Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഒരുമിച്ച് യാത്ര...

ഒരുമിച്ച് യാത്ര തുടരാം, നവകേരളത്തിലേക്ക്​

text_fields
bookmark_border
pinarayi vijayan and ministers
cancel


പിണറായി വിജയൻ

കേരളത്തിെൻറ താൽപര്യവും മതേതരത്വവും സംരക്ഷിക്കപ്പെടണമെങ്കിൽ, അഴിമതി രഹിത വികസനം യാഥാർഥ്യമാകണമെങ്കിൽ, ക്ഷേമം പുലരണമെങ്കിൽ, പുരോഗമന ജനാധിപത്യ മതേതരമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സർക്കാർ അധികാരത്തിൽ തുടരണമെന്ന്​ പ്രബുദ്ധ ജനത നടത്തിയ വിധിയെഴുത്ത്​ പ്രാബല്യത്തിലാവുകയാണ് ഇന്ന്; പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയോടെ.

കേരളം ഒറ്റക്കെട്ടാണെന്നും, ഒന്നായി നാം മുന്നേറുമെന്നും, ഒന്നാമതായി തുടരുമെന്നുമുള്ള സന്ദേശമാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നൽകിയത്. ആ സന്ദേശം മുറുകെപ്പിടിച്ചുകൊണ്ട് നവകേരളത്തിലേക്കുള്ള യാത്ര നമുക്ക് ഒരുമിച്ചു തുടരാം.

ഇവിടെ വികസനവും ക്ഷേമവുമാണ് ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ. സമാധാനവും സ്വൈരജീവിതവുമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അതിനൊക്കെ വെല്ലുവിളികളാകുമെന്ന് കരുതുന്നവരെയാകട്ടെ കേരള ജനത ഈ തെരഞ്ഞെടുപ്പിൽ തള്ളിക്കളഞ്ഞിട്ടുണ്ട്. നാടിെൻറ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതും അതിനായി ജനതയെ ഒന്നായി ചേർത്തുനിർത്തുന്നതുമായ പുതിയ ഒരു രാഷ്​​ട്രീയ സമീപനം കേരളത്തിൽ പൊതുവായി ഉയർന്നുവരേണ്ടതുണ്ട്. ഈ വിധത്തിലുള്ള ഒരു മുന്നേറ്റമാണ് അഞ്ചു വർഷംകൊണ്ട് നടത്താൻ നാം തയാറെടുക്കുന്നത്.

ഒരു മഹാമാരിയുടെ നടുവിലാണ് നാം. ജനിതകമാറ്റം വന്ന നോവൽ കൊറോണ വൈറസിെൻറ വ്യാപനം അതിശക്തമായി നമ്മുടെ ഇടയിൽ തുടരുന്നുണ്ട്. സ്വാഭാവികമായും അതിനെ ചെറുക്കാനും ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനുമാണ് പ്രാധാന്യം നൽകുന്നത്. അതിനാവശ്യമായ ഓക്സിജനും ഐ.സി.യു കിടക്കകളും വെൻറിലേറ്ററുകളും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതോടൊപ്പം കോവിഡ് രോഗികളുടെ ചികിത്സയുടെയും പരിചരണത്തിനു വേണ്ട അവശ്യവസ്​തുക്കളുടെയും വില നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ പ്രായത്തിലുള്ള ജനങ്ങൾക്കും സൗജന്യമായി വാക്സിനേഷൻ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്.

അതോടൊപ്പം ദുരിതത്തിലായിരിക്കുന്ന ജനങ്ങൾക്ക് ആശ്വാസം എത്തിക്കാനുള്ള കടമയും സർക്കാറിനുണ്ട്. ലോക്​ഡൗണിൽ വരുമാനമില്ലാതെ ബുദ്ധിമുട്ടുന്ന ജനതക്ക്​ ആശ്വാസമേകാൻ ഭക്ഷ്യധാന്യ കിറ്റും ക്ഷേമപെൻഷനുകളും ബി.പി.എൽ കുടുംബങ്ങൾക്കുള്ള ധനസഹായവും മുടക്കംകൂടാതെ വിതരണം ചെയ്യുന്നുമുണ്ട്.

മഹാമാരി ഉയർത്തുന്ന സമാനതകളില്ലാത്ത പ്രതിസന്ധികളുടെ ഇടയിലും നാടിെൻറ മുന്നോട്ടുപോക്കിന് വികസന, ക്ഷേമ പ്രവർത്തനങ്ങൾ അത്യന്താപേക്ഷിതമാണ്. റീബിൾഡ് കേരള ഇനിഷ്യേറ്റിവിെൻറ ഭാഗമായ റെസിലിയൻറ് കേരള ഡെവലപ്മെൻറ് േപ്രാഗ്രാമിെൻറ രണ്ടാം ഘട്ടം ലോകബാങ്കിെൻറയും ഏഷ്യൻ ഇൻഫ്രാസ്​ട്രക്ചർ ഇൻവെസ്​റ്റ്​മെൻറ് ബാങ്കിെൻറയും കൺസഷനൽ ഫണ്ടിങ്ങായ 250 ദശലക്ഷം യു.എസ്​ ഡോളർ പ്രയോജനപ്പെടുത്തി നടപ്പാക്കാൻ ഒരുങ്ങുകയാണ്. 210 ദശലക്ഷം യു.എസ്​ ഡോളറിെൻറ ഖരമാലിന്യ സംസ്​കരണ പദ്ധതിയും ലോകബാങ്കിെൻറ സഹായത്തോടെ നടപ്പാക്കുകയാണ്.

കഴിഞ്ഞ അഞ്ചു വർഷങ്ങൾ കേരള ചരിത്രത്തിൽതന്നെ സമാനതകൾ ഇല്ലാത്തവയായിരുന്നു. ഓഖി, നിപ, പ്രളയം, കാലവർഷക്കെടുതി, ഉരുൾപ്പൊട്ടലുകൾ എന്നിവക്കൊക്കൊ ശേഷം കോവിഡും വന്നു. അവയുടെ ഒന്നും നടുവിൽ കേരളം തളർന്നില്ല. കേരള ജനത അവയെ എല്ലാം ധീരതയോടെ നേരിട്ടു, അതിജീവിച്ചു. ഈ മഹാമാരിയെയും നാം അതിജീവിക്കും.

ദേശീയതലത്തിൽതന്നെ ഉറ്റുനോക്കപ്പെടുന്ന ഒന്നാണ് കേരളത്തിൽ നടപ്പാക്കപ്പെടുന്ന ജനകീയ ബദൽ നയങ്ങൾ. കഴിഞ്ഞ തവണ സർവതലസ്​പർശിയും സാമൂഹിക നീതിയിലധിഷ്ഠിതവുമായ വികസനവും അതിലൂടെ നവകേരള സൃഷ്​ടിയുമാണ് നാം ലക്ഷ്യമിട്ടതെങ്കിൽ ഇപ്പോൾ നവകേരള നിർമിതിയുടെ പുതിയൊരു ഘട്ടത്തിലേക്കു നാം കടക്കുകയാണ്. അടിസ്​ഥാന സൗകര്യ മേഖലയിൽ കഴിഞ്ഞ സർക്കാറുണ്ടാക്കിയ മുന്നേറ്റത്തിെൻറ അടിത്തറയിൽ സ്​ഥായിയായ ഒരു വികസന മാതൃക യാഥാർഥ്യമാക്കണം.

പാവപ്പെട്ടവർക്കുള്ള ക്ഷേമപ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതോടൊപ്പം നാളത്തെ തലമുറ ആഗ്രഹിക്കുന്ന ആധുനിക തൊഴിലവസരങ്ങൾ കേരളത്തിൽ സൃഷ്​ടിക്കുകയും വേണം.

അടുത്ത അഞ്ചു വർഷംകൊണ്ട് ആധുനികവും ഉയർന്ന തൊഴിൽശേഷിയുള്ളതുമായ ഉൽപാദനപരമായ സമ്പദ്ഘടന ഇവിടെ സൃഷ്​ടിക്കും. ഇന്ത്യയിലെ സ്​കിൽഡ് ലേബറിെൻറ ഹബ് ആയി മാറാനുള്ള സാധ്യത കേരളത്തിനുണ്ട്. 25 വർഷംകൊണ്ട് കേരളത്തിെൻറ ജീവിതനിലവാരം അന്താരാഷ്​​ട്രത്തിലെതന്നെ വികസിത, മധ്യ വരുമാന രാഷ്​​ട്രങ്ങൾക്ക്​ സമാനമാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. അതോടൊപ്പം നമ്മുടെ വികസന പ്രക്രിയ എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്ന് ഉറപ്പുവരുത്തും.

പശ്ചാത്തല സൗകര്യ മേഖലയിൽ അടുത്ത അഞ്ചുവർഷംകൊണ്ട് 60,000 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കാൻ ലക്ഷ്യമിടുന്നത്. പശ്ചാത്തല സൗകര്യങ്ങൾ നിക്ഷേപകരെ കേരളത്തിലേക്ക്​ കൂടുതൽ ആകർഷിക്കും.

കേരളത്തിന് കൂടുതൽ അനുയോജ്യമായ വ്യവസായങ്ങളായി നാം കരുതുന്നത് ഐ.ടി പോലുള്ള വിജ്​ഞാനാധിഷ്ഠിത വ്യവസായങ്ങളും ടൂറിസംപോലുള്ള സേവന പ്രദാന വ്യവസായങ്ങളുമാണ്. ഇതിനുപുറമെ പ്രധാനപ്പെട്ടത് സോഫ്​റ്റ്​വെയർ നിർമാണംപോലുള്ള നൈപുണീസാന്ദ്ര വ്യവസായങ്ങളും നമ്മുടെ വിഭവങ്ങളുടെ മൂല്യവർധിത വ്യവസായങ്ങളുമാണ്. ഉൽപാദനവും ഉൽപാദനക്ഷമതയും വർധിപ്പിക്കാൻ ഉതകുന്ന ബയോടെക്നോളജിപോലുള്ള സാങ്കേതികവിദ്യകളുടെ വികാസവും പ്രധാനമാണ്. ഉൽപാദന മേഖലകളായ കാർഷിക-കാർഷികാനുബന്ധ, വ്യവസായ, സാങ്കേതിക വിദ്യാ മേഖലകളിൽ നമ്മുടെ ശേഷികളെ മെച്ചപ്പെടുത്തും.

കേരളത്തിെൻറ സാമ്പത്തിക അടിത്തറയെ വിജ്​ഞാന സമ്പദ്ഘടനയായി പുതുക്കിപ്പണിയുന്നതിന് കൃത്യമായൊരു പരിപാടിയാണ് ഇക്കുറി കേരളത്തിൽ നടപ്പാക്കാൻ പോകുന്നത്. വിജ്​ഞാന സമൂഹത്തിലേക്കുള്ള പരിവർത്തനത്തിന് ഏറ്റവും പ്രധാനപ്പെട്ട ഇടപെടലുകൾ നടത്തുക ഉന്നതവിദ്യാഭ്യാസ മേഖലയിലാണ്. ഈ മേഖലയിലെ കേന്ദ്ര സർക്കാറിെൻറ ഉദാരവത്​കരണ നയങ്ങൾക്കും വർഗീയ-അമിതാധികാര പ്രവണതകൾക്കും എതിരെ കേരളം ഒരു ബദൽ അവതരിപ്പിക്കും.

കേരളത്തിലെ സർവകലാശാലകൾക്കും അക്കാദമിക് സ്​ഥാപനങ്ങൾക്കും നൂതന സാങ്കേതികവിദ്യാ മേഖലകളോടു സഹകരിച്ചു പ്രവർത്തിക്കുന്നതിനുള്ള വഴിയൊരുക്കും. അവിടങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും സ്​റ്റാർട്ട്​അപ്പുകൾ ആരംഭിക്കുന്നതിനും ഹൈടെക്നോളജി സംരംഭങ്ങളിലേർപ്പെടുന്നതിനും േപ്രാത്സാഹനം നൽകും. അങ്ങനെ അടുത്ത മൂന്നു മുതൽ അഞ്ചു വർഷംകൊണ്ട് കേരളത്തിലെ ഐ.ടി കയറ്റുമതിയുടെ മൂല്യം ഇരട്ടിപ്പിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.

ഇത്തരത്തിലുള്ള ഒരു പുതിയ വികസനപാതയിലേക്കു പുരോഗമിക്കുന്നതിന് കേരളത്തി​​െൻറ മതനിരപേക്ഷ ജനാധിപത്യ സ്വഭാവത്തെ ശക്തിപ്പെടുത്തേണ്ടത് അതിപ്രധാനമാണ്. സുസ്​ഥിര വികസനം എന്ന ലക്ഷ്യം നേടുന്നതിന് അത്യന്താപേക്ഷിതമാണ് നമ്മുടെ നാട്ടിലെ സമാധാന അന്തരീക്ഷം കുറെക്കൂടി മെച്ചപ്പെടുത്തുക എന്നത്. വർഗീയ-വിദ്വേഷ സമീപനങ്ങളെ ഇല്ലായ്മ ചെയ്യേണ്ടതുണ്ട്. കേരളം മുന്നോട്ടുവെക്കുന്ന ജനകീയ ബദൽ പ്രാവർത്തികമാക്കുന്നതിന് അത് അനിവാര്യമാണ്.

ജനങ്ങൾ ഞങ്ങളിൽ അർപ്പിച്ചിരിക്കുന്ന അഭൂതപൂർവമായ പിന്തുണ ഞങ്ങളെ കൂടുതൽ ഉത്തരവാദിത്തബോധമുള്ളവരാക്കുകയാണ്. കഴിഞ്ഞ സർക്കാറിനെപ്പോലെ കൂടുതൽ വിനയത്തോടെ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയർന്ന പ്രവർത്തിക്കാനാണ് ഞങ്ങളിനിയും ശ്രമിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LDFPinarayi VijayanPinarayi 2.0
News Summary - lets go together to new Kerala
Next Story