർന്ന് പുരുഷന്മാരുടെ ശമ്പളപരിധി ഉയർത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നാണ് ഇ.എസ്.ഐ വ്യക്തമാക്കിയിരുന്നത്.
ഇ.എസ്.ഐ രാജ്യത്തെ തൊഴിലാളി വർഗത്തിെൻറ ഒരു അത്താണിയാണ്. സാമ്പത്തിക ബുദ്ധിമുട്ട് എല്ലാനിലയിലും അനുഭവിക്കുന്ന തൊഴിലാളികൾക്ക് ഇതല്ലാതെ ആശ്രയിക്കാൻ മറ്റൊരു സ്ഥാപനമില്ല. തൊഴിലാളികൾക്ക് ലഭിക്കുന്ന വേതനത്തിെൻറയും ഈ സ്കീമിലെ നിബന്ധനകളുടെയും അടിസ്ഥാനത്തിൽ നല്ലൊരു ശതമാനം തൊഴിലാളികൾ ഇന്ന് ഈ പദ്ധതിക്ക് പുറത്താണ്. അതുകൊണ്ടുതന്നെ വരുമാനം നോക്കാതെ എല്ലാ തൊഴിലാളികൾക്കും ഇ.എസ്.ഐയിൽ അംഗത്വം നൽകാനും ഫലപ്രദമായ ചികിത്സ സൗകര്യം ലഭ്യമാക്കാനുമുള്ള നടപടികളാണ് ഇ.എസ്.ഐയിൽ അടിയന്തരമായും ഉണ്ടാവേണ്ടത്.
(ഹിന്ദ് മസ്ദൂർ സഭ സംസ്ഥാന സെക്രട്ടറിയാണ് ലേഖകൻ)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story