തദ്ദേശവകുപ്പ് ഇനി ഒരു കുടക്കീഴിൽ
text_fieldsതദ്ദേശവകുപ്പിനു കീഴിൽ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ തുടങ്ങിയ പലതരം ശാഖകൾ ഉള്ളതിനാൽ ഏകോപനത്തിന് കുറവുവരുന്നത് പരിഗണിച്ചാണ് എല്ലാം ഒരു വകുപ്പിനു കീഴിലാക്കണമെന്ന നിർദേശം ഉയർന്നത്. ഇതുസംബന്ധിച്ച് എല്ലാ വിഭാഗങ്ങളുമായി ചർച്ചനടത്തി ധാരണ രൂപപ്പെടുത്തിയിട്ടുണ്ട്. രേണ്ടാ മൂന്നോ മാസങ്ങൾകൊണ്ട് ഇത് നടപ്പാകും. തീരുമാനം നടപ്പാകുേമ്പാൾ പൊതുജനങ്ങൾക്ക് തദ്ദേശവകുപ്പിനു കീഴിലെ സേവനങ്ങളെല്ലാം ഒരു കുടക്കീഴിൽ വേഗത്തിൽ ലഭിക്കും. വകുപ്പ് മുഴുവൻ ഒറ്റ ഡിപ്പാർട്മെൻറായി മാറും. ഉദ്യോഗസ്ഥവിന്യാസം ഉൾപ്പെടെയുള്ള കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. സർവിസ് സംഘടനകൾക്കുൾപ്പെടെ ഇതിൽ എതിർപ്പില്ല.
തേദ്ദശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതുവരെ കാര്യമായി ഇടപെട്ടത് അടിസ്ഥാനസൗകര്യ വികസനവുമായി ബന്ധെപ്പട്ടാണ്. അതിെൻറ ഭാഗമായി റോഡ്, പാലം തുടങ്ങിയ പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പാക്കപ്പെട്ടത്. കോവിഡിനുശേഷമുള്ള പുതിയകാലത്ത് ഇതിൽ മാറ്റം ആവശ്യമാണ്. ഓരോ തദ്ദേശസ്ഥാപനവും അവരുടെ സാധ്യതക്കനുസരിച്ച് എങ്ങനെ പുതിയ മേഖലകളിൽ തൊഴിൽ നൽകാമെന്നതിന് ഉൗന്നൽ നൽകാനാണ് പുതിയ തീരുമാനം. ഓരോ പഞ്ചായത്തിലും നഗരസഭയിലും കോർപറേഷനിലും നിരവധി പേർക്ക് സ്ഥിരം തൊഴിൽ നൽകാൻ കഴിയുന്ന സ്ഥാപനങ്ങൾ ആരംഭിക്കണമെന്നാണ് സർക്കാർ പദ്ധതിയിടുന്നത്. 40 ലക്ഷം പേർക്ക് തൊഴിൽ നൽകുകയെന്ന എൽ.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനം നിറവേറ്റുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട നീക്കമായാണ് ഇതിനെ കാണുന്നത്. കൃഷി, വ്യവസായം, സേവനമേഖല തുടങ്ങി ഓരോ പ്രദേശത്തിെൻറയും സാധ്യത അനുസരിച്ചുള്ള സംരംഭങ്ങളാണ് തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുക.
മാലിന്യസംസ്കരണമാണ് വളരെ പ്രധാനപ്പെട്ടതായി ഏറ്റെടുക്കുന്ന മറ്റൊരു മേഖല. ശാസ്ത്രീയ മാലിന്യസംസ്കരണത്തിന് ലോകബാങ്ക് സഹായത്തോടെ 2500 കോടിയുടെ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. മാലിന്യസംസ്കരണ രീതികൾ ജനസൗഹൃദമാകണം. അതിനായി പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കും. ജനങ്ങളെ പൂർണമായും വിശ്വാസത്തിലെടുത്ത് ആധുനിക സംവിധാനങ്ങളോടെയുള്ള മാലിന്യപ്ലാൻറുകൾ നിർമിക്കേണ്ടതുണ്ട്. അതിനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. കുടുംബശ്രീ അംഗങ്ങളിൽനിന്നുള്ള വിദ്യാസമ്പന്നരായ യുവതികളെ സംരംഭകരായി ഉയർത്തിക്കൊണ്ടുവരാനും പദ്ധതികളുണ്ടാകും. ഇത് ഗ്രാമീണ സമ്പദ്വ്യവസ്ഥക്ക് പുതിയ ഉണർവ് നൽകും.
വിമുക്തി കാമ്പയിനിൽ തദ്ദേശ-എക്സൈസ് ഏകോപനം
മദ്യം നിയന്ത്രിതമായി മാത്രം ലഭ്യമാക്കുകയെന്ന സമീപനമാണ് എൽ.ഡി.എഫിനുള്ളത്. മദ്യത്തിെൻറ അധിക ഉപയോഗത്തിന് തടയിടാനുള്ള നടപടികളുണ്ടാകും. മദ്യവർജന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. എക്സൈസ് വകുപ്പ് നിലവിൽ നടത്തിവരുന്ന വിമുക്തിപോലുള്ള ലഹരിവിരുദ്ധ ബോധവത്കരണ പദ്ധതികൾ തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തും. മദ്യത്തിെൻറയും മയക്കുമരുന്നിെൻറയും വ്യാപനം തടയാൻ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണം വലിയതോതിൽ ഫലംചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം, മദ്യ-മയക്കുമരുന്ന് സംഘങ്ങൾക്ക് ചില പ്രത്യേക താവളങ്ങളുണ്ട്, പ്രവർത്തനരീതികളുണ്ട്.
തദ്ദേശസ്ഥാപന ഭരണാധികാരികൾക്കും അംഗങ്ങൾക്കുമാണ് ഇക്കാര്യത്തിൽ കൃത്യമായ അറിവുണ്ടാവുക. വിമുക്തി പദ്ധതിയിൽ തദ്ദേശസ്ഥാപനങ്ങൾ പങ്കാളിയാകുന്നതോടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് കൃത്യമായ വിവരങ്ങൾ വേഗത്തിൽ ലഭിക്കും. അതുവഴി ലഹരിമാഫിയയെ തളക്കാൻ ഫലപ്രദമായി ഇടപെടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തദ്ദേശ-എക്സൈസ് വകുപ്പുകൾ ഒന്നിച്ച് കൈകാര്യം ചെയ്യുന്നത് ഈ നിലക്കുള്ള പ്രവർത്തനങ്ങളുടെ ഏകോപനത്തിന് സഹായിക്കുമെന്നാണ് കരുതുന്നത്. എക്സൈസ് വകുപ്പിൽ കാര്യമായ മാറ്റങ്ങൾ തുടക്കത്തിൽ പരിഗണിക്കുന്നില്ല. മദ്യത്തിെൻറ ഹോം ഡെലിവറി ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇപ്പോൾ പരിഗണിക്കുന്നില്ല.
തയാറാക്കിയത്: എ.കെ. ഹാരിസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.