Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപാ​ർ​ല​മെ​ന്റി​ന്റെ...

പാ​ർ​ല​മെ​ന്റി​ന്റെ ക​ണ്ണു​കെ​ട്ടി എ​ൽ.​ഐ.​സി​യെ ന​ശി​പ്പി​ക്കു​മ്പോ​ൾ

text_fields
bookmark_border
പാ​ർ​ല​മെ​ന്റി​ന്റെ ക​ണ്ണു​കെ​ട്ടി എ​ൽ.​ഐ.​സി​യെ ന​ശി​പ്പി​ക്കു​മ്പോ​ൾ
cancel

‘‘പീ​പ്ൾ​സ്​ മ​ണി ഫോ​ർ പീ​പ്ൾ​സ്​ വെ​ൽ​ഫെ​യ​ർ’’​ എ​ന്ന മു​ദ്രാ​വാ​ക്യ​ത്തെ അ​ട്ടി​മ​റി​ച്ച് പ്രീ​മി​യ​മാ​യി സ്വ​രൂ​പി​ക്കു​ന്ന തു​ക ജനക്ഷേ​മ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​തെ ഷെ​യ​ർ​മാ​ർ​ക്ക​റ്റി​ലെ ചൂ​താ​ട്ട​ത്തി​ന് വി​ട്ടു​കൊ​ടു​ക്കു​ന്ന അ​വ​സ്ഥ സം​ജാ​ത​മാ​കുംപാ​ർ​ല​മെ​ന്റി​ൽ അ​വ​ത​രി​പ്പി​ച്ച് ത​ല​നാ​രി​ഴ കീ​റി​ ച​ർ​ച്ച​ചെ​യ്ത് നി​യ​മ​മാ​ക്കി മാ​റ്റേ​ണ്ടു​ന്ന പ​ല ബി​ല്ലു​ക​ളി​ലും സ​ർ​ക്കാ​ർ പോ​ർ​ട്ട​ൽ വ​ഴി പൊ​തു​ജ​നാ​ഭി​പ്രാ​യം സ്വ​രൂ​പി​ച്ച് പേ​രി​നു​വേ​ണ്ടി പാ​ർ​ല​മെ​ന്റി​ൽ അ​വ​ത​രി​പ്പി​ച്ച് പാ​സാ​ക്കി​യെ​ടു​ക്കു​ക​യും അ​തു​വ​ഴി...

‘‘പീ​പ്ൾ​സ്​ മ​ണി ഫോ​ർ പീ​പ്ൾ​സ്​ വെ​ൽ​ഫെ​യ​ർ’’​ എ​ന്ന മു​ദ്രാ​വാ​ക്യ​ത്തെ അ​ട്ടി​മ​റി​ച്ച് പ്രീ​മി​യ​മാ​യി സ്വ​രൂ​പി​ക്കു​ന്ന തു​ക ജനക്ഷേ​മ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​തെ ഷെ​യ​ർ​മാ​ർ​ക്ക​റ്റി​ലെ ചൂ​താ​ട്ട​ത്തി​ന് വി​ട്ടു​കൊ​ടു​ക്കു​ന്ന അ​വ​സ്ഥ സം​ജാ​ത​മാ​കും

പാ​ർ​ല​മെ​ന്റി​ൽ അ​വ​ത​രി​പ്പി​ച്ച് ത​ല​നാ​രി​ഴ കീ​റി​ ച​ർ​ച്ച​ചെ​യ്ത് നി​യ​മ​മാ​ക്കി മാ​റ്റേ​ണ്ടു​ന്ന പ​ല ബി​ല്ലു​ക​ളി​ലും സ​ർ​ക്കാ​ർ പോ​ർ​ട്ട​ൽ വ​ഴി പൊ​തു​ജ​നാ​ഭി​പ്രാ​യം സ്വ​രൂ​പി​ച്ച് പേ​രി​നു​വേ​ണ്ടി പാ​ർ​ല​മെ​ന്റി​ൽ അ​വ​ത​രി​പ്പി​ച്ച് പാ​സാ​ക്കി​യെ​ടു​ക്കു​ക​യും അ​തു​വ​ഴി ജ​ന​ങ്ങ​ളാ​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പാ​ർ​ല​മെ​ന്റി​നെ നോ​ക്കു​കു​ത്തി​യാ​ക്കി മാ​റ്റു​ക​യു​മാ​ണ് കേ​ന്ദ്ര​ം. അ​തി​ന്റെ ഒടുവിലെ ഉ​ദാ​ഹ​ര​ണ​മാ​ണ് 2024 ന​വം​ബ​ർ 26ൽ ​കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്റെ പേ​രി​ൽ സ​ർ​ക്കാ​ർ പോ​ർ​ട്ട​ലി​ൽ വ​ന്ന വി​ജ്ഞാ​പ​നം. 1938ലെ ​ഇ​ൻ​ഷു​റ​ൻ​സ് നി​യ​മം, 1956ലെ ​എ​ൽ.​ഐ.​സി നി​യ​മം, 1999ലെ ​ഇ​ൻ​ഷു​റ​ൻ​സ് റെ​ഗു​ലേ​റ്റ​റി ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്റ് അ​തോ​റി​റ്റി (ഐ.​ആ​ർ.​ഡി.​എ) ആ​ക്ട് എ​ന്നി​വ​യു​ടെ ഭേ​ദ​ഗ​തി നി​ർ​ദേ​ശ​ങ്ങ​ൾ 2024 ഡി​സം​ബ​ർ 10ന് ​മു​മ്പ് പോ​ർ​ട്ട​ലി​ൽ ലോ​ഗി​ൻ ചെ​യ്ത് അ​റി​യി​ക്ക​ണ മെ​ന്നാ​യിരുന്നു നി​ർ​ദേ​ശം. അ​തി​പ്ര​ധാ​ന​മാ​യ ഈ ​ബി​ല്ലു​ക​ൾ എ​ൽ.​ഐ.​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ​പോ​ലും അ​റി​ഞ്ഞു​വ​രു​ന്ന​തേ​യു​ള്ളൂ​യെ​ന്നു​പ​റ​യു​മ്പോ​ൾ സാ​ധാ​ര​ണ​ക്കാ​രു​ടെ അ​വ​സ്ഥ എ​ന്താ​യി​രി​ക്കും? രാ​ജ്യ​ത്തി​ന്റെ സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യെ​ത​ന്നെ ബാ​ധി​ക്കു​ന്ന ഇ​ത്ത​രം ബി​ല്ലു​ക​ൾ പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന സ​ന്ദ​ർ​ഭ​ത്തി​ൽ സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കാ​തെ ഓ​ഫി​സ്​ മെ​മ്മോ​റാ​ണ്ട​മാ​യി നോ​ട്ടി​ഫി​ക്കേ​ഷ​ൻ ന​ട​ത്തി​യ​തു​ത​ന്നെ പാ​ർ​ല​മെ​ന്റി​നെ അ​വ​ഹേ​ളി​ക്ക​ലാ​ണ്. ഈ ​ഭേ​ദ​ഗ​തി​ക​ളു​ടെ ഗു​ണ​ഭോ​ക്താ​വി​ന്റെ ഇ​ഷ്ട​ക്കാ​രി​ൽ​നി​ന്ന് മാ​ത്രം അ​ഭി​പ്രാ​യം സ്വീ​ക​രി​ച്ച് പാ​സാ​ക്കി​യെ​ടു​ക്കാ​നു​ള്ള കു​ത​ന്ത്ര​മാ​ണി​തെ​ന്ന് ക​രു​താ​ൻ ന്യാ​യ​ങ്ങ​ളേ​റെ​യു​ണ്ട്.

പൊ​തു​ജ​ന​ത്തെ എ​ൽ.​ഐ.​സി​യി​ൽ​നി​ന്ന് അ​ക​റ്റി കോ​ർ​പ​റേ​റ്റ് കൈ​ക​ളി​ൽ എ​ത്തി​ക്കു​ക എ​ന്ന ഗൂ​ഢ​ല​ക്ഷ്യ​മാ​ണ് ഇ​തി​ന്റെ പി​ന്നി​ൽ.

സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വം കൂ​ട്ടു​ക, കൂ​ടു​ത​ൽ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​ക​ളെ ഇ​ന്ത്യ​യി​ൽ കൊ​ണ്ടു​വ​ന്ന് സാ​മ്പ​ത്തി​ക വ​ള​ർ​ച്ച ഉ​ണ്ടാ​ക്കു​ക, കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക, ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​ക​ളെ കു​റെ​ക്കൂ​ടി കാ​ര്യ​ക്ഷ​മ​മാ​ക്കു​ക, 2047 ഓ​ടു​കൂ​ടി എ​ല്ലാ​വ​ർ​ക്കും രാ​ജ്യ​ത്ത് എ​ല്ലാ​വ​ർ​ക്കും ഇ​ൻ​ഷു​റ​ൻ​സ്​ എ​ന്ന സ​ർ​ക്കാ​ർ ല​ക്ഷ്യം പൂ​ർ​ത്തീ​ക​രി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് ഭേ​ദ​ഗ​തി​യു​ടെ ല​ക്ഷ്യ​ങ്ങ​ളാ​യി സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത്.

ഇ​ന്നു ലോ​ക​ത്തെ​ത​ന്നെ ഒ​ന്നാം ന​മ്പ​ർ സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വ​മു​ള്ള സ്ഥാ​പ​ന​മാ​യ എ​ൽ.​ഐ.​സി ക്ലെ​യിം സെ​റ്റി​ൽ​മെ​ന്റി​ലും 68 വ​ർ​ഷ​മാ​യി ലോ​ക ഇ​ൻ​ഷു​റ​ൻ​സ്​ രം​ഗ​ത്തി​നും മാ​തൃ​ക​യാ​യി നി​ല​കൊ​ള്ളു​ക​യാ​ണ്. ചി​ല വ​ർ​ഷ​ങ്ങ​ളി​ൽ ഇ​ത് 99.9 ശ​ത​മാ​നം​പോ​ലും ആ​യി​ട്ടു​ണ്ട്. ഈ ​വി​ശ്വാ​സ്യ​ത​യാ​ണ് എ​ൽ.​ഐ.​സി​യെ മ​റ്റ് ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​ക​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്​​ത​മാ​ക്കു​ന്ന​തും. ഈ ​വ​സ്​​തു​ത നി​ല​നി​ൽ​ക്കെ സ​ർ​ക്കാ​ർ ആ​രു​ടെ സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വ​മാ​ണ് ഉ​റ​പ്പു​വ​രു​ത്തു​ക​യെ​ന്ന​ത് ദു​രൂ​ഹ​ത​യാ​യി അ​വ​ശേ​ഷി​ക്കു​ന്നു.

ഇ​പ്പോ​ൾ​ത​ന്നെ ക്ലെ​യിം സെ​റ്റി​ൽ​മെ​ന്റി​ൽ സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ വ​ള​രെ പി​ന്നാ​ക്ക​മാ​ണെ​ന്നി​രി​ക്കെ കൂ​ടു​ത​ൽ ക​മ്പ​നി​ക​ൾ ഈ ​മേ​ഖ​ല​യി​ലേ​ക്ക് വ​ന്നാ​ൽ 1956 ലെ ​പോ​ലു​ള്ള ക​ഴു​ത്ത​റു​പ്പ​ൻ മ​ത്സ​രം ആ​വ​ർ​ത്തി​ക്കു​ക​യും പോ​ളി​സി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​ൻ​ഷു​റ​ൻ​സ്​ തു​ക​ക​ൾ ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ സം​ജാ​ത​മാ​വും.

ഇ​ന്ത്യ​യി​ൽ നി​ല​വി​ലു​ള്ള 73 ഇ​ൻ​ഷു​റ​ൻ​സ്, റീ ​ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​ക​ളു​ടെ ക​ഴി​ഞ്ഞ 24 വ​ർ​ഷ​ത്തെ സാ​മ്പ​ത്തി​ക​വ​ള​ർ​ച്ച ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ട് പോ​രെ കൂ​ടു​ത​ൽ ക​മ്പ​നി​ക​ളെ രാ​ജ്യ​ത്തേ​ക്ക് ആ​ന​യി​ക്ക​ൽ? ഇ​ത്ര​യും നാ​ൾ ഇ​തി​ലൂ​ടെ ഗ​വ​ൺ​മെ​ന്റി​ന് സാ​മ്പ​ത്തി​ക വ​ള​ർ​ച്ച ഉ​ണ്ടാ​യി​ല്ലാ​യെ​ന്നു​മാ​ത്ര​മ​ല്ല പ​ല സ്വ​കാ​ര്യ ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​ക​ളും പൂ​ട്ടി​പ്പോ​യ​പ്പോ​ൾ അ​വ​രു​ടെ ബാ​ധ്യ​ത​കൂ​ടി നി​ല​വി​ലു​ള്ള ക​മ്പ​നി​ക​ൾ​ക്ക് ഏ​റ്റെ​ടു​ക്കേ​ണ്ട​താ​യും വ​ന്നി​ട്ടു​ണ്ട്. നി​ല​വി​ൽ പു​തു​താ​യി ഒ​രു ഇ​ൻ​ഷു​റ​ൻ​സ്​ ​ ക​മ്പ​നി തു​ട​ങ്ങ​ണ​മെ​ങ്കി​ൽ മൂ​ല​ധ​ന​മാ​യി 200 കോ​ടി രൂ​പ നോ​ൺ ലൈ​ഫി​ലും, 100 കോ​ടി രൂ​പ ലൈ​ഫി​ലും, 5000 കോ​ടി രൂ​പ റീ ​ഇ​ൻ​ഷു​റ​ൻ​സി​ലും വേ​ണ​മാ​യി​രു​ന്നെ​ന്ന വ്യ​വ​സ്ഥ മാ​റ്റി റീ​ഇ​ൻ​ഷു​റ​ൻ​സി​ൽ 1000 കോ​ടി രൂ​പ​യും ബാ​ക്കി​യു​ള്ള​വ​ക്ക് 50 കോ​ടി രൂ​പ​യോ ഐ.​ആ​ർ.​ഡി.​എ​യു​ടെ അ​നു​വാ​ദ​ത്തോ​ടെ അ​തി​ലും കു​റ​ഞ്ഞ തു​ക​യോ ഏ​ർ​പ്പെ​ടു​ത്താ​നും ബി​ല്ലി​ൽ വ്യ​വ​സ്ഥ ചെ​യ്യു​ന്നു. ഇ​ത് സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യെ എ​ങ്ങ​നെ​യാ​ണ് സ​ഹാ​യി​ക്കു​ക?

എ​ൽ.​ഐ.​സി​ക്ക് നി​ല​വി​ലു​ള്ള നി​യ​മ​മ​നു​സ​രി​ച്ച് ഓ​ഹ​രി​ക​ളി​ൽ നി​ക്ഷേ​പി ക്കാ​വു​ന്ന പ​ര​മാ​വ​ധി പ​രി​ധി 15 ശ​ത​മാ​ന​മാ​യി​രു​ന്ന വ്യ​വ​സ്ഥ മാ​റ്റി ഐ.​ആ​ർ.​ഡി.​എ​യു​ടെ അ​നു​മ​തി​യോ​ടെ എ​ത്ര​യു​മാ​കാ​മെ​ന്നാ​യാ​ൽ എ​ൽ.​ഐ.​സി​യു​ടെ സാ​മ്പ​ത്തി​ക അ​ടി​ത്ത​റ​ത​ന്നെ ഇ​ള​കും. ‘‘പീ​പ്ൾ​സ്​ മ​ണി ഫോ​ർ പീ​പ്ൾ​സ്​ വെ​ൽ​ഫെ​യ​ർ’’​എ​ന്ന അ​ടി​സ്ഥാ​ന മു​ദ്രാ​വാ​ക്യ​ത്തെ അ​ട്ടി​മ​റി​ച്ച് പൊ​തു​ജ​ന​ത്ത​ിൽ​നി​ന്ന് പ്രീ​മി​യ​മാ​യി സ്വ​രൂ​പി​ക്കു​ന്ന തു​ക അ​വ​രു​ടെ ക്ഷേ​മ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​തെ ഷെ​യ​ർ​മാ​ർ​ക്ക​റ്റി​ലെ ചൂ​താ​ട്ട​ത്തി​ന് വി​ട്ടു​കൊ​ടു​ക്കു​ന്ന അ​വ​സ്ഥ സം​ജാ​ത​മാ​കും. 85 ശ​ത​മാ​നം തു​ക ഗ​വ​ൺ​മെ​ന്റ് സെ​ക്യൂ​രി​റ്റി​ക​ളി​ലും ബോ​ണ്ടു​ക​ളി​ലും, ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലും, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും സം​സ്ഥാ​ന​ങ്ങ​ൾ​ക്കും മ​റ്റു​മാ​യി കി​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത് ഇ​തോ​ടെ ഇ​ല്ലാ​താ​കും. ഇ​തു രാ​ജ്യ​ത്ത് സാ​മ്പ​ത്തി​ക അ​രാ​ജ​ക​ത്വം സൃ​ഷ്ടി​ക്കു​ക​യും ഇ​ന്ത്യ​ൻ സ​മ്പ​ദ്ഘ​ട​ന​യെ​ത​ന്നെ ത​കി​ടം മ​റി​ക്കു​ക​യും ചെ​യ്യും.

പു​തി​യ നി​യ​മം പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യാ​ൽ എ​ൽ.​ഐ.​സി ഒ​രു ഹെ​ൽ​ത്ത് ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി കൂ​ടി തു​ട​ങ്ങും. അ​ങ്ങ​നെ കോ​മ്പോ​സി​റ്റ് ഇ​ൻ​ഷു​റ​ൻ​സാ​യി എ​ൽ.​ഐ.​സി ബി​സി​ന​സ്​ ചെ​യ്യു​മ്പോ​ൾ തേ​ഡ് പാ​ർ​ട്ടി മു​ഖേ​ന​യാ​വും ക്ലെ​യി​മു​ക​ൾ സെ​റ്റി​ൽ ചെ​യ്യു​ക. ഇ​ത് എ​ൽ.​ഐ.​സി​യു​ടെ ക്ലെ​യിം സെ​റ്റി​ൽ​മെ​ന്റ് കു​റ​യാ​നും വി​ശ്വാ​സ്യ​ത ത​ക​രാ​നും കാ​ര​ണ​മാ​വും. ഇ​ങ്ങ​നെ ഗ​വ​ൺ​മെ​ന്റി​ന് പ്ര​ത്യേ​ക ബി​ൽ ഒ​ന്നും പാ​സാ​ക്കാ​തെ ത​ന്നെ എ​ൽ.​ഐ.​സി​യു​ടെ ഷെ​യ​ർ വി​റ്റ് കോ​ർ​പ​റേ​റ്റു​ക​ളെ സ​ഹാ​യി​ക്കാ​നും സാ​ധി​ക്കും.

ഇ​ൻ​ഷു​റ​ൻ​സ്​ രം​ഗം സ്വ​കാ​ര്യ മേ​ഖ​ല​ക്ക് തു​റ​ന്നു​കൊ​ടു​ത്ത ശേ​ഷ​മു​ള്ള 24 വ​ർ​ഷ​ത്തെ ക​ണ​ക്കു പ്രകാരം ഒ​രു കോ​ടി​യി​ൽ പ​രം ഏ​ജ​ന്റു​മാ​ർ വി​ര​മി​ക്കു​ക​യും ഒ​രു ല​ക്ഷ​ത്തി​നു​പു​റ​ത്ത് ജീ​വ​ന​ക്കാ​രു​ടെ ഒ​ഴി​വ് ഇ​ല്ലാ​താ​ക്കു​ക​യും ചെ​യ്ത യാ​ഥാ​ർ​ഥ്യം നി​ല​നി​ൽ​ക്കെ​യാ​ണ് കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഈ ​മേ​ഖ​ല​യി​ൽ ഉ​ണ്ടാ​വു​മെ​ന്ന വ്യാ​ജ​പ്ര​ച​ര​ണം ന​ട​ത്തു​ന്ന​ത്.

ബി​ൽ പാ​സാ​ക്കു​ന്ന​തി​നു​മു​മ്പു​ത​ന്നെ മ​ണി​പ്പാ​ൽ സി ​എ​ന്ന ഹെ​ൽ​ത്ത് ഇ​ൻ​ഷു​റ​ൻ​സ്​ ​ ക​മ്പ​നി​യു​മാ​യി ത​ത്ത്വ​ത്തി​ൽ ധാ​ര​ണ ഉ​ണ്ടാ​ക്കി​യ​ത് കൂ​ടി കൂ​ട്ടി​വാ​യി​ക്കു​മ്പോ​ൾ എ​ൽ.​ഐ.​സി​യെ കോ​ർ​പ​റേ​റ്റു​ക​ളു​ടെ കൈ​യി​ൽ എ​ത്തി​ക്കു​ക എ​ന്ന അ​പ​ക​ട​ക​ര​മാ​യ ആ​ത്യ​ന്തി​ക ല​ക്ഷ്യ​ത്തി​ലേ​ക്ക് അ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്നെ​ന്ന് വ്യ​ക്ത​ം. അ​തി​നെ​തി​രാ​യ പോ​രാ​ട്ടം എ​ൽ.​ഐ.​സി ജീ​വ​ന​ക്കാ​രു​ടെ​യും ഏ​ജ​ന്റു​മാ​രു​ടെ​യും പോ​ളി​സി ഉ​ട​മ​ക​ളു​ടെ​യും മാ​ത്ര​മ​ല്ല, രാ​ജ്യ​ത്തെ ​സ്നേ​ഹി​ക്കു​ന്ന ഓ​രോ വ്യ​ക്തി​യു​ടെ​യും ബാ​ധ്യ​ത​യാ​ണ്.

(എ​ൽ.​ഐ.​സി ഏ​ജ​ന്റ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണ്‌ ലേ​ഖ​ക​ൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Insurance CompaniesLife Insurance Corporation
News Summary - Life Insurance Corporation
Next Story