അസാൻജിനായി ശബ്ദമുയരട്ടെ
text_fieldsഅത്രക്ക് ധൈര്യമുണ്ടെങ്കിൽ നമ്മിലേക്കുതന്നെയാക്കാം തിരിഞ്ഞുനോട്ടം. അപ്പോഴറിയാം നമുക്ക് എന്ത് സംഭവിക്കുന്നുവെന്ന്''
ജൂലിയൻ അസാൻജിനെ 'ജീവിച്ചുള്ള മരണത്തിന'ായി യു.എസിലേക്ക് നാടുകടത്താൻ ബ്രിട്ടീഷ് ഹൈകോടതി വിചിത്ര വിധി പ്രഖ്യാപിച്ചപ്പോൾ നാം ഓരോരുത്തരുടെയും മനസ്സിൽ പ്രതിധ്വനിക്കാവുന്ന സാർത്രിെൻറ വാക്കുകളാണിവ. അദ്ദേഹം നിർവഹിച്ച ആധികാരികവും കൃത്യവും ധീരവും അനിവാര്യവുമായ മാധ്യമപ്രവർത്തനത്തിനുള്ള ശിക്ഷയാണിത്.
തെറ്റിപ്പോകുന്ന വിധി എന്ന പ്രയോഗം ഇതുപോലുള്ള സാഹചര്യങ്ങളിൽ അപര്യാപ്തമാകും. ഒമ്പത് മിനിറ്റ് മാത്രമെടുത്താണ് ബ്രിട്ടനിലെ വിഗ്ഗുവെച്ച പൗരാണിക കൊട്ടാരഭൃത്യന്മാർ അമേരിക്കൻ അപ്പീൽ ശരിവെച്ചത്. അറ്റ്ലാൻറിക്കിനപ്പുറത്ത് അസാൻജിനെ കാത്തിരുന്ന നരകത്തിലേക്കും അതുവഴി ആത്മാഹുതിയിലേക്കും തള്ളിവിട്ട് തെളിവിന്റെ തുരുെമ്പന്ന് പറയാവുന്നതിനെ കൂട്ടുപിടിച്ച് കഴിഞ്ഞ ജനുവരിയിൽ ഒരു ജില്ലാ കോടതി ജഡ്ജിയായിരുന്നു ആദ്യ വിധി പറഞ്ഞിരുന്നത്.
അസാൻജിനെ പരിശോധിക്കുകയും പഠിക്കുകയും ചെയ്ത എണ്ണമറ്റ വിദഗ്ധർ സാക്ഷ്യം പറഞ്ഞതാണ് അസാൻജ് നിലവിൽ ഓടിസം ബാധിതനാണെന്നും അദ്ദേഹത്തെ ആസ്പെറേഴ്സ് സിൻഡ്രം അലട്ടുന്നുവെന്നും. ബ്രിട്ടൻ ഒരുക്കിയ നരകമായ ബെൽമാർഷ് ജയിലിൽ അദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചതും തിരിച്ചറിഞ്ഞതാണ്. അടുത്തിടെ, എഫ്.ബി.ഐ ഇൻഫോർമറും പ്രോസിക്യൂഷൻ പിണിയാളുമായ ആൾ താൻ അസാൻജിനെതിരെ കള്ളത്തെളിവ് ചമച്ചതാണെന്ന് കുറ്റസമ്മതം നടത്തിയതും അവഗണിക്കപ്പെട്ടു. ലണ്ടനിലെ എക്വഡോർ എംബസിയിൽ കാവലുണ്ടായിരുന്ന സ്പാനിഷ് സുരക്ഷ സംഘം അസാൻജിെൻറ ഡോക്ടർമാരെയും അഭിഭാഷകരെയും വിശ്വസ്തരെയും ചോർത്താനായി കാവൽനിന്ന സി.ഐ.എ സംഘമായിരുന്നുവെന്നും തെളിഞ്ഞതാണ്. ലണ്ടനിൽ അസാൻജിനെ കൊലപ്പെടുത്താൻ സി.ഐ.എ പദ്ധതിയിട്ടത് ഗ്രാഫിക്സ് സഹിതം അദ്ദേഹത്തിന്റെ അഭിഭാഷകർ കഴിഞ്ഞ ഒക്ടോബറിൽ ഹൈകോടതിയിൽ ബോധിപ്പിച്ചതും എവിടെയും പരിഗണിക്കപ്പെട്ടില്ല.
ദൂഷിതമായ യു.എസ് നീതിന്യായ വകുപ്പും അവർ വാടകക്കെടുത്ത തോക്കുകളും അസാൻജിനെതിരെ ചമച്ചെടുത്ത നിന്ദ്യമായ കേസ് ചവറ്റുകൊട്ടയിൽ തള്ളാൻ നിയമം ഉയർത്തിപ്പിടിക്കുന്ന ഒരു ജഡ്ജിക്ക് ഇത്രയും തെളിവുകൾ മതിയായിരുന്നു. എന്നാൽ, അമേരിക്കയെ പ്രതിനിധാനം ചെയ്ത അഭിഭാഷകനായ ജെയിംസ് ലൂയിസിന്റെ ഭാഷയിൽ അസാൻജിന് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നില്ല. അതിന് ഉപയോഗിച്ചതാകട്ടെ, പഴയ വിക്ടോറിയൻ കാലത്ത് മാനസിക പ്രയാസമില്ലെന്ന് പരിഹസിച്ച് ഉപയോഗിക്കുന്ന പദവും. തങ്ങളുടെ അറിവും അനുഭവവും വെച്ച് അമേരിക്കയുടെ കാടൻ തടവറ സംവിധാനത്തിനെതിരെ സംസാരിച്ച ഒാരോ പ്രതിഭാഗം സാക്ഷിയെയും തടസ്സപ്പെടുത്തിയും അപമാനിച്ചും വിശ്വാസയോഗ്യനല്ലെന്ന് മാറ്റിനിർത്തിയുമായിരുന്നു ജെയിംസ് ലൂയിസിെൻറ ഇടപെടൽ. അദ്ദേഹത്തിന് നിരന്തരം കുറിപ്പുകൾ നൽകി കൂടെ നിന്നതാകട്ടെ, അമേരിക്കക്കാരനായ യുവ അഭിഭാഷകനും.
മാധ്യമപ്രവർത്തകനായ അസാൻജിനെ വിധിക്ക് വിട്ടുകൊടുത്ത ഒമ്പതു മിനിറ്റിനിടെ ബ്രിട്ടനിലെ ഏറ്റവും തലമുതിർന്ന രണ്ട് ജഡ്ജിമാരുണ്ടായിട്ടും (അതിലൊന്ന് ചീഫ് ജസ്റ്റീസ് ലോർഡ് ബേണറ്റ് - ബോറിസ് ജോൺസെൻറ മുൻ വിദേശകാര്യ മന്ത്രിയും എക്വഡോർ എംബസിയിൽനിന്ന് അസാൻജിനെ തട്ടിക്കൊണ്ടുപോകാൻ സഹായിച്ചയാളുമായ സർ അലൻ ഡങ്കന്റെ ഉറ്റകൂട്ടാളി- ആയിരുന്നു) ജില്ലാ കോടതിയിൽ മുൻ ഹിയറിങ്ങുകളിൽ അവതരിപ്പിച്ച തെളിവുകളുടെ നീണ്ടനിരയിൽ ഒന്നുപോലും പരാമർശിച്ചതേയില്ല. അന്ന് കടുത്ത ശത്രുതാമനോഭാവത്തോടെ പെരുമാറിയ വനേസ ബാരെയ്റ്റ്സർ അധ്യക്ഷത വഹിച്ച കോടതിയിലായിരുന്നു ആ തെളിവുകൾ അവതരിപ്പിക്കപ്പെട്ടത്. രോഗബാധിതനായി നിന്ന അസാൻജിന്റെ പേരുപോലും കൃത്യമായി ഓർമയിൽ വെക്കാൻ വനേസ പ്രയാസപ്പെട്ടിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ശരിക്കും ഞെട്ടിച്ചത് വിധി വായിച്ച രണ്ട് ഹൈകോടതി ജഡ്ജിമാർ -ലോർഡ് ബേണറ്റും ലോഡ് ജസ്റ്റിസ് ടിമോത്തി ഹോളിറോഡും- ഒട്ടും മടികാണിക്കാതെയാണ് അദ്ദേഹത്തെ മരണത്തിന് വിട്ടുകൊടുത്തതെന്നാണ്. ശിക്ഷയിൽ ഇളവോ, നിയമനടപടികളിൽ വേദനയോ അടിസ്ഥാന ധാർമികതയോ പോലും അവർ പ്രകടിപ്പിച്ചതേയില്ല. യു.എസിന് വേണ്ടിയല്ലെങ്കിൽ അനുകൂലമായ വിധിക്ക് പൂർണമായി ആധാരമാക്കിയത്, മുമ്പ് കഴിഞ്ഞ ജനുവരിയിൽ യഥാർഥ നീതി നടപ്പാകുമെന്ന് തോന്നിച്ച സമയത്ത് ബൈഡൻ ഭരണകൂടം തട്ടിക്കൂട്ടിയ വ്യാജ 'ഉറപ്പുകളെ' മാത്രമായിരുന്നു. അമേരിക്കൻ കസ്റ്റഡിയിലാകുന്നതോടെ വ്യക്തിപോലും അല്ലാത്തവനായി കാണുന്ന 'ഓർവൽ പീഡന നടപടികൾ'ക്ക് അസാൻജ് ഇരയാകില്ലെന്നാണ് ആ ഉറപ്പ്.
നിയമവിരുദ്ധമെന്ന് മനുഷ്യാവകാശ പ്രവർത്തകർ ഉറക്കെ പറയുന്ന കൊളറാഡോ എ.ഡി.എക് േഫ്ലാറൻസ് ജയിലിലില്ലെന്നത് അതിലൊന്ന്. 'ശിക്ഷയും അപ്രത്യക്ഷമാകലു'മാണ് അവിടെ രീതി. ശിക്ഷ പൂർത്തിയാക്കാൻ ആസ്ട്രേലിയൻ ജയിലിൽ തുടർ തടവ് പൂർത്തിയാക്കാൻ വിടുമെന്നതാണ് മറ്റൊന്ന്. ജഡ്ജിമാർ പറയാതെവിട്ട കാര്യങ്ങളാണ് അതിലേറെ പ്രധാനമായത്. ഈ 'ഉറപ്പുകൾ' നൽകുേമ്പാൾ ജയിലിലടച്ച അസാൻജ് പറഞ്ഞതിെൻറ പേരിൽ ജയിലർമാർ ചെയ്തുപോകാവുന്നതിന് ഉത്തരവാദിത്തമേൽക്കാനാവില്ലെന്നതാണ് അതിലൊന്ന്, കൂടുതൽ കൃത്യമാക്കിയാൽ ആംനസ്റ്റി സൂചിപ്പിച്ചപോലെ ഏതു വാക്കും ലംഘിക്കപ്പെേട്ടക്കാം.
യു.എസ് ഇത് ചെയ്തതിന് തെളിവുകളേറെ. അന്വേഷണാത്മക മാധ്യമപ്രവർത്തകനായ റിച്ചാർഡ് മെഡ്ഹേഴ്സ്റ്റ് കഴിഞ്ഞ മാസം വ്യക്തമാക്കിയതു പോലെ, സ്പെയിനിൽ ശിക്ഷാ കാലയളവ് പൂർത്തിയാക്കാമെന്ന ഉറപ്പിലായിരുന്നു ഡേവിഡ് മെൻഡോസ ഹെറാർറ്റെയെ സ്പെയിനിലേക്ക് നാടുകടത്തിയത്. ഇത് ശരിക്കും നടപ്പാക്കുമെന്നാണ് സ്പാനിഷ് കോടതികൾ കണക്കാക്കിയത്.
''എന്നാൽ, മഡ്രിഡിലെ യു.എസ് എംബസി നൽകിയ നയതന്ത്ര ഉറപ്പുകളും നാടുകടത്തൽ ഉപാധികൾ യു.എസ് ലംഘിച്ചതും രഹസ്യ രേഖകൾ വ്യക്തമാക്കുന്നു. ആറു വർഷമാണ് മെൻഡോസ യു.എസ് ജയിലുകളിൽ കഴിഞ്ഞത്. സ്പെയിനിലേക്ക് ഉടൻ മടങ്ങുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, എണ്ണമറ്റ തവണയാണ് സ്പെയിനിലേക്ക് മാറ്റണമെന്ന മെൻഡോസയുടെ അപേക്ഷ തള്ളപ്പെട്ടത്''- മെഡ്ഹേഴ്സ്റ്റ് എഴുതുന്നു.
മെൻഡോസ കേസും യു.എസ് അധികൃതർ തുടരുന്ന ഇരട്ടത്താപ്പും അറിയാവുന്ന ഹൈേകാടതി ജഡ്ജിമാർ ജൂലിയൻ അസാൻജിന്റെ വിഷയത്തിലെ ഉറപ്പുകൾ മൃഗീയമാകരുതെന്നതിനാൽ 'ഒരു ഭരണകൂടം മറ്റൊന്നിന് നൽകുന്ന ഉറപ്പാണെ'ന്ന് പ്രത്യേകം പറയുന്നു. എന്നാൽ, ഭരണകൂടങ്ങൾക്ക് നൽകിയ ഉറപ്പുകൾ വാഷിങ്ടൺ ലംഘിച്ചതിന്റെ കണക്കുകൾ നിരത്തിയാൽ അനന്തമായി നീളും. പിച്ചിച്ചീന്തപ്പെട്ട എത്രയെത്ര കരാറുകൾ, ഭരണകൂടം സൃഷ്ടിച്ച എത്രയെത്ര ആഭ്യന്തര യുദ്ധങ്ങൾ. അങ്ങനെയാണ് അമേരിക്ക ലോകം ഭരിച്ചത്. അതിന് മുമ്പ് ബ്രിട്ടനും അങ്ങനെയാണ് ഭരണം നടത്തിയത്. സാമ്രാജ്യത്വത്തിെൻറ ചരിത്രം അത് പറഞ്ഞുതരും.
ഈ ഭരണകൂട കള്ളങ്ങളും ഇരട്ടത്താപ്പുമാണ് ജൂലിയൻ അസാൻജ് പുറത്തെത്തിക്കാൻ ശ്രമിച്ചത്. അതുവഴി ആധുനിക മാധ്യമ പ്രവർത്തനത്തിലെ ഏറ്റവും മഹത്തായ പൊതുജന സേവനമാണ് നടത്തിയിട്ടുള്ളത്.
അസാൻജ് തന്നെയും ഒരു പതിറ്റാണ്ടിലേറെയായി കള്ളം പറയുന്ന സർക്കാറുകളുടെ ഒരു തടവുകാരനായിരുന്നു. ഈ നീണ്ട വർഷങ്ങൾക്കിടെ നിരവധി കോടതികളിൽ ഞാൻ കയറിയിറങ്ങിയിട്ടുണ്ട്. അപ്പോഴൊക്കെയും അമേരിക്ക അദ്ദേഹത്തെയും വിക്കിലീക്സിനെയും നിശ്ശബ്ദനാക്കാനുള്ള ശ്രമങ്ങളിലായിരുന്നു. അതിനിടെ, വല്ലാത്തൊരു മുഹൂർത്തത്തിലാണ് ഞാനും അസാൻജും ഇടുങ്ങിയ എക്വഡോർ എംബസിയുടെ ചുവരിൽ പറ്റിനിന്ന്, കൈയിൽ നോട്പാഡുമായി പരസ്പരം സംസാരിക്കുന്നത്.
പരസ്പരം എഴുതി കൈമാറുന്നത് ചാര കാമറകളിൽ പതിയാതെ നോക്കുകയായിരുന്നു ഞങ്ങൾ. അതാണ് തുടക്കത്തിൽ ഞാൻ 'അത്രക്ക് ധൈര്യമുണ്ടെങ്കിൽ നമ്മിലേക്കുതന്നെയാക്കാം തിരിഞ്ഞുനോട്ടം. അപ്പോഴറിയാം നമുക്ക് എന്ത് സംഭവിക്കുന്നുവെന്ന്''എന്ന വാക്യം ഉദ്ധരിക്കാൻ കാരണം. ഫ്രാൻസ് ഫാനന്റെ 'ദി റെച്ച്ഡ് ഓഫ് ദി എർത്തി'ന് രചിച്ച ആമുഖത്തിലാണ് ഴാങ് പോൾ സാർത്ര് ഇതെഴുതുന്നത.് എങ്ങനെയാണ് അടിച്ചമർത്തപ്പെട്ടവരും കോളനി ഭരണത്തിൽ ഞെരുങ്ങിക്കഴിയുന്നവരുമായ പാവങ്ങൾ ശക്തരുടെ ഉത്തരവുകൾക്ക് തലവെച്ചുകൊടുക്കുന്നത് എന്നതാണ് പുസ്തകത്തിന്റെ പ്രമേയം.
ജൂലിയൻ അസാൻജിന്റെ ജുഡീഷ്യൽ തട്ടിക്കൊണ്ടുപോകലിന്റെ വേളയിൽ കാഴ്ചക്കാരനായി നോക്കിനിൽക്കാതെ പ്രതികരിക്കാൻ നമ്മിൽ ആരുണ്ട്? അതിന് അത്യാവശ്യമായി വേണ്ടത് ധീരതയുള്ള ജീവിതവും ഒപ്പം തെറ്റും ശരിയും തിരിച്ചറിയാനുള്ള ധാരണയുമാണ്.
കടപ്പാട്: Globetrotter, newsclick
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.