സാഭിമാനം ‘അക്ഷരവീട്’
text_fieldsനാട്ടികയിൽ ‘അക്ഷരവീടി’െൻറ പേരിലൊരു വഴിയുണ്ട്. കായികതാരം രഘിൽഘോഷിെൻറ വീട്ടിലേക്കുള്ളതാണ് ഈ വഴി. അതെ, ജീവിതവിജയത്തിനിടെ കാലിടറിയവർക്ക് ആദരമാണ് മാധ്യമം ‘അക്ഷരവീട്’. അക്ഷരങ്ങളുടെ അർഥവത്തായ വാസ്തുശിൽപാവിഷ്കാരമായ ‘അക്ഷരവീട്’ ജില്ലയിൽ മൂന്ന് കായികതാരങ്ങൾക്കാണ് സമർപ്പിച്ചത്. അതിൽ തന്നെ അക്ഷരവീടിെൻറ സംസ്ഥാനതല ഉദ്ഘാടനം തളിക്കുളം സ്നേഹതീരത്തായിരുന്നു.
ട്രാക്കിൽ കിതക്കാതെ കുതിക്കുന്ന രഖിൽഘോഷിന് 2017 ഡിസംബർ 16ന് മന്ത്രി എ.സി. മൊയ്തീനാണ് സമർപ്പിച്ചത്. അന്ന് കായിക മന്ത്രിയായിരുന്ന അദ്ദേഹം ഉദ്ഘാടനവേളയിൽ നടത്തിയ സർക്കാർ മേഖലയിൽ 250 കായികതാരങ്ങളുടെ നിയമനം തുടരുകയാണ്. അന്നുതന്നെ അവിടെ ഒരു പ്രഖ്യാപനവും മന്ത്രി നടത്തിയിരുന്നു. ഹരിയാനയിലെ രാജീവ് ഗാന്ധി സ്പോർടസ് കോംപ്ലക്സ് സ്റ്റേഡിയത്തിലാണ് ആ പ്രഖ്യാപനത്തിെൻറ അലയൊലികൾ എത്തിയത്. വാടകവീട്ടിൽ കഴിയുന്ന ദേശീയ കായികതാരം എരുമപ്പെട്ടിയിലെ ജംഷീലക്കും കുടുംബത്തിനും മാധ്യമത്തിെൻറ ‘ഉൗ’ അക്ഷരവീട് ആദ്യ അക്ഷരവീട് സമർപ്പണവേദിയിലാണ് പ്രഖ്യാപിച്ചത്. മന്ത്രിയുടെ പ്രഖ്യാപനം മാതാവ് ൈലലയാണ് ദേശീയ സ്കൂൾ കായികമേളയിൽ ഇഷ്ട ഇനമായ 400 മീറ്ററിൽ മത്സിക്കാൻ ഹരിയാനയിലുണ്ടായിരുന്ന ജംഷീലയെ ഫോണിൽ വിളിച്ചറിയിച്ചത്.
കായികവേദികളിൽ കിതക്കാതെ കുതിക്കുേമ്പാഴെല്ലാം ഉമ്മാക്കും സഹോദരങ്ങളായ ജാബിര്‍, ജംഷീര്‍ എന്നിവർക്കും കിടന്നുറങ്ങാൻ സ്വന്തമായൊരു വീടായിരുന്നു എരുമപ്പെട്ടി തെക്കേപ്പുറത്ത് ജംഷീലയുടെ സ്വപനം. സുരക്ഷിത വീടൊരുക്കാൻ കായികപ്രേമികൾ കരുത്തുനൽകുമെന്ന പ്രതീക്ഷയാണ് ഒരോ മത്സരവിജയവും. മന്ത്രിയുടെ കൂടെ താൽപര്യം ഇതിന് പിന്നിലുണ്ടായിരുന്നു. പരിശീലകനായ ഹനീഫയുടെ സഹോദരന്‍ സത്താർ നൽകിയ അഞ്ചുസെൻറ് ഭൂമിയിൽ 2018 ജൂൺ 23ന് വീട് കൈമാറി. ചെസ് ചാമ്പ്യന്‍ഷിപ്പുകളില്‍ സംസ്ഥാനത്തെ നയിച്ച് ദേശീയതലത്തില്‍ ശ്രദ്ധനേടിയ താരത്തിന് കിടക്കാൻ ഇടമില്ലെന്ന വിവരമാണ്, കൊടുങ്ങല്ലൂരിൽ ചെസ് കരുനീക്കങ്ങളുടെ അദ്ഭുതപ്രതിഭയായ ജ്യോതികയിലേക്ക് എത്തുന്നത്.
ആനാപ്പുഴയിലെ കടകള്‍ക്ക് മുകളിലെ ഒറ്റമുറിയിലാണ് ജ്യോതികയും അമ്മയും കഴിയുന്നത്. നാല് തവണയും ദേശീയ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തു. ഇതില്‍ മൂന്ന് തവണയും സംസ്ഥാന ടീമിെൻറ ക്യാപ്റ്റനായിരുന്നു. പക്ഷേ, ആ സര്‍ട്ടിഫിക്കറ്റുകളോ ട്രോഫികളോ വെക്കാന്‍പോലും ഇടമുണ്ടായിരുന്നില്ല. ആനാപ്പുഴയിലെ കടമുറികള്‍ക്ക് മുകളില്‍ ഒറ്റമുറിയിലാണ് ജ്യോതികയുടെയും അമ്മയുടെയും താമസം. ചതുരംഗക്കളത്തിലെ നീക്കങ്ങളിൽ പിഴക്കാത്ത താരത്തിന് മലയാളത്തിെൻറ വാനമ്പാടി കെ.എസ്. ചിത്രയാണ് 2019 ഡിസംബർ 16ന് ‘അക്ഷരവീട്’ സമർപ്പിച്ച് ആദരിച്ചത്. അതെ, കഴിവും മികവും തെളിയിച്ചവർക്ക് അർഹിക്കുന്ന അംഗീകാരമാണ് മാധ്യമം ‘അക്ഷരവീട്’. തെൻറ മേഖലയിൽ കൂടുതൽ സേവനം അർപ്പിക്കാനുള്ള ഊർജമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.