നേതാക്കൾ നിസ്സഹകരണത്തിൽ; സുധാകരന് വെല്ലുവിളി ഏറെ
text_fieldsകെ. സുധാകരെൻറ അരങ്ങേറ്റത്തിൽ തന്നെ പാർട്ടിയിൽ ഇനിയങ്ങോട്ടുള്ള വെല്ലുവിളി പ്രകടം. രാഹുൽ ഗാന്ധിയുടെ തീരുമാനം നടപ്പാകുേമ്പാൾ, മുതിർന്ന നേതാക്കൾ നിസ്സഹകരണത്തിൽ. എ,ഐ ഗ്രൂപ്പു നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെയും സ്ഥാനമൊഴിഞ്ഞ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രെൻറയും പിന്തുണ സുധാകരനില്ല. ഇത് അടക്കമുള്ള ശീതസമരങ്ങൾക്കിടയിലാണ് പാർട്ടി അടിമുടി ഉഷാറാക്കാനുള്ള മോഹവുമായി സുധാകരൻ അധ്യക്ഷപദവി ഏറ്റെടുക്കുന്നത്.
സുധാകരെൻറ നിയമനം സുധാകരൻ തന്നെയാണ് പ്രഖ്യാപിച്ചത്. അത് പതിവില്ലാത്ത രീതിയാണ്. ഡൽഹിയിൽ നിന്ന് എ.ഐ.സി.സി ഔപചാരികമായി തീരുമാനം പ്രഖ്യാപിക്കുന്നതാണ് സാധാരണ രീതി. അതിന് സുധാകരൻ കാത്തു നിന്നില്ല. രാഹുൽ ഗാന്ധിയുടെ ഫോൺ കോൾ അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചപ്പോൾ സ്ഥാനമൊഴിഞ്ഞ പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രെൻറ സാന്നിധ്യംപോലുമുണ്ടായില്ല. ഉമ്മൻ ചാണ്ടിയോ രമേശ് ചെന്നിത്തലയോ അഭിനന്ദിക്കാൻ എത്തിയില്ല.
സുധാകരൻ മാധ്യമങ്ങളെ കണ്ടേപ്പാൾ വസതിയിൽ ഉണ്ടായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ, സുധാകരൻ നേരിട്ടു നിർബന്ധിച്ചപ്പോൾ മാത്രമാണ് ഒപ്പം നിന്നത്. വൈകീട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വീട്ടിലെത്തി അഭിനന്ദനം അറിയിച്ചു. മറ്റുള്ളവർ മാറിനിന്നത് കോവിഡ് ആളകലത്തിെൻറ പേരിലാണെന്നു വാദിക്കാമെങ്കിലും, പ്രകടമായത് കടുത്ത മാനസിക അകലം.
തങ്ങൾ ഏതു പേരു നിർേദശിച്ചാലും രാഹുൽ ഗാന്ധി അംഗീകരിക്കണമെന്നില്ല എന്ന വാദം ഉന്നയിച്ച് താരിഖ് അൻവറുമായി സഹകരിക്കാൻ തന്നെ ഉമ്മൻ ചാണ്ടിയോ ചെന്നിത്തലയോ തയാറായിരുന്നില്ല. എന്നാൽ, ഗ്രൂപ്പു നേതാക്കളുടെ വിലപേശലിന് വഴങ്ങാൻ തയാറില്ലെന്ന നിലപാടിൽ തന്നെയായിരുന്നു രാഹുൽ ഗാന്ധി. സുധാകരൻ പ്രസിഡൻറാകുന്നതിനോട് മുല്ലപ്പള്ളിക്കും തീരെ താൽപര്യമുണ്ടായിരുന്നില്ല. ആർക്കും മെരുങ്ങാത്ത സുധാകരൻ ആരെയും വകവെക്കില്ലെന്ന ആേക്ഷപമാണ് ഈ നേതാക്കൾ പങ്കുവെക്കുന്നത്. എന്നാൽ, നിലവിലെ സാഹചര്യങ്ങളിൽ പാർട്ടി വീണ്ടെടുക്കാൻ സുധാകരനാണ് കൂടുതൽ കഴിയുകയെന്നായിരുന്നു ഹൈകമാൻഡ് കാഴ്ചപ്പാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.